Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോബിൻ പീറ്ററിന് വേണ്ടി പ്രകാശ് വാദിച്ചപ്പോൾ ഐ ഗ്രൂപ്പിൽ കലഹം തുടങ്ങി; സമുദായ സമവാക്യത്തിൽ അടൂരിന്റെ വിശ്വസ്തനെ ചെന്നിത്തല വെട്ടിയത് നായർ കാർഡുയർത്തി; പഴകുളം മധുവിന് വേണ്ടി ഐ ഗ്രൂപ്പ് ചരട് വലികൾ തുടങ്ങിയപ്പോൾ സമുദായ നേതാവിനെ ഇറക്കി പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങളെ നിലംപരിശാക്കിയത് പിജെ കുര്യൻ; കോന്നിയിലെ മോഹൻരാജിന്റെ സ്ഥാനാർത്ഥിത്വത്തിൽ ജയിച്ചത് 'കുര്യൻ നായരുടെ' നീക്കങ്ങൾ; പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ ഇനി പൊട്ടിത്തെറിയുടെ കാലം

റോബിൻ പീറ്ററിന് വേണ്ടി പ്രകാശ് വാദിച്ചപ്പോൾ ഐ ഗ്രൂപ്പിൽ കലഹം തുടങ്ങി; സമുദായ സമവാക്യത്തിൽ അടൂരിന്റെ വിശ്വസ്തനെ ചെന്നിത്തല വെട്ടിയത് നായർ കാർഡുയർത്തി; പഴകുളം മധുവിന് വേണ്ടി ഐ ഗ്രൂപ്പ് ചരട് വലികൾ തുടങ്ങിയപ്പോൾ സമുദായ നേതാവിനെ ഇറക്കി പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങളെ നിലംപരിശാക്കിയത് പിജെ കുര്യൻ; കോന്നിയിലെ മോഹൻരാജിന്റെ സ്ഥാനാർത്ഥിത്വത്തിൽ ജയിച്ചത് 'കുര്യൻ നായരുടെ' നീക്കങ്ങൾ; പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിൽ ഇനി പൊട്ടിത്തെറിയുടെ കാലം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഐ ഗ്രൂപ്പിന്റെ ഉറച്ച സീറ്റ് കോന്നി ഗ്രൂപ്പിന് നഷ്ടമാക്കിയതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രോഷം പുകയുന്നു. അപ്രതീക്ഷിതമായ ഈ കഴിഞ്ഞ ദിവസങ്ങളിൽ വന്ന രാഷ്ട്രീയ നീക്കങ്ങൾ കാരണമാണ് കോന്നി ഐ ഗ്രൂപ്പിന് നഷ്ടമായത്. എൻഎസ്എസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ ജി.സുകുമാരൻ നായരുടെ ശക്തമായ നീക്കമാണ് ഐ ഗ്രൂപ്പിൽ നിന്നും സീറ്റ് എ ഗ്രൂപ്പിലേക്ക് വന്നത്. പിജെ കുര്യൻ നടത്തിയ നീക്കമാണ് ഐ ഗ്രൂപ്പിന് സീറ്റ് നഷ്ടമാകാൻ കാരണം. സുകുമാരൻ നായരുമായുള്ള അടുപ്പം പിജെ കുര്യൻ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു. ഇതോടെയാണ് വിശ്വസ്തനായ പഴകുളം മധുവിനെ ചെന്നിത്തല കൈവിട്ടത്. ഇതോടെ പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.

കോന്നി സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു മൂന്നു തവണ സുകുമാരൻ നായർ ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തലയെ വിളിച്ചു എന്നാണ് ലഭ്യമായ വിവരം. കോന്നിയിലെ സ്ഥാനാർത്ഥി നായർ ആയിരിക്കണം എന്ന നിർദ്ദേശമാണ് ചെന്നിത്തലയ്ക്ക് സുകുമാരൻ നായർ ആദ്യം നൽകിയത്. അടൂർ പ്രകാശ് ആണെങ്കിൽ തന്റെ വിശ്വസ്തനായ ഐ ഗ്രൂപ്പിലെ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യം നിരത്തിയിരുന്നു. സുകുമാരൻ നായരുടെ ഇടപെടലിനെ തുടർന്ന് പഴകുളം മധുവിനെ സ്ഥാനാർത്ഥിയാക്കാൻ ചെന്നിത്തല നീക്കവും നടത്തിയിരുന്നു. എന്നാൽ രണ്ടാം ഘട്ട വിളിയിൽ പി.മോഹൻരാജിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സുകുമാരൻ നായർ ആവശ്യപ്പെട്ടത്.

പക്ഷെ ഈ തീരുമാനത്തോട് ചെന്നിത്തലയ്ക്ക് ഉള്ളിൽ വിയോജിപ്പുണ്ടായിരുന്നു. മോഹൻരാജ് എ ഗ്രൂപ്പാണ്. എ-ഐ ഗ്രൂപ്പ് പോര് കോൺഗ്രസിനുള്ളിൽ കൊടുമ്പിരി കൊണ്ടിരിക്കെ എങ്ങിനെ ഐ സീറ്റ് എ ഗ്രൂപ്പിന് വെച്ചു മാറും. പക്ഷെ സുകുമാരൻ നായരുടെ തീരുമാനം വന്നതോടെ ഐ ഗ്രൂപ്പ് സീറ്റിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ മോഹൻരാജിനെ നിർത്താൻ ചെന്നിത്തലയും സമ്മതം മൂളുകയായിരുന്നു. ഇതോടെയാണ് രണ്ടു പതിറ്റാണ്ടിലേറെയായി ഐ നിലനിർത്തിയ കോന്നി എ ഗ്രൂപ്പിന് പോവുകയായിരുന്നു. കോന്നി സീറ്റിൽ സുകുമാരൻ നായരുടെ പിന്നിൽ കളിച്ചത് പി.ജെ.കുര്യൻ ആണെന്നാണ് ലഭിക്കുന്ന സൂചനകൾ.

തനിക്ക് എംപി സീറ്റ് നഷ്ടമാക്കിയ കോൺഗ്രസിലെ ഗ്രൂപ്പ് കളികളിൽ ഖിന്നനായി തുടരുന്ന പി.ജെ.കുര്യൻ കോന്നിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇറങ്ങിക്കളിക്കുകയായിരുന്നു. സുകുമാരൻ നായരെ മുന്നിൽ നിർത്തി കളിക്കാൻ കുര്യൻ തീരുമാനിച്ചതോടെ അന്തിമ വിജയം കുര്യന് തന്നെയാകുകയായിരുന്നു. ചെന്നിത്തലയെയും ഐ ഗ്രൂപ്പ് നേതൃത്വത്തേയും ഞെട്ടിച്ച നീക്കമാണ് കുര്യന്റെ ഭാഗത്ത് നിന്നും വന്നത്. കഴിഞ്ഞ ലോക്‌സഭാ സീറ്റിൽ തന്റെ എംപി സീറ്റ് വെട്ടുന്നതിൽ ഒരു പ്രമുഖ പങ്ക് വഹിച്ച ചെന്നിത്തലയ്ക്ക് ഒരു പണി കൊടുക്കാൻ വന്നു ചേർന്ന അവസരം കുര്യൻ ഭംഗിയായി വിനിയോഗിക്കുകയായിരുന്നു. കോന്നി സീറ്റിലെ എ ഗ്രൂപ്പിന്റെ വിജയം കുര്യൻ നായരുടെ വിജയം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ തന്നെ വിശേഷിപ്പിക്കുന്നത്.

ഉമ്മൻ ചാണ്ടിയുമായി കടുത്ത ഭിന്നതയിലാണ് പിജെ കുര്യൻ. ചെന്നിത്തലയുമായി അടുക്കാൻ ശ്രമിക്കികയും ചെയ്തു. എന്നാൽ ഐ ഗ്രൂപ്പ് മതിയായ പരിഗണന കുര്യന് നൽകിയില്ല. ഇതിനുള്ള പ്രതികാരമാണ് പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനെ ഉന്മൂലനം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കോന്നി സീറ്റിൽ റോബിൻ പീറ്ററിന് പകരം എയുടെ മോഹൻരാജ് എത്തിയതോടെ ഐ ഗ്രൂപ്പിൽ രോഷം തിളയ്ക്കാൻ തുടങ്ങി. മോഹൻരാജും കുര്യനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ഇതാണ് ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള മോഹൻരാജിനെ പിന്തുണയ്ക്കാൻ കുര്യനെ പ്രേരിപ്പിച്ചത്. ഇതോടെ പത്തനംതിട്ടയിലെ ഐ വിരുദ്ധ ഗ്രൂപ്പിന്റെ നേതൃത്വം കുര്യനിലേക്ക് എത്തുമെന്നും സൂചനയുണ്ട്.

ഐ-എ ഗ്രൂപ്പ് പോരുകളിൽ എപ്പോഴും ആത്യന്തിക വിജയം എ ഗ്രൂപ്പിനാണ്. ഇപ്പോൾ ഒരു ഏറ്റുമുട്ടൽ പോലുമില്ലാതെ ഒരു സിറ്റിങ് സീറ്റ് എ ഗ്രൂപ്പിന് ചെന്നിത്തല കൈമാറിയതിലാണ് ഐക്കുള്ളിൽ രോഷം പുകയുന്നത്. സുകുമാരൻ നായരും പി.ജെ.കുര്യനും ഉൾപ്പെട്ട നീക്കങ്ങളിൽ ചെന്നിത്തല നിലംപരിശാകുകയാണ് ഉണ്ടായത് എന്ന് ഐയ്ക്ക് അറിയാമെങ്കിലും ഗ്രൂപ്പിൽ ചെന്നിത്തലയ്ക്ക് എതിരെ അങ്കക്കലിപ്പാണ് രൂപപ്പെട്ടിരിക്കുന്നത്. ഒരു സിറ്റിങ് സീറ്റ് നഷ്ടമാകാൻ ചെന്നിത്തല ഇടംനൽകി എന്നാണ് ഗ്രൂപ്പിൽ ഉയരുന്ന ആരോപണം.

ഐ ഗ്രൂപ്പിന്റെ അടൂർ പ്രകാശ് വർഷങ്ങളായി കൈവശം വെച്ചിരിക്കുന്ന സീറ്റാണ് കോന്നി. 1996 മുതൽ അടൂർ പ്രകാശ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന മണ്ഡലമാണ് കോന്നി. കോന്നി ഐ ഗ്രൂപ്പിന്റെ ഒരുറച്ച സീറ്റാണ് കോന്നി. കോന്നി എംഎൽഎയായി തുടരുമ്പോൾ തന്നെയാണ് അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ ആറ്റിങ്ങൽ സീറ്റിലേക്ക് നീങ്ങുന്നത്. ചരിത്രം തിരുത്തിക്കുറിച്ച് ഈ ഇടത്മണ്ഡലം അടൂർ പ്രകാശ് പിടിച്ചെടുത്തതോടെയാണ് കോന്നിയിൽ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങുന്നത്. തന്റെ വിശ്വസ്തനായ റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് പ്രഖ്യാപിച്ചതുമായിരുന്നു.

നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുമ്പോൾ അവർക്ക് പിൻഗാമികളെ തീരുമാനിക്കാം എന്ന മുൻ തീരുമാനമനുസരിച്ചാണ് അടൂർ പ്രകാശും മുരളീധരനും തങ്ങളുടെ പിൻഗാമികളായി യഥാക്രമം റോബിൻ പ്രകാശിനെയും പീതാംബരക്കുറുപ്പിനെയും തീരുമാനിച്ചത്. പക്ഷെ രണ്ടു പേർക്കും പിൻഗാമികളെ തീരുമാനിക്കാൻ കഴിഞ്ഞില്ല. എൻഎസ്എസിന്റെ തീരുമാനമാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചത്. കോന്നിയിൽ മോഹൻരാജിനെയും വട്ടിയൂർക്കാവ് മോഹൻകുമാറിനെയും നിർത്താൻ ശക്തമായ ആവശ്യമാണ് സുകുമാരൻ നായരുടെ ഭാഗത്ത് നിന്നും മുഴങ്ങിയത്.

തങ്ങളുടെ പിൻഗാമികൾ സ്വന്തം സീറ്റിൽ വരാത്തതിൽ .മുരളീധരനും അടൂർ പ്രകാശിനും എതിർപ്പ് ഉണ്ടെങ്കിലും തത്ക്കാലം പുറത്തു പറയാൻ കഴിയാത്ത അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP