Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

മാദ്ധ്യമ പ്രശസ്തിക്കായി വീമ്പു പറയുന്ന ഋഷിരാജ് സിങ് സിവിൽ സർവ്വീസിന്റെ അന്തസ്സ് ഇടിക്കുന്നു; മറ്റൊരു ദുഷ്ടത അവതരിക്കും മുമ്പ് നിയന്ത്രണം ഏർപ്പെടുത്തണം; സിങ്കത്തിനെതിരായ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

മാദ്ധ്യമ പ്രശസ്തിക്കായി വീമ്പു പറയുന്ന ഋഷിരാജ് സിങ് സിവിൽ സർവ്വീസിന്റെ അന്തസ്സ് ഇടിക്കുന്നു; മറ്റൊരു ദുഷ്ടത അവതരിക്കും മുമ്പ് നിയന്ത്രണം ഏർപ്പെടുത്തണം; സിങ്കത്തിനെതിരായ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് പുറത്ത്

ആവണി ഗോപാൽ

തിരുവനന്തപുരം: അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. ഏത് പദവി ഏറ്റെടുത്താലും ചില വമ്പന്മാരുടെ ഉറക്കം കെടും. സിബിഐയിൽ ഡെപ്യൂട്ടേഷന് പോയപ്പോൾ മ്ാത്രമാണ് ചിലർക്ക് ആശ്വാസം കിട്ടിയത്. തിരിച്ചുവന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ റോളിൽ കലക്കി. പിന്നെ വൈദ്യുതി ബോർഡിൽ. മുന്മന്ത്രി മുസ്തഫയുടെ കള്ളം പോലും പൊളിച്ചു. അങ്ങനെ ഐപിഎസുകാരുടെ സിങ്കം മുന്നേറുകയാണ്. ജനങ്ങളുടെ കൈയടി നേടി ഋഷിരാജ് നീങ്ങുമ്പോൾ ആഭ്യന്തര സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ നിവേദിതാ പി ഹരൻ മറ്റ് ചില അഭിപ്രായമാണുള്ളത്. ഇത് ഉത്തരവിന്റെ രൂപത്തിൽ ഋഷിരാജ് സിംഗിന് കൈമാറുകയും ചെയ്തു.

പൊലീസ് കംപ്ലയിന്റ് അഥോറിട്ടിയിൽ അംഗമാണ് ആഭ്യന്തര സെക്രട്ടറി. ഋഷിരാജ് സിംഗിനെതിരെ വെൽഗേറ്റ് മാനേജിങ് ഡയറക്ടർ കെപി വർഗ്ഗീസ് നൽകിയ ഹർജി കംപ്ലയിന്റി അഥോറിട്ടി തള്ളി. ഈ ഉത്തരവിന് അനുബന്ധമായാണ് കപ്ലെയിന്റ് അഥോറിട്ടി അംഗമെന്ന നിലയിൽ ഋഷിരാജ് സിംഗിനെ നിവേദിതാ പി ഹരൻ വിമർശിക്കുന്നത്. അഥോറിട്ടിയുടെ ഹർജി തള്ളാനുള്ള ഉത്തരവിനെ അനുകൂലിച്ചാണ് പിൻകുറിപ്പിൽ നിവേദിത കാര്യങ്ങൾ വിശദീകരിക്കുന്നത്. തന്റെ വ്യക്തിപരമായ പരാമർശങ്ങളെന്ന നിലയിലാണ് ഇവ എഴുതിച്ചേർത്തത്. എന്നാൽ ആഭ്യന്തര സെക്രട്ടറിയും ഋഷിരാജ് സിംഗും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് നിവേദിതയുടെ പരാമർശങ്ങൾ.

Stories you may Like

ഹർജിയിൽ വെൽഗേറ്റ് ഉടമ ഉന്നയിക്കുന്നത് ഋഷിരാജ് സിംഗിന്റെ റെയ്ഡിന് ശേഷമുള്ള പരാമർശങ്ങളെ കുറിച്ചാണ്. സിഡിക്കടയിൽ നടത്തിയ റെയ്ഡിന് ശേഷം പൈറസി മേഖലയിലെ വമ്പനെന്ന് തന്നെ കുറിച്ച് മാദ്ധ്യമങ്ങളോട് ഋഷിരാജ് സിങ് വിശേഷിപ്പിച്ചത് വേദനയുണ്ടാക്കിയെന്നാണ് ഹർജിയിലെ ആരോപണം. ഈ ആക്ഷേപത്തെ ഋഷിരാജ് സിങ് പ്രത്യേകമെടുത്ത് നിഷേധിച്ചുമില്ല. വെൽഗേറ്റ് ഉടമയ്ക്ക് എതിരായ പരാമർശങ്ങൾ ജ്യൂഡീഷ്യൽ സംവിധാനത്തെ തന്നെ അട്ടിമറിക്കലാണ്. വാർത്താ പ്രാധാന്യം നേടിയെടുക്കാനുള്ള ഋഷിരാജ് സിംഗിന്റെ സ്വഭാവം അച്ചടക്കമുള്ള സിവിൽ സർവന്റിന് ചേർന്നതല്ല. കൂടുതൽ അനർത്ഥങ്ങൾ ഉണ്ടാകാതിരിക്കാൻ അത്തരം പ്രവണതകൾക്ക് കടിഞ്ഞാണിടണം-പൊലീസ് കംപ്ലയിന്റ് അഥോറിട്ടിയുടെ ഉത്തരവിൽ അനുബന്ധമായി നിവേദിത വ്യക്തമാക്കി.

പൊലീസ് കംപ്ലയിന്റെ അഥോറിട്ടിയിൽ ചെയർപേഴ്‌സൺ കെ നാരായണക്കുറുപ്പിനൊപ്പം അഞ്ച് അംഗങ്ങളാണുള്ളത്. നിവേദിതാ പി ഹരൻ അല്ലാതെ മറ്റാരും ഇത്തരത്തിൽ പിൻകുറിപ്പുകൾ എഴുതിയിട്ടുമില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇതു സംഭവിക്കാറുമുള്ളൂ. അതുകൊണ്ടാണ് സിനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗിനെ കുറ്റപ്പെടുത്തുന്ന അഥോറിട്ടി ഉത്തരവിനെ പരോക്ഷമായി ചോദ്യം ചെയ്യുന്ന തരത്തിൽ നിവേദിതയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നതും. സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള വ്യക്തി സ്വന്തം നിലയിലാണോ ഇത്തരമൊരു കുറിപ്പെഴുതിയതെന്നും വ്യക്തമല്ല. ആഭ്യന്തര സെക്രട്ടറിയെന്ന നിലയിലാണ് നിവേദിതാ അഥോറിട്ടിയുടെ ഭാഗമാകുന്നത്. അതുകൊണ്ട് തന്നെ നിവേദിതയുടെ കുറിപ്പ് സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യമായും വ്യാഖ്യാനിക്കപ്പെടും.

2006ൽ കേരളമൊട്ടുക്കു നടന്ന വ്യാജ സിഡി റെയ്ഡുകളിലൂടെ ഋഷിരാജ് കേരളത്തെ ഞെട്ടിച്ചു. അതുവരെ കേരളത്തിൽ സിഡി രംഗത്തു സജീവസാന്നിധ്യമായിരുന്ന വെൽഗേറ്റ് കമ്പനിയുടെ കടകൾ റെയ്ഡിന്റെ രണ്ടാം ദിവസം പൂട്ടി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല. പകർപ്പവകാശ ലംഘനത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് വെൽഗേറ്റ് ഉടമ വർഗ്ഗീസ് സർക്കാരിനെ സമീപിച്ചു. അന്വേഷണം നടത്താതെയാണ് സിഡികൾ പിടിച്ചെടുത്തത് എന്ന് കാണിച്ച് കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് സംഘം ഋഷിരാജ് സിങ്ങ് പിടിച്ചെടുത്ത സിഡികൾ പരിശോധിച്ചു.

അന്വേഷണത്തിന് ഒടുവിൽ വെൽഗേറ്റിൽ നിന്ന് പിടിച്ചെടുത്തവ വ്യാജ സിഡികൾ അല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വർഗ്ഗീസ് കുറ്റവിമുക്തനുമായി. പകയോടെയാണ് തന്നെ ഋഷിരാജ് സിങ് കുറ്റക്കാരനാക്കിയതെന്ന് കാട്ടി ഇതോടെയാണ് വർഗ്ഗീസ് പൊലീസ് പരാതി പരിഹാര അഥോറിറ്റിയെ സമീപിച്ചത്. അവർ ഋഷിരാജ് സിങ്ങിന് സമൻസ് അയച്ചു. പലവട്ടം സമൻസ് അയച്ചെങ്കിലും സമൻസ് കൈപ്പറ്റിയില്ല. പ്രത്യേക ദുതൻ വഴി സമൻസ് നൽകിയാണ് അഥോറിട്ടി ഋഷിരാജ് സിംഗിനെ എത്തിച്ചത്. ഋഷിരാജ് സിങ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ ഹർജി അഥോറിട്ടി കഴിഞ്ഞ ദിവസം തള്ളിയത്.

നിരവധി മാദ്ധ്യമപ്രവർത്തകരോടൊപ്പമാണ് ഋഷിരാജ് സിങ്ങ് വെൽഗേറ്റിൽ റെയ്ഡ് നടത്തിയത്. റെയ്ഡിന് ശേഷം ഋഷിരാജ് സിങ്ങ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചു. വെൽഗേറ്റിൽ നിന്നും പിടിച്ചെടുത്ത എല്ലാ സിഡികളും വ്യാജമാണെന്നും കേരളത്തിൽ നൂറിലധികം കടകളിൽ വെൽഗേറ്റ് വ്യാജ സിഡി വിൽക്കുന്നുണ്ടെന്നും അവയെല്ലാം ഞാൻ പൂട്ടിക്കുമെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ യാതൊരു വിധത്തിലുള്ള സാങ്കേതിക പരിശോധനകളും നടത്താതെ മുൻവിധിയോടെയാണ് ഋഷിരാജ്‌സിങ് സംസാരിച്ചത് എന്നായിരുന്നു വെൽഗേറ്റ് ഉടമയുടെ ആരോപണം. ഫലത്തിൽ ഇതിനെ ശരിവയ്ക്കുകയാണ് നിവേദിതാ പി ഹരൻ അഥോറിട്ടിയുടെ ഉത്തരവിന് പുറത്തുള്ള അനുബന്ധത്തിലൂടെ ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP