Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

അരുവിക്കരയിൽ പണംവാങ്ങി വോട്ടുമറിച്ചു? പൂന്തുറ സിറാജിനെതിരെ അന്വേഷണത്തിന് മദനിയുടെ നിർദ്ദേശം; ശബരീനാഥിനുവേണ്ടി ഇടനിലക്കാരനായത് എ ഗ്രൂപ്പ് എംഎൽഎ; മദനിയെ സിറാജ് വിറ്റുകാശാക്കുന്നെന്ന് പാർട്ടിയിലെ എതിരാളികൾ; പിഡിപിയിൽ വീണ്ടും കലാപം

അരുവിക്കരയിൽ പണംവാങ്ങി വോട്ടുമറിച്ചു? പൂന്തുറ സിറാജിനെതിരെ അന്വേഷണത്തിന് മദനിയുടെ നിർദ്ദേശം; ശബരീനാഥിനുവേണ്ടി ഇടനിലക്കാരനായത് എ ഗ്രൂപ്പ് എംഎൽഎ; മദനിയെ സിറാജ് വിറ്റുകാശാക്കുന്നെന്ന് പാർട്ടിയിലെ എതിരാളികൾ; പിഡിപിയിൽ വീണ്ടും കലാപം

കെ.വി നിരഞ്ജൻ

കോഴിക്കോട്: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പി സ്ഥാനാർത്ഥിയായിരുന്ന പൂന്തുറ സിറാജ് പാർട്ടിയെ കാലുവാരിയോ? സിറാജ് പണം വാങ്ങി വോട്ടുകൾ ശബരീനാഥിന് മറിച്ചുകൊടുത്തുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് പി.ഡി.പിയിലെ തന്നെ മറ്റു നേതാക്കളാണ്.ഇവർ ഇക്കാര്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി പാർട്ടിചെയർമാൻ അബ്ദുൾ നാസർ മദനിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

മുസ്ലിം വോട്ടുകൾ യു.ഡി.എഫിലേക്ക് അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ ഒരു എ ഗ്രൂപ്പ് എംഎ‍ൽഎ യാണ് ചരടുവലിച്ചത്. തലസ്ഥാനത്തെ ഒരു സ്വകാര്യ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ചു പണമിടപാടു നടന്നത്. ഇതിന്റെ തീയതിയും സമയവും, സിറാജിനൊപ്പമുണ്ടായിരുന്ന പ്രാദേശിക പി.ഡി.പി നേതാക്കളുടെ പേരു വിവരവും സഹിതമാണ് മദനിക്ക് പരാതി കിട്ടിയത്. ബംഗളൂരു സ്‌ഫോടനക്കേസിൽപ്പെട്ട് ജാമ്യത്തിൽ കഴിയുന്ന മദനിക്ക് കഴിഞ്ഞ ദിവസങ്ങളിലായി സിറാജിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ടു പരാതികളുടെ പ്രവാഹമായിരുന്നു. ചികിൽസാർത്ഥം കഴിയുന്നിടത്തു നേരിട്ടു പോയി പരാതി പറഞ്ഞവരും ഉണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.

Stories you may Like

1996ൽ അന്നത്തെ ആര്യനാട് മണ്ഡലത്തിൽ 5000 വോട്ടുകളോളം പിഡിപിക്കു ലഭിച്ചിരുന്നെങ്കിൽ ഇത്തവണ ലഭിച്ചത് 736 വോട്ടുകൾ മാത്രമാണ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എത്തിയപ്പോൾ സിറാജ് തന്നെ നേരിട്ട് ശബരീനാഥിനെ വോട്ടുചെയ്യണമെന്ന് പാർട്ടി അനുഭാവികളോട് പറയുകയായിരുന്നു. ഇതിന്റെ മൊബൈൽ ദൃശ്യങ്ങളും ചിലരുടെ കൈവശമുണ്ട്. ഒരു രീതിയിലും ബിജെപി ജയിക്കുന്ന സാഹചര്യം ഉണ്ടാവാതിരക്കാനാണ് താൻ അങ്ങനെ പറഞ്ഞതെന്നാണ് സിറാജ് പ്രചരിപ്പിച്ചത്. അന്ന് സാമ്പത്തിക ഇടപാടിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലാത്തതിനാൽ പലരും അത് വിശ്വസിക്കയും ചെയ്തു.

എന്നാൽ പിന്നീടാണ് അവിഹിത ഇടപാടുകളുടെ തെളിവുകൾ ഇവർക്ക് കിട്ടുന്നത്. അതേസമയം രാജഗോപാൽ ജയിക്കാനുള്ള സാഹചര്യം അരുവിക്കരയിൽ ഉണ്ടായിരുന്നെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും, ഇനി അങ്ങനെയാണെങ്കിൽ കളംമാറ്റി ചവിട്ടുന്നതിനുമുമ്പ് സിറാജ് എന്തുകൊണ്ട് പാർട്ടി ചെയർമാനുമായി ബന്ധപ്പെട്ടില്ല എന്നുമാണ് പി.ഡി.പിയിലെ മറ്റു നേതാക്കൾ ചോദിക്കുന്നത്. അരുവിക്കരയിൽ ആദ്യം എൽ.ഡി.എഫിന് പിന്തുണപ്രഖ്യാപിക്കാനായിരുന്നു പി.ഡി.പി ആലോചിച്ചിരുന്നത്. എന്നാൽ ഇത് സിറാജ് തന്നെയാണ് പറഞ്ഞ് മാറ്റിച്ചത്.

സ്വയം മൽസരിച്ച് ശക്തി തെളിയിക്കണമെന്നായിരുന്നു സിറാജിന്റെ വാദം. മണ്ഡലത്തിൽ കാൽലക്ഷത്തിലധികം മുസ്ലിംവോട്ടുകൾ ഉണ്ടെന്നും ഇവയിൽ പകുതിയോളം പാർട്ടിക്ക് പിടിക്കാൻ കഴിയുമെന്നുമാണ് സിറാജ് മദനിയെ ധരിപ്പിച്ചത്്. മൽസരിക്കാൻ മറ്റാരെയും അനുവദിക്കാതെ അദ്ദേഹം സ്വയം സ്ഥാനാർത്ഥിയാവുകയും ചെയ്തു. വിദേശത്തുനിന്നും സ്വദേശത്തുനിന്നും അടക്കും വൻ പരിവും സിറാജിനായി നടന്നു. എന്നാൽ ഫലം വന്നപ്പോൾ പി.ഡി.പി അക്ഷരാർഥത്തിൽ നാണം കെടുകയാണുണ്ടായത്. പി സി ജോർജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണിക്കും പിന്നിൽ അഞ്ചാമതാണ് പിഡിപിയുടെ സ്ഥാനം.

നേരത്തെ മദനിയുടെ മോചനത്തിനായി പിരച്ച ഫണ്ട് കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ പാർട്ടിക്കകത്തു നിന്ന് വിവാദ പുരുഷനായിട്ടുണ്ട്, മദനിയുടെ ഭാര്യ സൂഫിയയുടെ സഹോദരീ ഭർത്താവുകൂടിയായ സിറാജ്. മദനിയെ വിറ്റകാശാക്കുന്ന രീതി സിറാജ് ഇപ്പോഴും തുടരുന്നെന്നാണ് എതിരാളികൾ പറയുന്നത്. ഇടക്കാലത്തു സംഘടനാ രംഗത്തു നിന്നു മാറിനിന്ന സിറാജ് ബംഗളൂരുവിൽ പോയി മദനിയോടു മാപ്പു പറഞ്ഞാണു തിരിച്ചുവന്നത്.

നേരത്തെ ശബരീനാഥിനുവേണ്ടി വി എസ്.ഡി.പിയുടെ വോട്ടുകളും ഉമ്മൻ ചാണ്ടി പക്ഷം പണംകൊടുത്ത് സ്വാധീനിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇത്രയും നിസ്സാരവോട്ടുകൾ കിട്ടി പി.സി ജോർജ് അപമാനിതനായതിനുപിന്നിലും പണക്കൊഴുപ്പുതന്നെയായരുന്നെന്ന് ആ സംഘടനയുടെ അകത്തുനിന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP