Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

ഇൻസ്റ്റാഗ്രാമിൽ അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുള്ള ഫിനിക്‌സ് കപ്പിൾസ്; റീൽസുകളിൽ ആടിപ്പാടുന്ന മാതൃകാ ദമ്പതികൾ; ഹണിട്രാപ്പിന് ഇറങ്ങിയത് ആഡംബര ജീവിതത്താൽ കടം വന്നപ്പോൾ; തേൺകെണി കേസിൽ ദേവുവും ഗോകുലും പിടിയിലായപ്പോൾ ഞെട്ടി റീൽസ് ലോകവും

ഇൻസ്റ്റാഗ്രാമിൽ അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുള്ള ഫിനിക്‌സ് കപ്പിൾസ്; റീൽസുകളിൽ ആടിപ്പാടുന്ന മാതൃകാ ദമ്പതികൾ; ഹണിട്രാപ്പിന് ഇറങ്ങിയത് ആഡംബര ജീവിതത്താൽ കടം വന്നപ്പോൾ; തേൺകെണി കേസിൽ ദേവുവും ഗോകുലും പിടിയിലായപ്പോൾ ഞെട്ടി റീൽസ് ലോകവും

അഖിൽ രാമൻ

കൊല്ലം: റീൽസ് ലോകത്തെ അടക്കിവാണവ വന്മരങ്ങൾ ഓരോന്നായി അടിതെറ്റി വീഴുന്ന കാലമാണ്. ബലാത്സംഗ കേസിൽ തിരുവനന്തപുരം സ്വദേശി വിനീത് അറസ്റ്റിലായത് ഇവരുടെ ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ഫിൽട്ടറിലൂടെ അടിപൊളി സിനിമാ താരങ്ങളെ പോലെ റീൽസ് വീഡിയോകൾ സൃഷ്ടിച്ച വിനീത് കേസിൽ പെട്ടപ്പൊൾ അവരുടെ ചില ആരാധകർക്ക് സഹിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. സൈബർ ലോകത്തെ മറയാക്കി പെൺകുട്ടികളെ കെണിയിൽ വീഴ്്ത്തുകയായിരുന്ന വിനീത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ റീൽസ് ലോകത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി പുറത്തുവന്നത്. പാലക്കാട് ഹണി ട്രാപ്പുകേസിൽ അറസ്റ്റിലായ ദമ്പതികൾ സൈബർ ലോകത്തെ മിന്നും താരങ്ങളായിരുന്നു എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്.

കൊല്ലം സ്വദേശിനി ദേവുവും ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുമാണ് ഹണിട്രാപ്പു കേസിൽ അറസ്റ്റിലായ ദമ്പതികൾ. ഇവർക്കൊപ്പം നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്‌സ് കപ്പിൾസ് എന്നായിരുന്നു. ഈ പേരിൽ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുമുണ്ട്. യുട്യൂബിലും ഈ പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഫീനകസ് കപ്പിൾ ഇൻസ്റ്റാഗ്രാം പേജിൽ അറുപതിനായിരത്തിനു മുകളിൽ ഫോളേവേഴ്‌സുണ്ട്.

മാതൃകാ ദമ്പതികളായി ആടിപ്പാടുന്ന ഇവർ സൈബർ ലോകത്ത് പല വൈറൽ വീഡിയോകളും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ ഐശ്വര്യത്തിനായി നിറുകയിൽ വലിയ കുങ്കുമം ഇടുന്ന ഭാര്യയെന്ന നിലയിലാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. നിരവധി റീൽസ് വീഡിയോകൾ ഈ ദമ്പതികൾ ചെയ്തിരുന്നു. ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഇവരുടെ റീൽസുകളെല്ലാം.

ട്രിപ്പും പാർട്ടിയും ഫോട്ടോഷൂട്ടുമായി ആഡംബര ജീവിതമായിരുന്നു ഇവർക്ക്. പണത്തിനുണ്ടായ ആവിശ്യമാകാം ഇവരെ ഹണിട്രാപ്പിലെക്ക് നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ കൂടെ പിടിയിലായ കോട്ടയം സ്വദേശി ശരത്താണ് പദ്ധതിയുടെ സൂത്രധാരൻ. വലിയ ബിസിനസ്പ്ലാൻ ഉള്ളതായി രണ്ട് പേരും യൂട്യൂബിലെ ലൈവിൽ പറഞ്ഞിരുന്നു. ദുബായിൽ ഫ്ളാറ്റ് ലീസിനെടുത്ത് ഭാഗിച്ച് വാടകയ്ക്ക് നൽകുക എന്നതായിരുന്നു ഇവരുടെ ബിസിനസ് പ്ലാൻ. ദേവുവിന്റെ അമ്മ വർഷങ്ങളായി മെസ് നടത്തുകയാണെന്നുമാണ് തങ്ങളുടെ ഫോളോവേഴ്‌സിനോടായി ഇവർ പങ്കുവെച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടിയ കേസിലാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. ദേവുവിനെ ഹണിട്രാപ്പിന് ഭർത്താവ് പ്രേരിപ്പിച്ചു എന്നാണ് സൂചനകൾ. കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെയും പാലക്കാട് ടൗൺ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമായ ദേവു സമർത്ഥമായാണ് വ്യവസായിയെ കെണിയിൽ കുരുക്കിയത്. പ്രതികളിൽ ഒരാളായ ദേവു വ്യവസായിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ദേവുവിനെ കാണാനുള്ള ആകാംക്ഷയിൽ പാലക്കാട്ടെത്തിയ വ്യവസായിയെ കാത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു.

പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവും സംഘവും ചേർന്ന് തട്ടിയെടുത്തു. തുടർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ ഇപ്പോൾ പിടികൂടാനായത്. തേൻ കെണി എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളിൽ നിന്നും സംഘം മുൻപ് പണം തട്ടിയിരുന്നോയെന്നും പാലക്കാട് സൗത്ത് പൊലീസ് പരിശോധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP