Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത്തവണ ഓണാഘോഷമില്ലെന്നും ആർഭാടം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടും എവിടെ കേൾക്കാൻ? കൃഷി മുഴുവൻ പ്രളയത്തിൽ മുങ്ങിയിട്ടും മുടക്കമില്ലാതെ ഓണച്ചന്തകൾ; ചൊവ്വാഴ്ച മുതൽ ചന്തകൾ തുടങ്ങുമെന്ന് കൃഷിവകുപ്പിന്റെ അറിയിപ്പ്; നാട്ടിലെ കർഷകരെ രക്ഷിക്കാനെന്ന വ്യാജേന ഹോർട്ടികോർപ്പ് പച്ചക്കറി എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്ന്; 13 കോടിയുടെ അഴിമതി കൃഷിമന്ത്രിയുടെ അറിവോടെയോ? ഇടത്തരക്കാരുടെ കീശ നിറയുമ്പോൾ ഓണച്ചന്തകളുടെ മറവിൽ സംസ്ഥാനത്ത് കോടികളുടെ കുംഭകോണം

ഇത്തവണ ഓണാഘോഷമില്ലെന്നും ആർഭാടം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടും എവിടെ കേൾക്കാൻ? കൃഷി മുഴുവൻ പ്രളയത്തിൽ മുങ്ങിയിട്ടും മുടക്കമില്ലാതെ ഓണച്ചന്തകൾ; ചൊവ്വാഴ്ച മുതൽ ചന്തകൾ തുടങ്ങുമെന്ന് കൃഷിവകുപ്പിന്റെ അറിയിപ്പ്;  നാട്ടിലെ കർഷകരെ രക്ഷിക്കാനെന്ന വ്യാജേന ഹോർട്ടികോർപ്പ് പച്ചക്കറി എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്ന്; 13 കോടിയുടെ അഴിമതി കൃഷിമന്ത്രിയുടെ അറിവോടെയോ? ഇടത്തരക്കാരുടെ കീശ നിറയുമ്പോൾ ഓണച്ചന്തകളുടെ മറവിൽ സംസ്ഥാനത്ത് കോടികളുടെ കുംഭകോണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയം ഇരുപതിനായിരത്തോളം കോടിരൂപയുടെ നഷ്ടംവരുത്തിയ കേരളത്തിൽ മുണ്ടുമുറുക്കിയുടുക്കേണ്ട സമയത്ത് സർക്കാറിന്റെ തന്നെ വക അഴിമതിയും ധൂർത്തും. ഓണാഘോഷങ്ങൾ മാറ്റിവെച്ച നാട്ടിലാണ് ഓണച്ചന്തകളുടെ മറവിൽ കോടികളുടെ കുഭകോണം നടക്കാൻപോവുന്നത്.പ്രളയം സർവ്വതും നക്കിത്തുടച്ച ഈ നാട്ടിൽ ഓണച്ചന്തക്കുള്ള വിഭവങ്ങൾ ഒന്നും കിട്ടാനില്ലെങ്കിലും പ്രാദേശിക കർഷകരെ സഹായിക്കാനെന്നപേരിൽ തുടങ്ങുന്ന ചന്തമാത്രം മാറ്റിവെക്കാൻ സർക്കാർ തയാറല്ല.സംസ്ഥാനത്തെ 2000ൽപരം ഓണച്ചന്തകൾക്ക് അമ്പതിനായിരത്തിൽപരം രൂപ സർക്കാർ നൽകുന്നുണ്ട്.കേരളത്തിൽ ഇല്ലാത്തതിനാൽ തമിഴ്‌നാട്ടിൽനിന്ന് ഹോർട്ടികോർപ്പ് വഴിയാണ് വാങ്ങുന്നത്.ഫലത്തിൽ ഇതിന്റെ ഗുണം കേരളത്തിലെ കർഷകർക്ക് കിട്ടില്ലെന്ന് മാത്രമല്ല വൻ അഴിമതിയും നടക്കും.നാളെ മുതൽ ഓണച്ചന്തകൾ തുടങ്ങാനുള്ള ഉത്തരവ് ധൃതി പടിച്ചാണ് കൃഷി ഓഫീസുകളിലേക്ക് എത്തുന്നത്.സംസ്ഥാനത്തിന് ഈ ഇനത്തിൽ മാത്രം നഷ്ടപ്പെടുന്നത് 13 കോടിയിൽപ്പരം രൂപയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്ക്.

ഓണക്കാലത്ത് സംസ്ഥാനത്തെ പ്രാദേശിക കർഷകരിൽ നിന്ന് സംഭരിച്ച് പൊതുജനങ്ങൾക്ക് ജൈവ പച്ചക്കറി വിൽപ്പന നടത്തേണ്ടിടത്താണ് തമിഴ്‌നാട്ടിൽ നിന്ന് സംഭരിക്കുന്ന കീടനാശിനികളിൽ ഉപയോഗിച്ച പച്ചക്കറി എത്തുന്നത്. പ്രളയക്കെടുതി നാശം വിതച്ച സംസ്ഥാനത്ത് പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് പഴം പച്ചക്കറി എന്നിവ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് പറയുന്നുണ്ടെങ്കിലും സംഗതി തട്ടിപ്പാണ്.

സംസ്ഥാനത്തെ പ്രാദേശിക കർഷകർക്ക് ലാഭം കിട്ടുന്നതിന് വേണ്ടിയും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഓണച്ചന്ത എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ വർഷം 2000ൽപരം ഓണച്ചന്തകളാണ് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇതിനായി പദ്ധതി രൂപീകരിച്ചത്. ഒരു ഓണച്ചന്തയ്ക്ക് അൻപത്തിഅയ്യായിരം രൂപ വീതമാണ് സർക്കാർ നൽകുന്നത്. ഇതിൽ നാൽപതിനായിരം രൂപ പച്ചക്കറി വാങ്ങുന്നതിനും ബാക്കി തുക ഇൻഫ്രാസ്ട്രക്ച്ചറിനുമായിട്ടാണ് നൽകുന്നത്.ഇത്തരത്തിൽ നൽകുന്ന തുകയുപയോഗിച്ച് പ്രാദേശിക കർഷകരിൽ നിന്നും പച്ചക്കറി ശേഖരിക്കണം എന്നാണ് നിബന്ധന. ശേഷം ഇത് വിൽപ്പന നടത്തുമ്പോൾ ഉപഭോക്താവിനും ഗുണം ലഭിക്കണം എന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് കിലോയ്ക്ക് 30 രൂപ വിലവരുന്ന ഒരു പച്ചക്കറി കർഷകരിൽ നിന്നും നാൽപ്പത് രൂപയ്ക്ക് വാങ്ങിയ ശേഷം ഇത് പൊതുജനങ്ങൾക്ക് 20 രൂപയ്ക്ക് നൽകുക എന്നതായിരുന്നു കണക്ക്. ഇത്തരത്തിൽ കർഷകന് ലാഭവും വിലകുറച്ച് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ചിലവും സംസ്ഥാന സർക്കാർ വഹിക്കും എന്നായിരുന്നു പദ്ധതി.

എന്നാൽ സംസ്ഥാനത്ത് ഒരു കർഷകനും കനത്ത മഴയിൽ ഈ വർഷം പച്ചക്കറി എത്തിക്കാൻ കഴിയയില്ല. വ്യാപകമായ കൃഷിനാശത്തിന് ശേഷം പച്ചക്കറി എവിടെ നിന്നും ലഭിക്കും എന്നതാണ് ചോദ്യം. ആകെ കൃഷി ഉൽപ്പന്നങ്ങൾ ലഭിക്കാൻ സാധ്യതയുള്ള വട്ടവട ഒറ്റപ്പെട്ട അവസ്ഥയിലുമാണ്.അപ്പോൾ പിന്നെ ഓണച്ചന്തകൾ റദ്ദാക്കാത്തത് എന്നാണ് ഉയരുന്ന ചോദ്യം.

ഹോർട്ടികോർപ്പാണ് ഓണച്ചന്തകളിൽ പഴം പച്ചക്കറി വിതരണം ചെയ്യുന്നതിനായി രംഗത്തുള്ളത്. എന്നാൽ ഇവിടുത്തെ സംവിധാനം മുഴുവൻ അഴിമതി നിറഞ്ഞ അവസ്ഥയിലാണ്.സംസ്ഥാനം വ്യാപകമായ പ്രളയം നേരിടുകയും ആദ്യമെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മുണ്ട് മുറുക്കി ഉടുക്കേണ്ട അവസ്ഥയിലുമാണ് ഈ തട്ടിപ്പ് എന്നതാണ് മറ്റൊരു പ്രത്യേകത. ഓണാഘോഷം തന്നെ ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ടതിന് പകരമാണ് ഇത്തരമൊരു ഉപയോഗശൂന്യമായ പദ്ധതി. ഹോർട്ടികോർപ്പ് തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി വാങ്ങുന്നതിലൂടെ കീശ നിറയുന്നത് ഇടത്തരക്കാർക്ക് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP