Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

ഒരാൾ പൊക്കത്തിൽ കെട്ടിപ്പൊക്കിയ മതിൽ, ഉള്ളിൽ കാടുമൂടിയ രണ്ട് വീടുകൾ, തുരുമ്പെടുത്ത പഴയ കാർ; ഫാം ഹൗസ് പ്രേതാലയത്തിനു സമാനം; പത്ത് ലക്ഷത്തിലെ കഥ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൊളിക്കുമോ? കൊട്ടാര സദൃശ്യമായ ആ വീട് പത്തു സെന്റിൽ 4000 ചതരുശ്ര അടി!

ഒരാൾ പൊക്കത്തിൽ കെട്ടിപ്പൊക്കിയ മതിൽ, ഉള്ളിൽ കാടുമൂടിയ രണ്ട് വീടുകൾ, തുരുമ്പെടുത്ത പഴയ കാർ; ഫാം ഹൗസ് പ്രേതാലയത്തിനു സമാനം; പത്ത് ലക്ഷത്തിലെ കഥ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൊളിക്കുമോ? കൊട്ടാര സദൃശ്യമായ ആ വീട് പത്തു സെന്റിൽ 4000 ചതരുശ്ര അടി!

അമൽ രുദ്ര

കൊല്ലം: ഓയൂരിൽ നിന്നും ആറു വയസ്സുകാരിയെ പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടു പോയത് 10 ലക്ഷം രൂപയ്ക്ക് വേണ്ടിയോ? ഏക്കർ കണക്കിന് സ്ഥലവും സ്വത്തുക്കളും ഇയാളുടെ പേരിലുണ്ടെന്നാണ് വിവരം. ധാരാളം ബിസിനസുകളും ഇവരുടെ പേരിൽ നടക്കുന്നു. പത്മകുമാറിന്റെ പേരിൽ ചിറക്കരയിലെ പോളച്ചിറ തെങ്ങുവിളയിൽ ആറര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഫാം ഹൗസുണ്ട്. ഈ ഫാം ഹൗസിൽ രണ്ടു ചെറിയ വീടുകളുമുണ്ട്. ഒരാൾ പൊക്കത്തിൽ കെട്ടിപ്പൊക്കിയ മതിലും കാടുമൂടിയ ഫാമിനുള്ളിൽ തുരുമ്പെടുത്തു കിടക്കുന്ന പത്മകുമാറിന്റെ പഴയ കാറും. കഴിഞ്ഞദിവസം മറുനാടന്റെ യാത്രയിൽ കണ്ട കാഴ്‌ച്ചകൾ ഇതായിരുന്നു. 

എല്ലാ ദിവസവും പത്മകുമാർ ഫാം ഹൗസ് സന്ദർശിച്ചിരുന്നു എന്നാണ് പ്രദേശവാസികൾ മറുനാടനോട് പറഞ്ഞത്. പത്മകുമാർ പിടിയിലാകുന്നത് വെള്ളിയാഴ്ചയാണ്. വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഒരു മണിവരെ പത്മകുമാറും കുടുംബവും ഫാം ഹൗസിൽ ഉണ്ടായിരുന്നു. പിറ്റേന്ന് വീണ്ടും വരാം എന്നു പറഞ്ഞാണ് ഇവർ ഫാം ഹൗസ് വിട്ടത്. ഫാം ഹൗസിൽ ഷീബ എന്ന സ്ത്രീയാണ് ജോലി ചെയ്യുന്നത്. പിറ്റേദിവസം ഷീബയെ വിളിച്ച പത്മകുമാർ തങ്ങൾ തമിഴ്‌നാട്ടിലാണെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച സന്ധ്യയോടെ പൊലീസ് ഫാം ഹൗസിൽ എത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. ഈ ഫാം ഹൗസിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിൽ ഘടിപ്പിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് കണ്ടെടുത്തത്.

നിരവധി ബിസിനസ്സുകളാണ് പത്മകുമാറും കുടുംബവും തുടങ്ങിവച്ചത്. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ നിരവധി വ്യവസായങ്ങൾ ഇയാൾ ആരംഭിച്ചു. കേബിൾ ടിവി അവതരിപ്പിക്കപ്പെട്ട കാലത്ത് ചാത്തന്നൂർ കേന്ദ്രമാക്കി ഒരു കേബിൾ ടിവി ശൃംഖല ഇയാൾ ആരംഭിച്ചു. വലിയ വിജയമായിരുന്നു ആ സംരംഭം. നിരവധി യുവാക്കൾക്ക് ഇതുമൂലം ജോലി ലഭിച്ചു. ഈ വ്യവസായം വലിയ രീതിയിൽ മുന്നേറിയതോടെ ഇയാൾ അത് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. തുടർന്ന് റിയൽ എസ്റ്റേറ്റ്, പാഴ്‌സൽ ബിരിയാണി, മത്സ്യസ്റ്റാൾ, തമിഴ്‌നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത വ്യവസായങ്ങൾ ഇയാൾ ആരംഭിച്ചു. ചാത്തന്നൂരിലെ ബേക്കറി കഴിഞ്ഞ ദിവസവും പതിവുപോലെ പ്രവർത്തിച്ചിരുന്നു.

അതേസമയം ചാത്തന്നൂരിൽ പത്മകുമാറിന്റെ പേരിലുള്ളതുകൊട്ടാര സദൃശ്യമായ ഒരു വീടാണ്. ഈ വീട് നിർമ്മിക്കുന്ന സമയത്ത് ആ പ്രദേശത്തെ ഏറ്റവും വലിയ കെട്ടിടം ആയിരുന്നു ഇത്. 10 സെന്റ് പുരയിടത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 4000 സ്‌ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിൽ അഞ്ചിലേറെ മുറികൾ ഉണ്ടെന്നാണ് വിവരം. വീടിന്റെ മുറ്റം ഇന്റർലോക്കാണ്. മുന്നിൽ പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. അതേസമയം പത്മകുമാറിന്റെ കുടുംബത്തിന് നാട്ടുകാരുമായി വലിയ ബന്ധമില്ലായിരുന്നു എന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ നാട്ടുകാരിൽ പലരും ഈ വീട് അകത്തു കയറി കണ്ടിട്ടില്ല. ഏതുസമയവും ഗേറ്റ് അടഞ്ഞു കിടക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

പത്മകുമാറിന്റെ അമ്മ ആർടി ഓഫീസ് ജീവനക്കാരിയായിരുന്നു. ആറുമാസം മുമ്പാണ് അവർ അന്തരിച്ചത്. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നും ഏകദേശം 250 മീറ്റർ മാത്രമാണ് വീട്ടിലേക്ക് ദൂരമുള്ളത്. അതേ സമയം പത്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടു പോയ വെള്ള നിറത്തിലുള്ള ഡിസെയർ കാർ ആദ്യമായിട്ടാണ് കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. പഠനത്തിൽ മിടുമിടുക്കനായിരുന്നു പത്മകുമാർ. ചാത്തന്നൂരിലെ ആദ്യകാല കമ്പ്യൂട്ടർ എൻജിനീയർമാരിൽ ഒരാളായിരുന്നു പത്മകുമാർ. ടി കെ എം എൻജിനീയറിങ് കോളേജിൽ നിന്നാണ് ഇയാൾ കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്.

അന്ന് പത്മകുമാറിന് കോളേജ് റാങ്ക് ഉണ്ടായിരുന്നു. നിരവധി ഉയർന്ന ജോലികൾ പത്മകുമാറിനെ തേടി എത്തിയിരുന്നു. എന്നാൽ ഇയാൾ അത്തരത്തിലുള്ള ജോലികളൊന്നും സ്വീകരിക്കാതെ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP