Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം; കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം; ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം; എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ: അഡീഷണൽ സെക്രട്ടറിയുടെ പോസ്റ്റ് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കൽ; പരാതി നൽകാൻ ബിജെപി; ഷൈൻ ഹഖിന്റെ അതിവിശ്വത്‌നായ നന്ദകുമാറും വിവാദത്തിൽ; കുടുങ്ങുന്നത് വിടി ബൽറാമിനെ വൃത്തികെട്ടവനെന്ന് വിളിച്ച സെക്രട്ടറിയേറ്റിലെ ഉന്നതൻ

എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം; കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം; ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം; എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ: അഡീഷണൽ സെക്രട്ടറിയുടെ പോസ്റ്റ് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കൽ; പരാതി നൽകാൻ ബിജെപി; ഷൈൻ ഹഖിന്റെ അതിവിശ്വത്‌നായ നന്ദകുമാറും വിവാദത്തിൽ; കുടുങ്ങുന്നത് വിടി ബൽറാമിനെ വൃത്തികെട്ടവനെന്ന് വിളിച്ച സെക്രട്ടറിയേറ്റിലെ ഉന്നതൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതേതരത്വമാണ് ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന പ്രധാന മൂല്യങ്ങളിൽ ഒന്ന്. എല്ലാ ആരാധാനാലയങ്ങളും എല്ലാവരും അംഗീകരിക്കണമെന്ന തത്വം. ഇത് മറന്ന് ചിലർ പോസ്റ്റിട്ടതായിരുന്നു ബംഗളൂരുവിലെ കലാപത്തിന് കാരണം. ഇങ്ങനെ കേരളത്തിലും മതവികാരം ആളിക്കത്തിക്കുന്നവർ ഏറെയുണ്ട്. അതിൽ സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയും വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് നന്ദകുമാർ എന്ന അഡീഷണൽ സെക്രട്ടറി. മുമ്പ് പ്രോട്ടോകോൾ ഓഫീസറായിരുന്ന ഷൈൻ ഹഖിന്റെ അനുയായികളിൽ ഒരാൾ. നന്ദകുമാർ ദിവസങ്ങൾക്ക് മുമ്പ് ഫേസ്‌ബുക്കിൽ ഇട്ട് കുറിപ്പിൽ വിവിധ കോണുകളിൽ നിന്ന് പരാതി ഉയരുകയാണ്.

എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം. അവിടങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം. അവിടങ്ങളിൽ ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം. എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ.-ഇതാണ നന്ദകുമാറിന്റെ വിവാദ പോസ്റ്റ്. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണത്തിനൊപ്പം കാലാപ സാധ്യതാ പോസ്റ്റുകളും പൊലീസിന്റെ അന്വേഷണത്തിലാണ്. ഇതിനിടെയാണ് നന്ദകുമാറിന്റെ പോസ്റ്റും സംസ്ഥാന പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത് ഒറ്റ നോട്ടത്തിൽ തന്നെ വർഗ്ഗീയ സംഘർഷ സാധ്യത നിറയ്ക്കുന്നതാണ് പോസ്റ്റ്. സെക്രട്ടറിയേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ പോസ്റ്റ് കേന്ദ്ര ഇന്റലിജൻസിന്റേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് വിവി രാജേഷ് പരാതിയും നൽകി.

സെക്രട്ടറിയേറ്റിൽ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി വേണമെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. നന്ദകുമാറിനെതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകും. തീർത്തും വിദ്വേഷ പോസ്റ്റാണ് ഇട്ടിരിക്കുന്നത്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടുയരുന്നുണ്ട്. ഇതിൽ അന്വേഷണം വ്യക്തമായ പോക്കറ്റുകളിലേക്കും എത്തി. അതിന്റെ മാനസിക വിഷമമാകും ഈ പോസ്റ്റിൽ നിറയുന്നതെന്നാണ് വിവി രാജേഷ് വിലയിരുത്തുന്നത്. ഇതോടെ പിണറായിയുടെ അതിവിശ്വതന്മാരുടെ പട്ടികയിൽ ഇടം നേടി നന്ദകുമാറിനെതിരെ സർക്കാരിനും നടപടി എടുക്കേണ്ട അവസ്ഥ വരും.

നേരത്തെ പ്രോട്ടോകോൾ ഓഫീസറായിരുന്ന ഷൈൻ ഹഖിനെതിരേയും സമാന പരാതി ഉയർന്നിരുന്നു. തുടക്കത്തിൽ ഷൈൻ ഹഖിനെതിരെ ആരും നടപടി എടുത്തില്ല. എന്നാൽ വിഷയം കേന്ദ്ര സർക്കാരിന് മുമ്പിലെത്തിയതോടെ നടപടി എടുക്കേണ്ടിയും വന്നു. എങ്കിലും പിന്നീട് ഉന്നത തസ്തികയിൽ ഷൈൻ ഹഖ് നിയമിതനായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സൗഹൃദ കരുത്തായിരുന്നു ഇതിന് കാരണം. പി ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളുടെ അടുത്ത അനുയായിയാണ് നന്ദകുമാർ. അഡീഷണൽ സെക്രട്ടറിയായ നന്ദകുമാറിനെ പോലുള്ളവർക്കെതിരെ മതസ്പർദ്ദ വളർത്തുന്ന ചാർജിൽ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം. അവിടങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം. അവിടങ്ങളിൽ ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം. എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ.- എന്ന പോസ്റ്റിന് താഴെ നിരവധി കമന്റുകളും ഉണ്ട്. താങ്കൾ പ്രതി നിധാനം ചെയ്യുന്ന സഭ യുടെയോ താങ്കളുടെ കുടുംബ ക്ഷേത്രം (ഉണ്ട് എങ്കിൽ )ഒന്നു ഇടിച്ചു പൊളിച്ചു താങ്കൾ ഈ ഒരു സമര മുറ കാട്ടി കൊടുക്കൂ എന്ന അഭിപ്രായവും എത്തി. അതിന് അത് ഞാൻ ചെയ്താൽ ബാബ്‌റി മസ്ജിദ് പൊളിച്ചവരും ഞാനും തമ്മിൽ എന്തു വ്യത്യാസം? അത് ചെയ്യേണ്ടത് ഭരണകൂടമാണ്. സമൂഹത്തിൽ അവബോധം സൃഷ്ടിച്ചതിനു ശേഷം എന്നാണ് നന്ദകുമാറിന്റെ മറുപടി. മതേതര രാജ്യത്ത് ഇത്തരം ചർച്ചകൾക്ക് സെക്രട്ടറിയേറ്റിലെ ഉന്നതൻ തന്നെ നേതൃത്വം കൊടുക്കുന്നുവെന്നാതാണ് ഏറെ ശ്രദ്ധേയം.

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനമാണ് ഇതിന് കാരണമെന്ന് സെക്രട്ടറിയേറ്റിലെ ഇടതു പക്ഷ നേതാക്കൾ തന്നെ പറയുന്നുവെന്നതാണ് വസ്തുത. എംഎൽഎ വിടി ബൽറാമിനെതിരെ നന്ദകുമാർ ഒരു പോസ്റ്റിട്ടിട്ടുണ്ട്. ഛേ, വൃത്തികെട്ടവൻ. സൈബർ ഗുണ്ടകളുടെ നേതാവ്- എന്നാണ് വിടി ബൽറാം എന്ന ജനപ്രതിനിധിയെ കളിയാക്കി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ കുറിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് സാരോപദേശവും ഇദ്ദേഹം ഫെയ്‌സ് ബുക്കിൽ നൽകുന്നുണ്ട്

നന്ദകുമാറിന്റെ മാധ്യമ പ്രവർത്തകർക്കുള്ള ഉപദേശ കുറിപ്പ് ചുവടെ

പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെ,
മലയാള മാധ്യമ രംഗത്തിന്റെ ശൈശവ കാലഘട്ടം മുതൽ നിങ്ങളുടെ പൂർവികരോ നിങ്ങളോ പടച്ചുവിട്ട പച്ചക്കള്ളങ്ങൾ അപ്പാടെ വിശ്വസിച്ച് ജനാധിപത്യ പ്രക്രിയയിൽ പ്രതികരിച്ചവരാണ് മലയാളികൾ. നിങ്ങളുടെ വാർത്തയുടെ ആധികാരികത പരിശോധിക്കപ്പെടാൻ മാർഗമില്ലാത്തതിനാൽ പച്ചക്കള്ളങ്ങളാൽ പടച്ച സുരക്ഷിത സ്വർഗത്തിൽ അഭിരമിക്കുകയായിരുന്നു നിങ്ങൾ. ബദൽമാധ്യമം പടുത്തുയർത്താനുള്ള എളിയ ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കോർപ്പറേറ്റ് മൂലധനത്തിന്റെ പിൻബലത്തിൽ ക്രൂരമായി തകർത്തവരാണു നിങ്ങൾ. നിങ്ങൾ കൊല്ലാക്കൊല ചെയ്ത എണ്ണമറ്റ ചെറു മാധ്യമങ്ങളുടെ ശവപ്പറമ്പു കൂടിയാണു മലയാള അച്ചടിമാധ്യമ രംഗം. അച്ചടി മാധ്യമ രംഗത്ത് നിങ്ങൾ സ്ഥാപിച്ച കുത്തക മേധാവിത്തം ദൃശ്യമാധ്യമ രംഗത്തേക്കു കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിനിടയ്ക്കാണു വെള്ളിടി പോലെ നവ മാധ്യമമായ സോഷ്യൽ മീഡിയയുടെ രംഗപ്രവേശം. സ്വാഭാവികമായും രണ്ടു മാധ്യമങ്ങളും തമ്മിൽ ഒരു സംഘർഷം ഊഹിക്കാവുന്നതാണ്.

അച്ചടി മാധ്യമവും ദൃശ്യമാധ്യമവും തമ്മിൽ അങ്ങനെയൊരു ഉരസൽ ഉണ്ടാകാതിരുന്നത് രണ്ടിന്റെയും മൂലധനസ്രോതസ് ഒന്നായിരുന്നതിനാലാണ്. എന്നാൽ, നവീന മാധ്യമമാകട്ടെ മുതൽമുടക്കാവശ്യമില്ലാത്ത, മുതലാളിമാരും തൊഴിലാളികളുമില്ലാത്ത, പങ്കെടുക്കുന്ന എതൊരാളും സ്വയം മാധ്യമ പ്രവർത്തകനാകുന്ന, എഡിറ്റോറിയൽ ഡസ്‌കും എഡിറ്റോറിയൽ പോളിസിയും പരസ്യദാദാക്കളുടെ വാണിജ്യ സമ്മർദ്ദങ്ങളുമില്ലാത്ത ഒരു സംവിധാനമാണ്. യാതൊരു വിധ ഓഡിറ്റിംഗിനും വിധേയമാകാതെ നിങ്ങൾ ആസ്വദിച്ചിരുന്ന അപ്രമാദിത്തം ഇപ്പോൾ അത്തരമൊരു വേദിയിൽ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങുമ്പോൾ അസ്വസ്ഥതകൾ സ്വാഭാവികമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മീഡിയാ ഓഡിറ്റിംഗിനു വിധേയമാക്കാൻ ജന്മാവകാശം സിദ്ധിച്ചവരാണു നിങ്ങൾ എന്ന അഹംബോധത്തിൽ ഏതൊരുവന്റെയും കിടപ്പറയിൽ വരെ മൈക്കും ക്യാമറയും തൂക്കി ഇടിച്ചു കയറുന്ന നിങ്ങൾ പറയുന്ന ന്യായം നിങ്ങൾ പ്രേക്ഷകർക്കു വേണ്ടിയാണു അതു ചെയ്യുന്നതെന്നാണ്. എന്നാൽ, സത്യമെന്താണ്? നിങ്ങളുടെ ആകെ സർക്കുലേഷന്റെയും പ്രേക്ഷക ബലത്തിന്റെയും ആകെത്തുകയേക്കാൾ പതിന്മടങ്ങാണ് സോഷ്യൽ മീഡിയയിലെ പ്രേക്ഷക സംഖ്യ.

എല്ലാവരെയും മീഡിയാ ഓഡിറ്റിംഗിനു വിധേയമാക്കുന്ന നിങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയാ ഓഡിറ്റിംഗിനു വിധേയമാക്കപ്പെടുമ്പോൾ പരിഭവിക്കുന്നതെന്തിന്? ഇനി വ്യക്തിപരമായ ആക്രമണമാണ് നിങ്ങളുടെ പരാതിക്കാധാരമെങ്കിൽ, നിങ്ങളുടെ വ്യക്തിപരമായ തേജോ വധത്തിന് വിധേയരായി പ്രതികരിക്കാനാവാതെ തകർന്നു പോയ ജീവിതങ്ങളെ കുറിച്ചോർത്ത് നിങ്ങൾ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ? ഇല്ല എന്നതല്ലേ ശരി? അപ്പോൾ, പ്രിയ മാധ്യമ പ്രവർത്തകരെ. എനിക്കൊന്നേ പറയാനുള്ളൂ, behave yourself.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP