Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിച്ചൺ ബുഹാരിയും ഫക്രുദ്ദീനും രാജാ ഹുസൈനും ചേർന്നുണ്ടാക്കിയ അൽസലാം; കേരളത്തിലേക്ക് ഈ രഹസ്യ സംഘടന അയച്ചത് രാജാ ഹുസൈന്റെ സഹോദര പുത്രനെ; കേരളാ പൊലീസിന് തമിഴ്‌നാട് കൈമാറിയത് മൊബൈൽ നമ്പരും അഡ്രസും അടക്കം വ്യക്തമായ വിവരങ്ങൾ; മുഹമ്മദ് അലി കരുതലെടുക്കേണ്ട തീവ്രവാദി തന്നെ; ലക്ഷ്യം ഹിന്ദു നേതാക്കൾ

കിച്ചൺ ബുഹാരിയും ഫക്രുദ്ദീനും രാജാ ഹുസൈനും ചേർന്നുണ്ടാക്കിയ അൽസലാം; കേരളത്തിലേക്ക് ഈ രഹസ്യ സംഘടന അയച്ചത് രാജാ ഹുസൈന്റെ സഹോദര പുത്രനെ; കേരളാ പൊലീസിന് തമിഴ്‌നാട് കൈമാറിയത് മൊബൈൽ നമ്പരും അഡ്രസും അടക്കം വ്യക്തമായ വിവരങ്ങൾ; മുഹമ്മദ് അലി കരുതലെടുക്കേണ്ട തീവ്രവാദി തന്നെ; ലക്ഷ്യം ഹിന്ദു നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തെ ലക്ഷ്യമിട്ട് എത്തുന്ന തീവ്രവാദിയെ കുറിച്ച് കേരളാ പൊലീസിന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നൽകിയത് വ്യക്തതകൾ മാത്രമുള്ള മുന്നറിയിപ്പ്. കേരളത്തിൽ വരാൻ പോകുന്ന തീവ്രവാദിയുടെ ചിത്രവും കൈമാറി. ഇയാളുടെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം വ്യക്തമായ മേൽവിലാസവും കൈമാറി. ഇതാണ് ജില്ലാ പൊലീസ് മേധാവിമാരിലേക്ക് സംസ്ഥാന ഇന്റലിജൻസും കൈമാറുന്നത്. ഹിന്ദു നേതാക്കളെയാണ് ഇയാൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായി തന്നെ ആ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ഈ റിപ്പോർട്ട് വ്യാജ സൃഷ്ടിയാണെന്ന പ്രചരണം ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. മുഹമ്മദ് അലി എന്ന 'ഭീകര'ന്റെ നേതൃത്വത്തിൽ അൽസലാം എന്ന സംഘടനയിലെ ആറംഗ സംഘം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്തുമെന്നും കേന്ദ്ര ഇന്റലിജൻസിനെ ഉദ്ധരിച്ച് മുന്നറിയിപ്പ് നൽകുന്നു. ആറംഗ സംഘവുമായി ബന്ധപ്പെട്ട രണ്ട് പേർ ബംഗളൂരുവിലെ ജയിലിലുണ്ടെത്രെ. ഇവരിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചതെന്നുമുള്ള റിപ്പോർട്ട് വ്യാജമെന്ന പ്രചരണവുമായി സുപ്രഭാതം പത്രം. ഇന്റലിജൻസിന്റെ പേരിൽ വ്യാജ വാർത്തയുണ്ടാക്കുന്നുവെന്നാണ് അവരുടെ ആരോപണം. ഈ സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നത്.

മധുരയിലെ നീതിപെട്ടെ സ്വദേശിയാണ് മുഹമ്മദ് അലി. ഇരുപത്തിയൊന്നുകാരന്റെ അച്ഛന്റെ പേര് ഇബ്രാഹിമെന്നും. 637066ഃഃഃഃ എന്നതാണ് ഫോൺ നമ്പരെന്നും കേരളാ പൊലീസിനെ തമിഴ്‌നാട് പൊലീസ് അറിയിക്കുന്നുണ്ട്. രഹസ്യ സംഘടനയുടെ ഭാഗമാണ് ഇയാളെന്നും വിശദീകരിക്കുന്നു. ഇസ്ലാമിക തീവ്രവാദി രാജ ഹുസൈനാണ് അൽ സലാം എന്ന സംഘടന രൂപീകരിച്ചത്. ബംഗ്‌ളൂരു ജയിലിലുള്ള കിച്ചൻ ബുഹാരി, ഫക്രുദ്ദീൻ എന്നീ തീവ്രവാദികളുമായി ചേർന്നാണ് അൽ സലാം രൂപീകരിച്ചതെന്നും വ്യക്തമായി പറയുന്നു.

രാജാ ഹുസൈന്റെ സഹോദരന്റെ മകനാണ് കേരളത്തിലേക്ക് തീവ്രവാദം പടർത്താൻ നിയോഗിക്കപ്പെട്ട മുഹമ്മദലി എന്നും വിശദീകരിക്കുന്നു. കോയമ്പത്തൂരിലേയും മധുരയിലേയും ഹിന്ദു നേതാക്കൾക്കെതിരെ ചില നീക്കങ്ങൾ അടുത്ത കാലത്ത് മുഹമ്മദലി നടത്തിയെന്നും വിശദീകരിക്കുന്നു. ഈ സഹാചര്യത്തിലാണ് കേരളത്തോട് കരുതൽ എടുക്കാനുള്ള തമിഴ്‌നാടിന്റെ നിർദ്ദേശം. ഇത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ശരിവയ്ക്കുന്നു. മുഹമ്മദലിയെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തിരുന്നുവെന്നും അവർ പറയുന്നു. ഇയാൾ കേരളത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നതാണ് കേന്ദ്ര ഏജൻസിയുടെ നിരീക്ഷണം.

തീവ്രവാദി ആരാണെന്നോ എവിടുത്തുകാരനാണെന്നോ വിവരങ്ങളൊന്നുമില്ലെന്നും ഇതു സംബന്ധിച്ച് മാധ്യമങ്ങൾ കള്ള പ്രചരണം നടത്തുന്നുവെന്നുമായിരുന്നു സുപ്രഭാതം പത്രം വാർത്ത വിട്ടത്. കൂട്ടാളികളെക്കുറിച്ചുമില്ല വിവരം. രണ്ട് ദിവസം മുൻപ് റിപ്പോർട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കൈമാറിയിട്ടുണ്ടെത്രെ. ഈ സംഘടനക്ക് തമിഴ്‌നാട്ടിലെ മധുരയിൽ അടക്കം രഹസ്യതാവളങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു എന്ന കളിയാക്കലും സുപ്രഭാതം പത്രത്തിലുണ്ട്.

മധുരയിലെ ചില മേഖലകൾ കേന്ദ്രീകരിച്ച് അൽസലാം ഭീകരപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെത്രെ. പരിശോധന മധുരയിൽ നടക്കുന്നതിനിടെയാണ് ആറംഗ സംഘം ദക്ഷിണേന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചത്. കടൽ മാർഗമോ അതിർത്തി പ്രദേശങ്ങൾ വഴിയോ കടക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ പൊലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിലും അതിർത്തി മേഖലകളിലും സുരക്ഷ ശക്തമാക്കാനാണ് നിർദ്ദേശം-ഇങ്ങനെ പോകുന്നു സുപ്രഭാതത്തിന്റേയും റിപ്പോർട്ട്.

സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ജനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മേഖലകളിലും പൊലീസും സൈന്യവും സുരക്ഷ ശക്തമാക്കണം. ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികൾ എന്ന വ്യാജേനയും സംഘമെത്താമെന്ന മുന്നറിയിപ്പും ഇന്റലിജൻസ് നൽകുന്നു. അതേ സമയം ജ്ഞാൻവാപി പള്ളി വിഷയവുമായി ഇതിനെ കൂട്ടിക്കെട്ടി പ്രതികാരം ചെയ്യാനാണ് സംഘടനയുടെ പുറപ്പാടെന്നു വരുത്തിതീർക്കുകയാണ് വാർത്തക്കുപിന്നിലെ ഗൂഢ ലക്ഷ്യമെന്ന വിലയിരുത്തലുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP