Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റമദാ ഇന്റർനാഷണൽ ഉടമയുടെ ചാടിക്കയറ്റം ദേശിയ സമിതിയിൽ; ആലപ്പുഴയിലെ 'അടി'യിൽ പവാർ സംസ്ഥാന സമിതിയിലേക്ക് മടക്കി; തലവെട്ടിമാറ്റലിൽ പ്രതിനിധി സമ്മേളന പോസ്റ്ററിൽ നിന്നും കുട്ടനാട് എംഎൽഎ ഔട്ടാക്കി പ്രതികാരം; ഹോട്ടൽ മുതലാളി എൻസിപിയെ ഹൈജാക്ക് ചെയ്‌തെന്ന് ആക്ഷേപം; പിസി ചാക്കോയ്‌ക്കെതിരെ കലാപം

റമദാ ഇന്റർനാഷണൽ ഉടമയുടെ ചാടിക്കയറ്റം ദേശിയ സമിതിയിൽ; ആലപ്പുഴയിലെ 'അടി'യിൽ പവാർ സംസ്ഥാന സമിതിയിലേക്ക് മടക്കി; തലവെട്ടിമാറ്റലിൽ പ്രതിനിധി സമ്മേളന പോസ്റ്ററിൽ നിന്നും കുട്ടനാട് എംഎൽഎ ഔട്ടാക്കി പ്രതികാരം; ഹോട്ടൽ മുതലാളി എൻസിപിയെ ഹൈജാക്ക് ചെയ്‌തെന്ന് ആക്ഷേപം; പിസി ചാക്കോയ്‌ക്കെതിരെ കലാപം

ലക്ഷ്മി വാസുദേവൻ

ആലപ്പുഴ: ഹോട്ടൽ മുതലാളിയെചൊല്ലി സംസ്ഥാന എൻസിപിയിൽ കലാപം. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയെ എതിർക്കുന്നവരുടെ പേരും പടവും സംസ്ഥാന പ്രതിനിധി സമ്മേളന ഫ്‌ളക്‌സുകളിൽ നിന്നും വെട്ടിമാറ്റിയത് പുതിയ വിവാദത്തിന് തുടക്കംകുറിച്ചിരുക്കുകയാണ്.

പാർട്ടിയുടെ രണ്ട് എംഎൽഎമാരിൽ ഒരാളായ തോമസ് കെ തോമസിന്റെ പടവും വെട്ടിമാറ്റിയവരുടെ കൂട്ടത്തിലുണ്ട്. ഈ തലവെട്ടിമാറ്റലിന് പിന്നിൽ ഹോട്ടൽ മുതലാളി റെജി ചെറിയാനാണെന്നാണ് എംഎൽഎയുടെ അനുയായികൾ പറയുന്നത്. സംസ്ഥാന കമ്മിറ്റി നൽകിയ പോസ്റ്റർ ഡിസൈനിൽ ഹോട്ടൽ മുതലാളിയുടെ പേരും പടവും ഉണ്ടായിരുന്നില്ല. റെജി ചെറിയാന്റെ പടം ഉൾപ്പെടുത്തി വ്യാപകമായി പതിച്ചതോടെയാണ് എംഎൽഎയുടെ പടം ഫ്‌ളക്‌സിൽ നിന്നും വെട്ടിമാറ്റിയെന്നാണ് ആക്ഷേപം.

പാർട്ടി അധ്യക്ഷൻ പി.സി ചാക്കോയുടെ നോമിനിയായി ദേശീയ നേതാവായി മാറിയ റെജി ചെറിയാനെ ചൊല്ലിയാണ് ഏറ്റുമുട്ടൽ. ഗൾഫിൽ വ്യവസായി ആയിരുന്ന ഇയാളെ ചാക്കേ പ്രത്യേക താൽപര്യമെടുത്താണ് എൻസിപിയുടെ ദേശീയ അം?ഗമായി നിയമിച്ചത്. സംസ്ഥാന പ്രതിനിധി സമ്മേളനം 24-ന് കൊച്ചിയിൽ നടക്കാനിരിക്കേ ഹോട്ടൽ വ്യവസായിയെ ദേശീയ സമിതിയിൽ നിന്ന് സംസ്ഥാന സമിതിയിലേക്ക് തരംതാഴ്‌ത്തിയതിനെച്ചൊല്ലിയാണ് അടിതുടങ്ങിയത്. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന റമദ ഇന്റർനാഷണൽ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉടമയാണ് റെജി ചെറിയാൻ.

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ ആലപ്പുഴയിലെ പാർട്ടിയിലെ പരിപാടികളിൽ നിന്ന് റെജി ചെറിയാനും കൂട്ടരും അകറ്റി നിർത്തുന്നത് പതിവായതിനെച്ചൊല്ലിയാണ് ഏറ്റുമുട്ടൽ. ഒരാഴ്ച മുൻപ് നടന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽവെച്ച് ഇരുക്കൂട്ടരുടെയും അനുയായികൾ തമ്മിൽ സംഘടനുമുണ്ടായി. ഇതിന്റെ പേരിലാണ് റെജി ചെറിയാനെതിരെ തരംതാഴ്‌ത്തൽ നടപടിയുണ്ടായത്. റെജി ചെറിയാന്റെ വരവോടെ എംഎൽഎ ആയിട്ടുപോലും പാർട്ടിയിൽ വേണ്ടത്ര പ്രാധിനിത്യമോ, അംഗീകാരമോ ലഭിക്കുന്നില്ലെന്നാണ് തോമസ് കെ തോമസിന്റെ പരാതി.

ഹോട്ടൽ മുതലാളിയെ ഉപയോഗിച്ച് പി.സി ചാക്കോ തനിക്കെതിരെ പ്രവർത്തിക്കുകയാണെന്നാണ് എംഎൽഎയുടെ പരാതി. ജില്ലയിൽ നടക്കുന്ന പാർട്ടി പരിപാടികളൊന്നും തന്നെ അറിയിക്കാറില്ലെന്നാണ് അദ്ദേഹം ദേശീയ അധ്യക്ഷൻ ശരത് പവാറിന് നൽകിയ പരാതിയിൽ പറയുന്നത്. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നടന്ന സംഭവങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ നേതാക്കൾ പവാറിനെ നേരിൽ കണ്ട് പരാതിപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് സംസ്ഥാന അധ്യക്ഷൻ പോലും അറിയാതെ റെജി ചെറിയാനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പവാർ തരംതാഴ്‌ത്തിയത്.

ഇതാകട്ടെ, പി.സി ചാക്കോയെയും അസ്വസ്ഥനാക്കിയിട്ടുണ്ട്. ചാക്കോ മുൻകൈയെടുത്താണ് ഒരു വർഷം മുമ്പ് റെജി ചെറിയാനെ പാർട്ടിയിലെത്തിച്ചത്. ഇതിന് പാരിതോഷികമായാണ് അദ്ദേഹത്തെ ദേശീയ സമിതിയിലുൾപ്പെടുത്തിയത്. തോമസ് കെ തോമസിന് പകരം റെജി ചെറിയാനെ പി.സി ചാക്കോ വളരെ ബോധപൂർവ്വം ഉയർത്തികാണിക്കുകയും ആലപ്പുഴ ജില്ലയുടെ ചുമതല പൂർണമായും അയാളെ ഏൽപ്പിക്കുകയും ചെയ്തതാണ് പുതിയ കലാപത്തിന് കാരണം. അടുത്ത തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ റെജി ചെറിയാനെ മത്സരിപ്പിക്കാനാണ് ചാക്കോ ഒരുങ്ങുന്നത്.

എന്ത് വിലകൊടുത്തും ഈ നീക്കത്തെ തടയുമെന്നാണ് എംഎൽഎ അനുയായികളുടെ നിലപാട്. പി.സി ചാക്കോ പാർട്ടി അധ്യക്ഷനായതോടെ നേരത്തെയുണ്ടായിരുന്ന നേതൃത്വത്തെ ഒന്നാകെ തഴയുകയും ചാക്കോയുടെ അടുപ്പക്കാരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയുമാണ് ചെയ്തത്. ഇതിനെതിരെ തുടക്കം മുതലേ പാർട്ടിക്കുള്ളിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. പാർട്ടിക്ക് അനുവദിച്ച് ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ പണംവാങ്ങി കച്ചവടം നടത്തിയതിനെതിരെയും പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നിരുന്നു. മുതിർന്ന നേതാക്കളെ പൂർണമായും അവ?ഗണിക്കുന്നുവെന്നാണ് പ്രധാന പരാതി.

ഈ അടുത്ത കാലത്ത് മാത്രം പാർട്ടിയിൽ ചേർന്ന വി.ആർ രമ്യയെ പിഎസ്.സി അം?ഗമാക്കിയതും പാർട്ടിക്കുള്ളിൽ വലിയ തർക്കത്തിനിടയാക്കി. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി ചാക്കോ ഇവരെ നിയമിച്ചുവെന്നാണ് പ്രധാന ആരോപണം. പാർട്ടി ചെയർമാന്റെ ഏകാധിപത്യ നടപടികൾക്കെതിരായി പരസ്യ കലാപത്തിനൊരുങ്ങുകയാണ് ചാക്കോ വിരുദ്ധർ. കേന്ദ്ര നേതൃത്വം പ്രതിനിധി സമ്മേളനത്തിന് കൊച്ചിയിലെത്തുമ്പോൾ കലാപക്കൊടി ഉയർത്താനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP