Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃതയിൽ പീഡന പരാതി നൽകാൻ ധൈര്യം കാട്ടിയ ജേണലിസ്റ്റിനെ പുറത്താക്കിയ പ്രതാപശാലി; ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരെ ക്രിമിനൽ കേസിൽ കുടുക്കി പീഡിപ്പിച്ചത് അമൃതാനന്ദമയീ മഠത്തിലെ ഉന്നതരുടെ പിന്തുണയിൽ; തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ വിദ്യാർത്ഥിനിയായ ഭർതൃമതിയുടെ പരാതി അട്ടിമറിക്കാനും കള്ളക്കളി; ചലച്ചിത്ര അക്കാഡമിയിൽ നിന്ന് പ്രേംജിയുടെ മകനെ പുറത്താക്കാൻ മന്ത്രിക്കും മടി; മാധ്യമ ലോകം തള്ളിക്കളഞ്ഞിട്ടും നീലന് സുഖവാസം ഒരുക്കി നവോത്ഥാന സർക്കാർ

അമൃതയിൽ പീഡന പരാതി നൽകാൻ ധൈര്യം കാട്ടിയ ജേണലിസ്റ്റിനെ പുറത്താക്കിയ പ്രതാപശാലി; ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരെ ക്രിമിനൽ കേസിൽ കുടുക്കി പീഡിപ്പിച്ചത് അമൃതാനന്ദമയീ മഠത്തിലെ ഉന്നതരുടെ പിന്തുണയിൽ; തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ വിദ്യാർത്ഥിനിയായ ഭർതൃമതിയുടെ പരാതി അട്ടിമറിക്കാനും കള്ളക്കളി; ചലച്ചിത്ര അക്കാഡമിയിൽ നിന്ന് പ്രേംജിയുടെ മകനെ പുറത്താക്കാൻ മന്ത്രിക്കും മടി; മാധ്യമ ലോകം തള്ളിക്കളഞ്ഞിട്ടും നീലന് സുഖവാസം ഒരുക്കി നവോത്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേർണലിസം വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച് വെട്ടിലായ മുതിർന്ന മാധ്യമ പ്രവർത്തകൻ നീലൻ എതിരെ 2014ൽ നൽകിയ മറ്റൊരു കേസിൽ വനിതാ കമ്മീഷൻ ഇതുവരെ തീർപ്പ് കൽപ്പിച്ചില്ല. അമൃതാ ടിവിയിലെ വാർത്താ വിഭാഗം തലവനായിരിക്കെയാണ് ഈ പരാതി ഉയർന്നത്. അമൃതാ ടിവി മാനേജ്മെന്റിനും പാരാതി നൽകി. എന്നാൽ ഈ കുട്ടിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കി പ്രതികാരം തീർക്കുകയാണ് ചെയ്തത്. ഈ പീഡനത്തിൽ മൊഴി നൽകാൻ തയ്യാറായ ആറു മാധ്യമ പ്രവർത്തകർക്കെതിരെ അതീവ രഹസ്യമായി സ്വാധീനം ഉപയോഗിച്ച് ജാമ്യമില്ലാ കേസ് എടുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതികൾ ഒത്തുതീർപ്പ് ആക്കാനുള്ള ഈ ഗൂഡ തന്ത്രത്തിന് അമൃതാനന്ദമയീ മഠത്തിലെ ഉന്നതരും പങ്കാളികളായിരുന്നു. എല്ലാ മാധ്യമ പ്രവർത്തകരേയും ക്രിമിനൽ കേസിൽ അകത്താക്കുകയായിരുന്നു ചെയ്തത്. എന്നാൽ വനിതാ കമ്മീഷനിലെ നീലനെതിരായ പരാതി പൂഴ്‌ത്തിവയ്ക്കുകയും ചെയ്തു.

2014ലായിരുന്നു ഈ സംഭവം. പരാതിയിൽ കേസെടുക്കുകയും നീലനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ അന്ന് അമൃതാ ടിവിയുടെ സിഇഒയും ചീഫ് എഡിറ്ററും പീഡനത്തിനെ കുറിച്ച് പരാതി നൽകിയ യുവതിയെ കളിയാക്കുകയാണ് ചെയ്തത്. ഈ പരാതിയിൽ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു ചെയ്തത്. അതിന് ശേഷം ഇതേ പെൺകുട്ടിക്ക് വരൂ.. ഡാൻസ് ചെയ്യൂ.. എന്ന ടാഗ് ലൈനിൽ അശ്ലീല ചിത്രം യുവതിക്ക് മെയിൽ അയച്ചു. ഇതും പരാതിയായി മുന്നിലെത്തി. ഇത് കേസിലേക്ക് പോകുമെന്ന സ്ഥിതി വന്നപ്പോൾ തന്റെ ചിത്രകാരിയായ വനിതാ സുഹൃത്തിന് അയച്ച മെയിൽ എങ്ങനേയോ ഈ കുട്ടിക്ക് കിട്ടിയതാണെന്ന വിചത്ര ന്യായം നീലൻ ഉയർത്തി. ഇത് അംഗീകരിച്ച് അമൃതാനന്ദമയീ മഠത്തിലെ ഉന്നതർ നീലന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്ചതു. പ്രത്യക്ഷത്തിൽ തന്നെ പൊലീസിൽ പരാതി നൽകേണ്ട കേസായിരുന്നു ഇത്. ഇതിന് ശേഷം തന്ത്രപരമായി യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെയാണ് വരൂ ഡാൻസ് ചെയ്യൂവെന്ന മെയിൽ നീലൻ അയച്ചത്.

ഈ വിഷയങ്ങളിൽ പെൺകുട്ടിക്ക് പിന്തുണ നൽകിയ പത്കപ്രവർത്തക യൂണിയൻ നേതാക്കളെ അതീവ രഹസ്യമായി കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. ജാമ്യമില്ലാ കേസിൽ കുടുക്കി ഇവരെ ജയിലിൽ അടയ്ക്കാനായിരുന്നു നീക്കം. നീലനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അമൃതാ ടിവിയിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രൊബേഷൻ കാലത്തായിരുന്നു പീഡന ശ്രമം. ഈ പഴുതുപയോഗിച്ചാണ് പുറത്താക്കിയത്. പീഡന പരാതി നൽകിയ യുവതിയെ പുറത്താക്കിയത് അമൃതയിലെ ജേണലിസ്റ്റുകൾ ചോദ്യം ചെയ്തു. ഇതോടെ തീരുമാനം മരവിപ്പിച്ചെങ്കിലും അധികകാലം ഈ കുട്ടിയെ ജോലിയിൽ തുടരാൻ അനുവദിച്ചില്ല. പിന്നീടാണ് അമൃതാനന്ദമയി സംഭവത്തിലെ വിശദാംശങ്ങൾ മനസ്സിലാക്കിയത്. ഇതോടെ കരാർ പുതുക്കാതെ നീലനെ അമൃതയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതിന് ശേഷമാണ് പ്രസ് ക്ലബ്ബിലും മറ്റും അദ്ധ്യാപകന്റെ റോളിൽ എത്തിയത്. പീഡനക്കേസിൽ ആരോപണ വിധേയനായ വ്യക്തിയെ ഇവിടെ അദ്ധ്യാപകനാക്കുന്നതിനെ പ്രസ് ക്ലബ്ബിൽ ചില അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കിയ കാര്യവും ചർച്ചയാക്കി.

ഇതെല്ലാം മറികടന്നാണ് നീലനെ ജേർണലിസം കോഴ്സിൽ അദ്ധ്യാപകനാക്കിയത്. മാധ്യമ പ്രവർത്തകനെന്ന നിലയിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇത്. ഇതിനൊപ്പം ചലച്ചിത്ര ആക്കാഡമിയിലെ ജനറൽ കൗൺസിൽ അംഗവുമായി. ചലച്ചിത്ര അക്കാഡമിയുടെ മാഗസീൻ എഡിറ്റ് ചെയ്യുന്ന ജോലിയും നിർവ്വഹിച്ചു. ചലച്ചിത്ര അക്കാഡമിയുടെ കാറും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കാനും കഴിഞ്ഞു. ഇതെല്ലാം വിഖ്യാത നാടക കാരനും അഭിനേതാവും സാംസ്‌കാരിക പ്രവർത്തകനുമായ പ്രേംജിയുടെ മകനെന്ന പേരും മാധ്യമ പ്രവർത്തകന്റെ സ്വാധീനവും ഉപയോഗിച്ചായിരുന്നു. പ്രസ് ക്ലബ്ബിലെ പീഡന പരാതി ചർച്ചയായിട്ടും അക്കാഡമിയിൽ നിന്ന് നീലനെ മാറ്റിയിട്ടില്ല. നടക്കാൻ പോകുന്ന ഫിലിം ഫെസ്റ്റിവലിലും നിർണ്ണായക ചുമതലകൾ നീലന് നൽകുന്നുണ്ട്. നവോത്ഥാനത്തിന് വേണ്ടി വീമ്പു പറയുന്ന സാസംകാരിക മന്ത്രി എകെ ബാലനും നീലനെതിരെ ചെറുവിരൽ അനക്കാൻ ഭയമുണ്ട്. നവോത്ഥാന സാസ്‌കാരിക പ്രവർത്തകരുടെ പിന്തുണ നീലനുണ്ടെന്നാണ് ഇതിന് മന്ത്രി പറയുന്ന ന്യായം.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ആദ്യം രംഗത്ത് വന്നത് കമൽ എന്ന സംവിധായകനായിരുന്നു. ഇതേ കമലാണ് ഇപ്പോൾ ചലച്ചിത്ര അക്കാഡമിയുടെ അധ്യക്ഷൻ. നീലനെതിരായ പരാതി അറിഞ്ഞില്ലെന്ന് നടിച്ച് നീലനെ രക്ഷിക്കാനാണ് നീക്കം. അതിനിടെ വനിതാ കമ്മീഷനിലെ കേസ് ഒതുക്കി തീർക്കാനും നീലൻ അനുകൂലികൾ സജീവമായി രംഗത്തുണ്ട്. ഈ ഫയൽ തുറക്കാതിരിക്കാനാണ് ശ്രമം. നേരത്തെ അമൃതാ ടിവിയിലെ കേസ് ചർച്ചയാക്കാത്ത സാഹചര്യം വീണ്ടും സൃഷ്ടിക്കാനാണ് നീക്കം. പ്രസ് ക്ലബ്ബിന് കിട്ടിയ പരാതി പൊലീസിന് നൽകാത്തതും ചിലരുടെ സമ്മർദ്ദം മൂലമാണ്. അറിയാതെ മെസേജ് അയച്ചുവെന്ന് വരുത്താനാണ് നീക്കം. കേരളത്തിലെ പല പ്രമുഖ ഇൻസ്റ്റിററ്യൂട്ടിലും അദ്ധ്യാപകനാണ് നീലൻ. പീഡനത്തിൽ കായിക അദ്ധ്യാപകന്റെ അറസ്റ്റ് വാർത്തയാക്കുന്ന ചാനലുകളും പത്രങ്ങളും നീലന്റെ മെയിൽ അയയ്ക്കൽ അറിഞ്ഞ മട്ടില്ല. അങ്ങനെ നീലനെ രക്ഷിക്കാൻ വലിയ കളികൾ നടക്കുകയാണ്. അറസ്റ്റ് ഒഴിവാക്കാനാണ് ശ്രമം.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ കീഴിലുള്ള ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ് നീലനെതിരെ ലൈംഗിക സന്ദേശങ്ങൾ അയച്ചതിന് പരാതി നൽകിയത്. നീ നഗ്നയായി പാചകം ചെയ്യുമോ? നീ ...... ചെയ്യുമോ എന്നുള്ള സന്ദേശങ്ങളാണ് നീലൻ അയച്ചത് എന്നാണ് സൂചനകൾ. അദ്ധ്യാപകനായ നീലൻ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. ഇതേ പരാതി ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിനും പ്രസ് ക്ലബ് ഭാരവാഹികൾക്കും നൽകിയതിനെ തുടർന്ന് അക്കാദമിക് കൗൺസിൽ ചേർന്ന് നീലനെ അദ്ധ്യാപക സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി വനിതാ കമ്മിഷനിൽ പരാതിയും നൽകി. നീലനെതിരെ പരാതി കിട്ടിയതായി വനിതാ കമ്മിഷൻ അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. വനിതാ കമ്മിഷന് പരാതി നൽകും മുൻപ് തന്നെ വിദ്യാർത്ഥിനി പ്രസ് ക്ലബിലെ അക്കാദമിക് കൗൺസിലിലും പ്രസ് ക്ലബ് ഭാരവാഹികൾക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അക്കാദമിക് കൗൺസിൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നു. നീലനെ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും മാറ്റാനാണ് തീരുമാനം വന്നത്. ഈ നടപടികൾക്ക് ശേഷമാണ് പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയത്.

പെൺകുട്ടിയുടെ പരാതി അക്കാദമിക് കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. നീലന്റെ മുൻകാല നടപടികൾ അറിയാമായിരുന്നതിനാൽ പെൺകുട്ടിയുടെ പരാതിയിൽ തുടർ നടപടികൾ എന്ന രീതിയിൽ നീലനെ അദ്ധ്യാപക സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. അക്കാദമിക് കൗൺസിലിൽ പരാതി നൽകിയ ശേഷം പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP