Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീസ് ഇന്റർനാഷ്ണൽ സ്‌കൂളുകളുമായി മതപ്രഭാഷകൻ സാക്കിർ നായിക്കിനുള്ള ബന്ധം സ്ഥിരീകരിച്ച് കേരള പൊലീസ്; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനത്തിനൊപ്പം സ്‌കൂളുകളുടെ പ്രവർത്തനവും കേന്ദ്രം നിരോധിച്ചേക്കും; പീസിന്റെ കേരളത്തിലേതടക്കം മുഴുവൻ സ്‌കൂളുകളും വിവിധ ഏജൻസികളുടെ നിരീക്ഷണ വലയത്തിൽ

പീസ് ഇന്റർനാഷ്ണൽ സ്‌കൂളുകളുമായി മതപ്രഭാഷകൻ സാക്കിർ നായിക്കിനുള്ള ബന്ധം സ്ഥിരീകരിച്ച് കേരള പൊലീസ്; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനത്തിനൊപ്പം സ്‌കൂളുകളുടെ പ്രവർത്തനവും കേന്ദ്രം നിരോധിച്ചേക്കും; പീസിന്റെ കേരളത്തിലേതടക്കം മുഴുവൻ സ്‌കൂളുകളും വിവിധ ഏജൻസികളുടെ നിരീക്ഷണ വലയത്തിൽ

അർജുൻ സി വനജ്

കൊച്ചി; ധാക്ക ഭീകരാക്രമണത്തിൽ ആരോപണ വിധേയനായ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ മുബൈ ആസ്ഥാനമായ ഇസ്ലാമിക് റിസേർച്ച ഫൗണ്ടേഷനെ നിരോധിച്ചതിന് പിന്നാലെ, പീസ് ഇന്റെർനാഷ്ണൽ സ്‌കൂളുകളും ശ്തമായ നിരീക്ഷണത്തിൽ. പീസ് ഇന്റെർനാഷ്ണൽ സ്‌കൂളും സാക്കിർ നായിക്കും തമ്മിലുള്ള ബന്ധം കേരള പൊലീസും മറ്റ് അന്വേഷണ ഏജൻസികളും സ്ഥിരീകരിച്ചു.

ആന്ധ്രാ പ്രദേശിലെ കുർണൂൽ സിറ്റിയിലെ, പീസ് ഇന്റെർനാഷ്ണൽ സ്‌കൂളിന്റെ വെബ്‌സൈറ്റിന്റെ ഹോം പേജിൽ സാക്കിർ നായിക്കിന്റെ ചിത്രം നൽകിയതും, വിവിധ പീസ് സ്‌കൂളുകളിൽ സാക്കീർ നായിക്ക് നേരിട്ടെത്തി ക്ലാസ്സുകൾ നൽകിയതടക്കമുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് സ്ഥിതീകരണം. സാക്കിർ നായിക്കിന്റെ ചിത്രം നൽകിയ പീസ് സ്‌കൂളിന്റെ വെബ്‌സൈറ്റ് ഈ മാസം 13 ന് അന്വേഷണ ഏജൻസി സസ്‌പെൻഡ് ചെയ്തു. http://peaceisknl.com/index2.html) ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ പീസ് ഇന്റെർനാഷ്ണൽ സ്‌കൂളുകളുടെ പ്രവർത്തനം നിരോധിച്ചേക്കുമെന്നും അനൗദ്യോഗിക വിവരമുണ്ട്.

കേരളത്തിൽ മാത്രം 13 സ്‌കൂളുകളാണ് ഉള്ളത്. കേരളത്തിന് പുറമേ, മുബൈ, പ്ശ്ചിമബംഗാൾ, മണിപ്പൂർ, മംഗലാപുരം എന്നിവടങ്ങളിലടക്കം അമ്പതിലധികം സ്‌കൂളുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിൽ പീസ് ഇന്റെർനാഷ്ണൽ സ്‌കൂൾ ഫൗണ്ടേഷനടക്കമുള്ള രണ്ട് വിദ്യാഭ്യാസ ട്രസ്റ്റുകൾ ഉൾപ്പെട്ടിരുന്നതായാണ് വിവരം. അതാത് പ്രദേശത്തെ പ്രമുഖരെ ഉൾപ്പെടുത്തിയുള്ള മാനേജ്‌മെന്റിനെയാണ് ഓരോ സ്‌കൂളിന്റേയും പ്രവർത്തനം ഏൽപ്പിച്ചിരിക്കുന്നത്. ഈ നീക്കമാണ് അന്വേഷണത്തെ കുഴക്കുന്നത്. ചില സ്‌കൂളുകൾക്ക് സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്ന് സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും, മുഴുവൻ സ്‌കൂളുകളുമായുള്ള ബന്ധത്തിന് തെളിവ് ലഭിക്കാത്തത് ഇതാണ്.

സാക്കിർ നായിക്കിന്റെ നിയന്ത്രണത്തിലുള്ള മുബൈയിലെ ബുർജ്ജ് പബ്ലിക്കേഷനാണ് ഭൂരിഭാഗം പീസ് ഇന്റെർനാഷ്ണൽ സ്‌കൂളുകളിലും പാഠപുസ്തമെത്തിക്കുന്നത്. എറണാകുളത്തെ പീസ് ഇന്റെർനാഷ്ണൽ സ്‌കൂളിലും ഈ പാഠപുസ്തകങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബുർജ്ജ് പബ്ലിക്കേഷൻസിന്റെ നടത്തിപ്പുകാരനെ പൊലീസ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി, കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത സ്‌കൂളിനെതിരെയുള്ള കേസിൽ നിർണ്ണായക വിവരങ്ങൾ നടത്തിപ്പുരനിൽ നിന്ന് ലഭിച്ചുവെന്നാണ് സൂചന.

പബ്ലിക്കേഷനും സാക്കീർ നായിക്കുമായുള്ള ബന്ധവും ഇയാൾ സ്ഥിതീകരിച്ചുവെന്നാണ് സൂചന. കേസിൽ യു.എ.പി.എ ചുമത്താത്തതിനാൽ എൻ.ഐ.എ യ്ക്ക് കേസ് നേരിട്ട അന്വേഷിക്കുന്നതിൽ നിയമതടസ്സം ഉണ്ടെങ്കിലും, സമാന്തര അന്വേഷണം ദേശീയ അന്വേഷണ ഏജൻസി നടത്തിയതായാണ് വിവരം. അതേസമയം പീസ് സ്‌കൂളുകളുടെ നിരോധനത്തിന് പകരം, ഇപ്പോൾ ഇവർ കുട്ടികളെ പഠിപ്പിക്കുന്ന സിലബസുകൾക്ക് പകരം മറ്റ് പ്രമുഖ സിലബസുകൾ പഠിപ്പിക്കാൻ നിർദ്ദേശം നൽകാൻ, കേന്ദ്രസർക്കാർ തീരുമാനിച്ചതായും അനൗദ്യോഗിക വിവരമുണ്ട്.

മതേതര സ്വഭാവമുള്ള സിലബസുകൾ പഠിപ്പിച്ചാൽ നിരോധനം ഉണ്ടാകില്ലെന്നും, അല്ലാത്തപക്ഷം നിരോധനമേർപ്പെടുത്തുമെന്നും കേന്ദ്രസർക്കാർ പീസ് ഇന്റെർനാഷ്ണൽ സ്‌കൂളുകൾക്ക് കത്തയക്കും. ഇന്നലെ വൈകിട്ട് ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഐ.ആർ.എഫിനെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. ഭീകരത പ്രചരിപ്പിക്കുന്നു എന്ന ആരോപണം നേരിടുന്ന രാജ്യാന്തര ചാനലായ പീസ് ടിവിയുമായി ഐ.ആർ.എഫിന് സംശായാസ്പദമായ ബന്ധം കണ്ടെത്തിയ സാഹചര്യത്തിലാണ് നിരോധനം. സെപ്റ്റബർ 9 നാണ് സാക്കീർ നായിക്ക അവസാനമായി പീസ് ടിവിയിൽ എത്തിയത്. മണിപ്പൂർ, കാശ്മീർ വിഷയങ്ങളിലെ മുസ്ലിം വീക്ഷണം അദ്ദേഹം പരിപാടിയിൽ വിശദീകരിച്ചു.

ഡോ.സാക്കീർ നായിക് ഐ.ആർ.എഫ് എന്ന യൂ റ്റൂബ് ചാനൽ വഴി അന്ന തെന്നെ സാക്കിർ അത് ഷെയർ ചെയ്തിരുന്നു. ധാക്ക ഭീകരാക്രമണത്തിന് സാക്കിർ നായിക്ക് പ്രചോദനമായെന്ന അന്വേഷണ സംഘത്തിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഇപ്പോൾ വിദേശത്ത് ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP