Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശല്യം ചെയ്യുന്നവരുടെ ലിസ്റ്റിൽ മാവേലിക്കര മുൻ സിഐ നൽകിയത് 28 ലക്ഷം; പണം കൈമാറിയത് സിഐയുടെ കൂട്ടുകാരി; പണം കൊടുക്കാനുള്ളവരുടെയും ഒഴിവാക്കിയവരുടെയും രണ്ടുപട്ടികകൾ; പീഡനാരോപണക്കേസിൽ ഒളിവിലായ എൻസിപി നേതാവ് മുജീബ് റഹ്മാൻ പണം വാങ്ങിയവരുടെ പട്ടിക മറുനാടൻ മലയാളിക്ക്; പണം ഇരട്ടിപ്പിനായി ഇൻവെസ്റ്റ് ചെയ്തവരിൽ കൊല്ലം ആലപ്പുഴ ജില്ലകളിലെ മുന്തിയ ബിസിനസുകാരും രാഷ്ട്രീയക്കാരും; നോട്ടിരട്ടിപ്പ് പൊട്ടിയെന്ന് അറിയാത്തവരെ പറ്റിച്ച് രഹസ്യപണപ്പിരിവ് തുടരുന്നു

ശല്യം ചെയ്യുന്നവരുടെ ലിസ്റ്റിൽ മാവേലിക്കര മുൻ സിഐ നൽകിയത് 28 ലക്ഷം; പണം കൈമാറിയത് സിഐയുടെ കൂട്ടുകാരി; പണം കൊടുക്കാനുള്ളവരുടെയും ഒഴിവാക്കിയവരുടെയും രണ്ടുപട്ടികകൾ; പീഡനാരോപണക്കേസിൽ ഒളിവിലായ എൻസിപി നേതാവ് മുജീബ് റഹ്മാൻ പണം വാങ്ങിയവരുടെ പട്ടിക മറുനാടൻ മലയാളിക്ക്; പണം ഇരട്ടിപ്പിനായി ഇൻവെസ്റ്റ് ചെയ്തവരിൽ കൊല്ലം ആലപ്പുഴ ജില്ലകളിലെ മുന്തിയ ബിസിനസുകാരും രാഷ്ട്രീയക്കാരും; നോട്ടിരട്ടിപ്പ് പൊട്ടിയെന്ന് അറിയാത്തവരെ പറ്റിച്ച് രഹസ്യപണപ്പിരിവ് തുടരുന്നു

ആർ പീയൂഷ്

കൊല്ലം: പീഡനാരോപണക്കേസിൽ ഒളിവിൽ കഴിയുന്ന എൻ.സി.പി നേതാവ് മുജീബ് റഹ്മാൻ പണമിരട്ടിപ്പിനായി പണം വാങ്ങിയവരുടെ ലിസ്റ്റ് മറുനാടൻ മലയാളിക്ക് ലഭിച്ചു. മൂജീബിന്റെ തന്നെ കൈപ്പടയിലെഴുതിയ ലിസ്റ്റിൽ ഒരു പൊലീസ് സർക്കിൾ ഇൻസ്പെക്ടർ നൽകിയ പണമടക്കമുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് ഉള്ളത്. പണം നൽകിയവർ പലിശ കിട്ടാതായതോടെ നൽകിയ പണം തിരികെ വേണമെന്ന് പറഞ്ഞ് ശല്യം ചെയ്യുന്നവരുടെ ഒരു ലിസ്റ്റും. പിന്നീട് കൊടുക്കാനുള്ളവരുടെ ലിസ്റ്റും ഒഴിവാക്കിയ ലിസ്റ്റുമാണ് മറുനാടന് ലഭ്യമായത്. ഇതിൽ ശല്യം ചെയ്യുന്നയാൾക്കാരുടെ ലിസ്റ്റിലാണ് സിഐ എന്ന് എഴുതി 28 ലക്ഷം രൂപ എന്ന് കാണിച്ചിരിക്കുന്നത്. മാവേലിക്കരയിൽ നിന്നും സ്ഥലം മാറിപോയ ഒരു സിഐ ആണ് ഇതെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സിഐയുടെ കൂട്ടുകാരിയാണ് പണം നൽകിയതെന്നും വിവരം ലഭിച്ചു.

മുജീബ് റഹ്മാൻ പണമിരട്ടിപ്പ് നടത്താനായി പണം വാങ്ങിയ കുറച്ചു പേരുടെ വിവരങ്ങൾ മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. കൊല്ലം ആലപ്പുഴ ജില്ലകളിലെ പല പ്രമുഖ രാഷ്ട്രീയക്കാരുടെയും വിദേശത്ത് ജോലിചെയ്യുന്നവരുടെയും ബിസിനസുകാരുടെയും പണം ഇരട്ടിപ്പിക്കുന്നതിനായി വാങ്ങിയിട്ടുണ്ട്. അൻപത് ലക്ഷം രൂപ വരെ നൽകിയവരുടെ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. വലിയ തുക നൽകിയിരിക്കുന്നവരാണ് ഏറെ പെട്ടിരിക്കുന്നത്. നിയമപരമായി പണത്തിന്റെ ഉറവിടം കാണിക്കാൻ കഴിയില്ല. ചെറിയ തുക നൽകിയവർമാത്രമാണ് മുജീബ് റഹ്മാന്റെ പേരിൽ കേസ് നൽകാൻ മുന്നോട്ട് വന്നിരിക്കുന്നത്.

അതേ സമയം മുജീബിന്റെ മറ്റൊരു പെൺസുഹൃത്തായ മാവേലിക്കരയിൽ തയ്യൽക്കട നടത്തുന്ന യുവതി പലരിൽ നിന്നും നോട്ടിരട്ടിപ്പിനായി പണം വാങ്ങി ഇയാളെ ഏൽപ്പിച്ചിരുന്നു. ഇവരും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. പണമിരട്ടിപ്പ് പൊട്ടി എന്ന് അറിയാത്ത ആളുകളുടെ പക്കൽ നിന്നും ഇവർ ഇപ്പോഴും പണം വാങ്ങി മുൻപ് വാങ്ങിയവർക്ക് തിരികെ നൽകി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഗുരുതരമായ കുറ്റകൃത്യം ചെയ്തിരിക്കുന്ന മൂജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് നിസംഗത കാണിക്കുന്നത് ഉന്നത സ്വാധീനമാണ്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ വിശ്വസ്തനായതിനാൽ പൊലീസിന് ഇയാളെ തൊടാൻ പേടിയാണ്. എൻസി.പി നേതൃത്വം ഇയാളെ തള്ളിപ്പറയുന്നുണ്ടെങ്കിലും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി വിവരമില്ല. അതിനാൽ പാർട്ടി ഇയാളെ സംരക്ഷിക്കുകയാണ് എന്ന ആക്ഷേപം കൂടി ഉയരുന്നുണ്ട്.

മുജീബ് നിരവധിപേരുടെ കയ്യിൽ നിന്നുമാണ് കോടികൾ പണമിരട്ടിപ്പിനായി വാങ്ങിയത് എന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുമാത്രമായി ആറുകോടി രൂപയോളം ഇയാൾ വാങ്ങി. ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്ക് രണ്ട് ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും പണം വാങ്ങിയത്. എപ്പോൾ വേണമെങ്കിലും വാങ്ങിയ തുക തിരികെ നൽകും. ഇടപാടുകൾ കൃത്യമായി നടന്നിരുന്നതിനാൽ പണം കൊടുത്തവർക്ക് വലിയ വിശ്വാസമായിരുന്നു. അതിനാൽ കൂടുതൽ പണം നൽകുകയും മറ്റുള്ളവരെ കൂടി ഇതിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളി ക്ഷേത്രത്തിന് സമീപമുള്ള ഒരാളുമായാണ് ഇത്തരത്തിൽ പണമിരട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ കരുനാഗപ്പള്ളിയിലെ പ്രമുഖ ജൂവലറി ഉടമയും ഇതിൽ കണ്ണിയാണെന്നാണ് ലഭിക്കുന്ന വിവരം.

ഗൾഫിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വർണം കരുനാഗപ്പള്ളിയിലെത്തിച്ച് ജൂവലറിക്കാർക്ക് നൽകുകയാണ് രീതി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം വിറ്റ് വൈറ്റ് മണിയാക്കുന്നു. ഇത്തരത്തിൽ കോടികളുടെ ബിസിനസാണ് മുജീബ് റഹ്മാൻ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് നടത്തിയത്. എന്നാൽ അടുത്തിടെ എയർപോർട്ടുകളിൽ പരിശോധനകൾ കർശനമാക്കിയപ്പോൾ സ്വർണം നാട്ടിലേക്ക് എത്തിക്കാൻ കഴിയാതെയായി. പല സ്വർണ്ണക്കടത്തും എയർപോർട്ടുകളിൽ പിടികൂടിയതോടെ വലിയ നഷ്ടം സംഭവിച്ചു. അങ്ങനെ പണമിരട്ടിപ്പിനായി പണം നൽകിയവർക്ക് പലിശ ലഭിക്കാതെയായി. പലരും പണം ആവിശ്യപ്പെട്ട് ഇയാളുടെ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി. അതിനായി കണ്ടെത്തിയ മറ്റൊരു മാർഗ്ഗം പണമിരട്ടിപ്പ് ബിസിനസ്സ് പൊളിഞ്ഞിട്ടില്ല എന്ന് അറിയാത്തവരുടെ കയ്യിൽ നിന്നും പണം വാങ്ങി തിരികെ കൊടുക്കാൻ തുടങ്ങി. കൂടാതെ ഇയാളുടെ ഭാര്യയുടെ പക്കലുണ്ടായിരുന്ന സ്വർണം വിറ്റും പണം തിരികെ നൽകി. എന്നാൽ ഇപ്പോഴും നിരവധിപ്പേർക്ക് പണം ഇയാൽ നൽകാനുണ്ട്.

പണം നഷ്ടപ്പെട്ടവർ ഇയാൾക്കെതിരെ പരാതി നൽകാനായി മാവേലിക്കരയിലെ വനിതാ അഭിഭാഷകയെ സമീപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം പരാതി കോടതിയിൽ നൽകുമെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതോടെ മുജീബ് റഹ്മാൻ നടത്തി വന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒന്നൊന്നായി പുറത്ത് വരികയാണ്. ഓച്ചിറ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാൾക്കെതിരെയുള്ള പല വിവരങ്ങളും പുറത്ത് വരുന്നത്.

മാവേലിക്കര ബാറിലെ അഭിഭാഷകനായ മുജീബ് റഹ്മാൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, 12 ലക്ഷം രൂപ തട്ടിച്ചുവെന്നും പണം തിരികെ ചോദിച്ചപ്പോൾ കൊല ചെയ്യുമെന്ന് പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് ഓച്ചിറ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ് രണ്ടു മക്കളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി രണ്ടു വർഷം മുമ്പ് ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്മാനുമായി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ മൊബൈലിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയും ബന്ധം ഊഷ്മളമാക്കുകയും ചെയ്തു. തന്റെ സങ്കൽപത്തിലെ ഭാര്യക്കു വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടെന്നും, ഗുരുവായൂരിൽ വെച്ച് താലികെട്ടി തന്നെ ഭാര്യയായി സംരക്ഷിച്ചു കൊള്ളാമെന്നും ബഹുഭാര്യാത്വം തന്റെ സമുദായത്തിൽ നിയമപരമായി കുഴപ്പമില്ലെന്നും വിശ്വസിപ്പിച്ചും, പ്രലോഭിപ്പിച്ചും നാളുകളായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ യുവതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. യുവതിയും മുജീബ് റഹ്മാനുമായുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഒന്നര വർഷം മുമ്പ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ബലമായി കീഴ്‌പ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ഹോട്ടലുകളുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്. നഗ്‌ന ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കീഴ്പ്പെടുത്തിയതെന്നും പറയുന്നു. കൂടാതെ അടുത്തിടെ സോണിയ എന്ന യുവതിയെ ഇയാൾ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായത്. ഇക്കാര്യം ചോദിച്ചപ്പോൾ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നൽകിയ മൊഴിയിൽ ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കന്മാർക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പരസ്യ വിമർശനങ്ങൾ നടത്തിവന്നതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്ന മുജീബ് റഹ്മാന് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതുമായി ബന്ധപ്പെട് നടത്തിയ അന്വേഷണത്തിന് മറുപടിയായി എൻ.സി.പി.നേതാക്കമാർ പറഞ്ഞു. ഈ മെയിലിൽ ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും മുജീബ് റഹ്മാൻ ഒളിവിൽ പോയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP