Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്-ടോക് വഴി പരിചയപ്പെട്ട 'ആയിഷ'യുമായി പരിചയം അതിരുവിട്ടു; പണം ചോദിച്ചു ഭീഷണിമുഴക്കി ഹണിട്രാപ്പുകാരി; 30,000 അയച്ചു കൊടുത്തപ്പോൾ വീണ്ടും പണം ചോദിച്ചു ഭീഷണി; സഹികെട്ട് മഹേഷ് സ്വയം കുത്തി മരിക്കാൻ തുനിഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സുഹൃത്ത് മുഹമ്മദ്; ബലപ്രയോഗത്തിനിടെ മഹേഷിൽ നിന്നും കുത്തേറ്റു മുഹമ്മദ് മരിച്ചു; സൗദിയിലെ മലപ്പുറത്തുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ

ടിക്-ടോക് വഴി പരിചയപ്പെട്ട 'ആയിഷ'യുമായി പരിചയം അതിരുവിട്ടു; പണം ചോദിച്ചു ഭീഷണിമുഴക്കി ഹണിട്രാപ്പുകാരി; 30,000 അയച്ചു കൊടുത്തപ്പോൾ വീണ്ടും പണം ചോദിച്ചു ഭീഷണി; സഹികെട്ട് മഹേഷ് സ്വയം കുത്തി മരിക്കാൻ തുനിഞ്ഞപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സുഹൃത്ത് മുഹമ്മദ്; ബലപ്രയോഗത്തിനിടെ മഹേഷിൽ നിന്നും  കുത്തേറ്റു മുഹമ്മദ് മരിച്ചു; സൗദിയിലെ മലപ്പുറത്തുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: സൗദിയിൽവെച്ചു മലപ്പുറത്തുകാരനെ കുത്തിക്കൊന്നത് ഹണി ട്രാപ്പിൽപ്പെട്ടതിന്റെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെന്ന് പ്രതിയുടെ തുറന്നു പറച്ചിൽ. സൗദി അറേബ്യയിലെ ജുബൈലിൽ കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ മുഹമ്മദലി താമസ സ്ഥലത്തു കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടിരുന്നത്. എന്നാൽ താൻ ഹണി ട്രാപ്പിൽപ്പെട്ടതിന്റെ മനോവിഷമത്തിൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാൽ കുത്തേൽക്കുകയായിരുന്നു എന്നാണ് പ്രതി തമിഴ്‌നാട് ചെന്നൈ സ്വദേശി മഹേഷ് (45)പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ ടിക്-ടോക് വഴി പരിചയപ്പെട്ട 'ആയിഷ' എന്ന യുവതിയുമായി പ്രണയത്തിലായെന്നും അവർ തന്നിൽനിന്നും പണം തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മനോവിഷമത്തിന് ഇടയാക്കിയെന്നുമാണ് മഹേഷിന്റെ മൊഴി. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) താമസസ്ഥലത്ത് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാംപിൽ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് ഞായറാഴ്ച പകൽ കിടന്നുറങ്ങുമ്പോഴാണ് മലയാളികളെ ഞെട്ടിച്ച കൊലപാതകം നടന്നത്. എന്നാൽ തനിക്കു കഴിഞ്ഞ ആറുമാസമായി ആയിഷയുമായി ബന്ധമുണ്ടെന്നു. 30,000 രൂപ അവർ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. ഇപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം പിന്തുടരുന്നു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതിന്റെ മനോവിഷമത്തിൽ രക്തസമ്മർദം ഉയരുകയും ചികിത്സ തേടുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നുമാണ് മഹേഷ് പൊലീസിനേട് പറഞ്ഞത്. ജുബൈൽ ' ജെംസ്'' കമ്പനിയിൽ ആറു മാസമായി ഗേറ്റ്‌മേ നായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി.

ഇതേ കമ്പനിയിൽ അഞ്ചു വർഷമായി മെഷീനിസ്റ്റായി ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി മഹേഷാണ് പ്രതി. പരിക്കേറ്റതിൽ പുറത്തേക്ക് ഓടിയ മുഹമ്മദലി സമീപ മുറിയുടെ വാതിലിൽ കുഴഞ്ഞ് വീണ് രക്തം വാർന്ന് മരിക്കുകയായി'രുന്നു. ഏതാനും ദിവസമായി വിഷാദരോഗം ബാധിച്ച അവശനായിരുന്നു മഹേഷ് എന്ന് പറയുന്നുണ്ട്. ഇതിനാൽ വിശ്രമത്തിനായി ഇയാൾക്ക് കമ്പനി ലീവ് നൽകിയിരുന്നത്രെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP