Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങളുടെ ഭൂമി ഞങ്ങളെങ്ങനെയാണ് കൈയേറുന്നത്...; സാറ് പേടിപ്പിക്കുകയൊന്നും വേണ്ട...; ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നവരാണെന്ന് തൊഴിലാളികൾ; ഇൻക്വിലാബ് വിളികൾ ഉയർന്നപ്പോൾ മടിക്കുത്തിൽ നിന്ന് തോക്കെടുത്ത് പിസി ജോർജ്; തോക്കൂ ചൂണ്ടി പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്ന പൂഞ്ഞാർ സിംഹത്തിനെതിരെ വ്യാപക പ്രതിഷേധം

ഞങ്ങളുടെ ഭൂമി ഞങ്ങളെങ്ങനെയാണ് കൈയേറുന്നത്...; സാറ് പേടിപ്പിക്കുകയൊന്നും വേണ്ട...; ഞങ്ങൾ ഒന്നിച്ചു നിൽക്കുന്നവരാണെന്ന് തൊഴിലാളികൾ; ഇൻക്വിലാബ് വിളികൾ ഉയർന്നപ്പോൾ മടിക്കുത്തിൽ നിന്ന് തോക്കെടുത്ത് പിസി ജോർജ്; തോക്കൂ ചൂണ്ടി പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്ന പൂഞ്ഞാർ സിംഹത്തിനെതിരെ വ്യാപക പ്രതിഷേധം

കോട്ടയം: തൊഴിലാളികളുടെ പ്രതിഷേധം അണപൊട്ടിയപ്പോൾ പിസിയുടെ നിയന്ത്രണവും പോയി. തോക്ക് ചൂണ്ടി പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി പൂഞ്ഞാർ എംഎൽഎയും. പ്രതിഷേധത്തിനിടെ മൊബൈലിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകായണ്. മുണ്ടക്കയം വള്ളനാടി എസ്‌റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെയായിരുന്നു ആക്രോശം.

എസ്‌റ്റേറ്റ് പുറംമ്പോക്ക് കൈയേറിയെന്ന് അറിഞ്ഞ് ഒഴിപ്പിക്കാനെത്തിയതായിരുന്നു തൊഴിലാളികൾ. ഇതിനിടെയാണ് പിസി ജോർജും തൊഴിലാളികളും തമ്മിൽ പ്രശ്‌നം തുടങ്ങിയത്. എംഎൽഎയ്‌ക്കെതിരെ വൻ പ്രതിഷേധവും ഉയർന്നു. ഇത് ശമിപ്പിക്കാൻ പല വഴികൾ പിസി നോക്കി. പക്ഷേ തൊഴിലാളികൾ വഴങ്ങിയില്ല. ഇതോടെയാണ് തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത്. വൈക്ക് വെടിവയ്ക്കൂ എന്നായിരുന്നു തൊഴിലാളിയുടെ പ്രതികരണം. ഇതോടെ എംഎൽഎ പിൻവാങ്ങുകയും ചെയ്തു.

മുണ്ടക്കയത്തെ എസ്റ്റേറ്റിലെ പുറമ്പോക്ക് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളും കൈയേറ്റക്കാരും തമ്മിൽ ഏറ്റുമുട്ടന്നതിനിടെയാണ് സംഘർഷം തുടങ്ങിയത്. സമരം ചെയ്യുന്ന ഭൂരഹിതർക്ക് ഐക്യദാർഢ്യവുമായി എത്തിയ പി.സി ജോർജ്ജ് തൊഴിലാളികളുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് തൊഴിലാളികൾക്കുനേരെ തോക്കു ചൂണ്ടുകയുമായിരുന്നു. ഉച്ചയ്ക്ക് 1 മണിയോടെയാണ് ഹാരിസൺ വെള്ളനാടിയിലെഎസ്റ്റേറ്റിലാണ് സംഭവം.

പുറമ്പോക്കിൽ താമസിക്കുന്നവരുമായി സംസാരിക്കുന്നതിനിടയിൽ തൊഴിലാളികളും മറ്റുചിലരും എത്തി. കുടിൽ കെട്ടി താമസിക്കുന്നവരുമായി വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പി.സി ജോർജ്ജ് തൊഴിലാലികൾക്കെതിരായ പരാമർശങ്ങൾ നടത്തുകയും ഇത് പിൻവലിക്കണെമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിസി ജോർജ് വഴങ്ങിയില്ല. ഇതാണ് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. തുടർന്ന് തൊഴിലാളികൾ പിസി ജോർജ്ജിനെ തടഞ്ഞു. തുടർന്നാണ് പി.സി ജോർജ്ജ് തോക്ക് ചൂണ്ടിയത്.

എപ്പോഴും തോക്കുമായാണ് തന്റെ യാത്രയെന്ന് പിസി ജോർജ്ജ് നേരത്തെ പറഞ്ഞിരുന്നു. തോക്കുണ്ടെന്ന് മാത്രമല്ല ഫുൾ ലോഡുമായിരിക്കും ആ തോക്ക്. കോളേജ് വിദ്യാർത്ഥികൾക്ക് മുമ്പിലാണ് പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ തോക്കുമായുള്ള പ്രകടനം നേരത്തെ നടന്നത്. ഈ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇത് ശരിവയ്ക്കും സംഭവങ്ങളാണ് ഇന്ന് നടന്നത്. കോളേജിൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടപ്പോൾ പൊതുവേദിയിൽ ജോർജ് കൈത്തോക്ക് ഉയർത്തിപ്പിടിച്ച് കാട്ടുകയായിരുന്നു.

എരുമേലി എംഇഎസ് കോളേജ് സംഘടിപ്പിച്ച പമ്പ-എരുമേലി ത്രിദിന ശുചീകരണ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിച്ചപ്പോഴാണ് പിസി ജോർജ് സ്വന്തം പിസ്റ്റൾ വേദിയിൽ ഉയർത്തിക്കാട്ടിയത്. പിസിയുടെ കൈയിൽ എപ്പോഴും തോക്കുണ്ടെന്ന് രാഷ്ട്രീയ എതിരാളികൾ പറയുന്നതിൽ വാസ്തവമുണ്ടായെന്ന് വിദ്യാർത്ഥികൾ ചോദിച്ചപ്പോഴാണ് പ്രസംഗത്തിനിടെ പിസി ജോർജ് തോക്ക് കാട്ടി മറുപടി നൽകിയത്. പിഎയെ വിട്ട് കാറിൽ നിന്നും കൈത്തോക്ക് വേദിയിൽ കൊണ്ടു വന്നാണ് പിസി ജോർജ് പ്രദർശിപ്പിച്ചത്.

ഈ തോക്ക് ഫുൾ ലോഡഡ് ആണെന്നും ആറ് ബുള്ളറ്റുകൾ നിറഞ്ഞിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് തന്റെ അധിപർ എന്നും അവരുടെ സംരക്ഷകരാണ് ജനപ്രതിനിധികളെന്നും ഈ രാജ്യം തകർക്കാൻ ആരേയും അനുവദിക്കരുതെന്നും പറഞ്ഞ അദ്ദേഹം കൈയടിയും നേടി. എന്നാൽ സാധാരണക്കാരായാലും തോക്കെടുക്കാൻ പിസി മടിക്കില്ലെന്നാണ് ഇന്നത്തെ സംഭവം തെളിയിക്കുന്നത്. കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിലാണ് തോക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമുള്ള ഉപദേശങ്ങളുമായി പൂഞ്ഞാറിലെ സിംഹമെത്തിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

കൈയിൽ നല്ല ഒന്നാന്തരം ട്വെൽവ് ബോറും ചെക്കോസ്ലോവാക്യൻ പിസ്റ്റളുമായി എ.ആർ ക്യാമ്പിൽ ക്ലാസെടുക്കാനെത്തിയ പിസിയെ കണ്ട് എല്ലാവരും ആദ്യമൊന്നു ഞെട്ടി. ഞെട്ടലിന് ശേഷമാണ് പലർക്കും കാര്യം മനസിലായത്. ജില്ലയിൽ തോക്ക് കൈവശം വച്ചിരിക്കുന്നവർക്കായാണ് പൊലീസ് പരിശീലന ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.

സ്വന്തമായി തോക്കുള്ള പലരും പി.സിയുടെ കൈയിലെ തോക്ക് കണ്ടപ്പോൾ ഒന്ന് അമ്പരന്നു. എങ്ങനെ വെടിവയ്ക്കണമെന്നാണ് പൂഞ്ഞാറിലെ പുലി ക്യാമ്പംഗങ്ങളെ പഠിപ്പിച്ചത്. തോക്ക് എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് പി.സി ആദ്യമെ വ്യക്തമാക്കി. തോക്കെടുത്തെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ വെടി പൊട്ടിക്കേണ്ടി വന്നിട്ടില്ലെന്ന് ജോർജ് അന്ന് പറഞ്ഞിരുന്നു. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്ഞത പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടവരുത്താറുണ്ടെന്നും ജോർജ് പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായതാണ് ഇന്ന് സംഭവിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP