Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തെരഞ്ഞെടുപ്പു പ്രചരണം സർക്കാർ ചെലവിൽ നടത്താൻ എൽഡിഎഫ്! തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26ന് സർക്കാറിന്റെ പ്രചരണം പുതിയ പി ആർ ഏജൻസിയെ ഏർപ്പിച്ചു ഉത്തരവ്; സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ചുമതല നൽകിയത് കർണാടകയിൽ നിന്നുള്ള പി.ആർ ഏജൻസിക്ക്

തെരഞ്ഞെടുപ്പു പ്രചരണം സർക്കാർ ചെലവിൽ നടത്താൻ എൽഡിഎഫ്! തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26ന് സർക്കാറിന്റെ പ്രചരണം പുതിയ പി ആർ ഏജൻസിയെ ഏർപ്പിച്ചു  ഉത്തരവ്; സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ചുമതല നൽകിയത് കർണാടകയിൽ നിന്നുള്ള പി.ആർ ഏജൻസിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഖജനാവിന്റെ ചെലവിൽ തെരഞ്ഞെടുപ്പു പ്രചരണം നടത്താൻ പിണറായി സർക്കാർ. സോഷ്യൽ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആർ ഏജൻസിയെ സർക്കാർ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26നാണ് സർക്കാർ പ്രചരണത്തിന് പുതിയ പി ആർ ഏജൻസിയുമായി കരാറായത്. 1,51,23,000 രൂപയ്ക്കാണ് കൺസപ്റ്റ് കമ്മ്യൂണിക്കേഷന് കരാർ നൽകിയത്. ഖജനാവിലെ പണം ധൂർത്തടിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് സർക്കാർ പുതിയ നീക്കവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്. സർക്കാർ തീരുമാനം അധിക ബാധ്യത വരുത്തുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

ഇലക്ഷൻ പ്രഖ്യാപനം വന്നിട്ടും സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെ തട്ടിലെത്തിക്കാൻ വേണട്ിയാണ് പുതിയ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഇലക്ഷൻ പെരുമാറ്റചട്ടം വന്ന് കഴിഞ്ഞാൽ പിന്നെ സർക്കാർ ചെലവിൽ പ്രചരണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നത് എല്ലാപേർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പെരുമാറ്റചട്ടം നിലവിൽ വന്ന 26ാം തീയ്യതി തന്നയാണ് സർക്കാർ പി ആർ ഏജൻസിയുമായുള്ള കരാറിന് ഉത്തരവ് പുറത്തുവിട്ടത്.

സോഷ്യൽ മീഢിയയിലും, ഡിജിറ്റൽ ഫ്ളാറ്റ് ഫോമിലും പ്രചരണം നടത്തുന്നതിനാണ് ഒരു കോടി അമ്പത്തൊന്ന് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ ബാംഗ്ലൂർ കേന്ദ്രമായ സ്വകാര്യ കമ്പനിക്ക് കാർ നൽകിയത്. 26 ലക്ഷത്തി 52000 രൂപ യൂടൂബിലും, ഇൻസ്റ്റാഗ്രാമിലും പ്രചരണം നടത്തുന്നതിന് സിഡിറ്റ് മുഖാന്തരം സ്വകാര്യകമ്പനിക്കും നൽകി കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇതിനായി തുകയുടെ 50 ശതമാനം അനുവദിച്ചതായും ഉത്തരവിൽ പറയുന്നു. പെരുമാറ്റചട്ടം നിലവിൽ വന്നുകഴിഞ്ഞിട്ടും ഇത്തരത്തിൽ ഉത്തരവ് ഇറങ്ങിയത് സർക്കാർ ചെലവിൽ എൽ.ഡി.എഫ്. പ്രചരണം നടത്താനുള്ള തന്ത്രമായി വേണം ഇതിനെ കാണാൻ. ഇത് നഗ്‌നമായ ചട്ടലംഘനമാണെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. അവസാന നാളിലെ സർക്കാരിന്റെ ഈ കടും വെട്ട് നീതിക്ക് നിരക്കാത്ത സംഭവമാണ്. ചുരുക്കത്തിൽ സർക്കാർ ചെലവിൽ തന്നെ ഇടത് മുന്നണിക്ക് ഇലക്ഷൻ പ്രചരണീ നടത്താനുള്ള സാഹചര്യമാണു സർക്കാർ ഒരുക്കി കൊടുത്തിരിക്കുന്നത് ഈ വിവദ ഉത്തരവിന്റെ പിന്നിൽ പി അർ ഡി യുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണു ആരോപണം.

സംഭവം തെരഞ്ഞെടുപ്പു രംഗത്തു പ്രചരണവുമായി മുന്നോട്ടു പോകാനാണ് നീക്കം. ഖജനാവിൽ നയാപൈസയില്ല, അപ്പോഴാണ് പരസ്യത്തിന് സർക്കാർ കോടികൾ പൊടിക്കുന്നത്. ഖജനാവിലെ പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചുളുവിൽ നടത്താനുള്ള പരിപാടിയാണിതെന്ന വിമർശനമാണ് ഇതോടെ ശക്തമായിരിക്കുന്നത്. നേരത്തെ ഏജൻസിയെ നിശ്ചയിക്കാനുള്ള മാനദണ്ഡം തയ്യാറാക്കാനായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പടുത്തിയിരുന്നു. കഴിഞ്ഞ മാസം 11 നും 25 നും സമിതി യോഗം ചേർന്നു. ഇവർ തയ്യാറാക്കിയ റിക്വസ്റ്റ് ഫോർ പ്രപ്പോസൽ സർക്കാർ ഉടൻ തന്നെ അംഗീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പി ആർ ഏജൻസിയെ നിയമിച്ചതും.

പി.ആർ. ഡിയും സിഡിറ്റും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘവുമുള്ളപ്പോൾ പിആർ ഏജൻസിയെ നിശ്ചയിക്കുന്നത് ധൂർത്തടിക്കുന്നത്. എൽ.ഡി.എഫ് തദ്ദേശതെരഞ്ഞെടുപ്പിനായി രൂപപ്പെടുത്തിയ വാർ റൂമുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സജീവമായിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ കാത്തിരിക്കണമെങ്കിലും സീറ്റുറപ്പിച്ച മണ്ഡലത്തിലെല്ലാം സജീവ ഇടപെടൽ ഉറപ്പാക്കാൻ ഏജൻസികളെ ഏൽപിച്ചുകഴിഞ്ഞു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൃത്യമായ ആസൂത്രണത്തോടെ സമൂഹ മാധ്യമങ്ങളെ പ്രചാരണത്തിന് ഉപയോഗിച്ച സിപിഎം നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ രണ്ടുമാസം അവ സജീവമായി നിലനിർത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകെ നൂറുകണക്കിന് പോസ്്റ്ററുകൾ ഇവയിലൂടെ സമൂഹമാധ്യമങ്ങളിലേക്ക് പ്രചരിപ്പിക്കുന്നുണ്ട്. ഓരോ മണ്ഡലത്തിലും പോസ്്റ്റർ ഡിസൈനിങ്ങിൽ പരിചയമുള്ളവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൽപര്യവുമുള്ള ഇടത് അനുഭാവികളുെട പട്ടികയുൾപ്പെടെ ഇതിനായി ഉപയോഗിക്കുന്നുണ്ട്.

കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള വലിയ ഏജൻസികളും സിപിഎമ്മിനും കോൺഗ്രസിനുംവേണ്ടി പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഫേസ്‌ബുക്ക് പേജുകളും ഓൺലൈൻ ന്യൂസ് പോർട്ടലുകളും പെയ്ഡ് പ്രമോഷന് സജ്ജമായിട്ടുണ്ട്. ടെലിഗ്രാമിലൂടെയുള്ള പ്രചാരണമാണ് കോൺഗ്രസ് തദ്ദേശതെരഞ്ഞെടുപ്പിൽ പയറ്റിയത്. ഈ ഗ്രൂപ്പുകൾ ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയോടെ സജീവമായി. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചോദ്യാവലികൾ തയാറാക്കി സർവേകൾവരെ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP