Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീറോ മലബാർ സഭ ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടവും സാമ്പത്തിക കുരുക്കിൽ; 7 കോടിയിൽ അധികം ബാധ്യത കാട്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്ര പരസ്യം; ആർച്ച് ബിഷപ്പ് സാമ്പത്തിക കെണിയിൽ കുടുങ്ങിയത് ഫോളോ മീ ചാനലിന്റെ പേട്രൺ എന്ന നിലയിൽ; വഞ്ചനാ കുറ്റത്തിന് കേസെടുത്താൽ മാർ പെരുന്തോട്ടവും പ്രതിയാകും; സഭയെ ഉലച്ച് വീണ്ടും വിവാദം

സീറോ മലബാർ സഭ ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടവും സാമ്പത്തിക കുരുക്കിൽ; 7 കോടിയിൽ അധികം ബാധ്യത കാട്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്ര പരസ്യം; ആർച്ച് ബിഷപ്പ് സാമ്പത്തിക കെണിയിൽ കുടുങ്ങിയത് ഫോളോ മീ ചാനലിന്റെ പേട്രൺ എന്ന നിലയിൽ; വഞ്ചനാ കുറ്റത്തിന് കേസെടുത്താൽ മാർ പെരുന്തോട്ടവും പ്രതിയാകും; സഭയെ ഉലച്ച് വീണ്ടും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സീറോ-മലബാർ സഭയെ ഉലച്ച് വീണ്ടും സാമ്പത്തിക വിവാദം. ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തെ വെട്ടിലാക്കുന്നതാണ് പുതിയ വിവാദം. കുർബാന ക്രമ ഏകീകരണ തർക്കത്തിൽ, മാർ ജോർജ് ആലഞ്ചേരിക്ക് ഒപ്പം നിൽക്കുന്ന ആർച്ച് ബിഷപ്പ് കൂടിയാണ് മാർ പെരുന്തോട്ടം. ബിഷപ്പ് പേട്രനും പാർട്ടനറായിട്ടുമുള്ള 'ഫോളോ മീ' ചാനലിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് വിഷയം.

ചങ്ങനാശേരി അതിരൂപത ബിഷപ്പ് അടക്കം ചാനലിന്റെ മാനേജ്‌മെന്റ് പങ്കാളികൾക്ക് എതിരെ സൗത്ത് ഇന്ത്യൻ ബാങ്ക് നൽകിയ പത്രപരസ്യമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. ഫോളോ മീ ചാനലുമായി ബന്ധപ്പെട്ടാണ് 7 കോടിയിലധികം രൂപയുടെ ഡിമാൻഡ് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദീപിക പത്രത്തിന്റെ രീതി ശാസ്ത്രം പിന്തുടർന്ന് പ്രവർത്തിക്കാൻ ലൈസൻസ് എടുത്ത ചാനലാണ് ഫോളോ മീ ചാനൽ. അമേരിക്കയിൽ ഐപി ടിവി രംഗത്ത് പ്രമുഖനായ ടോമി, വിജയകരമായി പരീക്ഷിച്ച ഫോളോ മീ ചാനൽ കേരളത്തിൽ വാർത്താചാനലായി തുടങ്ങാൻ ആയിരുന്നു പദ്ധതി. തിരുവനന്തപുരത്താണ് ആസ്ഥാനം. മാർ ജോസഫ് പെരുന്തോട്ടം പേട്രനായി, അദ്ദേഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ ആണ് ഫോളോ മീ തുടങ്ങിയത്. ടോമിയും, അദ്ദേഹത്തിന്റെ സഹോദരനും, ചങ്ങാനാശേരി രൂപതയിലെ വൈദികനായ ബിജു ജോണും മറ്റു ചിലരും പാർട്ട്‌നർഷിപ്പിൽ സ്ഥാപനം തുടങ്ങി.

വളരെ ആഘോഷത്തോടെ ഉദ്ഘാടനം നടത്തുകയും ആധുനിക ക്യാമറാ-സാങ്കേതിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് അത്യാധുനിക സ്റ്റുഡിയോ സെറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും, ചാനൽ ഓൺ എയർ ആയില്ല. ആദ്യ ദിവസങ്ങളിൽ ട്രയൽ നടത്തിയെങ്കിലും മൂന്നോ നാലോ വർഷമായി അനിശ്ചിതമായി തുടരുകയാണ്. നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയുടെയും തക്കലയിലെ നൂറുൾ ഇസ്ലാം ഡീംഡ് സർവകലാശാലയുടെയും ഉടമയായ ഡോ. എ.പി.മജീദ് ഖാൻ ജാമ്യം നിൽക്കുകയും സഹായിക്കുകയും ചെയ്‌തെങ്കിലും ചാനലിന് മുന്നോട്ട് പോകാനാവില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ചാനൽ വീണ്ടും സജീവമാക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമാവുകയായിരുന്നു.

കോടികളുടെ സാമ്പത്തിക നഷ്ടത്തിലേക്ക് ചാനൽ പോയി. മുതൽ മുടക്കിയവരും വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ചാനലിലെ ഉപകരണങ്ങൾ തുരുമ്പെടുക്കുന്ന സ്ഥിതിയായി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ലീഷ് -മലയാളം പത്രങ്ങളിൽ ഫോളോ മീയുടെ പ്രതിസന്ധി വ്യക്തമാക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യം വന്നത്. ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ പരസ്യത്തിൽ ഫോളോ മീയുടെ ഏഴ് കോടിയലധികം വരുന്ന ബാധ്യത അക്കമിട്ട് നിരത്തുന്നു.

ഡിമാൻഡ് നോട്ടീസിൽ്, ഫോളോ മീ പാർട്ട്ണർമാരായ തോമസ് ജോൺ, ബിജു ജോൺ, മാർ ജോസഫ് പെരുന്തോട്ടം, കെവി ജോൺ, ജോൺ വർഗ്ഗീസ്, ജസ്റ്റിൻ തോമസ് മാത്യു തുടങ്ങിയവരുടെ പേരുകളും ജാമ്യക്കാരുടെയും, ഈടുവച്ച സ്ഥലങ്ങളുടെയും പേരുകൾ പരാമർശിക്കുന്നു. മൊത്തം 7 കോടി 57 ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി എൺപത്തി മൂന്ന് 45 പൈസയുടെ ബാധ്യതയുടെ കാര്യമാണ് പരാമർശിക്കുന്നത്. പലവട്ടം നോട്ടീസ് അയച്ചിട്ടും മറുപടിയില്ലാത്തതുകൊണ്ട് തന്നെ ബാങ്ക് തുടർനടപടികളിലേക്ക് നീങ്ങുകയാണ്.

കേസ് തുടർനടപടികളിലേക്ക് നീങ്ങുകയും വഞ്ചനാ കുറ്റം അടക്കം ചുമത്തുകയും ചെയ്താൽ ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടവും കുടുങ്ങുമെന്ന് ഉറപ്പ്. വിശേഷിച്ചു മാർ പെരുന്തോട്ടത്തിന്റെ കൂടി കത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ അനുവദിച്ച പശ്ചാത്തലത്തിൽ മാർ ആലഞ്ചേരിയെ പോലെ തന്നെ അദ്ദേഹവും വിവാദത്തിന് മറുപടി പറയേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ മാർ പെരുന്തോട്ടത്തിന്റെ പങ്കു വ്യക്തമല്ലെങ്കിലും നിയമപരമായി അദ്ദേഹവും ബാധ്യസ്ഥനാണ്.

കുർബാന ക്രമ ഏകീകരണ വിവാദത്തിൽ മാർ ആലഞ്ചേരി അടക്കമുള്ള ഔദ്യോഗിക പക്ഷത്തിന് ഒപ്പം നിൽക്കുന്ന മാർ പെരുന്തോട്ടത്തിന് പുതിയ വിവാദം തലവേദന ആയേക്കും. കാരണം ഇടഞ്ഞുനിൽക്കുന്ന വിഭാഗം ഈ വിഷയം കുത്തിപ്പൊക്കുമെന്ന് ഉറപ്പ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി വില്പനയിലൂടെ സഭയക്ക് ഉണ്ടായ നഷ്ടം നികത്താൻ സഭയുടെ തന്നെ ഭൂമി വിൽക്കാമെന്നും വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന നിർദ്ദേശത്തിനുമെതിരെയാണ് എറണാകുളം-അങ്കമാലി വൈദിക സമിതി പരസ്യ ഏറ്റുമുട്ടലിലേക്കു നീങ്ങിയത്. ചങ്ങനാശേരി അതിരൂപതയിലെ വിവാദം സീറോ മലബാർ സഭയെ വീണ്ടും നാണക്കേടിലേക്ക് തള്ളിവിടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP