Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ എൻഒസി നൽകിയത് മിക്‌സഡ് അഡ്‌മിഷന്; നഴ്സിങ് പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ വന്നപ്പോൾ പല കോളേജുകളിലും പ്രവേശനം പെൺകുട്ടികൾക്ക് മാത്രം; ചട്ടം ലംഘിച്ച് നോട്ടിഫിക്കേഷൻ നൽകിയത് ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകൾ; സമരങ്ങളുടെ പശ്ചാത്തലത്തിൽ നഴ്സിങ് രംഗത്ത് നിന്ന് ആൺകുട്ടികളെ ഒഴിവാക്കാൻ ശ്രമം; എതിർപ്പുമായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ; 'ഗേൾസ് ഓൺലി' പരാതി ലഭിച്ചതായി അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്ര ബാബു

സർക്കാർ എൻഒസി നൽകിയത് മിക്‌സഡ് അഡ്‌മിഷന്; നഴ്സിങ് പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ വന്നപ്പോൾ പല കോളേജുകളിലും പ്രവേശനം പെൺകുട്ടികൾക്ക് മാത്രം; ചട്ടം ലംഘിച്ച്  നോട്ടിഫിക്കേഷൻ നൽകിയത് ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകൾ;  സമരങ്ങളുടെ പശ്ചാത്തലത്തിൽ നഴ്സിങ് രംഗത്ത് നിന്ന് ആൺകുട്ടികളെ ഒഴിവാക്കാൻ ശ്രമം; എതിർപ്പുമായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ; 'ഗേൾസ് ഓൺലി' പരാതി ലഭിച്ചതായി അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്ര ബാബു

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ പുത്തനുണർവോടെ കടന്നുവരികയും അവകാശങ്ങൾ ശബ്ദമുയർത്തി നേടിയെടുക്കുകയും ചെയ്യുന്ന നഴ്സിങ് സമരങ്ങളെ കോളെജ് മാനേജ്മെന്റുകളും ആശുപത്രികളും ഭയന്ന് തുടങ്ങുന്നോ? നഴ്സിങ് കോളേജുകളിൽ ഇപ്പോൾ പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷൻ വന്നപ്പോൾ ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കോളേജുകളിൽആൺകുട്ടികൾക്ക് വിലക്ക്. ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റുകളുടെ കീഴിലുള്ള 33 കോളേജുകളിൽ ഇപ്പോൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ ഒൻപത് കോളേജുകളിൽ പ്രവേശനം പെൺകുട്ടികൾക്ക് മാത്രമെന്ന് പറഞ്ഞാണ് നോട്ടിഫിക്കേഷൻ നൽകിയത്.

നഴ്സിങ് രംഗത്ത് ഇപ്പോൾ സമരങ്ങൾ മുറുകി നിൽക്കുകയും അവകാശങ്ങൾ നഴ്സുമാർ സമരങ്ങളിലൂടെ നേടിയെടുക്കുകയും ചെയ്യുന്ന അവസ്ഥ മുന്നിലിരിക്കെയാണ് നഴ്സിങ് രംഗത്ത് ആൺകുട്ടികളെ കുറയ്ക്കാൻ കോളെജ് മാനേജ്മെന്റുകൾ ശ്രമം തുടങ്ങിയിരിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം എന്ന നിബന്ധനയിലല്ല ഈ കൊളേജുകൾക്ക് സർക്കാർ എൻഒസി നൽകിയിരിക്കുന്നതും. അതുകൊണ്ട് തന്നെ ഈ രീതിയിൽ പരസ്യം നൽകിയ കൊളേജുകൾക്ക് നേരേ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്.

നഴ്സിങ് കോളേജുകളിൽ പകുതി സീറ്റുകളിൽ പ്രവേശനം നടക്കുന്നത് സർക്കാർ നടത്തുന്ന അലോട്‌മെന്റുകൾ വഴിയാണ്. ബാക്കി സീറ്റുകളിൽ അഡ്‌മിഷൻ നടത്തുന്നത് സ്വകാര്യ കോളേജ് മാനേജുമെന്റുകളുടെ അസോസിയേഷനുമാണ്. രണ്ടു അസോസിയേഷനുകൾ ഇവിടെ നിലനിൽക്കുന്നുണ്ട്. പ്രൈവറ്റ് കോളേജ് മാനേജമെന്റ് അസോസിയേഷനും ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും. ഇതിൽ ക്രിസ്ത്യൻ കോളേജ് മാനേജമെന്റ് അസോസിയേഷനാണ് അഡ്‌മിഷന് വേണ്ടി നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകാൻ ഒരു കോളേജ് മാനേജ്മെന്റിനും അനുമതിയില്ല.

നഴ്‌സിങ് അഡ്‌മിഷൻ കേരളത്തിൽ ആൺകുട്ടികൾക്ക് 1;10 അനുപാതത്തിൽ നിലനിന്നത് വ്യക്തമായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ എടുത്ത് മാറ്റിയതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാധാന്യമാണ് പ്രവേശനത്തിന് നൽകേണ്ടത്. എല്ലാം മെറിറ്റ് അടിസ്ഥാനത്തിലുമുള്ള പ്രവേശനമാണ്. ഇതിൽ എവിടെയാണ് ലിംഗ വിവേചനത്തിനുള്ള ഇടമുള്ളത് എന്നാണ് ചോദ്യമുയരുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിലും കേരളാ നഴ്സിങ് കൗൺസിലും കേരളാ ഹെൽത്ത് യൂണിവേഴ്സിറ്റിയും നിർദ്ദേശിച്ചിരിക്കുന്നത് ജനറലായി മാത്രം നിയമനം നടത്തണമെന്നാണ്. മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നടത്തുകയാണ് ചെയ്യേണ്ടത്. അതിനിടയിലാണ് ലിംഗവിവേചനം മുൻനിർത്തിയുള്ള നോട്ടിഫിക്കേഷൻ വരുന്നത്. നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് നടന്നിരിക്കുന്നത്.

കൊച്ചി പിവിസി ആശുപത്രിയിൽ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി സമരം ചെയ്ത നഴ്സുമാരുടെ മുന്നിൽ ആശുപത്രി മാനേജ്മെന്റ് കീഴടങ്ങിയ വാർത്ത വന്നത് ഇന്നലെയാണ്. യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്സുമാർ സമരം ചെയ്യുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. നഴ്സുമാർക്കിടയിൽ പുതുതായി രൂപപ്പെട്ട ഉണർവിനെ നഴ്സിങ് കോളേജ് മാനേജ്മെന്റുകളും ആശുപത്രികളും ഭയപ്പെട്ടു തുടങ്ങുന്നുവെന്ന് വ്യക്തമാക്കുകയാണ് ക്രിസ്ത്യൻ നഴ്സിങ് കോളേജ് മാനേജ്മെന്റുകൾ നൽകിയ പ്രവേശന പരസ്യം. നഴ്സുമാർ സമരങ്ങൾക്ക് ഇറങ്ങുന്നുണ്ടെങ്കിലും അവർക്ക് നേതൃത്വം നൽകുന്നത് ആൺകുട്ടികളാണ്. ഈ നേതൃത്വത്തെ ഇല്ലാതാക്കാനാണ് പ്രവേശനം പെൺകുട്ടികൾക്ക് മാത്രമായി നിജപ്പെടുത്തുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.

127 നഴ്സിങ് കോളേജുകളാണ് കേരളത്തിൽ നിലവിലുള്ളത്. പക്ഷെ മാനദണ്ഡം ലംഘിച്ച് ഈ രീതിയിലുള്ള പ്രവേശനം നൽകാൻ ഒരു കോളേജിനും അനുമതിയുമില്ല. ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റുകൾ മാത്രമാണ് നിലവിൽ ചട്ടലംഘനം നടത്തി അഡ്‌മിഷന് നോട്ടിഫിക്കേഷൻ ക്ഷണിച്ചിരിക്കുന്നത്. നഴ്സിങ് രംഗത്തുനിന്ന് ആൺകുട്ടികളെ ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരം നോട്ടിഫിക്കേഷൻ എന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ചട്ടലംഘനം നടത്തി പെൺകുട്ടികൾക്കു മാത്രം അഡ്‌മിഷൻ നല്കുന്നതിന്നെതിരെ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത് വന്നിട്ടുണ്ട്.

'മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് മാനേജ്മന്റ് സീറ്റിലേക്ക് പ്രവേശനം നടത്താനുള്ള നീക്കം സർക്കാർ തടയണം.' ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി അൻസൽ എംഎം. മറുനാടൻ മലയാളിയോട് പറഞ്ഞു, നഴ്സിങ് പ്രവേശനം നടത്തേണ്ടത് സർക്കാർ നിയോഗിച്ച അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് .എന്നാൽ ഇതുവരെ യാതൊരു സർക്കാർ ഉത്തരവുകളും പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകണം എന്ന് പറഞ്ഞു സർക്കാർ നിർദ്ദേശമില്ല. ഇത് നിലവിലെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്-അൻസൽ പറയുന്നു.

 

ചില ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റുകൾ പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകാൻ നീക്കം നടത്തുന്നത് തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് രാജേന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റി മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ഇത് സംബന്ധമായി പരാതി വന്നതായും രാജേന്ദ്ര ബാബുവിന്റെ ഓഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP