Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവം ഇതുവരെ കൊണ്ട് എത്തിച്ചില്ലേ; ഇന്നു ഒരു വീഡിയോ വന്നതു കൊണ്ട് നാളെ അവൾ വരുമെന്നല്ല പറയുന്നത്; ഹൃദയവും ശ്വാസവും പോലെയാണ് നിമിഷയുടെ കാര്യത്തിൽ ദൈവവും ഇന്ത്യാ സർക്കാരും; രണ്ടു കാര്യവും ജീവിതത്തിനു പരമ പ്രധാനമാണ്; തികച്ചും മാനുഷിക പരിഗണനവച്ചാണ് അഫ്ഗാനിലുള്ള ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെടുന്നത്; മറുനാടനോട് മനസ്സിലെ വികാരം പങ്കുവച്ച് നിമിഷാ ഫാത്തിമയുടെ അമ്മ; പ്രതീക്ഷകൾ നിറച്ച് ബിന്ദുവിന്റെ മാതൃഹൃദയം

ദൈവം ഇതുവരെ കൊണ്ട് എത്തിച്ചില്ലേ; ഇന്നു ഒരു വീഡിയോ വന്നതു കൊണ്ട് നാളെ അവൾ വരുമെന്നല്ല പറയുന്നത്; ഹൃദയവും ശ്വാസവും പോലെയാണ് നിമിഷയുടെ കാര്യത്തിൽ ദൈവവും ഇന്ത്യാ സർക്കാരും; രണ്ടു കാര്യവും ജീവിതത്തിനു പരമ പ്രധാനമാണ്; തികച്ചും മാനുഷിക പരിഗണനവച്ചാണ് അഫ്ഗാനിലുള്ള ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെടുന്നത്; മറുനാടനോട് മനസ്സിലെ വികാരം പങ്കുവച്ച് നിമിഷാ ഫാത്തിമയുടെ അമ്മ; പ്രതീക്ഷകൾ നിറച്ച് ബിന്ദുവിന്റെ മാതൃഹൃദയം

എം മനോജ് കുമാർ

തിരുവനന്തപുരം: മൂന്നു വർഷം മുൻപ് ഐസിസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷയെ കാത്തുള്ള അമ്മ ബിന്ദുവിന്റെ അനന്ത കാത്തിരിപ്പിന് ആശ്വാസമായി അഫ്ഗാനിൽ നിന്നുള്ള വാർത്ത. ഇന്ത്യയിലേക്ക് തിരികെ എത്താൻ കഴിയുമെങ്കിൽ തിരികെ എത്തണം എന്ന് ആവശ്യപ്പെടുന്ന നിമിഷയുടെ വീഡിയോ ഇപ്പോൾ പുറത്ത് വന്നതോടെ കാത്തിരിപ്പിന്റെ വഴികളിൽ കുടുംബത്തിനു പുതു ആശ്വാസം ലഭിക്കുകയാണ്. കഴിയുമെങ്കിൽ ഇന്ത്യയിൽ തന്നെ തിരികെ എത്തണമെന്നും അമ്മയെ കാണണമെന്നുമുള്ള നിമിഷയുടെ വാക്കുകളാണ് അമ്മ ബിന്ദുവിന്റെ ഉള്ളിൽ ഇപ്പോൾ ആശ്വാസം നിറയ്ക്കുന്നത്. തിരികെയെത്തിയാൽ തങ്ങൾ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കിൽ അമ്മയെ കാണാൻ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. നിമിഷയ്ക്ക് ഒപ്പം അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ തുടരുന്ന സോണിയ സെബാസ്റ്റ്യന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. . ഐഎസിൽ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും വീഡിയോയിൽ സോണിയ പറയുന്നു. ഇന്ത്യയിൽ നിന്നും 2017ൽ പുറത്തു പോയശേഷം ആദ്യമായാണ് ഇവരുടെ വീഡിയോ പുറത്ത് വരുന്നത്. രണ്ടുപേരുടെയും ഭർത്താക്കന്മാർ കൊല്ലപ്പെട്ടുവെന്ന്

ഇരുവരും സ്ഥിരീകരിക്കുന്നു. ശിക്ഷിക്കപ്പെടുകയില്ലെങ്കിൽ നാട്ടിലെത്താൻ ആഗ്രഹമുണ്ടെന്നാണ് ഇരുവരും പറയുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ മകളെ കാത്തിരിക്കുന്ന ബിന്ദുവിന്റെ കാത്തിരിപ്പിന് ആശ്വാസം പകരുന്നത്. വീഡിയോ പുറത്ത് വന്നതോടെ എന്തെങ്കിലും നടപടികൾ ഇന്ത്യൻ സർക്കാരിൽ നിന്നോ അഫ്ഗാൻ സർക്കാരിൽ നിന്നോ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ബിന്ദു ഇപ്പോൾ. രണ്ടു മാസം മുൻപ് തന്നെ ബിന്ദു കേന്ദ്ര സർക്കാരിനും അഫ്ഗാൻ സർക്കാരിനും നിമിഷയെ തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെട്ടു അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ നൽകിയ ശേഷം ബിന്ദു കാത്തിരിപ്പിലാണ്. ഈ കാത്തിരിപ്പിന്റെ അനന്തവഴികളിൽ തുടരവേയാണ് പുതിയ പ്രകാശമായി വീഡിയോ പുറത്ത് വരുന്നത്. ലോകമാകെ ഐസിസ് തീവ്രവാദം പടർന്നപ്പോൾ 2017ലാണ് നിമിഷയെ അമ്മ ബിന്ദുവിനു നഷ്ടമാകുന്നത്. അതിനു ശേഷം നിതാന്ത പ്രാർത്ഥനയാണ് മകൾ തിരികെ എത്താൻ വേണ്ടി താൻ നടത്തുന്നത് എന്നാണ് അമ്മ ബിന്ദു മറുനാടനോട് പറഞ്ഞത്. ഈ കാത്തിരിപ്പിന്റെ വഴികളിൽ പുതുഊർജവും പ്രകാശവും നിറയ്ക്കുകയാണ് നിമിഷയുടെ ഇപ്പോൾ പുറത്ത് വന്ന പുതിയ വീഡിയോ-ബിന്ദു പറയുന്നു.

ഇന്നല്ലെങ്കിൽ നാളെ മകൾ തിരികെയെത്തും: ബിന്ദു

ഇന്നല്ലെങ്കിൽ നാളെ നിമിഷ തിരികെയെത്തുമെന്ന ഉത്തമബോധ്യം എനിക്കുണ്ടെന്ന് അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ആറ്റുകാലിലെ നിമിഷയുടെ അമ്മ ബിന്ദു മറുനാടൻ മലയാളിയോട് പറഞ്ഞു. നിമിഷയുടെ വീഡിയോ പുറത്ത് വന്നത് ഈ രീതിയിലുള്ള ഒരു സൂചന തന്നെയാണ് നൽകുന്നത്. ദൈവം ഇതുവരെ കൊണ്ട് എത്തിച്ചില്ലേ. എല്ലാം ശുഭകരമായ രീതിയിൽ തന്നെ നടക്കും. ഇന്നു ഒരു വീഡിയോ വന്നതുകൊണ്ട് നാളെ അവൾ വരുമെന്നല്ല പറയുന്നത്. അതിന്റെ നിയമനടപടികൾ എല്ലാം കഴിഞ്ഞു ഇന്ത്യാ സർക്കാരും എന്നെ സഹായിച്ച് എല്ലാവരെയും തിരിച്ചെടുക്കാൻ ദൈവം തന്നെ സഹായിക്കട്ടെ. ശരിയാകാൻ ദൈവം തന്നെ മുൻകൈ എടുക്കും. ദൈവത്തിൽ മാത്രമല്ല ഇന്ത്യാ സർക്കാരിലും വിശ്വാസമുണ്ട്. ഭരിക്കുന്നത് ഇന്ത്യാ സർക്കാർ. ദൈവം നമ്മളെ നിലനിർത്തുന്നതാണ്. ഹൃദയവും ശ്വാസവും പോലെയാണ് നിമിഷയുടെ കാര്യത്തിൽ ദൈവവും ഇന്ത്യാ സർക്കാരും. രണ്ടു കാര്യവും ജീവിതത്തിനു പരമപ്രധാനമാണ്. രണ്ടുമാസം മുൻപ് ഇന്ത്യാ സർക്കാരിനും അഫ്ഗാനിസ്ഥാൻ സർക്കാരിനും മെയ്ൽ ചെയ്തിരുന്നു. എനിക്ക് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള കാര്യങ്ങളാണ് ചെയ്തത്.

തിരിച്ചുവരാൻ കഴിയുമെങ്കിൽ ഇന്ത്യയിൽ എത്തണം എന്ന നിമിഷയുടെ വീഡിയോ പുറത്ത് വിട്ടത് സീ ന്യൂസാണ്. തികച്ചും മാനുഷിക പരിഗണനവച്ചാണ് അഫ്ഗാനിലുള്ള ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെടുന്നത്. നിമിഷയുടെ അമ്മ എന്ന നിലയിൽ മകളെ ഇവിടെ എത്തിക്കാൻ ഫൈറ്റ് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അതാണ് ഞാൻ നിറവേറ്റുന്നത്. ദൈവം ഈ കാര്യത്തിൽ എന്റെയൊപ്പം ഉണ്ടാകും. ഭാഗ്യത്തിന്റെ കടാക്ഷംകൂടി വേണം. അതുംകൂടിയുണ്ടാകും. നിമിഷയുടെ വീഡിയോ പുറത്ത് വന്നത് ആശ്വാസകരമാണ്. ഇതിന്റെ ചുവടു പിടിച്ച് വേണം അടുത്ത നീക്കങ്ങൾ നടത്താൻ. എല്ലാ നടപടിക്രമങ്ങളും ചെയ്ത ശേഷം ഞാൻ അപേക്ഷിക്കുകയാണ് മകളെ തിരിച്ചെത്തിക്കണം. ഇതുവരെ എത്തിയല്ലോ. അത് തന്നെ ആശ്വാസം. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി നടക്കുമെന്ന് ഉറപ്പുണ്ട്. ഞാൻ ചെയ്ത കർമ്മഫലങ്ങൾ എന്നെ തേടി വരും. ആറ്റുകാൽ അമ്മയെ മനസുനിറഞ്ഞു പ്രാർത്ഥിച്ചാണ് നിമിഷയെ തിരിച്ചെത്തിക്കാൻ ഞാൻ
ആവശ്യപ്പെടുന്നത്. ആ നന്മ വരും. ഫീസടക്കാൻ ഇല്ലാത്തവർക്ക് ഫീസ് നൽകിയും ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണം നൽകിയും പല വിധ സോഷ്യൽ വർക്ക് നടത്തിയും ഞാൻ സജീവമാണ്. ഇതിന്റെ ഫലങ്ങൾ എന്നെ തേടിവരും. അതുകൊണ്ട് തന്നെ തന്നെയാണ് മകൾ തിരികെയെത്തും എന്ന് വിശ്വസിക്കുന്നത്-ബിന്ദു പറയുന്നു.

ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങൾ ഐഎസിൽ ചേർന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാൽ ആ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാൻ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയില്ലെന്ന് ഇരുവരും വ്യക്തമാക്കുന്നു. ഇവർ രാജ്യംവിട്ട കേസ് എൻഐഎ ആണ് അന്വേഷിക്കുന്നത്. ഇവർ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വിവരങ്ങൾ വന്നിരുന്നു. എന്നാൽ അതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ഇതിനിടെയാണ് ഇവരുടെ പ്രതികരണങ്ങൾ അടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്.

കാത്തിരിപ്പ് ഉള്ളുലയ്ക്കുന്നത്

ഇതിനു മുൻപ് ബിന്ദുവിനെ വിളിച്ചപ്പോൾ ഉള്ളുലയ്ക്കുന്ന രീതിയിലാണ് മകൾക്കായുള്ള തന്റെ കാത്തിരിപ്പിന്റെ കഥ മറുനാടനോട് ബിന്ദു വിവരിച്ചത്. മകളെയും ഓർത്ത് ഉറക്കംവരാത്ത രാത്രികളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. അഫ്ഗാനിൽ എങ്കിലും നിമിഷ ജീവനോടെയിരിക്കുന്നു എന്ന ഉറപ്പാണ് തന്റെ ജീവിതം നിലനിർത്തുന്നത്. ഒരു മകൾ നഷ്ടമായാൽ താൻ അല്ല ഇതൊരു അമ്മയും ഇതേ മാനസിക അവസ്ഥകളിലൂടെയാണ് കടന്നു പോകുകയെന്നും ബിന്ദു പറയുന്നു. സിറിയയിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷയുടെ മോചനം അനിശ്ചിതത്വത്തിന്റെ നിഴലിൽ ആയതോടെ മറുനാടനോട് സംസാരിക്കുകയായിരുന്നു ബിന്ദു. ഞങ്ങൾ ഹിന്ദു കുടുംബം. മകൾ എങ്ങിനെയോ വഴി തെറ്റി പോയതാണ്. അവളെ തിരികെ എത്തിക്കണം. കേന്ദ്രസർക്കാർ ഇതിനു മുൻകൈ എടുക്കണം-ബിന്ദു ആവശ്യപ്പെടുന്നു. ഇതേ ആവശ്യം തന്നെയാണ് ബിന്ദു ഇപ്പോഴും നിരത്തുന്നത്.

നിമിഷ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുക തന്നെ വേണം. ഞാൻ എന്റെ മകളെ കാത്ത് നിൽക്കുകയാണ്. ഈ അമ്മയെയും മകളെയും ഒരുമിപ്പിക്കണേ എന്നാണ് ആര് എവിടെ വെച്ച് കണ്ടാലും പറയുന്നത്. ഇത് ഒരു പ്രാർത്ഥനയാണ്. എല്ലാവരുടെയും പ്രാർത്ഥന ലക്ഷ്യം കാണണം എന്നാണ് ഇപ്പോഴുള്ള എന്റെ പ്രാർത്ഥന. പ്രെയെഴ്സ് ആർ പവർഫുൾ എന്നല്ലേ പറയുന്നത്.... ഞാൻ ആർക്കും ഇന്നുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാവരെയും സഹായിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ. ഇരുപത് വർഷമായി എനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നാലിലൊന്നും ഞാൻ ആളുകളെ സഹായിക്കാനാണ് ചെലവിടുന്നത്. ഫീസ് ഇനത്തിൽ ചെയ്യുന്നു. വിവഹാവശ്യത്തിനു നൽകുന്നു തുടങ്ങി എന്നെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ മുഴുവനും ചെയ്യുന്നുണ്ട്. വിവാഹസാരി വാങ്ങി

നൽകാറുണ്ട്. സദ്യയ്ക്ക് സാധനമായും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ഇതെല്ലാം മുൻകൂട്ടി ഞാൻ ചെയ്തത് എന്റെ മകൾക്ക് വേണ്ടിയാണ്. ഏതു തരത്തിലുള്ള കർമ്മം ചെയ്യുമ്പോഴും അതിന്റെ ഫലം തിരികെ ലഭിക്കേണ്ടതല്ലേ? ഞാൻ ചെയ്യുന്ന നന്മകൾ ദൈവം കാണാതിരിക്കില്ലല്ലോ? എന്റെ കർമ്മഫലം മകളുടെ മോചനമായി എങ്കിലും തിരികെ എത്തേണ്ടതല്ലേ?-ബിന്ദു ചോദിക്കുന്നു.

മകളുടെ മോചനമായി ബന്ധപ്പെട്ടു എന്തെങ്കിലും കാര്യങ്ങൾ നൽകേണ്ടത് കേസ് അന്വേഷിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസികളാണ്. അല്ലെങ്കിൽ കേന്ദ്ര സർക്കാരാണ്. ആരും ഒരു വിവരവും ഞങ്ങൾക്ക് നൽകിയിട്ടില്ല. എന്റെ കുടുംബം കാത്ത് നിൽക്കുകയാണ്. മകളുടെ മോചനവുമായി ബന്ധപ്പെട്ടു വരുന്ന അനുകൂല വാർത്തയ്ക്കായി. അത് എപ്പോൾ വരും എന്ന് എനിക്ക് അറിയില്ല. ആര് ഐഎസ് ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്നുണ്ടെങ്കിലും നിമിഷ അങ്ങിനെയാണ് എന്ന് കരുതുന്നില്ല. ഇതെല്ലാം വെറും വാർത്തകൾ മാത്രമാണ്. ഇതിന്റെ നിജസ്ഥിതി എത്ര പേർക്ക് അറിയാം. അഭ്യൂഹങ്ങൾ ആണ് ഈ കാര്യത്തിൽ പ്രചരിക്കുന്നത്. അഫ്ഗാൻ തടങ്കൽ പാളയത്തിൽ അകപ്പെട്ടവരെ കേന്ദ്ര സർക്കാർ തിരികെ കൊണ്ട് വരണം. ഞങ്ങൾ കുറെ അമ്മമാർ ഇവർ വരും എന്ന പ്രതീക്ഷയിലാണ് കഴിയുന്നത്-അന്ന് ബിന്ദു പറഞ്ഞു.

നിമിഷ അടക്കം ഐസിസിൽ ചേരാനായി രാജ്യം വിട്ട മലയാളി വനിതകൾ അടക്കം പത്ത് ഇന്ത്യാക്കാർ അഫ്ഗാൻ ജയിലിലാണ് ഉള്ളത്. നിമിഷയെ പാലക്കാട് സ്വദേശി ഗ്രേസിയുടെ മകൻ ബെക്‌സിൻ വിൻസെന്റാണ് വിവാഹം കഴിച്ചിരുന്നത്. ഐസിസിൽ ചേർന്ന ഇയാൾ ഈസ എന്ന പേര് സ്വീകരിച്ചായിരുന്നു ഭീകരപ്രവർത്തനം നടത്തിയിരുന്നത്. അഫ്ഗാൻ സേനക്ക് മുന്നിൽ കീഴടങ്ങിയ ഐസിസ് ഭീകരരിൽ ഈസയും ഉണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, ഇവരടങ്ങിയ ഫോട്ടോ അഫ്ഗാൻ സേന ഇന്ത്യക്ക് കൈമാറിയതിനെ തുടർന്ന് ഇവരെ തിരിച്ചറിയുന്നതിനായി എൻഐഎ ഇവർക്ക് മുമ്പിലേക്ക് ഈ ഫോട്ടോയെത്തിക്കുകയും ചെയ്തിരുന്നു. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് പാലക്കാടുള്ള ഗ്രേസിയുടെ മകനായ ഈസയാണ്. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്‌സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെ ബെക്‌സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP