Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു ചപ്പാത്തിയും കുറുമ കറിയും റൂമിൽ നൽകി സെല്ലു പൂട്ടാൻ ശ്രമിക്കുമ്പോൾ പറ്റില്ലെന്ന് മുൻ എംഎൽഎ; പൂഞ്ഞാർ നേതാവിന്റെ ഷോയെ തണുപ്പിച്ച് ഉദ്യോഗസ്ഥ അനുനയം; ഒടുവിൽ ഉറക്കം കൊതുകു കടി കൊണ്ട് പൂട്ടിയിട്ട ആശുപത്രി സെല്ലിൽ; എത്തിയത് മരുന്നും ബൈപാപ്പ് മിഷിനുമായി; ലക്ഷ്മണയും എംവി ജയരാജനും കിടന്ന അതേ ജയിൽ മുറിയിൽ പിസി ജോർജ്ജും

അഞ്ചു ചപ്പാത്തിയും കുറുമ കറിയും റൂമിൽ നൽകി സെല്ലു പൂട്ടാൻ ശ്രമിക്കുമ്പോൾ പറ്റില്ലെന്ന് മുൻ എംഎൽഎ; പൂഞ്ഞാർ നേതാവിന്റെ ഷോയെ തണുപ്പിച്ച് ഉദ്യോഗസ്ഥ അനുനയം; ഒടുവിൽ ഉറക്കം കൊതുകു കടി കൊണ്ട് പൂട്ടിയിട്ട ആശുപത്രി സെല്ലിൽ; എത്തിയത് മരുന്നും ബൈപാപ്പ് മിഷിനുമായി; ലക്ഷ്മണയും എംവി ജയരാജനും കിടന്ന അതേ ജയിൽ മുറിയിൽ പിസി ജോർജ്ജും

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ റിമാന്റിലായ പി സി ജോർജിനെ ജില്ലാ ജയിലിൽ നിന്നും വ്യാഴാഴ്ച അഞ്ചു മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ചത്. അഡ്‌മിഷൻ നടപടികൾ ഉടൻ പൂർത്തിയാക്കി ജോർജിനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ഐ ജി ലക്ഷ്മണയും എം.വി ജയരാജനും കിടന്ന അതേ റൂമിൽ തന്നെയാണ് പി സിയെ യേയും എത്തിച്ചത്. ജയിലിൽ എത്തുമ്പോൾ ഷുഗർ, പ്രഷർ , അടക്കമുള്ള രോഗങ്ങൾക്ക് കഴിക്കാൻ ഒരു ഡസൻ ഗുളികയും ഉറക്കത്തിലെ ശ്വാസ തടസം മാറ്റാനുംഓക്‌സിജൻ എടുക്കാൻ സഹായിക്കുന്നതുമായ ബൈപാപ്പ് മെഷീനും കയ്യിൽ കരുതിയിരുന്നു.

ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ഈ മെഷീൻ അടക്കം ജയിലിനുള്ളിൽ കയറ്റാൻ അനുവദിച്ചത്. വൈകുന്നേരം പരിശോധിക്കുമ്പോഴും ജോർജിന്റെ ബി പി സാധാരണ നിലയിൽ ആയിരുന്നില്ല. ആറു മണിയോടെ അഞ്ച് ചപ്പാത്തിയും കുറുമ കറിയും ജോർജിന്റെ റൂമിൽ എത്തിച്ചു. തുടർന്ന് സെല്ല് പൂട്ടാൻ വാർഡൻ ശ്രമിച്ചപ്പോഴേക്കും അത് പറ്റില്ലന്ന നിലപാടിൽ ജോർജ് ചൂടായി. ഇതോടെ സെല്ല് പൂട്ടാതെ വാർഡൻ തിരികെ പോയി .തുടർന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ എത്തി ജോർജിനെ അനുനയിപ്പിച്ചു. അതിന് ശേഷം സെല്ല് പൂട്ടുകയായിരുന്നു. സെല്ലിൽ ജോർജിനായി ഒരു കട്ടിലും ഫാനുമാണ് അനുവദിച്ചിരിക്കുന്നത്.

വന്നപ്പോൾ തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ പല ആവശ്യങ്ങളും ജോർജ് മുന്നോട്ടു വെച്ചെങ്കിലും അതൊന്നും ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല . ജയിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജോർജിനെ ആശുപത്രി സെല്ലിലാക്കിയത്. ജയിൽ നിയമം അനുശാസിക്കുന്ന വി ഐ പി കളുടെ പട്ടികയിൽ ജോർജ് വരില്ല. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ജില്ലാ ജയിലിൽ എത്തിച്ച പി സി ജോർജിനെ സൂപ്രണ്ട് ബിനോ ജോർജിന്റെ നിർദ്ദേശ പ്രകാരം വൈകുന്നേരം വരെയും അഡ്‌മിഷൻ റൂമിൽ തന്നെ ഇരുത്തി.

ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കുമെന്നുംഅറിയിപ്പ് ഉടൻ വരുമെന്നുമാണ് ജോർജ് ജയിൽ അധികൃതരെ ധരിപ്പിച്ചത്. തുടർന്ന് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെയാണ് പി സിയെ സെൻട്രൽ ജയിലിൽ എത്തിച്ചത്. മതവിദ്വേഷ പ്രസം?ഗ കേസിൽ അറസ്റ്റ് ചെയ്ത പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ജോർജിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി. പി.സി.ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ട് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ച വൈകിട്ട് കൊച്ചിയിൽ വച്ചാണ് ഫോർട്ട് പൊലീസ് പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ മജിസ്‌ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജോർജ്, ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജോർജ്, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അനന്തപുരി ഹിന്ദുമഹാ സമ്മേളത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോർജിനെതിരെ നേരത്തെ ഫോർട്ട് പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി ജോർജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോർജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.

വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP