1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

വേദന കൊണ്ട് പുളഞ്ഞപ്പോൾ പതാളത്ത് എത്തിയത് ഇ എസ് ഐ ആനുകൂല്യത്തിന്റെ ആശ്വാസത്തിന്; ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജയിലെ ക്യാൻസർ തെളിഞ്ഞിട്ടും കേന്ദ്ര സർക്കാർ ഏമാന്മാർ നടത്തിച്ചത് അനുകമ്പയില്ലാതെ; എംഎൽഎയുടെ ഇടപെടലോടെ കോപാഗ്നിയിലായ ദേവദാസും ഗോപാലകൃഷ്ണനും ദീപയും 'ചാമ്പലാക്കിയത്' ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ; മേബിളിന്റെ ജീവനെടുത്തതും ചുവപ്പു നാട; പാവം തൊഴിലാളികൾക്ക് വേണ്ടിയുള്ള ഉദ്യോഗമണ്ഡലിലെ ഇഎസ്‌ഐ ആശുപത്രിയിലെ 'ജീവനെടുക്കും' ഉദ്യോഗസ്ഥരുടെ കഥ

July 03, 2019 | 01:02 PM IST | Permalink



വേദന കൊണ്ട് പുളഞ്ഞപ്പോൾ പതാളത്ത് എത്തിയത് ഇ എസ് ഐ ആനുകൂല്യത്തിന്റെ ആശ്വാസത്തിന്; ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജയിലെ ക്യാൻസർ തെളിഞ്ഞിട്ടും കേന്ദ്ര സർക്കാർ ഏമാന്മാർ നടത്തിച്ചത് അനുകമ്പയില്ലാതെ; എംഎൽഎയുടെ ഇടപെടലോടെ കോപാഗ്നിയിലായ ദേവദാസും ഗോപാലകൃഷ്ണനും ദീപയും 'ചാമ്പലാക്കിയത്' ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ; മേബിളിന്റെ ജീവനെടുത്തതും ചുവപ്പു നാട; പാവം തൊഴിലാളികൾക്ക് വേണ്ടിയുള്ള ഉദ്യോഗമണ്ഡലിലെ ഇഎസ്‌ഐ ആശുപത്രിയിലെ 'ജീവനെടുക്കും' ഉദ്യോഗസ്ഥരുടെ കഥ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അവർ മനസ്സുവച്ചിരുന്നെങ്കിൽ ഒരു പക്ഷേ അവൾ ഇന്നും ഞങ്ങളോടൊപ്പമുണ്ടാവുമായിരുന്നു. എന്നേ പെടാപ്പാട് പെടുത്തി. കരഞ്ഞ് , കൈകൂപ്പി സഹായിക്കണമെന്ന് അപേക്ഷിച്ചിട്ടും അവരുടെ മനസ്സലിഞ്ഞില്ല. അവരുടെ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവനാണ്. ഒരു കുടുംബമാണ്.... പുറത്തേയ്ക്കുവന്ന തേങ്ങൽ ഒരു വിധം അടക്കി ഏല്യാസ് പറഞ്ഞു.

സമയത്ത് ചികത്സ ലഭിക്കാതെ കൺമുന്നിൽ വേദനകൊണ്ട് പിടഞ്ഞ് പിടഞ്ഞ് ഭാര്യ മേബിൾ മരണപ്പെട്ടതിനെക്കുറിച്ചും ഇതിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചുമെല്ലാം മറുനാടനോട് വിവരിക്കുമ്പോൾ ഏല്യാസിന്റെ സങ്കടം പൊട്ടിക്കരച്ചിലായി. കൊച്ചുകുട്ടികളെപ്പോലെ വാവിട്ട് നിലവിളിച്ചും വിതുമ്പിക്കരഞ്ഞും ഗദ്ഗതത്തോടെയുമാണ് ഭാര്യയെ ചികത്സയ്ക്കെത്തിച്ചതുമുതൽ മരണം വരെയുള്ള ദിവസങ്ങളിലെ സംഭവങ്ങൾ ഓരോന്നായി ഓാർത്തെടുത്ത് ഏല്യസ് പങ്കുവച്ചത്.

കൊച്ചി പാതാളം ഇ എസ് ഐ ആശുപത്രി സുപ്രണ്ട് ദേവദാസും ജീവനക്കാരി ദീപയും തക്കസമയത്ത് വേണ്ടവണ്ണം ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ മേബിൾ ഇപ്പോഴും ജിവനോടെ തങ്ങൾക്കൊപ്പമുണ്ടാവുമായിരുന്നെന്നാണ് പുന്നേക്കാട് ചൂരക്കോടൻ ഏല്യാസും കുടുംബാംഗങ്ങളും ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്. ഭാര്യയുടെ മരണത്തിന് വഴിതെളിച്ച വസ്തുതകളെക്കുറിച്ച് ഏല്യാസ് മറുനാടനുമായി പങ്കിട്ട വിവരങ്ങൾ ഇങ്ങിനെ...

മൂവാറ്റുപുഴയിൽ കൃത്യമപല്ല് നിർമ്മിർമ്മിക്കുന്ന ഡെന്റ്കെയർ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മേബിൾ. കാലുവേദനയെത്തുടർന്ന് 39 -കാരിയായ മേബിൾ ഫെബ്രുവരി 20-ന് കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രവിശങ്കറിനെ കണ്ടിരുന്നു.

രക്തം പരിശോധനയുടെ റിസൽട്ട് ലഭിച്ചതോടെ ആശുപത്രിയിൽ അഡ്‌മിറ്റായി ചികത്സ തേടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് ഫെബ്രുവരി 22 -ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 ദിവസത്തേ ആശുപത്രി വാസത്തിന് ശേഷവും അസുഖത്തിന് കുറവുകാണാത്തതിനാൽ സ്വന്തം നിലയിൽ പോകുകയാണെന്ന് അത്യാഹിത വിഭാഗത്തിൽ എഴുതി നൽകി വീട്ടിലേയ്ക്ക് മടങ്ങി.

രാത്രി അസഹ്യമായ ശരീരവേദന അനുഭവപ്പെട്ടതിനാൽ 27-ന് പതാളത്തെ ഇ എസ് ഐ ആശുപത്രിയിൽ എത്തിച്ചു. ചികത്സയ്ക്ക് ഇ എസ് ഐ ആനൂകൂല്യം ലഭിക്കുമെന്നതിനാലാണ് ഇവിടെ എത്തിച്ചത്. ഇവിടെ അഡ്‌മിറ്റാക്കുകയും ഓരാഴ്ചയോളം ചികത്സയിൽ കഴിയുകയും ചെയ്തു. പിന്നീട് ഡിസ്ചാർജ്ജ് ചെയ്തു. രക്ത പരിശോധനയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നെും വിശദമായി പരിശോധിക്കായി അയച്ചിട്ടുണ്ടെന്നും ഒരാഴ്ച കഴിഞ്ഞ് റിസൽട്ട് വാങ്ങാൻ വരണമെന്നും ഡോക്ടർ അറിയിച്ചു.

റിസൽട്ട് വാങ്ങാൻ എത്തിയപ്പോൾ പരിശോധനയിൽ കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർ പറഞ്ഞു.മാർച്ച് 12-നാണ് രക്തപരിശോധനയുടെ വിവരമറിയാൻ പാതാളം ആശുപത്രിയിൽ എത്തിയത്. ഡോക്ടർ നിർദ്ദേശിച്ചത് പ്രകാരം 13-ന് വീണ്ടും മേബിളിനെ പാതാളം ആശുപത്രിയിൽ അഡ്‌മിറ്റാക്കി.14-ന് ഡോക്ടർ പരിശോധനയ്ക്കെത്തിയപ്പോൾ വിദഗ്ധ ചികത്സ ആവശ്യമാണെന്നും അസ്റ്റർമെഡിസിറ്റിയിലേയ്ക്ക് റഫർ ചെയ്യുകയാണന്നും അറിയിച്ചു.അന്ന് തന്നെ അസ്റ്റർ മെഡിസിറ്റിയിൽ എത്തുകയും അഡ്‌മിറ്റാക്കുകയുമായിരുന്നു.

ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിൽ മേബിളിന്് മജ്ജയിൽ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. അദ്യതലമായതിനാൽ ഒരു ഓപ്പറേഷൻ നടത്തിയാൽ രോഗി ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് ഇവിടുത്തെ ഡോക്ടർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് 20 ലക്ഷത്തോളം രൂപ ചിലവുവരുമെന്ന് ഇവിടുത്തെ ഓങ്കോളിസ്റ്റ് രാമസ്വാമി രേഖാമൂലം അറിയിച്ചു. ഇക്കാര്യം മെഡിക്കൽ സുപ്രണ്ടിനെ ധരിപ്പിക്കുന്നിതിനും ഇ എസ് ഐ സഹായത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുമായി പാതാളത്തെ ഇ എസ് ഐ ആശുപത്രിയിലെത്തി.

ഇക്കാര്യങ്ങൾ നോക്കുന്നത് താനല്ലന്നും ദീപയാണഎന്നും പറഞ്ഞ് ഡോക്ടർ മുഖം തിരിച്ചു. അപേക്ഷ തുറന്നുനോക്കാൻകൂടി ഡോക്ടർ തയ്യാറായില്ല. ഫ്രണ്ട് ഓഫീസ് ജീവനക്കാരി ദീപയെ കണ്ടപ്പോൾ ഓപ്പറേഷൻ നടത്തിയാൽ തന്റെ ഭാര്യ രക്ഷപെടുമെന്ന് ഉറപ്പുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. പിന്നാലെ ഏറെ കുത്തുവാക്കുകളും പറഞ്ഞു. അസ്റ്റർമെഡിസിറ്റിയിൽ ചികത്സയിൽ കഴിഞ്ഞതുകൊണ്ട് കാര്യമില്ലന്നും ഇത്രയും തുകയ്ക്ക് ഇ എസ് ഐ ആനൂകൂല്യം കിട്ടില്ലന്നും രോഗിയെ ഡിസാർജ്ജ് ചെയ്ത് ഇ എസ് ഐ യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആശുപതച്രിയിലേയ്ക്ക് മാറ്റണമെന്നുമായിരുന്നു ഇവരുടെ നിർദ്ദേശം.

ഈ വിവരം അസ്റ്റർമെഡി സിറ്റിയിൽ മേബിളിനെ ചികത്സിച്ചുവരുന്ന ഡോക്ടറെ അറിയിച്ചപ്പോൾ കീമോ നടക്കുകയാണെന്നും ഈ ഘട്ടത്തിൽ രോഗിയെ മാറ്റുന്നത് ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്നും അറിയിച്ചു. ഇക്കാര്യം അറിയിച്ചപ്പോൾ ഈ വിവരത്തിന് അസ്റ്റർ ഡെഡിസിറ്റിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റുമായി വരാനായിരുന്നു ഇ എസ് ഐ ആശുപത്രിയിലെ ദീപയുടെ നിർദ്ദേശം. രോഗിയുടെ നില മോശമാതിനാൽ അസ്റ്റർമെഡിസിറ്റിയിൽ നിന്നും മാറ്റുന്ന കാര്യത്തോട് യോജിക്കാൻ കഴിഞ്ഞില്ല.

തുടർന്ന് ചികത്സാ സഹായം അനുവദിക്കണമെന്ന് കാണിച്ച് അസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റുകളും കമ്പനിയിൽ നിന്നും നൽകിയ ഇ എസ് ഐ രേഖകളും സഹിതം ഏപ്രിൽ 13-ന് വീണ്ടും പാതാളത്തെ ആശുപത്രിയിൽ എത്തി സൂപ്രണ്ടിനെയും ദീപയെയും കണ്ടു. മുഴുവൻ രേഖകളും ഇല്ലന്ന് പറഞ്ഞ് മടക്കി. എന്നാൽ എന്തൊക്കെ രേഖകൾ വേണമെന്ന് ഈ ഘട്ടത്തിലും ഇവരാരും അറിയിതുമില്ല. ഏപ്രിൽ 22-ന് വീണ്ടും സഹായം അഭ്യർത്ഥിച്ച് ഇ എസ് ഐ ആശുപത്രിയിലെത്തി അധികൃതരെ കണ്ടെങ്കിലും ഇവർ മുൻനിലപാടിൽ ഉറച്ചുനിന്നു.

പാതളം ആശുപത്രിയിലെ ജീവനക്കാരൻ ഗോപാലകൃഷ്ണനിൽ നിന്നും നല്ല അനുഭവങ്ങളല്ല നേരിടേണ്ടിവന്നത്. നിങ്ങൾ അതിബുദ്ധികാണിച്ചെന്നും ഇക്കാര്യത്തിൽ ഇത്രയും എക്സ്പീരിയൻസുള്ള എന്നേക്കാൾ മുകളിൽ നിങ്ങൾ ആരോടുപറഞ്ഞാലും ഒന്നും നടക്കില്ലന്നും ഇയാൾ തുറന്നടിച്ചു. ധനസഹായം ലഭ്യമാക്കുന്ന കാര്യത്തിൽ ഇ എസ് ഐ ആശപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം ആന്റണി ജോൺ എം എൽ എ യെ അറിയിക്കുകയും അദ്ദേഹം ഇ എസ് ഐ നടത്തിപ്പിന്റെ സംസ്ഥാനതല ചുമതലയുള്ള ഉദ്യോഗസ്ഥരെ ബന്ധുപ്പെടുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി ഗോപാലകൃഷ്ണനെ വിളിച്ചതായി അറിവ് ലഭിച്ചിരുന്നു. ഇതായിരുന്നു ഇയാളുടെ ശത്രുത ഭാവത്തോടെയുള്ള പെരുമാറ്റത്തിന് കാരണം.

കൃത്യമായ രേഖകൾ സമർപ്പിച്ചാൽ ഡോക്ടർമാരുടെ വിദഗ്ധ സമിതി രോഗിയെ പരിശോധിച്ച് ചികത്സ നിശ്ചയിക്കുമെന്നും ഇതിന് ശേഷം ആവശ്യമായ പണം ഇ എസ് ഐ -യിൽ നിന്നും അനുവദിച്ചുനൽകുമെന്നുമാണ് തൃശ്ശൂർ ഇ എസ് ഐ ആസ്ഥാനത്തെ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം. സംസ്ഥാനഘടകത്തിന് 10 ലക്ഷം രൂപവരെയും ഇതിന് മുകളിൽ തുക ലഭിക്കണമെങ്കിൽ ഡൽഹിയിലെ കേന്ദ്ര ആസ്ഥാനത്തുനിന്ന് അനുമതിവേണമെന്നും ഇവർ വ്യക്തമാക്കി.

കുടുംബത്തിന്റെ സാമ്പത്തീക സ്ഥതി അറിയാമായിരുന്നതിനാൽ നാട്ടുകാർ സഹായസമിതി രൂപീകരിച്ച് 12.5 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു.ഈയവസരത്തിലാണ് ഇ എസ് ഐ സംസ്ഥാനഘടകത്തിൽ നിന്നും തുക അനുവദിച്ചുകിട്ടുന്നതിനായി നെട്ടോട്ടം തുടങ്ങിയത്. ഓപ്പറേഷൻ എത്രയും പെട്ടെന്ന് ചെയ്താൽ ജീവൻ രക്ഷപെടാൻ അത്രയും സാധ്യത കൂടുമെന്നായിരുന്നു അസ്റ്റർമെഡിസിറ്റിയിലെ ഡോക്ടറുടെ വിലയിരുത്തൽ. അതുകൊണ്ടാണ് ഒരു ദിവസം പോലും നഷ്ടപ്പെടുത്താനില്ലന്ന തിരിച്ചറിവിലാണ് രേഖകൾ സംഘടിപ്പിക്കാൻ രംഗത്തിറങ്ങിയത്.

അവസാനമായി ഗോപാലകൃഷ്ണനെ കണ്ടപ്പോൾ എന്തൊക്കെ രേഖകളാണ് വേണ്ടതെന്ന് സ്പീഡ് പോസ്റ്റിൽ അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതിന് ശേഷം ഓരാഴ്ച കാത്തിരുന്നു.എന്നാൽ കത്ത് ലഭിച്ചില്ല. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഇ എസ് ഐ ആശുപത്രിയിലെത്തി ദീപയെ കണ്ടു. കത്ത് അയച്ചിട്ടുണ്ടെന്ന് പറഞ്ഞ ഗോപാലകൃഷ്ണനെയും കണ്ടു. വിവരം പറഞ്ഞപ്പോൾ മറ്റൊരുഉദ്യഗസ്ഥയെ വിളിച്ചുവരുത്തി ഇവർക്ക് കത്തയച്ചോ എന്ന് ചോദിച്ചു. മറന്നുപോയെന്നായിരുന്നു ഇവരുടെ മറുപിടി. ഇതുകൊണ്ട് മാത്രം രണ്ടാഴ്ചയോളം സമയം ഒന്നും ചെയ്യാനാവാതെ നഷ്ടമായി. ഇതുമൂലം ല്ലാത്ത വിഷമം തോന്നി.

ഈ ദിവസങ്ങളിലെല്ലാം അവൾ വേദന കൊണ്ട് പുളയുന്നത് കണാമായിരുന്നു. പിടിച്ചുനിൽക്കാനാവാതെ ദൂരേയ്ക്ക് മാറിനിൽക്കേണ്ട് അവസ്ഥപോലുമുണ്ടായി. ഈ മാനസീകാവസ്ഥയിലാണ് ഉദ്യോഗസ്ഥയുടെ ധാർഷ്ട്യത്തിന് പിന്നാലെ സമയവും പണവും മുടക്കി ഓടിനടക്കേണ്ടിവന്നത്. തൃശ്ശൂരിലെ ഇ എസ് ഐ ആസ്ഥാനത്തുനിന്നും അറിയച്ചതുപ്രകാരം 12 ദിവസം കൊണ്ട് ആവശ്യമായ രേഖകളെല്ലാം സംഘടിപ്പിക്കാനായി. പക്ഷേ അപ്പോഴേയ്ക്കും ഓപ്പറേഷൻ നടത്തേണ്ട് സമയം കഴിഞ്ഞ് അവളുടെ നില വീണ്ടും ഗുരുതരമായിരുന്നു.

ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥ നേരാംവണ്ണം പെരുമാറില്ലന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് വിവരം ആന്റണിജോൺ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അദ്ദേഹം ഇടപെട്ടപ്പോൾ ഇ എസ് ഐ വിഭാഗത്തിന്റെ നേതൃത്വം വിഷയത്തിൽ ഇടപെടുകയും ആവശ്യമായ രേഖകൾ സംബന്ധിച്ച വിവരങ്ങൾ വാട്സാപ്പിൽ കൈമാറുകയും ചെയ്തിരുന്നു. തിരുവനന്തപുരം ആർ സി സി യിലെ ചിക്തസയാണ് ഈ ഘട്ടത്തിൽ നല്ലത് എന്ന് ആസ്റ്റർമെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് രാമസ്വാമി വ്യക്തമാക്കിയിരുന്നു. അഞ്ചോ ആറോ ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്ത് അവിടേയ്ക്ക് മാറ്റാമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. നിർഭാഗ്യവാശാൽ ഇതിനിടയിൽ ജൂൺ 20-ന്് നിമോണിയ ബാധിച്ച് അവൾ മരണപ്പെടുകയായിരുന്നു.

ഇ എസ് ഐ ആശുപത്രിയിലെ ജീവനക്കാർ അൽപം കരുണയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ആവശ്യമായ ചികത്സ കൃത്യസമയത്ത് ലഭിക്കുകയും അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയും ചെയ്യുമായിരുന്നു.ഏല്യാസ് പറഞ്ഞു. ഏല്യാസ് -മേബിൾ ദമ്പതികൾക്ക് 13 ഉം 7 ഉം വയസ്സുള്ള പെൺമക്കളുണ്ട്. മേബിളിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ഈ കുരുന്നുകളും എല്യാസും ഇനിയും മോചിതരായിട്ടില്ല.

ഇനിയെങ്കിലും അവർ കണ്ണുതുറക്കണം.മേബിളിന്റെ ജിവൻ അവർ പന്താടുകയായിരുന്നു.വേണമെങ്കിൽ ആദ്യം സഹായം ചോദിച്ചെത്തിയ ഏപ്രിൽ 13-ന് തന്നെ ആവശ്യമായ രേഖകൾ എന്തെന്ന് ഇവർക്ക് അറിയിക്കാമായിരുന്നു.ഇവരുടെ അനാസ്ഥ എന്റെ ജീവിതമാണ് തകർത്തത്. ഭരണകർത്താക്കൾ ഇത് അറിയണം. അതിനാണ് ഇത് ഇപ്പോൾ വെളിപ്പെടുത്തുന്നത്.ഏല്യാസ് കൂട്ടിച്ചേർത്തു. ൗ വിവരങ്ങളെല്ലാം കാണിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ഏല്യാസ് പരാതികൾ അയച്ചിട്ടുണ്ട്.

പ്രകാശ് ചന്ദ്രശേഖര്‍    
മറുനാടന്‍ മലയാളി ലേഖകന്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോൺസുലേറ്റിലേക്കുള്ള പാഴ്‌സൽ തുറന്നു നോക്കാൻ കസ്റ്റംസ് കാട്ടിയത് അസാധാരണ ധൈര്യം; രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങളെ പോലും ഉലയ്ക്കുമെന്നതിനാൽ സാധാരണ ഗതിയിൽ ഡിപ്രോമാറ്റിക് ബാഗേജിന് കിട്ടുക വിവിഐപി പരിഗണന; മണക്കാട്ടെ യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗേജിലുണ്ടായിരുന്നത് 35 കിലോ സ്വർണം; തിരുവനന്തപുരത്ത് നടന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വർണ്ണ വേട്ട; കോവിഡു കാലത്തും സ്വർണ്ണ മാഫിയ സജീവം; ഡിപ്ലോമോറ്റിക് കടത്തിൽ ഞെട്ടി കസ്റ്റംസ്
ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ
ഭർത്താവ് ഉപേക്ഷിച്ച ലിജി; ഭാര്യമായി പിണങ്ങി കഴിയുന്ന അജയ്; അവിഹിത ബന്ധത്തിൽ കുട്ടി പിറന്നപ്പോൾ ഡി വൈ എഫ് ഐ നേതാവിനും കാമുകിക്കും നാണക്കേട്; ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടൂർ മരുതിമൂട് പള്ളിക്ക് മുന്നിൽ: മിടുക്കരായ രണ്ടു പൊലീസുകാർ പിന്നാലെ കൂടിയപ്പോൾ സിസിടിവിയിൽ തെളിഞ്ഞത് ഒന്നും വ്യക്തമല്ലാത്ത ഓട്ടോ; പോസ്റ്റർ തേടിയുള്ള അന്വേഷണം കുടുക്കിയത് ക്രൂരയായ അമ്മയേയും കാമുകനേയും; നാൽപതുകാരിയും മുപ്പത്തിരണ്ടുകാരനും കുടുങ്ങുമ്പോൾ
ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്താക്കി കഴിഞ്ഞപ്പോൾ; കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി; എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസ്; പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും സൂചനകൾ; ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിന് വേണ്ടി ഇടതും വലതും സജീവം
കടുത്ത പനിയും ശരീര വേദനയുമായി കോവിഡ് ഒപിയിൽ കാത്തിരുന്നത് മണിക്കൂറുകൾ; എനിക്ക് മനസിലാവുന്നി, കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്; പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി; ഇതാണ് അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു എന്ന് പേടിക്കണം; സ്വന്തം അനുഭവം പങ്കുവെച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്