Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ വിറ്റ യുവതി പിടിയിൽ; ചോരക്കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഗർഭപാത്രം വാടകയ്ക്ക് എടുത്തതെന്ന് സംശയം; ഡോ. സബൈൻ നടത്തുന്ന ആശുപത്രി കേന്ദ്രീകരിച്ച് ഗർഭപാത്രം വാടകയ്ക്ക് നൽകാനും കുഞ്ഞുങ്ങളെ വിൽക്കാനും ഇടപാടുകാരും സിൽബന്തികളും സജീവം; ദമ്പതികളെ റിമാൻഡിലയച്ച് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി ജാമ്യത്തിൽ വിട്ട് കോടതി; കടുത്ത ദാരിദ്ര്യത്താലാണ് കുഞ്ഞിനെ വിറ്റതെന്നും കരഞ്ഞു പറഞ്ഞ് യുവതി; കോടതിയിൽ പൊട്ടിക്കരഞ്ഞ് ദമ്പതികളും

മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ വിറ്റ യുവതി പിടിയിൽ; ചോരക്കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഗർഭപാത്രം വാടകയ്ക്ക് എടുത്തതെന്ന് സംശയം; ഡോ. സബൈൻ നടത്തുന്ന ആശുപത്രി കേന്ദ്രീകരിച്ച് ഗർഭപാത്രം വാടകയ്ക്ക് നൽകാനും കുഞ്ഞുങ്ങളെ വിൽക്കാനും ഇടപാടുകാരും സിൽബന്തികളും സജീവം; ദമ്പതികളെ റിമാൻഡിലയച്ച് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി ജാമ്യത്തിൽ വിട്ട് കോടതി; കടുത്ത ദാരിദ്ര്യത്താലാണ് കുഞ്ഞിനെ വിറ്റതെന്നും കരഞ്ഞു പറഞ്ഞ് യുവതി; കോടതിയിൽ പൊട്ടിക്കരഞ്ഞ് ദമ്പതികളും

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: നവജാത ശിശുവിനെ ദമ്പതികൾക്ക് കൈമാറിയ സംഭവത്തിൽ പൊലീസ് പിടിയിലായ യുവതി ഗർഭപാത്രം വാടകയ്ക്കു നൽകിയതെന്നും പ്രസവിച്ചയുടൻ കുഞ്ഞിനെ പണം നൽകിയിരുന്നവർക്ക് കൈമാറിയിരുന്നെന്നും സംശയം ഉയർന്നതോടെ കൂടുതൽ അന്വേഷണവുമായി പൊലീസ് മുടവൂർ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെ ആണ് നിയമപ്രകാരമല്ലാതെ കൂട്ടിയെ കൈമാറ്റം ചെയ്ത കുറ്റത്തിന് മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെ അഞ്ചാമത്തെ പ്രസവത്തിലെ കൂട്ടിയെയാണ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് കൈമാറിയതായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ഭർത്താവ് കൂടെ താമസിക്കുന്നില്ലന്നും കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നതിനാലാണ് താൻ കുഞ്ഞിനെ വിറ്റതെന്നുമാണ് കരച്ചിലോടെ യുവതി മൊഴി നൽകിയിട്ടുള്ളതെന്ന് മൂവാറ്റുപുഴ എസ് ഐ മറുനാടനോട് വ്യക്തമാക്കി. കുഞ്ഞില്ലാതെ യുവതി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തായത്. വിവരം ഇവരുടെ ഭർത്താവ് അറിയുകയും ഇത് സംബന്ധിച്ച് മൂവാറ്റുപുഴ ഡിവൈ എസ്‌പിക്ക് പരാതി നൽകുകയായിരുന്നു എന്നുമാണ് അറിയുന്നത്.

Stories you may Like

ഫെബ്രുവരി 26ന് പുലർച്ചെ 1.30നാണ് യുവതി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് മൂന്ന് മണിയോടെ മൂവാറ്റുപുഴയിലെ സബൈൻ റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചു. വിദേശത്തുനിന്നുൾപ്പെടെ കുട്ടികളുണ്ടാവാത്ത ദമ്പതികൾ ഇവിടെ എത്തി നടത്തിപ്പുകാരനായ ഡോ.സബൈന്റെ ചികത്സ തേടിയിരുന്നതായിട്ടാണ് സൂചനകൾ. ചികിത്സയിലിരിക്കെ കഴിഞ്ഞ നാലിനാണ് യുവതി കുഞ്ഞിനെ വർക്കല സ്വദേശികളായ ദമ്പതികൾക്ക് കൈമാറിയത്. ആശുപത്രി അധികൃതരുടെ അറിവോടെയായിരുന്നു കൈമാറ്റം എന്നാണ് സൂചന.

കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസിൽ പരാതിയെത്തിയത്. ഉടൻ പൊലീസ് ഇവരെ വിളിച്ചുവരുത്തി. പിന്നാലെ യുവതിയെയും വിളിച്ചുവരുത്തി. പിന്നീട് ഇരുകൂട്ടരുടെയും പേരിൽ കേസെടുത്തു. ജുവനൈൽ ജസ്റ്റീസ് ആക്ട് 80,81 വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് ഈ സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് ചാർജ്ജ് ചെയ്തിട്ടുള്ളത്.

ദമ്പതികളെ കോടതി റിമാൻഡ് ചെയ്തു. യുവതിക്ക് കുഞ്ഞിനെ കൈമാറിയശേഷം ജാമ്യം നൽകി വിട്ടയച്ചു. തുടർന്ന് പിന്നീട് മൂവാറ്റുപുഴ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. പന്ത്രണ്ട് വർഷത്തോളമായി കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികൾ ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇത്തരം കൂട്ടികളുണ്ടാവാത്ത ദമ്പതികൾക്ക് ഗർഭപാത്രം വാടകയ്ക്ക് നൽകാൻ തയ്യാറുള്ള യുവതികളെ പരിചയപ്പെടുത്തുകയും രഹസ്യമായി പ്രസവം വരെയുള്ള കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതിനും ഈ ആശുപത്രി കേന്ദ്രീകരിച്ച് ചിലർ പ്രവർത്തിച്ചിരുന്നതായിട്ടാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. ഇത്തരത്തിൽ ഇടപാടുകാരും സിൽബന്തികളും പ്രവർത്തിക്കുന്ന സൂചന ലഭിച്ചതോടെ പൊലീസ് ഇക്കാര്യവും അന്വേഷിക്കുന്നു.

പൊലീസ് പിടിയിലായ യുവതി ഈ സംഘത്തിലെ കണ്ണിയായിരുന്നെന്നും ഉന്നതരെ കേസ്സിൽ നിന്ന് ഒഴിവാക്കുന്നതിനാണ് കേസ്സ് വഴിതിരിച്ചു വിട്ടതെന്നും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ലക്ഷങ്ങൾ കൈയിലെത്തുന്ന ഏർപ്പാടാണെന്ന തിരിച്ചറവിൽ വന്ധ്യതാ നിവാരണ ക്ലിനിക്കുകളുടെ മറവിൽ ഗർഭപാത്രം വാടകയ്ക്ക് ഒപ്പിച്ച് നൽകുന്ന ഏർപ്പാട് നടക്കുന്നുന്നുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

മൂവാറ്റുപുഴയിൽ സംഭവിച്ചതും ഇത്തരത്തിലൊരു നീക്കമായിക്കാമെന്നുള്ള സംശയം പരക്കെ ഉയർന്നിട്ടുണ്ട്.അന്വേഷണത്തിൽ ഇരിക്കുന്നതിനാൽ സംഭവത്തെക്കുറിച്ച് കൂടുൽ വെളിപ്പെടുത്താനാവില്ലന്നാണ് പൊലീസ് നിലപാട്. കോടതിയിലെത്തി കുഞ്ഞിനെ കൈമാറുമ്പോൾ ദമ്പതികൾ നിർത്താതെ പൊട്ടിക്കരഞ്ഞിരുന്നെന്നും കുഞ്ഞുമായി അത്ര ആത്മ ബന്ധമുള്ളതിനാലാണ് ഇങ്ങിനെ സംഭവിച്ചതെന്നും ഇക്കാര്യത്തിൽ പൊലീസ് സത്യം പുറത്തുകൊണ്ടുവരണം എന്നുമാണ് വ്യാപകമായി ഉയർന്നിട്ടുള്ള ആവശ്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP