കൗണ്ടർ പോയിന്റ് എന്നാണ് ആ ഷോയുടെ പേര്; അതിൽ ചോദ്യങ്ങൾ ചോദിക്കലാണ് എന്റെ പണി; സർക്കാറിനെ പുകഴ്ത്താൻ മാത്രമായി ഇരിക്കാൻ ഞാൻ ജോലി ചെയ്യുന്നത് സർക്കാർ സ്ഥാപനത്തിൽ അല്ലല്ലോ? സ്ത്രീത്വത്തെ അപമാനിക്കും വിധത്തിൽ അധിക്ഷേപിച്ചത് ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിലെ ജീവനക്കാരനാണ്; അതുകൊണ്ട് ദേശാഭിമാനി മാനേജ്മെന്റിനെയും പരാതി അറിയിച്ചിട്ടുണ്ട്: മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് അസഹിഷ്ണുത കാണിക്കുന്നു എന്ന ആക്ഷേപം മാധ്യമപ്രവർത്തകർക്കിടയിൽ ശക്തമാണ്. ഇതിനിടെയാണ് മനോരമ ന്യൂസിനെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനെതിരെ കടുത്ത സൈബർ ആക്രമണവും നടക്കുന്നത്. സിപിഎം സ്പോൺസർ ചെയ്യുന്ന ഈ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ രംഗത്തെത്തിയത്. താൻ ചെയ്യുന്നത് തന്റെ ജോലി മാത്രമാണെന്നും അതിന്റെ പേരിൽ ഹീനമായ ആക്രമണമാണ് നടക്കുന്നതെന്നുമാണ് നിഷ മറുനാടനോട് പ്രതികരിച്ചത്.
നിഷയുടെ വാക്കുകൾ ഇങ്ങനെ: രാജാമല ദുരന്തം ഉണ്ടായ ദിവസം വാർത്ത വായിക്കുന്നതിനിടെ ഉണ്ടായ ഒരു ചെറിയ നാവുപിഴയുടെ പേരിലാണ് തനിക്കെതിരെ സൈബർ സഖാക്കൾ ആക്രമണം നടത്തുന്നത്. അന്നുണ്ടായ നാവുപിഴ ഞാൻ എന്റെ കൂടെ ഉണ്ടായിരുന്നവരോ പോലും അപ്പോൾ അറിഞ്ഞരുന്നില്ലെന്നതാണ് വസ്തുത. രാജമലയിൽ ഉണ്ടായത് വലിയ ദുരന്തമായിരുന്നു. ഞാനൊരു ഇടുക്കിക്കാരി ആയതിനാൽ, ആ പ്രദേശവുമായി ബന്ധമുള്ളതിനാൽ വലിയ ദുരന്തമായിരിക്കും ഉണ്ടായതെന്ന് അറിയമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം നാടിന്റെ വൈകാരികത ബാധിക്കുന്ന ആളാണ്. എത്രത്തോളം വലിയ അപകടമാണ് ഉണ്ടായതെന്ന് ആധിയായിരുന്നു. അപ്പോഴാണ് ഡാമുകൾ തുറക്കുന്നു എന്ന വാർത്തയും വന്നത്. വാർത്തയുടെ ഹെഡ്ലൈൻ വായിക്കുന്നതിനെടാണ് ഈയൊരു നാവുപിഴ ഉണ്ടായത്. ഓർക്കണം പ്രധാനമന്ത്രിക്ക് പോലും നാവു പിഴ ഉണ്ടാകാറുണ്ട്. യോഗി ആദിത്യ നാഥിനെ കുറിച്ച് സംസാരിച്ചപ്പോൾ മോദിക്കും നാവു പിഴച്ചിരുന്നു. ഇതൊരു സ്വാഭാവിക സംഭവം മാത്രമാണ്. ഇതിന്റെ പേരിൽ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്.
മനോരമ ന്യൂസിൽ ഞാൻ അവതരിപ്പിക്കുന്ന ഷോയുടെ പേ് കൗണ്ടർ പോയിന്റ് എന്നാണ്. ഇതിൽ മറുചോദ്യങ്ങൾ ഉന്നയിക്കുക എന്നതാണ് ഞാൻ ച്യെുന്നത്. അതാണ് എന്റെ പണി. മറിച്ച് ഞാൻ ഒരു സർക്കാറിന്റെ സ്ഥാപനത്തിൽ നിന്നാണ് ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത് എങ്കിൽ അത് തെറ്റാണ്. അങ്ങനെ അല്ലല്ലോ..? ഇവിടെ സർക്കാറിനെ പുകഴ്ത്തൽ അല്ല എന്റെ പണി. മനോരമ ഏറെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ്. അവിടെ ഇരിക്കുമ്പോൾ ഞങ്ങൾക്ക് ഏത് സർക്കാർ അധികാരത്തിൽ വന്നാലും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നേ പ്രതികരിക്കാൻ സാധിക്കുകയൂള്ളൂ. ഇങ്ങനെ പരിപാടിയിൽ വ്യക്തതകൾ വരുത്താൻ വേണ്ടിയാണ് വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കേണ്ടി വരുന്നത്.
പിന്നെ സൈബർ ലോകത്തു നടക്കുന്ന വ്യക്തിഹത്യകളെ കുറിച്ച്. ഭർത്താവിൽ നിന്നും ഡിവേഴ്സ് നേടി എന്നൊക്കെയാണ് പറയുന്നത്. എന്റെ വ്യക്തിജീവിതം നാട്ടുകാർക്ക് അറിയേണ്ട കാര്യമില്ലല്ലോ? ജോലി എങ്ങനെയുണ്ട് എന്നല്ലേ ബാധിക്കുകയുള്ളൂ. എന്തായാലും സൈബർ ലോകത്ത് ഇത്രയും ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പരാതി കൊടുക്കാന്നാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ഡിജിപിക്ക് പരാതി കൊടുത്തിട്ടു പോലും കാര്യമായ ഫലം ഉണ്ടായിട്ടില്ല. ഇതിപ്പോൾ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരൻ ആണല്ലോ സ്ത്രീത്വത്തെ അപമാനിക്കും വിധം അധിക്ഷേപിച്ചു കൊണ്ടു പോസ്റ്റിട്ടത്. അതിൽ ആ സ്ഥാപനത്തിന്റെ മേധാവിമാരെ എന്റെ സ്ഥാപനത്തിന്റെ മാനേജ്മെന്റ് പരാതി അറിയിച്ചിട്ടുണ്ട്. സൈബർ അധിക്ഷേപങ്ങളുടെ പേരിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും പിന്നോട്ടു പോകേണ്ട ഒരു കാര്യവുമില്ല.
മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകയാണ് നിഷാ പുരുഷോത്തമൻ. കോൺഗ്രസ് പക്ഷപാതിയാണ് നിഷയെന്ന് ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. നിഷയുടെ വാർത്താവായനയിലെ പിഴവുകൾ ഉയർത്തി വിമർശിക്കുന്നവരുണ്ട്. സീറ്റ് മോഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന കോൺഗ്രസുകാരിയെന്നും പറഞ്ഞു വയ്ക്കാറുണ്ട്. ഇത്തരം വിമർശനങ്ങൾക്കെല്ലാം അപ്പുറമായിരുന്നു ദേശാഭിമാനിയിലെ സർക്കുലേഷൻ സ്റ്റാഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫെയ്സ് ബുക്ക് പ്രൊഫൈലിൽ നിന്നാണ് കടന്നാക്രണം. ഭൂതക്കുളത്തെ വിനീത് വിയു എല്ലാ അർത്ഥത്തിലും സഖാവാണ്. ഈ സഖാവാണ് നിഷാ പുരുഷോത്തമനെതിരെ അധിക്ഷേപവുമായി എത്തിയത്. കണ്ടിട്ടും അറിഞ്ഞിട്ടും ആരും മിണ്ടിയില്ല. എന്നാൽ മനോരമ ഇതിനെ ഗൗരവത്തോടെ എടുത്തു. ഇത് മനസ്സിലായതോടെ വിനീത് പോസ്റ്റ് മുക്കി. എങ്കിലും സ്ക്രീൻ ഷോട്ട് പാറിപറന്നു നടക്കുകയാണ്.
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കടുത്ത സ്ത്രീ വിരുദ്ധതയാണ് ഇതിൽ നിറയുന്നത്. എന്നാൽ ദേശാഭിമാനിക്കാരനായതു കൊണ്ട് തന്നെ ആരും ഒന്നും പ്രതികരിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരൻ കടന്നാക്രമിക്കുന്നത്.
തീർത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് നിഷയുമായി ഏറെ അടുപ്പമുള്ളവർ മറുനാടനോട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയെന്നതാണ് വാക്കുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചന. ഇതിനെതിരെ ശക്തമായ വികാരം ഉയരണമെന്നാണ് ആവശ്യം. ഇതിനെ ഗൗരവത്തോടെയാണ് മനോരമയും കാണുന്നത്. സ്ത്രീ അവതാരകരുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെ കാണുന്നു. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ അതിനെ മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്യും. ഇതിനെ വ്യക്തിപരമായി ഇല്ലാകഥ പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് പൊതുവിൽ ഉയരുന്ന നിലപാട്.
മുമ്പും നിഷാ പുരുഷോത്തമനെതിരെ കടന്നാക്രമണങ്ങൾ സൈബർ സഖാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നിരുന്നില്ല. സ്ത്രീ സമത്വവും പുരോഗമനവും പറയുന്ന സൈബർ സഖാക്കൾ നിഷ പുരുഷോത്തമനെ വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന തെറിയാണ്. കൃത്യമായ നിലപാടും അത് തുറന്ന് പറയാനുള്ള ധൈര്യവുമുള്ള മാധ്യമ പ്രവർത്തകക്ക് നേരെയുള്ള സൈബർ ആക്രമണം അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പരിഹാസവും കളിയാക്കലും. രാഹുൽ ഗാന്ധിയുടെ ടീമിൽ ഇടംപിടിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമുള്ള ശ്രമമാണ് നിഷയുടേതെന്ന് നേരത്തേയും സൈബർ സഖാക്കൾ ആരോപിച്ചിട്ടുണ്ട്.
ചാനൽ ചർച്ചകളിൽ കൃത്യമായ ഇടപെടലുകളിലൂടെ ഇടത് നേതാക്കളുടെ രാഷട്രീയ പൊള്ളത്തരം തുറന്ന് കാട്ടിയ മനോരമ ചാനലിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമന് എതിരെയുള്ള ആക്രമണം ചർച്ചയായി. അന്നും ആരും മിണ്ടിയില്ല. സ്ത്രീ സമത്വത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും എല്ലാം കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം അനുഭാവികളാണ് നിഷയെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത്. ചാനൽ ചർച്ചകളിൽ തങ്ങളുടെ നേതാക്കന്മാർ പടുത്തുയർത്താൻ ശ്രമിച്ച ഇമേജുകളെല്ലാം നിഷ ചീട്ടുകൊട്ടാരം കണക്കെ തകർത്തെറിഞ്ഞതോടെ സൈബർ ?ഗുണ്ടകൾ നിഷക്കെതിരെ ആക്രമണം ആരംഭിക്കുകയായിരുന്നു. ചർച്ച നയിക്കുന്നത് നിഷയാണെങ്കിൽ തങ്ങൾ ഇല്ല എന്ന് പലരും പരസ്യനിലപാട് സ്വീകരിച്ചതായും ഇടത് സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. ഇതിന് ശേഷമാണ് വ്യക്തിപരമായ കടന്നാക്രമണം.
Stories you may Like
- നിഷാ പുരുഷോത്തമന്റെ പേരിലെ കുറിപ്പ് വിരൽ ചൂണ്ടുന്നത് പിണറായിയുടെ ഇരട്ട നീതിയിലേക്ക്
- മാധ്യമ പ്രവർത്തകയെന്ന് തെറ്റിദ്ധരിച്ച് സഖാക്കളുടെ തെറിവിളി; ഫേസ്ബുക്ക് ലൈവിലെത്തി വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
- നിഷാ പുരുഷോത്തമെന അവഹേളിച്ചവരെ സിപിഎം 'വിപ്ലവ നായകരാക്കുമ്പോൾ'!
- ഡീൻ കുര്യാക്കോസിനെതിരെ പരാതിയുമായി മഹിളാ കോൺഗ്രസ് നേതാവ്
- മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
- TODAY
- LAST WEEK
- LAST MONTH
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്