തിരഞ്ഞെടുപ്പ് അടുക്കും മുമ്പേ നടപ്പാക്കിയില്ലെങ്കിൽ പൊളിയും; സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജുകളിലെ അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കം; ആദ്യപടിയായി വിദഗ്ധ സമിതിയെ നിയമിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്; സമിതിയിൽ ഭൂരിപക്ഷവും ഇടതുസംഘടനാനുകൂലികൾ; യുവാക്കളെ വഞ്ചിക്കാനുള്ള നീക്കം ഗുണകരമെന്ന് വരുത്താനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളിലെ അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ പരിശോധിക്കാൻ,സർക്കാർ നിർദ്ദേശ പ്രകാരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡോ.വൃന്ദ വി നായർ ചെയർമാനായ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇടതുപക്ഷ സംഘടനാംഗങ്ങളാണ്.
നിലവിൽ, സർവകലാശാല അദ്ധ്യാപകർ ഒഴികെയുള്ള സർക്കാർ/എയ്ഡഡ്, ആർട്സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം 56 ആണ്. കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം അറുപതു വയസാക്കി ഉയർത്താൻ ശ്യാം ബി മേനോൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. പ്രഗത്ഭരായവരെ അദ്ധ്യാപനത്തിലേക്ക് ആകർഷിക്കാനും, മുതിർന്നവരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനും, ഗവേഷണ-അദ്ധ്യാപന നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം സർവകലാശാല അദ്ധ്യാപകരുടേതിന് തുല്യമാക്കണമെന്ന് ശ്യാം ബി മേനോൻ കമ്മീഷൻ ശുപാർശ ചെയ്തത്. ഇതേ ന്യായങ്ങൾ തന്നെയാണ് എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം കൂട്ടണമെന്ന അപേക്ഷയിലും വിശദീകരിക്കുന്നത്.
ന്യായീകരണങ്ങൾ ഇങ്ങനെ
1.പ്രൊഫസർ പോസ്റ്റുകളുടെ എണ്ണക്കുറവും പ്രൊഫസറാകാൻ 16 ഉം 20 ഉം വരെ വർഷം സമയം എടുക്കുന്നതും കാരണം ചുരുക്ക ചിലരൊഴിച്ച് വലിയൊരു വിഭാഗം അദ്ധ്യാപകർക്ക് പ്രൊഫസർ പദവി കിട്ടി ഒന്നോ രണ്ടോ വർഷം കഴിയുമ്പോഴോ, പ്രമോഷൻ കിട്ടുന്നതിന് മുമ്പ് 56 വയസ് തികഞ്ഞ് വിരമിക്കേണ്ടി വരുന്ന സാഹചചര്യവും ഉണ്ടാകുന്നു.
വിസി പോസ്റ്റിലേക്കും, അഖിലേന്ത്യ തലത്തിലെ ഉയർന്ന പോസ്റ്റുകൾക്കും, വിദേശ സർവകലാശാലയിലെയും മറ്റും ഉയർന്ന അക്കാദമിക് പദവികൾക്കും, 10 വർഷവും അതിൽ കൂടുതലും അനുഭവ ജ്ഞാനവും, പരിചയവും ആവശ്യമാണ്. നേരത്തെയുള്ള വിരമിക്കൽ കാരണം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പല മലയാളികൾക്കും ഈ അവസരം നഷ്ടമാകുന്നു.
2. ഗുണനിലവാരമുള്ള ഗവേഷണമില്ല. ലോകത്തിലെ ടോപ് ഗവേഷകരിൽ കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളിലെ അദ്ധ്യാപകരിൽ ഒരാൾ പോലും ഇല്ലാത്തതിനും നേരത്തെയുള്ള വിരമിക്കൽ കാരണമാണ്. തമിഴ്നാട്ടിലെ 50 ൽ കൂടുതൽ അദ്ധ്യാപകർ തുടർച്ചയായി ഈ പട്ടികയിൽ ഉണ്ട്.
3. നേരത്തെയുള്ള വിരമിക്കൽ കാരണം, എഞ്ചിനിയറിങ് കോളേജുകളിലെ അദ്ധ്യാപക തസ്തികയിലേക്ക് വരാൻ മികച്ച അക്കാദമിക യോഗ്യതയുള്ളവർ വിമുഖത കാട്ടുന്നു.
4.നിലവിലെ വിരമിക്കൽ പ്രായം തുടർന്നാൽ, 1995-2000 വർഷങ്ങളിൽ ജോലിയിൽ ചേർന്ന മികച്ച അദ്ധ്യാപകർ വിരമിക്കുകയും, ഭാവിയിൽ എഞ്ചിനീയറിങ് കോളേജുകളിലെ പഠന നിലവാരത്തെയും നിലനിൽപിനെയും തന്നെ ബാധിച്ചേക്കാം.
5. കേരളത്തിൽ മാത്രമാണ് കോളേജ് അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം 56 ആയി നിശ്ചയിച്ചിരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ ഇത് 60 ഓ, 62 ഓ, 65 ഓ ആണ്.
6. സർക്കാരിന് താൽക്കാലികമായി ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടത്തേക്കാൾ ഗുണപരമായ മാറ്റത്തിനാണ് ശ്രദ്ധയൂന്നുന്നത് എന്ന വാദമാണ് പെൻഷൻ പ്രായം 60 ആയി ഉയർത്താൻ ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, കേരളത്തിന്റെ വികസനം, ജനക്ഷേമം എന്നിവയും എടുത്തുപറഞ്ഞ് ചെറുപ്പക്കാരെയും കൂടെ നിർത്താൻ ഈ നീക്കത്തിന് പിന്നിലുള്ളവർ ശ്രദ്ധിക്കുന്നു. എഞ്ചിനിയറിങ് കോളേജിലെ അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നത് യുവാക്കളെ ബാധിക്കില്ലെന്നും, അവർക്ക് വേണ്ടിയുള്ളതാണെന്നും വരുത്താനും ശ്രമിക്കുന്നു.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പോലെ പി എച് ഡി- നെറ്റ് യോഗ്യതയുള്ള ഒരുപാടുപേർ എഞ്ചിനീയറിങ് കോളേജുകളുടെ കാര്യത്തിൽ കാത്തുനിൽക്കുന്നില്ല എന്ന ന്യായവും ഉയർത്തുന്നുണ്ട്.
7. ഈ വർഷം തന്നെ അനുകൂല തീരുമാനം എടുക്കണമെന്നും അപേക്ഷയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. കാരണം തിരഞ്ഞെടുപ്പുകൾ വരാനുള്ളതുകൊണ്ട് തീരുമാനം വൈകിയാൽ നടപ്പാക്കാൻ കഴിയില്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്.
എന്തായാലും, യുവാക്കളുടെ കഞ്ഞിയിൽ പാറ്റയിടാനുള്ള നീക്കമാണ് പെൻഷൻ പ്രായം ഉയർത്തൽ നീക്കമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. വിശേഷിച്ചും, ഇടതുപക്ഷ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ, യുവാക്കളെ വഞ്ചിക്കാനാണ് നീക്കമെന്നും അക്കാദമിക് വൃത്തങ്ങളിൽ ചർച്ച നടക്കുന്നു. ശുപാർശയ്ക്കായി നിയോഗിച്ച വിദഗ്ധ സമിതിയിൽ ഭൂരിപക്ഷവും കെ ജി ഒ എ ഭാരവാഹികളാണെന്നും പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- മീൻ പിടിക്കാൻ പോയ കുട്ടി കണ്ടത് റെയിൽ പാളത്തിലെ വലിയ കുഴി; തൊട്ടു പിന്നാലെ ട്രെയിൻ എത്തിയതോടെ ഇട്ടിരുന്ന ചുവന്ന ഷർട്ട് അഴിച്ചു വീശി ട്രെയിൻ നിർത്തിച്ച് അഞ്ചാം ക്ലാസുകാരൻ: ഒഴിവായത് വൻ ദുരന്തം
- കരുവന്നൂർ, അയ്യന്തോൾ ബാങ്കുകളിലെ തട്ടിപ്പുകൾ വാർത്തയാകുമ്പോൾ ദുരൂഹതകൾ പൊങ്ങി വരുന്നു; കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ കത്തിക്കരിഞ്ഞു; അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ദുരൂഹം
- നിങ്ങൾ ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ ഈ ഏഴ് രഹസ്യങ്ങൾ അറിയുക; പങ്കുവയ്ക്കുന്നത് നൂറ് വയസ്സ് തികഞ്ഞവർ
- സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ച്; അസുഖങ്ങളെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിലായിരുന്നു; വിട പറയുന്നത് മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകൻ
- എ കെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ എത്ര ബിജെപിക്കാരുണ്ട്? അനിൽ പാർട്ടിയിൽ ചേർന്നതോടെ ബിജെപിയോട് വെറുപ്പില്ലെന്ന എലിസബത്ത് ആന്റണി വെളിപ്പെടുത്തലിൽ അമർഷത്തിൽ കോൺഗ്രസുകാർ; നേതാക്കൾ മൗനം പാലിക്കുന്നത് മുതിർന്ന നേതാവിനെ ഓർത്ത്
- നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്; തെളിവുകൾ ഫൈവ് ഐസ് കൈമാറി; ട്രൂഡോ പ്രസ്താവന നടത്തിയത് സഖ്യത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചെന്ന് കാനഡയിലെ യു.എസ് അംബാസിഡർ
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതിപ്പെട്ടപ്പോൾ വധഭീഷണി മുഴക്കി ബിജു കരീമും സഹോദരൻ ഷിജു കരീമും; കൊള്ള അറിയിച്ചതിന് പാർട്ടി നൽകിയ പ്രതിഫലം പുറത്താക്കലും; വധഭീഷണി കാരണം രാജ്യം വിട്ടു സുജേഷ് കണ്ണാട്ട്
- ലക്ഷങ്ങൾ വിലവരുന്ന സ്വർണം കാണാതായെന്ന് 70 കാരിയുടെ പരാതി; വീടും നാടും അരിച്ചുപെറുക്കി പൊലീസും വിദഗ്ധ സംഘവും; മോഷ്ടാവിനായി അന്വേഷണം; ഒടുവിൽ പൊലീസിനെ ഞെട്ടിച്ച് സ്വർണം കണ്ടെത്തിയത് പരാതിക്കാരി
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- യുപിയിലെ സീറ്റ് വർധിക്കുന്നത് 80ൽനിന്ന് 140 ആയി! രാമക്ഷേത്രത്തിന് പകരം യൂണിഫോം സിവിൽകോഡ് തുറപ്പുചീട്ട്; വനിതാബില്ലിന്റെ ഗുണവും കിട്ടുക ഏറ്റവും കൂടുതൽ വനിതാ നേതാക്കളുള്ള പാർട്ടിക്ക്; പൂഴിക്കടകനായി ഒബിസി സംവരണവും; ഇന്ത്യാ മുന്നണിയിലെ അനൈക്യത്തിലും പ്രതീക്ഷ; അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- വിരമിക്കും ദിവസം ഡയറക്ടറുടെ വിളി എത്തിയപ്പോൾ കരുതിയത് കൂട്ടുകാരുടെ കളി തമാശ എന്ന്; കബളിപ്പിക്കൽ എന്ന വിശ്വാസത്തിലെ പരിഹാസം മനുഷ്യ സഹജമായ അബദ്ധം; പെൻഷനാകുന്നതിന് രണ്ടു മണിക്കൂർ മുമ്പത്തെ സസ്പെൻഷനിൽ തിരുത്തലുണ്ടാകും; സുനിൽകുമാറിന് അശ്വാസം ഉടനെത്തും
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍