Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലിൽ ഉരസി അതിവേഗം വാൻ മുമ്പോട്ട് പാഞ്ഞു; നിർത്തിയ ശേഷം റിവേഴ്‌സ് ഗിയറിൽ പാഞ്ഞടുത്തു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പുലർച്ചെ പള്ളിയിൽ പോകുമ്പോൾ കാക്കനാട്ട് ഉണ്ടായത് ഭീഷണിയുടെ സന്ദേശമുള്ള അപകട ശ്രമം; നികേഷ് കുമാറിന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെയുണ്ടായ അപകടത്തിന് പിന്നിലാര്? പ്രതികരിക്കാതെ റിപ്പോർട്ടർ ടിവി മേധാവി

കാലിൽ ഉരസി അതിവേഗം വാൻ മുമ്പോട്ട് പാഞ്ഞു; നിർത്തിയ ശേഷം റിവേഴ്‌സ് ഗിയറിൽ പാഞ്ഞടുത്തു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പുലർച്ചെ പള്ളിയിൽ പോകുമ്പോൾ കാക്കനാട്ട് ഉണ്ടായത് ഭീഷണിയുടെ സന്ദേശമുള്ള അപകട ശ്രമം; നികേഷ് കുമാറിന്റെ ഭാര്യയ്ക്കും കുട്ടിക്കും നേരെയുണ്ടായ അപകടത്തിന് പിന്നിലാര്? പ്രതികരിക്കാതെ റിപ്പോർട്ടർ ടിവി മേധാവി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിപ്പോർട്ടർ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും വാഹനാപകടത്തിൽ അപായപ്പെടുത്താൻ ശ്രമമെന്ന് റിപ്പോർട്ട്. ദുഃഖവെള്ളിയാഴ്ച പുലർത്തെയാണ് സംഭവം. നികേഷിന്റെ ഭാര്യയും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയാണ്. ഏഷ്യാനെറ്റ് ന്യൂസിലൂടെ മാധ്യമ പ്രവർതതനം തടുങ്ങിയ റാണി ഇപ്പോൾ റിപ്പോർട്ടറിലും അവതാരകയാണ്. കാക്കാനാട്ട് വച്ചായിരുന്നു വാഹനാപകട ശ്രമം. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ നികേഷ് കുമാർ തയ്യാറായില്ല. റിപ്പോർട്ടർ ടിവിയും വാർത്ത നൽകിയില്ല.

റാണിയുടെ അടുത്ത ബന്ധു കാക്കനാട്ടാണ് താമസം. ഇവിടെ നിന്ന് രാവിലെ പള്ളിയിൽ പോയതാണ് നികേഷിന്റെ ഭാര്യയും കുട്ടിയും. പുലർച്ചെയായതു കൊണ്ട് തന്നെ നടന്നായിരുന്നു യാത്ര. കാക്കാനാട്ടെ ദൂരദർശന കേന്ദ്രത്തിന് അടുത്തെത്തിയപ്പോഴാണ് ചീറിപാഞ്ഞ് വാൻ എത്തിയത്. വാൻ കാലിൽ ഉരസി അതിവേഗം കടന്നു പോയി. പിന്നീട് പുറകോട്ടും ആഞ്ഞു വന്നു. ഒഴിഞ്ഞു മാറിയതു കൊണ്ട് റാണിയും കുട്ടിയും രക്ഷപ്പെട്ടു. അതിവേഗം എല്ലാം നടന്നതിനാൽ വാഹനത്തിന്റെ നമ്പർ പോലും കുറിച്ചെടുക്കാനായിരുന്നില്ലെന്നാണ് സൂചന.

ദിലീപ് കേസിൽ നിർണ്ണായകമായ പല അഭിമുഖങ്ങളും റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു. ഇതുമായി ഈ അപകട ശ്രമത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇടിക്കാൻ എന്ന് തോന്നിപ്പിക്കും വിധം വന്ന വാൻ മുമ്പോട്ട് പോയ ശേഷം പിന്നോട്ട് വന്നുവെന്നത് ആശങ്ക കൂട്ടുന്ന സാഹചര്യമാണ്. എന്നാൽ ഈ വിഷയത്തിൽ ആരും ഇതുവരെ പൊലീസിന് പരാതി കൊടുത്തിട്ടില്ല. സ്‌പെഷ്യൽ ബ്രാഞ്ച് ഈ അപകടത്തിൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നികേഷിനെ ഭയപ്പെടുത്താനുള്ള ശ്രമമാകാം ഇതെന്നാണ് നിഗമനം.

നികേഷ് പരാതി നൽകിയാൽ മാത്രമേ അന്വേഷണവുമായി മുമ്പോട്ടു പോകാൻ പൊലീസിന് കഴിയൂ. എന്നാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരാതി കൊടുക്കുന്നതിലെ സാങ്കേതികത്വം നികേഷ് പലരോടും ഉയർത്തുന്നുണ്ട്. ദിലീപ് കേസും മറ്റും ചർച്ചയാകുമ്പോഴുള്ള ഈ സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം സജീവമായി ഉയരുന്നുണ്ട്. ഏതായാലും പൊലീസ് രഹസ്യ അന്വേഷണം വാഹനാപകടത്തിൽ തുടങ്ങി കഴിഞ്ഞു. സിസിടിവിയും മറ്റും പരിശോധിച്ച് വ്യക്തത വരുത്തുമെന്നാണ് സൂചന.

പൊലീസിൽ പരാതി കൊടുക്കുന്ന കാര്യത്തിൽ നികേഷ് തീരുമാനം എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ദിലീപ് വാർത്തകളും ഭീഷണികളുമെല്ലാം ചർച്ചയാകുന്ന കാലത്തെ വെറുതെ ഒരു ചർച്ചയുണ്ടാക്കാൻ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടർ ടിവി മേധാവിയുടെ തീരുമാനം. എങ്കിലും കുടുംബത്തിന്റെ സുരക്ഷ പ്രധാനമായി കാണണമെന്ന ഉപദേശവും നികേഷിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ കാക്കനാട്ടെ സംഭവത്തിൽ പൊലീസിനെ കാര്യങ്ങൾ നികേഷ് അറിയിച്ചേക്കും.

അഴിക്കോട് മത്സരിക്കാനായി നികേഷ് മാധ്യമ പ്രവർത്തനം അവസാനിക്കുന്നതായി അറിയിച്ചിരുന്നു. പിന്നീട് വീണ്ടും സജീവമായി. കുറച്ചുകാലമായി റിപ്പോർട്ടർ ടിവി റേറ്റംഗ് ഉയർത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP