Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?

രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പലതരം ടിക് ടോക് കളികൾ മലയാളികൾ ചർച്ച ചെയ്തിട്ടുണ്ട്. കടുത്ത ടിക് ടോക് അനുയായികളായിരുന്നു നീതുവും നിധീഷും. ഭയാനകമായ രീതിയിൽ അനുകരണങ്ങളും മറ്റും നടത്തുന്ന ഫോളോവേഴ്‌സ്. ഈ ടിക് ടോക് കളിയാണോ നീതുവിനെ ചുട്ടെരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ടിക് ടോക്കിൽ വാമ്പയർ കപ്പിൾസ് എന്ന പേരിലായിരുന്നു ഇവരുടെ സംയുക്ത പേജ്. രണ്ട് പേരും പല പോസിലിരിക്കുന്ന ചിത്രങ്ങൾ ഇതിലുണ്ട്. ഭയാനകമായ രീതിയിൽ ജീവിക്കുന്ന ദമ്പതികളെയാണ് വാമ്പയർ കപ്പിൾസ് എന്ന് വിളിക്കുക. ടിക് ടോകിൽ ഇവർ പിന്തുടർന്നത് ഈ പേജായിരുന്നു. പിശാച് രൂപത്തിലെ മനുഷ്യരാണ് വാമ്പയർ. രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികളാണ് വാമ്പയർ കപ്പിൾസ്.

ഡ്രാക്കുളയുമായി ബന്ധപ്പെട്ട വാമ്പയർ എന്ന പേര് വരുന്നത്. നീതുവിന്റേയും നിധീഷിന്റേയും ടിക് ടോക് പേജിൽ പരസ്പരം കടിച്ച് രസിക്കുന്ന വീഡിയോയുമുണ്ട്. അതായത് വല്ലാത്തൊരു മാനസികാവസ്ഥയിൽ പ്രണയം കൊണ്ടു പോയിരുന്നവരായിരുന്നു നീതുവും നീധീഷും. ടിക് ടോക്കിലെ ഏതെങ്കിലും ഗെയിമുകളാണോ ഈ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന സംശയം പൊലീസിനും ബന്ധുക്കൾക്കും ഉണ്ട്. നിധീഷിന്റെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു നീതു. വീട്ടുകാർക്കും പരിപൂർണ്ണ ഇഷ്ടം. അത്തരത്തിലൊരു കുട്ടിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കാനും കഴിയുന്നില്ല. തലയിലെ ശസ്ത്രക്രിയയോടെ നിധീഷിന്റെ മാനസിക നിലയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനൊപ്പം ടിക് ടോക്കിലെ ഗെയിമുകളും നീധീഷിന്റെ മനസ്സിൽ ക്രൂരത എത്തിക്കാൻ സാധ്യതയുണ്ടായിരുന്നു.

ടിക് ടോക്കിന്റെ കടുത്ത ആരാധകരായിരുന്നു ഇരുവരും. 2016 ഓഗസ്റ്റ് 19നായിരുന്നു കല്യാണമെന്ന് കാട്ടിയൊരു വീഡിയോയും ഇവർ ടിക് ടോക്കിൽ ഇട്ടിരുന്നു. അതിന് ശേഷം വിവാഹത്തിന്റെ വാർഷികത്തിന്റെ ഓർമ്മയ്ക്കും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബൈ്ക്ക് ഓടിക്കുന്നതും പരസ്പരം കിടിച്ച് കിസ് ചെയ്യുന്നതും അടക്കമുള്ള വിഡിയോകൾ. വാമ്പയർ സിനിമയും നിധീഷിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാനസിക പ്രശ്‌നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയം വ്യാപകമാക്കുന്നതാണ് പുറത്തുവന്ന ടിക് ടോക് പേജ്. നേരത്തെ ജീവനെടുക്കുന്ന ബ്ലൂവെയിൽ ഗെയിമുകൾ കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. ഇതും ആത്മഹത്യകൾക്ക് വഴിവച്ചിരുന്നു. തിരുവനന്തപുരത്തെ നടുക്കിയ ആസ്ട്രൽ പ്രൊജക്ഷൻ ഒരു കുടുംബത്തിന്റെ ജീവനെടുക്കുകയും ചെയ്തു. കേഡൽ ജിൻസൺ രാജ നടത്തിയ കൊലപാതകം ഓൺലൈൻ കൊലപാതക ഗെയിമുകളിലേക്ക് വിരൽ ചുണ്ടിരുന്നു. ഇത്തരം ചർച്ചകൾ വീണ്ടും സജീവമാക്കുന്നതാണ് നീതുവിന്റെ കൊലയും.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർഥയായിരുന്നു നീതു. നന്നായി ചിത്രം വരയ്ക്കും. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതിലും മികവുകാട്ടി. യാത്രകളിലുള്ള താൽപര്യമാണ് നിധീഷിനെയും നീതുവിനെയും സൗഹൃദത്തിലാക്കിയത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. യാത്രാതൽപ്പരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയിൽ ഇരുവരും അംഗമായിരുന്നു. നിധീഷിന്റെ മുറി നിറയെ നീതുവിന്റെ ചിത്രങ്ങൾ പതിച്ചിരുന്നു. നിധീഷിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലും നീതുവിനൊപ്പമുള്ള ചിത്രമാണ് പ്രൊഫൈൽ പിക്ചർ. ആരേയും മറച്ചായിരുന്നില്ല ഇരുവരും ബന്ധം കൊണ്ടു പോയത്. നീതുവിന് മറ്റ് താൽപ്പര്യങ്ങൾ ഉള്ളതായും അറിയില്ല. രണ്ട് ദിവസം മുമ്പും നിധീഷിന്റെ അമ്മയ്ക്ക് നീതുവിന്റെ സന്ദേശം എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇവർ തമ്മിൽ പിണക്കത്തിന് കാരണം ആർക്കും വ്യക്തവുമല്ല. നീതു കൊല്ലപ്പെടുന്ന സമയത്ത് അമ്മൂമ്മ വത്സലയും അമ്മാവൻ സഹദേവനും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് ഇവർ ഓടിയെത്തുമ്പോഴേക്കും തീയാളിപ്പടർന്നിരുന്നു

അച്ഛനെയും അമ്മയെയും രണ്ടാംവയസിൽ പിരിയേണ്ടി വന്നയാളാണ് നീതു. 20 കൊല്ലം മുൻപ് അമ്മ മരിച്ചതിനു തൊട്ടുപിന്നാലെ അച്ഛൻ ഉപേക്ഷിച്ചു പോകുകയായിരുന്നു. പിന്നീടിതുവരെ നീതുവിനെ പോറ്റിവളർത്തിയതും കാത്തുസൂക്ഷിച്ചതും അമ്മൂമ്മയും അമ്മാവനും ചേർന്നാണ്. നീതുവും പോയതോടെ ഇവർ ഒറ്റയ്ക്കായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സമർഥയായിരുന്നു നീതു. സമാധാന പ്രിയനായിരുന്നു നിധീഷും. മുമ്പൊരിക്കലും ക്രിമിനൽ സ്വഭാവമുള്ള ഒന്നും ചെയ്തിട്ടില്ല. പല തരം ഭ്രാന്തുകൾ ടിക് ടോക്കിൽ എത്താറുണ്ട്. നൃത്തം ചെയ്ത് ബസുകൾക്ക് മുമ്പിലേക്ക് ചാടുന്നതും മറ്റും ഏറെ ചർച്ചയായിരുന്നു. ഇത് നിരോധിക്കാനുള്ള നീക്കങ്ങൾ തമിഴ്‌നാട്ടിലും നടന്നു. ഇതിന്റെ ഭീകരതയാകും നീധീഷിനെ നീതുവിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ പുറത്തു വരുന്നത്. ഓൺ ലൈൻ ഗെയിമുകിളിലേക്ക് ഇതോടെ നീതു കൊലക്കേസ് അന്വേഷണം എത്തിയേക്കും.

നഗര ഗ്രാമ വ്യത്യാസമില്ലാതെ ആഗോള തലത്തിൽ ഹിറ്റായ ആപ്പ് ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ മുത്തു കുമാർ പറയുന്നത്. പോണോഗ്രാഫി, സാംസ്‌കാരിക തകർച്ച, ശിശു പീഡനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ആരോപിച്ചാണ് കോടതിയിൽ ഹർജി നൽകിയത്. ഇത്തരം ആശങ്ക ശക്തമാക്കുന്നതാണ് നിധീഷിന്റേയും നീതുവിന്റേയും ടിക് ടോക് വീഡിയോയിലും നിറയുന്നത്. ചിയാരം ഒല്ലൂക്കാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വത്സാലയത്തിൽ കൃഷ്ണകുമാറിന്റെ മകൾ നീതുവിനെ ദാരുണമായാണ് നിധീഷ് കെലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. നീതു താമസിക്കുന്ന വീടിന്റെ കുളിമുറിയിൽ വച്ചാണ് കൊല നടന്നത്.

അമ്മ നേരത്തേ മരിച്ച നീതു അമ്മൂമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. കൊടകരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിനിയായ നീതു പുലർച്ചെ ഭക്ഷണം പാകം ചെയ്യാൻ എഴുന്നേൽക്കാറുണ്ട്. പുലർച്ചെ എഴുന്നേറ്റ് അടുക്കളവാതിൽ തുറന്നപ്പോഴാണ് പ്രതി വീടിനകത്ത് കയറിയതെന്ന് പൊലീസ് സംശയിക്കുന്നു. കത്തിപോലെ മൂർച്ചയുള്ള ആയുധംകൊണ്ട് നീതുവിന്റെ കഴുത്തിൽ കുത്തിവീഴ്‌ത്തിയ ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോൾ നീതുവിന്റെ അമ്മൂമ്മയും അവരുടെ മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇന്നലെ രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് നീതുവും വീട്ടുകാരും പതിനൊന്നരയോടെയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നു പറയുന്നു.

കുളിമുറിയുടെ വാതിൽ പതിവിനുവിപരീതമായ ശക്തമായി അടയ്ക്കുന്ന ശബ്ദംകേട്ട് അമ്മൂമ്മ എഴുന്നേറ്റുവന്ന് നോക്കിയപ്പോൾ നിതീഷ് കുളിമുറിയുടെ വാതിൽ അടയ്ക്കുന്നതാണ് കണ്ടത്. ഉടനെ പുറത്തുകടക്കാനുള്ള പ്രധാന വാതിൽ ഉടൻ അമ്മൂമ്മ അടച്ചുപൂട്ടിയതോടെ പ്രതി വീടിനുള്ളിൽ കുടുങ്ങി. അമ്മൂമ്മയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന മകനും സമീപത്തെ ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അപ്പോഴേക്കും നീതു മരിച്ചിരുന്നു. ശരീരം 80 ശതമാനത്തിലേറെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കഴുത്തിൽ കുത്തേറ്റ നീതുവിന് പിന്നീട് നിലവിളിക്കാൻ പോലും സാധിച്ചിരിക്കില്ലെന്നാണ് നിഗമനം. ഗ്ലൗസ് അണിഞ്ഞാണ് പ്രതി എത്തിയിരുന്നത്. പെട്ടന്നുള്ള പ്രേരണ കൊണ്ടല്ല മറിച്ച കൊലനടത്താൻ തന്നെയാണ് പ്രതി എത്തിയതെന്നാണ് സാഹചര്യത്തെളിവുകൾ നൽകുന്ന സൂചന. ഇതെല്ലാം ഓൺലൈൻ ഗെയിമുകളിലേക്ക് വിരൽ ചൂണ്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP