Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐടിഐ കഴിഞ്ഞു തുടങ്ങിയ ഇലട്രോണിക് റിപ്പയറിങ് സ്ഥാപനം ക്ലച്ചു പിടിച്ചില്ല; പ്ലൈവുഡിൽ കാലു വച്ച് എത്തിയത് ആക്രി ഇരുമ്പു കടയിൽ; ഗൾഫിൽ നിന്ന് സ്‌ക്രാപ്പ് ഇറക്കി നേട്ടമുണ്ടാക്കിനിറങ്ങിയ കാലടിക്കാരന്റെ നോട്ടമെത്തിയത് മഞ്ഞ ലോഹത്തിലും; പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കാത്ത സൗമ്യശീലൻ തുറവുംങ്കരക്കാർക്ക് പ്രിയ സുഹൃത്ത്; ജാഡകളില്ലാത്ത നാട്ടുമ്പുറത്തുകാരൻ രാജ്യം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ; 1000 കോടിയുടെ സ്വർണം കടത്തിയ പെരുമ്പാവൂരുകാരൻ നിസ്സാർ അലിയാറുടെ കഥ

ഐടിഐ കഴിഞ്ഞു തുടങ്ങിയ ഇലട്രോണിക് റിപ്പയറിങ് സ്ഥാപനം ക്ലച്ചു പിടിച്ചില്ല; പ്ലൈവുഡിൽ കാലു വച്ച് എത്തിയത് ആക്രി ഇരുമ്പു കടയിൽ; ഗൾഫിൽ നിന്ന് സ്‌ക്രാപ്പ് ഇറക്കി നേട്ടമുണ്ടാക്കിനിറങ്ങിയ കാലടിക്കാരന്റെ നോട്ടമെത്തിയത് മഞ്ഞ ലോഹത്തിലും; പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കാത്ത സൗമ്യശീലൻ തുറവുംങ്കരക്കാർക്ക് പ്രിയ സുഹൃത്ത്; ജാഡകളില്ലാത്ത നാട്ടുമ്പുറത്തുകാരൻ രാജ്യം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ; 1000 കോടിയുടെ സ്വർണം കടത്തിയ പെരുമ്പാവൂരുകാരൻ നിസ്സാർ അലിയാറുടെ കഥ

പ്രകാശ് ചന്ദ്രശേഖർ

കാലടി: സൗമ്യശീലൻ. പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കാറില്ല. സൗഹൃദ വലയത്തിൽ ജാഡകളില്ലാത്ത തനി നാട്ടുമ്പുറത്തുകാരൻ. ഗൾഫിൽ കമ്പിനി നടത്തിപ്പുകാരനായ കോടീശ്വരനെന്ന് പെരുമ്പാവൂരുകാരെ പറ്റിച്ച മിടുമിടുക്കൻ- ഇതൊക്കെയാണ് കാലടി തുറവുംങ്കരക്കാർക്ക് നിസ്സാർ അലിയാരിനെക്കുറിച്ച് പറയാനുള്ളത്.

നാടകനടനും വൈദ്യുതവകുപ്പിലെ ജീവനക്കാരനുമായ അലിയാർ തുറവുംങ്കരയുടെ മകൻ നിസ്സാർ രാജ്യത്തെ ഏണ്ണം പറഞ്ഞ സ്വർണ്ണക്കടത്തുകാരനാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് അടുപ്പക്കാരിലേറെപ്പേരും. പത്താംക്ലാസ്സ് പഠനത്തിന് ശേഷം ഐ ടി ഐ ഇലക്ട്രോണിക് പാസ്സാവുകയും നാട്ടിൽ സ്വന്തമായി റിപ്പയറിങ് ഷോപ്പ് ആരംഭിക്കുകയും ചെയ്തുകൊണ്ടാണ്ട് നിസ്സാർ തൊഴിൽ രംഗത്ത് ചുവടുറപ്പിച്ചത്. റിപ്പയറിങ് ഷോപ്പ് നടത്തിപ്പ് കാര്യമായ ഗുണം ചെയ്യാത്തിനെത്തുടർന്ന് പെരുമ്പാവൂരിൽ സുഹൃത്തുക്കൾക്കൊപ്പം പ്ലൈവുഡ് നിർമ്മാണ കമ്പിനിയിൽ പങ്കാളിയായെന്നും തുടർന്ന് പഴയ ഇരുമ്പ് വാങ്ങുന്ന സ്ഥാപനം തുടങ്ങി.

പഴയ ഇരുമ്പ് വ്യാപാരം പതിയെ ക്ലച്ചുപിടിച്ചപ്പോഴാണ് ഗൾഫിൽ തുച്ഛമായ വിലയ്ക്ക് സ്്ക്രാപ്പ് ലഭിക്കുമെന്നും നാട്ടിലെത്തിച്ച് വിറ്റാൽ വൻതുക ലാഭം ലഭിക്കുമെന്നും നിസ്സാറിന് ബോദ്ധ്യപ്പെട്ടതെന്നും തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ഇയാൾ സ്‌ക്രാപ്പ് വാങ്ങിത്തുടങ്ങിയതെന്നും ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ സ്‌ക്രാപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം നാട്ടിലെത്തിച്ചതെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പഠനകാലത്തിന് ശേഷം നിസ്സാർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് പെരുമ്പാവൂരിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നെന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. ഗുണത്തിനും ദോഷത്തിനും നിസ്സാറിന് വിളനിലമായത് പെരുമ്പാവൂർ ആണെന്നതിൽ തുറവുംങ്കരക്കാർക്ക് രണ്ടുപക്ഷമില്ല. കോടീശ്വരനായപ്പോഴും നാട്ടിലെ അടുപ്പക്കാർക്കിടയിൽ നിസ്സാർ തനി തുറവുംങ്കരക്കാരനായിരുന്നു.

സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റും ഗൾഫിൽ കൊണ്ടുപോയി മാസങ്ങളോളം താമസിപ്പിക്കാറുണ്ടെന്നും നാട്ടിലുള്ള അവസരത്തിൽ അവശത പറഞ്ഞ് ആര് സമീപിച്ചാലും വേണ്ട സഹായങ്ങൾ ലഭ്യമാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നെടുമ്പാശേരി എയർപോർട്ടിന്റെ റൺവേയുടെ കിഴക്ക് ഭാഗത്തേ ഗേറ്റിൽ നിന്നും കഷ്ടി ഒരു കിലോമീറ്ററോളം ദൂരത്തിലാണ് തുറവുംങ്കരയിൽ നിസ്സാറിന്റെ കുടംബവീട് സ്ഥിതിചെയ്യുന്നത്. ഇതിനടുത്തുതന്നെ പുതിയ വീട് നിർമ്മിച്ച് നിസ്സാർ താമസം മാറിയിരുന്നു. പെരുമ്പാവൂരിൽ നിസ്സാറിന് നിരവധി ഓഫീസുകളും ഗോഡൗണും ഉണ്ടായിരുന്നെന്നും ഇതെല്ലാം ഇപ്പോൾ പൂട്ടിയ നിലയിലാണെന്നും വ്യക്തമായിട്ടുണ്ട്.

മുംബൈയിൽ നിന്നാണ് സ്വർണക്കടത്ത് കേസിൽ നിസ്സാർ പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ നിസ്സാർ ആണെന്നാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് പുറത്തുവിട്ട വിവരം. കഴിഞ്ഞ വർഷം മാത്രം 1000 കോടി മൂല്യമുള്ള 3300 കിലോ സ്വർണം നിസാർ അലിയാർ ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ ഇറക്കുമതി ചെയ്തുവെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. ഡിആർഐയുടെ കണ്ടെത്തൽ ശരിവെച്ച സുപ്രീംകോടതി നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ വെച്ച നടപടിയും ശരിവെച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ 110 കിലോ സ്വർണം ഡിആർഐ പിടികൂടിയിരുന്നു. ഇതേതുടർന്ന് നടന്ന അന്വേഷണമാണ് തുറവുങ്കര സ്വദേശി നിസാർ അലിയാറിലേക്ക് എത്തിയത്.

ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്തത് നിസാർ ആണെന്ന് കൂട്ടുപ്രതി അരവിന്ദ് കുമാർ ഡിആർഐയ്ക്ക് മൊഴി നൽകിയിരുന്നു.തുടർന്ന് നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള പെരുമ്പാവൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും മുംബൈയിൽ നിന്നുള്ള ഡിആർഐ അധികൃതർ റെയ്ഡ് നടത്തി. നിസാർ ഇപ്പോൾ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാണ്.കോഫെപോസ ചുമത്തിയതിനെതിരെ നിസാർ അലിയാർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകനായ മുകുൾ റോത്തഗിയായിരുന്നു. ചുരുങ്ങിയ കാലയളവിൽ 3300 കിലോ സ്വർണം ഇരുമ്പ് സ്‌ക്രാപ്പെന്ന പേരിൽ നിസാർ അലിയാർ ഇറക്കുമതി ചെയ്തെന്നാണ് ഡിആർഐ സുപ്രീം കോടതിയെ അറിയിച്ചത്.

2018 ജൂലായി മുതൽ ഒരുവർഷം കൊണ്ട് ഇത്തരത്തിൽ 1000 കോടിയുടെ സ്വർണമാണ് നിസാർ അലിയാർ ഇറക്കുമതി ചെയ്തത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വർണക്കടത്താണ് ഇതെന്ന് ഡിആർഐയുടെ വിലയിരുത്തൽ ശരിവെച്ച സുപ്രീംകോടതി നിസാർ അലിയാരുടെയും കൂട്ടുപ്രതി അരവിന്ദ് കുമാറിന്റെയും കരുതൽ തടങ്കൽ ശരിവെയ്ക്കുകയായിരുന്നു. പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും തനിക്ക് ദുബായിൽ ബിസിനസ് ആണെന്നാണ് നിസാർ ധരിപ്പിച്ചിരുന്നത്. 2015 മുതലാണ് നിസാർ അലിയാരുടെ സാമ്പത്തിക വളർച്ച തുടങ്ങുന്നത്. പെരുമ്പാവൂരിൽ നിസാറിന്റെയും ഭാര്യയുടെയും പേരിൽ ചില കമ്പനികൾ ഉണ്ട്. ഇവയുടെ പേരിൽ ഒരുപാട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരങ്ങൾ.

പ്രധാനമായും അൽറാംസ് മെറ്റൽ സ്‌ക്രാപ്പ്, ബ്ലൂസീ മെറ്റൽ എന്നീ രണ്ട് കമ്പനികൾ ഉപയോഗിച്ച് ഇറക്കുമതി ലൈസൻസ് നേടിയെടുക്കുകയും ഈ കമ്പനികളിലേക്ക് ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരിൽ സ്വർണം ഇറക്കുമതി ചെയ്യുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയാണ് പ്രധാനമായും ഇറക്കുമതി നടന്നിരുന്നത്. 110 കിലോ സ്വർണവുമായി മുംബൈയിൽ വെച്ച് രണ്ടുപേരെ ഡിആർഐ പിടികൂടിയതോടെയാണ് അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. പിടിയിലായ പ്രതികൾ നിസാറിനെതിരെ മൊഴി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞമാസം പെരുമ്പാവൂരിലെ നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 3300 കിലോ സ്വർണം ഇരുമ്പ് സ്‌ക്രാപ്പെന്ന പേരിൽ നിസാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയത്.

ഇതേതുടർന്ന് കോഫെപോസ നിയമപ്രകാരം നിസറിനെ കരുതൽ തടങ്കലിൽ വെച്ചു. ഇതിനെതിരെ നിസാർ കോടതിയെ സമീപിച്ചു. മുംബൈ കോടതി ഇക്കാര്യത്തിൽ ഇറക്കിയ വിധിക്കെതിരെ ഡിആർഐ സുപ്രീം കോടതിയെ സമീപിച്ചു. ഡിആർഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജൻ ഹാജരായി. സംഭവത്തിൽ ഡിആർഐ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് കണ്ട് കോടതി പോലും ഞെട്ടിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. നിസാർ അനധികൃതമായി ഇറക്കിയ സ്വർണം രാജ്യത്തെ വിവിധ ജൂവലറികൾക്കും മറ്റും വിതരണം ചെയ്തിട്ടുണ്ടെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു.നേരത്തെ മുംബൈയിൽ നിന്ന് 110 കിലോ സ്വർണം പിടിച്ചപ്പോൾ 80 കിലോ സ്വർണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന് ഡിആർഐക്ക് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ അധികൃതർ അന്വേഷണം നടത്തിയിരുന്നു. ഒരു ലോറിയിലാണ് 80 കിലോ സ്വർണം കേരളത്തിലെത്തിച്ചത്.കോഴിക്കോട് കല്ലായിയിൽ വെച്ച് സ്വർണം കൈമാറിയെന്നാണ് ഡിആർഐയ്ക്ക് വിവരം ലഭിച്ചത്. എന്നാൽ ഇതിന്റെ തുടരന്വേഷണം വഴിമുട്ടുകയായിരുന്നു. കല്ലായിയിൽവെച്ച് കൈമാറിയ സ്വർണം നിസാറിന്റെ കൂട്ടാളിയാണ് കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ സ്വർണം എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ ഡിആർഐയ്ക്ക് സാധിച്ചിരുന്നില്ല.നിലവിലെ സാഹചര്യത്തിൽ ഒരു വ്യക്തിയോ ഒരു സംഘമോ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്താണ് നിസാർ നടത്തിയത് എന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP