Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറിയൊരു കാറ്റാടിയിൽ തുടങ്ങിയ ബിസിനസ്സ്; മൂപ്പന്തലിൽ ഒരു ഡസനിലേറെ യന്ത്രമായപ്പോൾ ചികിൽസാ കച്ചവടത്തിൽ കണ്ണു വീണു; വിൽസൺ റിസോർട്ടുകാരുടെ ബാധ്യതകൾ മുതലാക്കി ചുളുവിൽ ആശുപത്രി സ്വന്തമാക്കി എസ് പൊന്നയ്യൻ; മുതലാളി മരിച്ചതോടെ ബന്ധുക്കളുടെ തൊഴിൽ പീഡനവും തമ്മിലടിയും; പ്രാണവായുവിന് അരലക്ഷം ചുമത്തിയ പാറശ്ശാലയിലെ എസ് പി ആശുപത്രിയുടെ കഥ

ചെറിയൊരു കാറ്റാടിയിൽ തുടങ്ങിയ ബിസിനസ്സ്; മൂപ്പന്തലിൽ ഒരു ഡസനിലേറെ യന്ത്രമായപ്പോൾ ചികിൽസാ കച്ചവടത്തിൽ കണ്ണു വീണു; വിൽസൺ റിസോർട്ടുകാരുടെ ബാധ്യതകൾ മുതലാക്കി ചുളുവിൽ ആശുപത്രി സ്വന്തമാക്കി എസ് പൊന്നയ്യൻ; മുതലാളി മരിച്ചതോടെ ബന്ധുക്കളുടെ തൊഴിൽ പീഡനവും തമ്മിലടിയും; പ്രാണവായുവിന് അരലക്ഷം ചുമത്തിയ പാറശ്ശാലയിലെ എസ് പി ആശുപത്രിയുടെ കഥ

വിനോദ് പൂന്തോട്ടം

പാറശാല: പ്രാണ വായുവിന് കോവിഡ് രോഗിയിൽ നിന്നും അമിത ചാർജ്ജ് ഈടാക്കിയ പാറശാല എസ് പി ഹോസ്പിറ്റൽ നാഗർ കോവിലിലെ കാറ്റാടി തലൈവർ പത്ത് വർഷം മുൻപ് സ്വന്തമാക്കിയത്. മൂപ്പന്തലിൽ കാറ്റാടിപാടമുള്ള എസ് പൊന്നയ്യൻ ചെറിയൊരു കാറ്റാടി യന്ത്രത്തിൽ നിന്നാണ് തന്റെ ബിസിനസ് സാമ്രാജ്യം തുടങ്ങുന്നത്. പിന്നീട് ഒരു ഡസനിലേറെ കാറ്റാടി യന്ത്രത്തിന്റെ ഉടമയായി ആയി മാറുകയായിരുന്നു. ഈ വ്യവസായിയുടെ നേതൃത്വത്തിലെ ഗ്രൂപ്പിന്റെ ആശുപത്രിയാണ് പ്രാണ വായുവിന് ഒരു ദിവസത്തിന് അരലക്ഷത്തിന് അടുത്ത് ചാർജ് ചെയ്തത്.

ആതുര സേവന രംഗത്തു തന്റെ ബിസിനസ് സാമ്രാജ്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ടു നടക്കവെ കന്യാകുമാരി ജില്ലയിലെ പല ആശുപത്രികളു വിലയ്ക്കു വാങ്ങാൻ നോക്കി ഒന്നും നടന്നില്ല. ഇതിനിടയിലാണ് പാറശാലയിലെ ഈ വിവാദ ആശുപത്രി വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന വിവരം അറിയുന്നത്. വിൽസൺ റിസോർട്ടുകാരുടെ നിയന്ത്രണത്തിലുള്ള ആശുപത്രി നഷ്ടത്തിലായിരുന്നു. അത് മുതലാക്കി കാറ്റാടി മുതലാളി ചുളുവിൽ ആശുപത്രി സ്വന്തമാക്കിയെന്നാണ് പ്രദേശ വാസികൾ പറയുന്നത്.

വിൽസ് മാറി എസ് പി ആയി ആശുപത്രി തുടങ്ങും സമയത്ത്് അശരണരോടു സഹൃദയത്വം കാണിച്ചെങ്കിലും പെട്ടെന്ന് അധികൃതരുടെ സ്വാഭാവം മാറിയെന്ന് നാട്ടുകാർ പറയുന്നു. രോഗികലെ കറവ പശുക്കളായി കണ്ടു തുടങ്ങി. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്ത പാറശാള കളിയിക്കവിള പ്രദേശങ്ങളിലെ ആൾക്കാർ ഈ ആശുപത്രിയെ അഭയം പ്രാപിക്കുകയായിരുന്നു. എസ് പൊന്നയ്യൻ കാറ്റാടി ബിസിനസു പോലെ തന്നെ ലാഭ നഷ്ടങ്ങൾ നോക്കി ചികിത്സയും നിശ്ചയിച്ചു. തമിഴ് നാട്ടിൽ ഉടനീളം മറ്റു ബിസിനസുകൾ ഉള്ള പൊന്നയ്യന്റെ അപ്രതീക്ഷിത മരണത്തോടെ ആശുപത്രി ഭരണം മക്കളും മരുമക്കളും ഏറ്റെടുത്തു.

ഇതിനിടെ തൊഴിൽ പീഡനങ്ങളും തുടർക്കഥയായി. അഞ്ഞൂറോളം സ്റ്റാഫുകളുള്ള ആശുപത്രിയിൽ നാലിൽ ഒരാൾക്ക് പോലും തൊഴിൽ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇല്ലെന്നാണ് ആക്ഷേപം. പരാതിയിന്മേൽ ലേബർ വകുപ്പ്്് ഇവിടെ റെയ്ഡ് നടത്തിയത് പല തവണ. കേസും വഴക്കു നീണ്ടു പോകുന്നു. ഇ എസ് ഐ യും പി എഫും നല്കാതെയും തൊഴിൽ നിയമങ്ങൾ ലംഘിച്ചും ഇവിടെ നടക്കുന്ന കാര്യങ്ങൾ റെയ്ഡിൽ ബോധ്യപ്പെട്ട നെയ്യാറ്റിൻകര മുൻ അസിസ്റ്റന്റ്് ലേബർ ഓഫീസർ തൊഴിൽ വകുപ്പിന് റിപ്പോർട്ടു ചെയതുവെന്നാണ് വിവരം.

ആശുപത്രി മാനേജ്മെന്റ്് പരാതി നല്കുന്ന തൊഴിലാളികളെ നേരിടുന്നത് തമിഴ് സ്‌റ്റൈലിൽ ഭീക്ഷണി പെടുത്തിയാണ്. ഓക്സിജൻ വിവാദം ആളി കത്തിയതിനാൽ എസ് പി യിലെ തൊഴിൽ ലംഘനങ്ങൾ സംബന്ധിച്ചു അന്വേഷണം വേണമെന്നാണ് ആവിശ്യം ഉയരുന്നത്. അതിനിടെ കോവിഡ് രോഗിയിൽ നിന്ന് ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം വിവാദമായതോടെ 30000 രൂപ മടക്കി നൽകി പരാതി പിൻവലിപ്പിക്കാൻ പാറശ്ശാലയിലെ എസ് പി ആശുപത്രിയുടെ ശ്രമവും വിവാദത്തിലായിട്ടുണ്ട്.

3000 രൂപയ്ക്ക് കൊടുക്കേണ്ട പ്രാണ വായുവാണ് ഈ ആശുപത്രി 45600 രൂപ വാങ്ങി നൽകിയത്. അതീവ ഗരുതരാവസ്ഥയിലുള്ള രോഗിയുടെ ബന്ധുക്കളോടായിരുന്നു ഈ കൊള്ള. ഇത് മറുനാടൻ വാർത്തയാക്കിയതോടെയാണ് പരാതി പിൻവലിക്കാനുള്ള നാടകം നടക്കുന്നത്. പേപ്പാറ കാലങ്കാവ് എസ്എൻ നിവാസിൽ നസീമ (56)യുടെ ചികിത്സയ്ക്കാണ് അമിത തുക ഈടാക്കിയത്. ആരോഗ്യസ്ഥിതി മോശമായതോടെ 27ന് രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെയ് 2 ന് നസീമ മരിച്ചു. രോഗിക്ക് 3 ദിവസം ഓക്‌സിജൻ നൽകിയതായും, ബിൽ എഴുതിയതിൽ ഉണ്ടായ പിഴവ് ആണ് പ്രശ്‌നങ്ങൾക്ക് കാരണം എന്നുമായിരുന്നു വിവാദമായതോടെ അധികൃതരുടെ ആദ്യ വിശദീകരണം.

ചികിത്സ നടത്തിയതിന് 66,950 രൂപയുടെ ബിൽ ആശുപത്രിയുടെ പേരുള്ള സ്ലിപ്പിൽ പേന കൊണ്ട് എഴുതി നൽകുകയായിരുന്നു. അമിത നിരക്കെന്ന ബന്ധുക്കളുടെ പരാതി അംഗീകരിച്ചതുമില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് ബിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഗത്യന്തരമില്ലാതെ പണം നൽകി. പിന്നീട് ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്ക് ബന്ധുവായ പൊഴിയൂർ സ്വദേശി നൂറുൽ അമീൻ 27ന് പരാതി നൽകി. പക്ഷേ ആരും നടപടി എടുത്തില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP