Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ നിന്നും സ്വർണം കടത്തി കൊണ്ടുവന്ന ശേഷം കാണാതായ പ്രവാസി യുവാവിന്റെ തിരോധാനത്തിൽ ട്വിസ്റ്റ്! ആഷിഖ് തിരികെ യു.എ.ഇയിൽ എത്തി; ദുബായിൽ അഞ്ചു ലക്ഷം ദിർഹം മോഷ്ടിച്ചെന്ന പരാതി സ്വർണക്കടത്തു മറച്ചുവെക്കാനെന്ന് സൂചന; നാട്ടിലെത്തി കീഴടങ്ങാൻ നിർദ്ദേശിച്ചു പൊലീസ്; വിവാദമായ മറ്റൊരു സ്വർണക്കടത്ത് തിരോധാനത്തിന്റെ കഥ

ദുബായിൽ നിന്നും സ്വർണം കടത്തി കൊണ്ടുവന്ന ശേഷം കാണാതായ പ്രവാസി യുവാവിന്റെ തിരോധാനത്തിൽ ട്വിസ്റ്റ്! ആഷിഖ് തിരികെ യു.എ.ഇയിൽ എത്തി; ദുബായിൽ അഞ്ചു ലക്ഷം ദിർഹം മോഷ്ടിച്ചെന്ന പരാതി സ്വർണക്കടത്തു മറച്ചുവെക്കാനെന്ന് സൂചന; നാട്ടിലെത്തി കീഴടങ്ങാൻ നിർദ്ദേശിച്ചു പൊലീസ്; വിവാദമായ മറ്റൊരു സ്വർണക്കടത്ത് തിരോധാനത്തിന്റെ കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: ദുബായിൽനിന്നും സ്വർണംകടത്തിക്കൊണ്ടുവന്നു കാണാതായ മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിഖിന്റെ(25) തീരോധാനക്കേസിൽ ട്വിസ്റ്റ്. ഡൽഹിയിൽ വിമാനമിറങ്ങിയ യുവാവ് യു.എ.ഇയിലേക്കുതന്നെ തിരിച്ചുപോയതായി പൊലീസിന് വിവരം ലഭിച്ചു. താൻ യു.എ.ഇയിൽതന്നെ തിരിച്ചെത്തിയതായി യുവാവ് കേസനേഷിക്കുന്ന ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോഴാണ് യുവാവും കാര്യങ്ങൾ വ്യക്തമാക്കിയത്. ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിർഹം മോഷ്ടിച്ച് നാട്ടിലേക്കുകടന്നതാണെന്നും യുവാവിനെതിരെ പരാതി ഉയർന്നിരുന്നെങ്കിലും ഇത് വ്യാജമാണെന്നു യുവാവുമായി സംസാരിച്ചതിൽ നിന്നും അന്വേഷണത്തിൽനിന്നും പൊലീസും കരുതുന്നത്.

മാത്രമല്ല യു.ഡി.ഇയിൽ നിന്നും പണം മോഷ്ടിച്ചു മുങ്ങിയതായിരുന്നുവെങ്കിൽ തിരിച്ച് യു.എ.ഇയിൽ വിമാനം ഇറങ്ങുമ്പോൾ തന്നെ പിടിയിലാകുമായിരുന്നു. അവിടെ യുവാവിനെതിരെ ഒരുകേസുമില്ലെന്നതിനാലാണു അവിടെവെച്ചു കേരളാ പൊലീസിനോട് യുവാവ് വാട്സ്ആപ്പിൽ സംസാരിച്ചതെന്നുമാണ് വിവരം. നാട്ടിലെ നമ്പറിൽ തന്നെയാണ് യുവാവ് ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. സ്വർണക്കടത്ത് മാഫിയയുടെ സ്വർണവുമായി വന്ന യുവാവ് ഇത് കൈമാറാതെ മുങ്ങാൻ ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം. ഇതിന് മറ്റു ചിലരുടെ സഹായവും ഇയാൾക്ക് ലഭിച്ചതായും സംശയിക്കുന്നു.

ഇത്തരത്തിലുള്ള സ്വർണക്കടത്തു സംഘങ്ങൾക്കിടയിലെ തട്ടിപ്പും വെട്ടിപ്പും തീരോധാനങ്ങളിലും കൊലപാതകങ്ങളിലുംവരെ കലാശാക്കുന്ന അവസ്ഥയുള്ളതിനാൽ കേസിൽ ഏറെ ഗൗരവം പുലർത്തണമെന്ന് അന്വേഷണ സംഘത്തിന് ഉന്നതോദ്യോഗസ്ഥരിൽനിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഈകേസുമായി ബന്ധപ്പെട്ട് നിരവധി നിഗൂഢതകൾ നിലനിൽക്കുന്നുമുണ്ട്. യുവാവിനോട് നാട്ടിലെത്തി കോടതിയിൽ കീഴടങ്ങി സംഭവത്തിലെ നിഗൂഢതമാറ്റണമെന്നും ഇല്ലെങ്കിൽ നിയമപരമായും അല്ലാതെയുമുണ്ടാകുന്ന കാര്യങ്ങളും പൊലീസിന് അറിയിച്ചിട്ടുണ്ട്. താൻ നാട്ടിലെത്താമെന്നും കോടതിയിൽ ഹാജരാകാമെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇത് മുഖവിലക്കെടക്കാൻ കഴിയുമോയെന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്.

ആഷിഖ് ദുബായിയിലെ യാക്കൂബ് റിയലസ്റ്റേറ്റ് ആൻഡ് മെയന്റനൻസിൽനിന്നും അഞ്ചു ലക്ഷം ദിർഹവുമായി മുങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി വാഴക്കാട് പൊലീസിൽ ഇ-മെയിൽ മുഖേനയാണ് ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ഷുഹൈബ് കൊളക്കാടത്ത് നൽകിയിരുന്നത്. കഴിഞ്ഞ 17-ാം തിയ്യതിയായിരുന്നു കമ്പനി ഇദ്ദേഹത്തിന്റെ കയ്യിൽ തുക ഏൽപിച്ചിരുന്നതെന്നാണ് ഇയാളുടെ ജോലിചെയ്യുന്ന ഷുഹൈബ് കൊളക്കാടത്ത് നൽകിയ പറഞ്ഞിരുന്നത്.

എന്നാൽ താൻ ഒളിച്ചുതാമസിക്കുകയാണന്നും എന്നെ കുറിച്ചോർത്ത് ആരും പേടിക്കേണ്ടെന്നും പറഞ്ഞ് ദിവസങ്ങൾക്കു മുമ്പ് ആഷിഖ് വീഡിയോ ക്ലിപ്പ് സുഹൃത്തുക്കൾക്കു അയച്ചുകൊടുത്തിരുന്നു. എന്നെ കാണാണില്ലെന്ന് പറഞ്ഞും കമ്പനിയെ പറ്റിച്ചു മുങ്ങിയെന്നും പറഞ്ഞു വാർത്തകൾ വന്നതായി അറിഞ്ഞു. ദുബായിൽനിന്നും ഡൽഹിയിലാണ് ഞാൻ വിമാനം ഇറങ്ങിയത്. തിരിച്ച് ഡൽഹിയിൽനിന്നും ഇപ്പോൾ സുരക്ഷതത്വമുള്ള സ്ഥലത്തേക്ക് ഞാൻ മാറിയതാണ്. ആരുടേയും കസ്റ്റഡിയിലോ, നിയന്ത്രണത്തിലോ അല്ല ഞാൻ. എനിക്ക് 100ശതമാനം സുരക്ഷിതത്വമുള്ള സ്ഥലത്താണിപ്പോൾ ഞാനുള്ളതെന്നുമായിരുന്നു ആഷിഖ് വിഡിയോയിൽ പറഞ്ഞിരുന്നത്.

ദുബായി കമ്പനിയുടെ അഞ്ചു ലക്ഷം ദിർഹം മോഷ്ടിച്ച് കരിപ്പൂർ വഴി നാട്ടിലെത്തിയ 25കാരൻ വീട്ടിൽവരാതെ പണവുമായി മുങ്ങിയതായാണ് പരാതി ഉയർന്നിരുന്നത്. അതോടൊപ്പം ഇനി തന്റെ കാര്യത്തിൽ ഇടപെടരുതെന്ന് സഹോദരൻ റഹ്മത്തുള്ളയോടു  വാട്സ്ആപ്പ് കോൾചെയ്തു പറയുകയും ചെയ്തിരുന്നു. പിന്നീട് ഈ ഫോൺനമ്പർ ഒഴിവാക്കുകയും ചെയ്തിരുന്നു. തുടർന്നു ഈനമ്പറിൽ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിലെ വാട്സ്ആപ്പും അതിനോടകം ഒഴിവാക്കിയിരുന്നു. തുടർന്നു ഫോൺവിളിച്ച നമ്പറിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങിയരുന്നു.

ആഷികിനെ കാണാനില്ലെന്ന് കുടുംബം വാഴക്കാട് പൊലീസിൽ പരാതി നൽകിയതോടെയാണു സംഭവം പുറംലോകം അറിയുന്നത്. ദുബായിൽ ജോലിചെയ്യുന്ന ആഷിക് ദിവസങ്ങൾക്കു മുമ്പാണ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആഷിക് വീട്ടിൽ എത്തുകയോ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണു പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്ന് ഒരു സംഘം ആളുകൾ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവർ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാർ പറയുന്നത്.

എന്നാൽ ആഷിക് വീട്ടിൽ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച് അറിയില്ലെന്നും വീട്ടുകാർ പറഞ്ഞു. പിന്നീട് സംഘം ഭീഷണി സ്വരത്തിൽ വീട്ടുകാരോടു സംസാരിച്ചുവെന്നും കവർ തിരിച്ചു നൽകിയില്ലെങ്കിൽ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവർ എത്തിക്കാൻ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം ഭാര്യയും മൂന്നുപെൺമക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണിൽ വിളിച്ച് വധഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. ഇതോടെ തന്നെ സംഭവം സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണു പണം മോഷ്ടിച്ചു കടന്നതാണെന്ന രീതിയിൽ മ്െറ്റാരു പരാതിയും വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP