Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചലച്ചിത്ര താരം ദുൽഖർ സൽമാന്റെ പുതിയ വീട്ടിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത് ഒരു കിലോമീറ്ററോളം റോഡ്; കെഎസ്ഇബിയുടെ ഭൂ​ഗർഭ കേബിളും പൈപ്പ് ലൈനും മുറിഞ്ഞതോടെ ദുരിതത്തിലായത് പ്രദേശവാസികളും; കൗൺസിലർ ഇടപെട്ടപ്പോഴും കരാറുകാരൻ സംസാരിച്ചത് ധിക്കാരത്തോടെ; ചലച്ചിത്ര താരത്തിന്റെ എളംകുളം കായൽതീരത്തെ വീട്ടിലേക്കുള്ള പൈപ്പ് ലൈൻ പണികൾ തടസ്സപ്പെടുത്തി നാട്ടുകാർ

ചലച്ചിത്ര താരം ദുൽഖർ സൽമാന്റെ പുതിയ വീട്ടിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത് ഒരു കിലോമീറ്ററോളം റോഡ്; കെഎസ്ഇബിയുടെ ഭൂ​ഗർഭ കേബിളും പൈപ്പ് ലൈനും മുറിഞ്ഞതോടെ ദുരിതത്തിലായത് പ്രദേശവാസികളും; കൗൺസിലർ ഇടപെട്ടപ്പോഴും കരാറുകാരൻ സംസാരിച്ചത് ധിക്കാരത്തോടെ; ചലച്ചിത്ര താരത്തിന്റെ എളംകുളം കായൽതീരത്തെ വീട്ടിലേക്കുള്ള പൈപ്പ് ലൈൻ പണികൾ തടസ്സപ്പെടുത്തി നാട്ടുകാർ

ആർ പീയൂഷ്

കൊച്ചി: ചലച്ചിത്ര താരം ദുൽഖർ സൽമാന്റെ എളംകുളത്തെ വീട്ടിലേക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഒരു കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചത് നാട്ടുകാർ തടഞ്ഞു. കൗൺസിലറേയോ നാട്ടുകാരെയോ അറിയാക്കാതെ റോഡിൽ കുഴിയെടുത്തതിനെ തുടർന്ന് പത്തോളം കുടുംബങ്ങളിലേക്കുള്ള പൈപ്പ് ലൈൻ തകരാറിലാകുകയും കെ.എസ്.ഇ.ബിയുടെ ഭൂഗർഭ കേബിൾ മുറിഞ്ഞു പോകുകയും ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ പണി തടസപ്പെടുത്തിയത്.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് എളംകുളം അമ്പേലിപാടം റോഡിൽ വാട്ടർ അഥോറിറ്റി കരാറുകാരൻ ജെ.സി.ബിയുമായെത്തി റോഡ് കുഴിക്കാൻ തുടങ്ങിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദത്തോടെ സമീപ പ്രദേശത്തെ വൈദ്യുതി തടസപ്പെട്ടു. ഇതോടെ പ്രദേശ വാസികൾ പുറത്തിറങ്ങിയപ്പോഴാണ് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ 11 കെ.വിയുടെ വൈദ്യുത ലൈൻ മുറിഞ്ഞു പോയതാണ് കാരണം എന്ന് അറിയുന്നത്. പിന്നീട് കുഴിയെടുത്ത് എത്തിയപ്പോഴാണ് പൈപ്പ് ലൈൻ മുറിഞ്ഞ് വെള്ളം പാഴാകുന്നതും കണ്ടത്. ഇതോടെ നാട്ടുകാർ പണി നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സംഭവം അറിഞ്ഞ് ഡിവിഷൻ കൗൺസിലർ സ്ഥലത്തെത്തി. ഇന്ന് റോഡ് കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് തന്നെ അറിയിച്ചില്ല എന്ന് കൗൺസിലർ നാട്ടുകാരോട് പറഞ്ഞു. തുടർന്ന് കരാറുകാരനെ ബന്ധപ്പെട്ടപ്പോൾ കോർപ്പറേഷനിൽ നിന്നും അനുമതി വാങ്ങിയതിനാൽ കൗൺസിലറെ അറിയിക്കണ്ട ആവിശ്യമില്ല. അതുകൊണ്ടാണ് വിവരം പറയാതിരുന്നതെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ നാട്ടുകാർ കോപാകുലരാകുകയും പൈപ്പ് പൊട്ടിയതിനും വൈദ്യുതി തകരാറിലാക്കിയതിനും പരിഹാരമുണ്ടാക്കണമെന്നാവശ്യമുയർത്തി. ഇതോടെ താൽക്കാലികമായി പൊട്ടിയ പൈപ്പുകൾ കരാറുകാരൻ പ്ലാസ്റ്റിക് കവറുപയോഗിച്ച് കെട്ടി. പിന്നീട് കെ.എസ്.ഇ.ബിയെ വിവരമറിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും പോസ്റ്റ് വഴിയുള്ള ഇലക്ട്രിക് ലൈൻ വഴി താൽക്കാലിക വൈദ്യുതി നൽകുകയുമായിരുന്നു.

രണ്ടിഞ്ചിന്റെ പൈപ്പ് മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുള്ള നടന്റെ വീട്ടിലേക്ക് കുഴിച്ചിട്ടാണ് വാട്ടർ കണക്ഷൻ നൽകുന്നത്. വീടിന്റെ സമീപത്തു കൂടി പൈപ്പ് ലൈന് പോകുമ്പോൾ അവിടെ നിന്നും കണക്ഷൻ എടുക്കാതെ മെയിൻ പൈപ്പ് ലൈനിൽ നിന്നും എടുക്കുന്നത് വ്യാപകമായി കുടിവെള്ളം ദുരുപയോഗം ചെയ്യാനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വാട്ടർ അഥോറിറ്റി എഞ്ചിനീയറുടെ സാന്നിധ്യത്തിലല്ലാതെ പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മെയ് ആറിനാണ് എളംകുളത്തെ കായലിന്റെ തീരത്തായി പടുകൂറ്റൻ വീട് ദുൽഖർ സൽമാൻ പണികഴിപ്പിച്ച് ഗൃഹപ്രേശനം നടത്തിയത്. ചടങ്ങിന് ശേഷം പണികൾ ഇനിയും പൂർത്തിയാകാത്തതിനാൽ മടങ്ങി പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP