Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രോക്കർമാർക്ക് കാശ് കൊടുത്ത് മടുത്തു; മാട്രിമോണിയൽ സൈറ്റിലും പത്രങ്ങളിലും പരസ്യം നൽകി; ഇണങ്ങിയ ഒരു കല്യാണ ആലോചനയും വന്നില്ല; ജാതിയോ മതമോ കാര്യമാക്കുന്നില്ല; പോസ്റ്ററിൽ സമുദായം ഉണ്ടെങ്കിലും അത് കാര്യമാക്കേണ്ട! ഒരച്ഛൻ മകന് പെണ്ണന്വേഷിച്ച് പോസ്റ്ററൊട്ടിച്ച കഥ

ബ്രോക്കർമാർക്ക് കാശ് കൊടുത്ത് മടുത്തു; മാട്രിമോണിയൽ സൈറ്റിലും പത്രങ്ങളിലും പരസ്യം നൽകി; ഇണങ്ങിയ ഒരു കല്യാണ ആലോചനയും വന്നില്ല; ജാതിയോ മതമോ കാര്യമാക്കുന്നില്ല; പോസ്റ്ററിൽ സമുദായം ഉണ്ടെങ്കിലും അത് കാര്യമാക്കേണ്ട! ഒരച്ഛൻ മകന് പെണ്ണന്വേഷിച്ച് പോസ്റ്ററൊട്ടിച്ച കഥ

എം എസ് സനിൽ കുമാർ

കൊല്ലം: ബ്രോക്കർമാർക്ക് കാശ് കൊടുത്ത് മടുത്തു. മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി, പത്രങ്ങളിലും പരസ്യം നൽകി, മകന് ഇണങ്ങിയ ഒരു കല്യാണ ആലോചനയും ഇതുവരെ വന്നില്ല. അതുകൊണ്ടാണ് ഈ പുത്തൻ പരീക്ഷണം. ഒരച്ഛന്റെ വാക്കുകളാണ്. ഇനി സംഭവത്തിലേക്ക് കടക്കാം

ഇത് വെറുമൊരു പോസ്റ്ററിന്റെ കഥയല്ല. കല്യാണ പ്രായം കഴിഞ്ഞ് പുര നിറഞ്ഞ് നിൽക്കുന്ന ഒരു മകന് വേണ്ടി പെണ്ണ് അന്വേഷിച്ച് നടന്ന,നടക്കുന്ന ഒരച്ഛന്റെ വേദനകളിൽ നിന്ന് പിറവിയെടുത്ത ഒരാശയമാണ്. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി മുരളീധരനാണ് ഷാർജയിൽ ജോലി നോക്കുന്ന മകന് കല്യാണ പെണ്ണിനെ തേടി ഇലക്ട്രിക്ക് പോസ്റ്റുകളിൽ പോസ്റ്റർ പതിപ്പിച്ചത് .

അധ്വാനിച്ച് സ്വന്തം ഭൂമിയിൽ സ്വന്തം വീട് പണിതിട്ട് മതി കല്യാണം എന്നായിരുന്നു മകൻ വിഷ്ണുവിന്റെ ആഗ്രഹം. അച്ഛൻ മുരളീധരനും അമ്മ രമയും മകന്റെ ആഗ്രഹം നല്ലതാണെന്ന് ശരിവച്ചു. മകൻ നല്ല ജോലി നേടി വിദേശത്ത് പോയി, പണം സമ്പാദിച്ച് നാട്ടിൽ സ്ഥലം വാങ്ങി വീടും വച്ചു. ഇതിനിടെ മകളെ വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തു.മകൾക്ക് രണ്ട് മക്കളുമായി,എന്നിട്ടും വിഷ്ണുവിന് കല്യാണമായില്ല. ദൗർഭാഗ്യമെന്നോ വിധിയെന്നോ പറയാനിഷ്ടമില്ലെങ്കിലും ഭാര്യ രമ രണ്ട് വർഷം മുമ്പ് മരിച്ചു.

മകനുവേണ്ടി പെണ്ണന്വേഷിച്ച് ബ്രോക്കറുമാരെയും തരവന്മാരെയും കണ്ട് മടുത്തു. അവരൊക്കെ കാശ് വസൂലാക്കിയതല്ലാതെ കാര്യം നടന്നില്ലെന്ന് മുരളീധരൻ പറയുന്നു. മാട്രമോണിയൽ സൈറ്റുകളിലും പത്രങ്ങളിലും പരസ്യം നൽകി, ഫലമുണ്ടായില്ലെന്ന് മാത്രമല്ല കൂടുതൽ പണം ആ വഴിക്ക് നഷ്ടമാവുകയും ചെയ്തു. ഇങ്ങനെ നാടുനീളെ അച്ഛൻ നടന്നു, മകന് പ്രായവും കൂടി ഇപ്പൊ 39 ആകുന്നു വിഷ്ണുവിന്റെ പ്രായം. ഇനിയും നീട്ടികൊണ്ട് പോകാൻ വയ്യ.അതുകൊണ്ടാണ് 100 പോസ്റ്റർ പ്രിന്റ് ചെയ്യാൻ മുരീധരൻ തീരുമാനിച്ചത്.

പിന്നെ ഒട്ടും വൈകിയില്ല ,പ്രിന്റ് ചെയ്ത പോസ്റ്റർ കൈകളിൽ കിട്ടിയതോടെ.കൊല്ലം നഗരത്തിൽ നന്നെ തിരക്കുള്ള ഇടങ്ങളിൽ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. കെ എസ് ആർടിസി ബസ് സ്റ്റാന്റ് ,അമ്മച്ചി വീട്, ബീച്ച് റോഡ്,കളക്റ്റ്രേറ്റ്, കച്ചേരിമുക്ക് അങ്ങനെ തുടങ്ങി കോളജ് ജംഗ്ഷൻ വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിപ്പിച്ചു.

ജാതിയോ മതമോ കാര്യമാക്കുന്നില്ല, പോസ്റ്ററിൽ സമുദായം പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കേണ്ടതില്ലെന്ന് മുരളീധരൻ പറയുന്നു. പ്രത്യേകിച്ച് ഡിമാന്റുകളുമില്ല. സ്ത്രീധനം വേണ്ടേ വേണ്ട, പിന്നെ ജാതകം നോക്കുന്നവരാണെങ്കിൽ അങ്ങനെ നോക്കുന്നതിൽ വിരോധമില്ല. മകന്റെ നക്ഷത്രം ഭരണിയാണെന്നും മുരളീധരൻ കൂട്ടിച്ചേർക്കുന്നു.

പോസ്റ്റുകളിൽ പോസ്റ്റർ പതിപ്പിച്ചത് അവസാന അടവൊന്നുമല്ല. നല്ലൊരു മരുമകളെ കിട്ടണം,മകൻ സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നത് കാണണം അതാണ് മുരളീധരൻ എന്ന അച്ഛന്റെ ആഗ്രഹം. പോളയത്തോട് നിന്ന് മുണ്ടയ്ക്കലേക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ ചെന്നാൽ റോഡ് സൈഡിലായി മുരളീധരന്റെ വീട് കാണാം. പോസ്റ്ററിലുള്ളത് മുരളീധരന്റെ നമ്പരുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP