Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

75ൽ ലോഞ്ചിൽ ദുബായിലേത്തിയ അടൂരുകാരൻ; ഒന്നുമില്ലായ്മയിൽ ജീവിതം കഠിനാധ്വാനത്താൽ കരുപ്പിടിപ്പിച്ചു; ഒമാനിൽ സ്വന്തമായി ട്രാൻസ്പോർട്ട് ബിസിനസ് തുടങ്ങിയതും ക്ലച്ചുപിടിച്ചു; കോവിഡ് കാലത്ത് നാട്ടിലെത്തിയപ്പോൾ കമ്പനി ചതിയിലൂടെ സ്വന്തമാക്കി അറബി

75ൽ ലോഞ്ചിൽ ദുബായിലേത്തിയ അടൂരുകാരൻ; ഒന്നുമില്ലായ്മയിൽ ജീവിതം കഠിനാധ്വാനത്താൽ കരുപ്പിടിപ്പിച്ചു; ഒമാനിൽ സ്വന്തമായി ട്രാൻസ്പോർട്ട് ബിസിനസ് തുടങ്ങിയതും ക്ലച്ചുപിടിച്ചു; കോവിഡ് കാലത്ത് നാട്ടിലെത്തിയപ്പോൾ കമ്പനി ചതിയിലൂടെ സ്വന്തമാക്കി അറബി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന മലയാള സിനിമ പ്രവാസികളായ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല. അതിന് കാരണം ഗൾഫിലേക്കുള്ള മലയാളികളുടെ തൊഴിൽ തേടിയുള്ള കുടിയേറ്റ ചരിത്രവും കഠാനിധ്വാനത്തിന്റെ നേർക്കാഴ്‌ച്ചകളുമായിരുന്നു ആ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. പ്രവാസികളുടെ കഷ്ടപ്പാടിന്റെ കഥ പറഞ്ഞ് പ്രവാസികളുടെ കണ്ണീരണിയിച്ച ഈ സിനിമ ഏറെ കാലികപ്രസ്‌കതമായിരുന്നു. ഗൾഫ് നാടുകൾ ഇന്നത്തേതു പോലെ വികസിതമായി മാറിയതിൽ മലയാളികളുടെ അധ്വാനം ഏറെയുണ്ട്. ചിലർ വൻ ബിസിനസ് ശൃംഖലകൾ പടുത്തുയർത്തിയപ്പോൾ മറ്റുചിലർ അറബിയിയുടെ ചതിയിൽ വീണു സർവതും നഷ്ടമായ അവസ്ഥയിലുമായി. അത്തരത്തിൽ ജീവതത്തിലെ സമ്പാദ്യം മുഴുവൻ അറബിയുടെ വഞ്ചനയിൽ നഷ്ടമായ മലയാളിയുടെ തീഷ്ണമായ അനുഭവമാണ് മറുനാടൻ പങ്കുവെക്കുന്നത്.

കോവിഡ് കാലം പ്രവാസി മലയാളികൾക്ക് തിരിച്ചടികൾ ഏറെ സമ്മാനിച്ചിരുന്നു. നിരവധി പേർക്ക് തൊഴിൽ നഷ്ടമായതിനൊപ്പം ബിസിനസുകളും അടച്ചു പൂട്ടേണ്ടി വന്നു. എന്നാൽ, പത്തംതിട്ട അടൂർ സ്വദേശിയായ എബ്രഹാം സാമുവേൽ എന്ന 74കാരന് സംഭവിച്ചിത് വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി സാമ്പദിച്ച കമ്പനി കൈമോശം വരികയാണ് ഉണ്ടായത്. കോടികളുടെ സമ്പാദ്യം എബ്രഹാമിന്റെ സ്‌പോൺസറായ അറബി കബളിപ്പിച്ചു സ്വന്തമാക്കി. ഇപ്പോൾ വിസയും നഷ്ടമായി നാട്ടിൽ നിന്നു കൊണ്ടു നിയമ പോരാട്ടത്തിനുള്ള അവസരം തേടുകയാണ് ഇദ്ദേഹം.

ഒമാനിലെ മസ്‌ക്കറ്റിലെ തുടങ്ങിയ ബീക്കൺ ഷിപ്പിങ് സർവീസ് എൽസിസി എന്ന ലോജിസ്റ്റ്‌സിക്‌സ് -ട്രാൻസ്‌പോർട്ട് കമ്പനിയാണ് സ്‌പോൺറായ അറബി വഞ്ചനയിലൂടെ സ്വന്തമാക്കിയത്. പത്ത് കോടിയോളം രൂപ മുതൽ മുടക്കുള്ള കമ്പനി തന്റെ ജീവിതത്തിലുള്ള ഏക സമ്പാദ്യമാണെന്ന് അദ്ദേഹം പറയുന്നു. വിവാഹം കഴിക്കാത്ത എബ്രഹാമിന് അറബിയുടെ വഞ്ചനക്കെതിരെ നിയമ പോരാട്ടം പോലു നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. നോർക്ക വഴിയോ, മുഖ്യമന്ത്രി ഇടപെട്ടോ തനിക്ക് സഹായം ലഭ്യമാക്കണമന്നാണ് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞത്.

വളരെ ചെറുപ്പക്കാലത്തിൽ ഗൾഫിലേക്ക് പോയ വ്യക്തിയാണ് എബ്രഹാം. 15ാം വയസു വരെ കേരളത്തിൽ ജീവിച്ച ശേഷം തൊഴിൽ തേടി കൊൽക്കത്തയിലും ഡൽഹിയിലും പോയി. അവിടെ നിന്നു 1975ലാണ് ബോംബെയിൽ നിന്നും കപ്പലിൽ ദുബായിലേക്ക് പോയത്. അന്ന് ദുബായി വികസനം എത്താത്ത നാടായിരുന്നു. ദുബായ് പോർട്ടിന്റെ നിർമ്മാണങ്ങൾ നടക്കുന്ന അക്കാലത്ത് അവിടെ ഷിപ്പ് യാർഡിലായിരുന്നു ആദ്യം ജോലി ചെയ്ത്ത. പിൽക്കാലത്ത് ട്രാൻസ്‌പോർട്ട് ജോലിയിലേക്ക് കടന്നു. അക്കാലത്ത് ഒരു പൊലീസ് ഓഫീസിറായിരുന്നു സ്‌പോൺസറെന്ന് എബ്രഹാം ഓർക്കുന്നു.

2000 വരെ ഇവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ബിസിനസ് ചെയ്തിരിക്കവേ 2008ൽ സ്വാഹറിൽ മറ്റൊരു തുറമുഖം പ്രവർത്തനം തുടങ്ങി. പിന്നീട് ബിസിനസ് കുറഞ്ഞതോടെ ഒമാനിലേക്ക് പോകുകയായിരുന്നു. 2009ൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി. അന്ന് ഡൽഹി സ്വദേശി അടക്കം പാർട്ടന്‌റായി ഉണ്ടായിരുന്നു. ഇയാൾ ഇടക്ക് രണ്ട് കോടി രൂപയോളം കബളിപ്പിച്ചു നാടുവിട്ടു. ഇതുമായി ബന്ധപ്പെട്ട വഞ്ചനാ കേസ് നടക്കുന്നുണ്ട്. എങ്കിലും 20ലേറെ ജീവനക്കാരും നിരവധി വാഹനങ്ങളുമായി ബിസിനസ് നല്ല നിലയിൽ മുന്നോട്ടു പോയി.

നിരവധി പേർക്ക് ജോലി നൽകാൻ സാധിച്ചെങ്കിലും കോവിഡ് കാലം എബ്രഹാമിനെയും പിടിച്ചുലച്ചു. കോവിഡ് ബാധിച്ചു ചികിത്സയൽ കഴിഞ്ഞപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ വഷളായി. തുടർന്ന് വിദഗ്ധ ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. ഒമനിയുടെ പേരിലായിരുന്നു ബിസിനസ് എല്ലാം നടത്തിവന്നത്. എന്നാൽ, തന്റെ അഭാവത്തിൽ അറബി തന്നെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എട്ട് ലക്ഷ റിയാലോള മുടക്കിയ ബിസിനസ് സ്‌പോൺസറായ അറബി തട്ടിയെടുത്തു. ടൊയോട്ട, പിക്ക് അപ്പ് വാഹനങ്ങളിൽ ചിലത് വിറ്റു കാശാക്കി. എങ്കിലും 13 ഡ്രൈവർമാരെയും നിയമിച്ചു ബിസിനസ്് കൊണ്ടുപോകുന്നുണ്ട്.

എന്നാൽ, തന്നെ ഇപ്പോൾ അങ്ങോട്ട് അടുപ്പിക്കാതെ എല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കിയിരിക്കയാണ് അറബിയെന്നാണ് എബ്രഹാം പറയുന്നത്. ഒമാൻ വിസയുടെ കാലാവധിയും കഴിഞ്ഞും. ഇതോടെ അവിടേക്ക് മടങ്ങാനും കഴിാത്ത അവസ്ഥയായി. നിയമ പോാട്ടം നടതതാനും ആരും സാഹായിക്കാൻ ഇല്ലാത്ത അവസ്ഥയാണ്. ഈ 74ാം വയസിൽ താൻ ആരുടെ സഹായം തേടുമെന്നാണ് എബ്രഹാം ചോദിക്കുന്നത്. കേരള സർക്കാറോ മറ്റാരെങ്കിലും ഇടപെട്ട് തനിക്ക് കമ്പനി വീണ്ടെടുക്കാൻ സഹായിക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഓഡിറ്റ് റിപ്പോർട്ട് അടക്കമുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP