Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

കൊലയ്ക്ക് മുമ്പ് രതീഷ് യുവതിയെ ബലാത്സംഗം ചെയ്തു; കഴുത്തിന് കുത്തിപ്പിടിച്ച തല ജനലിൽ ഇടിപ്പിച്ചു; അർധ ബോധാവസ്ഥയിൽ ആപ്പോൾ കാമപൂരണം; മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു വകവരുത്തി; കുറ്റം സമ്മതിച്ചു പ്രതി; ക്രൂരത യുവതി മറ്റൊരു യുവാവിനെ പ്രണയിച്ചതോടെ

കൊലയ്ക്ക് മുമ്പ് രതീഷ് യുവതിയെ ബലാത്സംഗം ചെയ്തു; കഴുത്തിന് കുത്തിപ്പിടിച്ച തല ജനലിൽ ഇടിപ്പിച്ചു; അർധ ബോധാവസ്ഥയിൽ ആപ്പോൾ കാമപൂരണം; മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു വകവരുത്തി; കുറ്റം സമ്മതിച്ചു പ്രതി; ക്രൂരത യുവതി മറ്റൊരു യുവാവിനെ പ്രണയിച്ചതോടെ

ആർ പീയൂഷ്

ആലപ്പുഴ: പട്ടണക്കാട് നഴ്‌സായ യുവതിയെ സഹോദരീ ഭർത്താവ് കൊലപ്പെടുത്തും മുമ്പ് അതിക്രൂരമായി ബലാത്സംഗപ്പെടുത്തി. യുവതിയെ മർദ്ദിച്ചു അവശയാക്കിയ ശേഷമാണ് പ്രതി നഴ്‌സിനെ ബലാത്സംഗം ചെയ്തത്. മറ്റൊരു യുവാവുമായുള്ള പ്രണയ ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിലാണ് ഉണ്ണി ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയത്.

രണ്ട് വർഷത്തോളമായി ഭാര്യയുടെ സഹോദരിയായ യുവതിയിൽ നോട്ടമുണ്ടായിരുന്ന രതീഷ് ഇവരുമായി അടുപ്പം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ യുവതിയെടു ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുകയും ചെയ്തു. അതിനിടെയാണ് യുവതിക്ക് മറ്റൊരു യുവാവുമായി പ്രണയത്തിലായതും ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടായത്. എന്നാൽ ഏതുവിധേനയെും ഈ കല്യാണം നടത്തില്ലെന്ന് വെല്ലുവിളിച്ച രതീഷ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ യുവാവുമായുള്ള ബന്ധത്തെ ചൊല്ലിയാണ് തർക്കമുണ്ടായതും അതതുകൊലപാതകത്തിൽ കലാശിച്ചതും. കൊലപാതകം നടന്ന 22ാം തീയ്യതി രാത്രി 9 മണിയോടായാണ് നഴ്‌സായ യുവതിയെയും കൊണ്ട് രതീഷ് ബൈക്കിൽ വീട്ടിൽ എത്തിച്ചത്. തുടർന്ന് ജോലി ചെയ്യുന്ന അടുപ്പമുള്ള സുഹൃത്തിനെ കുറിച്ചു ചോദിച്ചു. ഇതേചൊല്ലി തർക്കമുണ്ടായപ്പോൾ യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ജനലിൽ ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അർധബോധാവസ്ഥയിലായി നിലത്തു വീണ യുവതിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.

തന്റെ കാമപൂരണ നടത്തിയ ശേഷമാണ് മൂക്കും വായും പൊത്തിപ്പിടിച്ചത് ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം മറ്റൊരു മുറിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തേക്ക് എത്തിക്കാൻ നോക്കിയെങ്കിലും മഴപെയ്തതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് വീട് പൂട്ടി ഇയാൾ സ്ഥലം വിടുകയായിരുന്നു.

യുവതിയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല. വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നാണ് പൊലീസ് വ്യക്തമക്കിയത്. എന്ത് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ട് വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് യുവതിയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയമുണ്ട്.

കൊലപാതകത്തിന് ശേഷം വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. രാത്രി 9.30നു ശേഷം രതീഷിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. 10.30നു വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻഡോളം ആരോടോ സംസാരിച്ചിട്ടുണ്ട്. ചിലബന്ധുക്കൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP