Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നു വേട്ട; അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടുത്തുകാരനെ എക്‌സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി; പിടിക്കപ്പെടുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ ഗൺപോയിന്റിൽ നിർത്തി രക്ഷപെടാനും ശ്രമിച്ച് കാരിയർ ജൂഡ്‌സൺ; ഉദ്യോഗസ്ഥരും തോക്കെടുത്ത് പ്രതിരോധം തീർത്തപ്പോൾ നടുറോഡിൽ അരങ്ങേറിയത് സിനിമാ സ്‌റ്റൈൽ രംഗങ്ങൾ; വഴിയാത്രക്കാർ ഭയന്നു വിറച്ചപ്പോൾ തോക്ക് തട്ടിപ്പറിച്ച് മൽപ്പിടുത്തത്തിലൂടെ മയക്കുമരുന്നു കടത്തുകാരനെ കീഴടത്തി എക്‌സൈസുകാർ

കൊച്ചിയിൽ 13 കോടിയുടെ മയക്കുമരുന്നു വേട്ട; അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കടുത്തുകാരനെ എക്‌സൈസ് സംഘം പിടികൂടിയത് അതിസാഹസികമായി; പിടിക്കപ്പെടുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ ഗൺപോയിന്റിൽ നിർത്തി രക്ഷപെടാനും ശ്രമിച്ച് കാരിയർ ജൂഡ്‌സൺ; ഉദ്യോഗസ്ഥരും തോക്കെടുത്ത് പ്രതിരോധം തീർത്തപ്പോൾ നടുറോഡിൽ അരങ്ങേറിയത് സിനിമാ സ്‌റ്റൈൽ രംഗങ്ങൾ; വഴിയാത്രക്കാർ ഭയന്നു വിറച്ചപ്പോൾ തോക്ക് തട്ടിപ്പറിച്ച് മൽപ്പിടുത്തത്തിലൂടെ മയക്കുമരുന്നു കടത്തുകാരനെ കീഴടത്തി എക്‌സൈസുകാർ

ആർ പീയൂഷ്

കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് കോടികളുടെ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ എക്‌സൈസ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കാരിയറായ ജൂഡ്‌സൺ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 6.5 കിലോഗ്രാം ചരസും വിദേശ നിർമ്മിത പിസ്റ്റളും പിടിച്ചെടുത്തു. എക്‌സൈസ് സംഘം അതിസാഹസികമായാണ് ജൂഡ്‌സണെ പിടികൂടിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൽ തോക്കുചൂണ്ടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ എക്‌സൈസ് സംഘം അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.

ജുഡ്‌സൺ അക്രമസക്തനായി തോക്കുചൂണ്ടിയപ്പോൾ നാട്ടുകാരും സ്തബ്ധരായി. എക്സൈസ് സംഘത്തെ ഗൺ പോയിന്റിൽ നിർത്താൻ പ്രതി ശ്രമിച്ചപ്പോൾ മറുപടിയായി സർവ്വീസ് റിവോൾവർ ഉയർത്തി കാട്ടി എക്സൈസും പ്രതിരോധം തീർത്തും. ഇതോടെ തോക്കുമായി നടുറോഡിൽ നിലയുറപ്പിച്ചപ്പോൾ വഴിയാത്രക്കാരും വാഹന്ന യാത്രികരും അടക്കം ഭയന്ന് വിറച്ച് സ്തംബധരായി. ഇതിനിടയിൽ ജനക്കൂട്ടത്തെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ശ്രദ്ധതിരിച്ച് എക്സൈസ് സംഘം തോക്ക് തട്ടിത്തെറുപ്പിച്ച് മൽപ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു. കൈവിലങ്ങ് അണിയിച്ചതോടെയാണ് ജൂഡ്‌സൺ ശാന്തനായത്.

ആഡംബര കാറിൽ മയക്കുമരുന്നു കടത്തുകയായിരുന്നു ഇയാൾ. 6.5 കിലോഗ്രാം ചരസാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. അടുത്തകാലത്തുകൊച്ചിയിൽ നിനന്ുണ്ടായ വലിയ മയക്കുമാരുന്നു വേട്ടയായിരുന്നു ഇത്. നേപ്പാളിൽ നിന്ന് ഉത്തർപ്രദേശുവഴി റോഡുമാർഗം കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു ചരസ്സെന്നാണ് പൊലീസ് അന്വേഷണത്തിൽ മനസ്സിലായത്. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ചന്ദ്രപാലൻ നിയന്ത്രണത്തിലുള്ള ടോപ് നാർക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തുടർന്നു നടന്ന പരിശോധനയിൽ കൊച്ചിയിലുള്ള അൻപതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേപ്പാളിൽ നിന്നും കേരളത്തിലേക്ക് ചരസ് എത്തിക്കുന്ന പ്രധാനകണ്ണി പുതു വൈപ്പ് വില്ലേജിൽ പുതുവൈപ് ലൈറ്റ് ഹൗസ്സിനു സമീപം ആലുവപറമ്പ് വീട്ടിൽ ആന്റണി മകൻ വർഗീസ് ജൂഡ്‌സണനാണ് എന്നുള്ള വിവരം എക്സൈസിനു ലഭിക്കുന്നത്. തുടർന്ന് ഇയാളിൽ രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഇതിന് മുമ്പ് പത്തു കിലോഗ്രാം ചരസ് ഇയാൾ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട് എന്നാണ് വ്യക്തമായത്.

എക്‌സൈസ് സംഘം പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ജൂഡ്‌സൺ അവശേഷിക്കുന്ന മയക്കുമരുന്നു വിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഈ നീക്കം മണത്തറിഞ്ഞാണ് എക്‌സൈസ് സംഘം ഇയാളെ വലയിലാക്കിയത്. ജൂഡ്‌സണുമായി ഏറ്റവും അടുപ്പമുള്ള കസ്റ്റമർ വഴിയായിരുന്നു ഉദ്യോഗസ്ഥർ ഓപ്പറേഷൻ നടത്തിയത്. എക്‌സൈസ് തന്ത്രപരമായി ഒരുക്കിയ കെണിയിൽ ഇയാൾ വീഴുകയായിരുന്നു. എറണാകുളം കണ്ടെയ്നർ റോഡിൽ വച്ചാണ് സാഹസികമായി പൊലീസ് ഇയാളെ പിടികൂടിയത്. ആകെ 6.5 കിലോ ചരസും വിദേശനിർമ്മിത പിസ്റ്റളും 8 തിരകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

കൊച്ചിയിലേക്ക് മയക്കുമരുന്ന് വൻതോതിൽ കടത്തപ്പടുന്നത് നേപ്പാളിൽ നിന്നുമാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്നു കടത്തുന്നതിൽ ഇയാൾ മറ്റാരുടെയും സഹായം നേടിയിട്ടില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൊബൈൽ ജിപിഎസ് സഹായത്തോടെ ബാംഗ്ലൂർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് വഴി റോഡ് മാർഗം സ്വയം വാഹനം ഓടിച്ചാണ് ജൂഡ്സൻ നേപ്പാളിൽ പോയിരുന്നത്. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകൾ ഇല്ലാതെ നേപ്പാളിൽ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന് പറഞ്ഞ പ്രതി മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റെന്റ് എ കാർ ബിസിനസും ആരംഭിച്ചിരുന്നു.

മയക്കുമരുന്നു മാഫിയകൾ തമ്മിൽ കുടിപ്പകയും ഒറ്റും കൂടുതൽ ആയതിനാൽ പണം വാങ്ങി ആളെ കൊല്ലുന്നത് അടക്കമുള്ള ക്വട്ടേഷൻ സംഘം രൂപീകരിച്ചു മേധാവിത്വം സ്ഥാപിക്കാനും അത് വഴി ഒരു സമാന്തര സാമ്രാജ്യം സ്ഥാപിക്കാനും ആയിരുന്നു ജൂഡ്സൻ പദ്ധതി ഇട്ടിരുന്നത്. ഏതെങ്കിലും തരത്തിൽ പിടിക്കപ്പെടും എന്നു ഉറപ്പായാൽ ഉദ്യോഗസ്ഥരെയും ഒറ്റുകാരെയും കൈകാര്യം ചെയ്യാനാണ് പിസ്റ്റളും ജൂഡ്‌സൺ കൈയിൽ കരുതിയത്. മഹീന്ദ്ര എസ്‌യുവിയിൽ വന്ന പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് തിരിച്ചറിഞ്ഞു നിർത്താതെ അപകടകരമായി ഓടിച്ചു പോയപ്പോൾ സാഹസികമായി ചെസ് ചെയ്തു തടഞ്ഞു നിർത്തിയപ്പോൾ ആണ് ഇയാൽ പിസ്റ്റൾ പുറത്തെടുത്തത്.

ചോക്ലേറ്റ് രൂപത്തിൽ പായ്ക്കു ചെയ്തിട്ടുള്ള ചരസിന് അന്താരാഷ്ട്ര മാർക്കറ്റിൽ 13 കോടി വിലവരുമെന്നാണ് നിഗമനം. ചരസ് പൊതു വിപണിയിലെത്തിയാൽ ആയതിൽ മറ്റുള്ളവ കൂടിചേർത്ത് നൂറു മടങ്ങ് വലിപ്പത്തിലാക്കിയാണ് വിൽക്കുക. ഉത്തരേന്ത്യയിലും നേപ്പാളിലുമായി വ്യാപിച്ചു കിടക്കുന്ന ഹിമാലയ ത്തിന്റെ താഴ്‌വരകളിൽ കൃഷി ചെയ്യുന്ന കഞ്ചാവിന്റെ കറ പ്രത്യേക രീതിയിൽ സംസ്‌കരിച്ചെടുത്താണ് ചരസ് നിർമ്മിക്കുന്നത്. ചരസ് ഉല്പാദിപ്പിക്കുന്നത് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിന്റെ അതിർത്തി ഭാഗങ്ങളിലാണ്. ഏറ്റവും ടോപ്പ് ക്വാളിറ്റി ചരസ് ലഭിക്കുന്നത് പിടിച്ചെടുത്ത് ചരസ്. റെഡ് ലേബൽ ഗ്രേഡായതിനാൽ ബിലാസ്പൂർ ചരസ് ആണെന്ന നിഗമനത്തിലാണ് അധികൃതർ.

ആക്ട് പ്രകാരം 100 ഗ്രാം ചരസ് കൈവശം വച്ചാൽ തന്നെ 10 വർഷം കഠിന തടവു കിട്ടാവുന്ന ശിക്ഷയാണ്. എക്സൈസ് സെപഷ്യൽ സ്‌ക്വാഡ് ' ഇൻസ്പെക്ടർ പി ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ ' കെ ആർ രാം പ്രസാദ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എ എസ് ജയൻ' ഡിസി സ്‌ക്വാഡംഗം റോബി, സിവിൽ എക്സൈസ് ഓഫിസർമാരായ പിഎക്‌സ് റൂബൻ, എംഎ അരുൺകുമാർ, സിദ്ദാർത്ഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP