Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി ചങ്കുറപ്പുള്ള പ്രധാനമന്ത്രി; അദ്ദേഹം അധികാരത്തിൽ വന്നതുമുതൽ അനുഭാവമുണ്ട്; മുത്തലാഖ് ബില്ലും വിവാഹ പ്രായം ഉയർത്താനുള്ള നീക്കവും ബിജെപിയോട് അടുപ്പിച്ചു; മുസ്ലീങ്ങൾക്ക് അല്ല എൽഡിഎഫിനും യുഡിഎഫിനുമാണ് ബിജെപിയുമായി പ്രശ്നം': ഞാൻ എന്തുകൊണ്ട് ബിജെപിയായി? മലപ്പുറം വണ്ടൂർ ആറാം വാർഡിലെ സ്ഥാനാർത്ഥി സുൽഫത്ത് മറുനാടനോട് മനസ് തുറക്കുന്നു

മോദി ചങ്കുറപ്പുള്ള പ്രധാനമന്ത്രി; അദ്ദേഹം അധികാരത്തിൽ വന്നതുമുതൽ അനുഭാവമുണ്ട്; മുത്തലാഖ് ബില്ലും വിവാഹ പ്രായം ഉയർത്താനുള്ള നീക്കവും ബിജെപിയോട് അടുപ്പിച്ചു; മുസ്ലീങ്ങൾക്ക് അല്ല എൽഡിഎഫിനും യുഡിഎഫിനുമാണ് ബിജെപിയുമായി പ്രശ്നം': ഞാൻ എന്തുകൊണ്ട് ബിജെപിയായി? മലപ്പുറം വണ്ടൂർ ആറാം വാർഡിലെ സ്ഥാനാർത്ഥി സുൽഫത്ത് മറുനാടനോട് മനസ് തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയെ കണ്ട ഞെട്ടലിലാണ് നാട്ടുകാർ. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ പതിവിന് വിപരീതമായി മുസ്ലിം സമുദായത്തിൽ നിന്നുതന്നെ ബിജെപിക്ക് ഒരു വനിത സ്ഥാനാർത്ഥിയെ ലഭിച്ചിരിക്കുകയാണ്. വണ്ടൂർ വാണിയമ്പലം ശാന്തിനഗർ സ്വദേശി സുൽഫത്താണ് ബിജെപിക്കായി മത്സര രംഗത്തുള്ളത്. സുൽഫത്തിന്റെ സ്ഥാനാർത്ഥിത്വം ഇതിനോടകം തന്നെ ചർച്ചയായിരിക്കുകയാണ്.മോദി അധികാരത്തിൽ വന്നതുമുതൽ താൻ ബിജെപി അനുഭാവിയാണെന്നും എന്നാൽ ഇപ്പോഴാണ് പരസ്യമായി രംഗത്ത് വന്നതെന്നും സുൽഫത്ത് പറയുന്നു.

ഞാൻ എന്തുകൊണ്ട് ബിജെപിയായി? സുൽഫത്ത് മറുനാടൻ മലയാളിയോട്:

'മോദി ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ്. അദ്ദേഹം അധികാരത്തിൽ വന്നതുമുതൽ അനുഭാവമുണ്ട്. മുത്തലാഖ് ബില്ലും വിവാഹ പ്രായം ഉയർത്താനുള്ള നീക്കവും ബിജെപിയോട് അടുപ്പിച്ചു. മുത്തലാഖു നിരോധനംകൊണ്ട് എത്രയോ പേരാണ് രക്ഷപെട്ടത്. അതുപോലെ കൊറോണക്കാലം പട്ടണിയില്ലാതെ തടഞ്ഞത്. അങ്ങനെ മോദിയുടെ ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്.

15ാം വയസ്സിൽ എസ്എസ്എൽസിക്ക് പഠിക്കുമ്പോൾ വിവാഹിതയായ വ്യക്തിയാണ് ഞാൻ. ഇന്നും ഭർത്താവിനും കുടുംബത്തോടും ഒപ്പം ജീവിക്കുന്നു. പക്വത വന്നനാൾ മുതൽ രാഷ്ട്രീയപരമായും അല്ലാതെയുമുള്ള എന്റെ തീരുമാനങ്ങളെ കുടുംബത്തിൽ നിന്നും എതിർത്തിട്ടില്ല. കുട്ടികളുമായി കുടുംബത്തോടൊപ്പമാണ് ഇപ്പോൾ ജീവിക്കുന്നത്. മുസ്ലിം സമുദായത്തിൽ നിന്നും മാത്രമല്ല ഹിന്ദു മതത്തിൽ പെട്ടവർപോലും ഇതുവരെയും ഒരാളും ഈ വാർഡിൽ ഇതുവരെ ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടില്ല.

കഴിഞ്ഞ തവണ പ്രവർത്തിച്ച ഒരു ചെറുപ്പക്കാരനെ ബഹിഷ്‌കരിക്കുന്ന സ്ഥിതിയും നാട്ടിലുണ്ടായിരുന്നു. എന്നാൽ ഇതുവരെ എന്റെ തീരുമാനത്തെ ആരും കാര്യമായിട്ട് എതിർക്കുകയോ എന്നെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അത് ഒരു പക്ഷെ നാടിന്റെ ഐക്യം കൊണ്ടായിരിക്കാം. നാളെ അത്തരം ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനും കഴിയില്ല. എങ്കിലും ഇതുവരെ ആരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. കുടുംബത്തിൽ യുഡിഎഫ,് എൽഡിഎഫ് വിഭാഗത്തിൽ പെട്ട ആളുകളുണ്ട്. സാമ്പത്തികമായും തറവാടു കൊണ്ടും നാട്ടിൽ അറിയപ്പെടുന്ന കുടുംബമാണ് എന്റേത്. അതും എതിർപ്പുകളില്ലാതിരിക്കാൻ കാരണമായിട്ടുണ്ടാകാം. തീരുമാനം ഒഴിവാക്കാമായിരുന്നു എന്ന് സ്‌നേഹപൂർവ്വം ചിലർ പറഞ്ഞിരുന്നു. ചെറിയ റിയൽ എസ്റ്റേറ്റ് ബിസിനസും വണ്ടിക്കച്ചവടവും നടത്തുന്നതുകൊണ്ട് തന്നെ ആളുകളുമായിട്ട് ഇടപഴകി പരിചയമുണ്ട്. പൗരത്വഭേദഗതി വിഷയത്തിൽ അടക്കം എതിർപ്പുണ്ട്. അത് കേരളം മൊത്തമുണ്ട്.

പക്ഷേ ബിജെപിയുമായി പ്രശ്നം മുസ്ലീങ്ങൾക്ക് അല്ല. എൽഡിഎഫിനും യുഡിഎഫിനുമാണ്. എല്ലാ വിഭാഗത്തിലും പുഴുക്കുത്തുകളുണ്ട്. അത് യുഡിഎഫിലും എൽഡിഎഫിലും ബിജെപിയിലുമുണ്ടാകാം. മലപ്പുറത്തും അത്തരം ആളുകളുണ്ടാകാം. അതിന്റെ അർഥം മലപ്പുറത്തെ എല്ലാവരും മോശക്കാരാണെന്നല്ല. ഇതുവരെ ആരും പ്രകടമായി എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. നാളെ ഇനി അങ്ങനെ ഉണ്ടാകില്ലെന്ന് ഉറപ്പുപറയാനും പറ്റില്ല. യുഡിഎഫിൽ സീറ്റ് തരാമായിരുന്നല്ലോ എന്ന് ചിലർ പറഞ്ഞിരുന്നു. ഇതുവരെ ബിജെപിക്ക് വേണ്ടി സ്ഥാനാർത്ഥികൾ ഇല്ലാതിരുന്നൊരു വാർഡിലാണ് ഞാൻ മത്സരിക്കുന്നത്. അതിന്റേതായ പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്ന ബോധ്യമുണ്ട്'- സുൽഫത്ത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP