Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ബെഹ്‌റയും മനോജ് എബ്രഹാമും സുഹൃത്തുക്കൾ എന്ന് പ്രചരണം; സുധാകരനും ജിജി തോംസണും അടുപ്പക്കാർ; ബാലയുടെ അയൽക്കാരൻ;തെലുങ്ക് സിനിമാ നടനെന്ന് സ്വയം പ്രഖ്യാപിച്ച തട്ടിപ്പുകാരൻ വെബ്‌സൈറ്റിൽ വിശദീകരിക്കുന്നത് ലോക സമാധാന ദൂതൻ എന്ന്; പുരാവസ്തുവിൽ ചതിയൊരുക്കിയ മോൺസൺ മാവുങ്കലിന്റെ കഥ

മോഹൻലാൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ബെഹ്‌റയും മനോജ് എബ്രഹാമും സുഹൃത്തുക്കൾ എന്ന് പ്രചരണം; സുധാകരനും ജിജി തോംസണും അടുപ്പക്കാർ; ബാലയുടെ അയൽക്കാരൻ;തെലുങ്ക് സിനിമാ നടനെന്ന് സ്വയം പ്രഖ്യാപിച്ച തട്ടിപ്പുകാരൻ വെബ്‌സൈറ്റിൽ വിശദീകരിക്കുന്നത് ലോക സമാധാന ദൂതൻ എന്ന്; പുരാവസ്തുവിൽ ചതിയൊരുക്കിയ മോൺസൺ മാവുങ്കലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്ത് കോടി രൂപയുടെ തട്ടിപ്പ് കേസിൽ ചേർത്തല സ്വദേശി മോൺസൻ മാവുങ്കലിനെ ക്രൈംംബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോൾ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരങ്ങൾ. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൺസൻ മാവുങ്കൽ.

ലോക സമാധാന ദൂതൻ, കോസ്മറ്റോളജിസ്റ്റ്, വിദ്യാഭ്യാസ വിദഗ്ധൻ, പുരാവവസ്തു തൽപരൻ പോരാത്തതിന് തെലുങ്ക് സിനിമാ നടനും ഇങ്ങനെയാണ് മാവുങ്കൽ വെബ് സൈറ്റിലൂടെ തന്നെ സ്വയം അവതരിപ്പിച്ചത്. പ്രവാസി സംഘടനകളുടേയും ചുമതലയുണ്ടായിരുന്നു. അങ്ങനെ താനൊരു വലിയ പുള്ളിയാണെന്ന് സ്വയം ആളുകളെ തെറ്റിധരിപ്പിച്ചായിരുന്നു പണം തട്ടിയെടുക്കൽ. കേരളത്തിൽ മുൻ ഡിജിപിയെ അടക്കം അടുത്ത സുഹൃത്തുക്കൾ തനിക്കുണ്ടെന്ന് പറഞ്ഞാണ് സൗഹൃദങ്ങളുണ്ടാക്കാൻ ഇയാൾ ശ്രമിച്ചത്.

മോഹൻലാൽ അടക്കമുള്ളവരുമായുള്ള ചിത്രം ഇയാൾ ഫെയ്‌സ് ബുക്കിൽ ഇട്ടിട്ടുണ്ട്. നിറപറ ഉടമ ബിജു കർണ്ണനുമൊത്ത് മോഹൻലാലുമായി നിൽക്കുന്നതാണ് ചിത്രം. ഇയാൾ നിറപറയുടെ ഉടമയാണ്. ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമുമായുള്ള ചിത്രവുമുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇയാളെ കണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രവും. ഈ ചിത്രത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമുണ്ട്. നടൻ ബാലയുടെ രണ്ടാം വിവാഹ ചിത്രവും എഫ് ബിയിൽ ഉണ്ട്. ഈ ചിത്രങ്ങൾ കാട്ടിയാണ് ഇരകളെ ഇയാൾ സംഘടിപ്പിച്ചിരുന്നത്.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്നായിരുന്നു വാഗ്ദാനം. ചേർത്തലയിൽ നിന്നാണ് മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്. അഞ്ചു പേരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരിൽനിന്നും ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഇയാൾക്ക് ചില സിനിമാ ബന്ധങ്ങളും ഉണ്ട്.

കൊച്ചിയിലെ ചില വ്യവസായികളുടെ അടുത്ത സുഹൃത്താണ് ഇയാൾ. ഇതുപയോഗിച്ച് മലയാള സിനിമയിലെ പല പ്രമുഖരേയും പറ്റിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതിൽ നിന്ന് പലരും കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. മുൻ ഡിജിപിയുടെ പേരു പറഞ്ഞാണ് പലേരയും അടുപ്പിക്കാൻ ഇയാൾ ശ്രമിച്ചിരുന്നത്. ഇതിനെല്ലാം ഇടനിലക്കാരായി പ്രമുഖർ പലരും ഉണ്ടായിരുന്നു. ഇതെല്ലാം പറഞ്ഞാണ് മോഹൻലാലിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. തലനാരിഴയ്ക്കാണ് മോഹൻലാൽ രക്ഷപ്പെട്ടത്.

വേൾഡ് പീസ് കൗൺസിൽ അംഗമാണ് താനെന്ന് ഇയാൾ സ്വന്തം വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു. ടോൾ ഫ്രീനമ്പർ അടക്കം സ്വന്തം വെബ് സൈറ്റിൽ കൊടുത്താണ് പൊതു സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. താൻ സിനിമാ നടനാണെന്നും പറയുന്നു. നിരവധി ചിത്രങ്ങളും കൊടുത്തിട്ടുണ്ട്. എന്നാൽ ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് മാത്രം പറയുന്നില്ല. ഇതും ദുരൂഹമാണ്. ഏതായാലും സിനിമാക്കാരും വിവിഐപികളുമായുള്ള ചിത്രമൊന്നും വെബ് സൈറ്റിൽ കൊടുത്തിട്ടില്ലെന്നതാണ് വസ്തുത.

പ്രശസ്ത വ്യവസായിയും മോൻസൺ എഡിഷന്റെ ചെയർമാനും ലോക പ്രശസ്തമായ അനേകം അമൂല്യ നിധി ശേഖരങ്ങളുടെ ഉടമയും ജീവകാരുണ്യ പ്രവർത്തകനും ടി വി സംസ്‌കരയുടെ ചെയർമാനും നടനും പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയുമായ ഡോക്ടർ മോൻസൺ മാവുങ്കലിന്റെ ജൻദിനത്തിന് ആശംസകൾ അറിയിച്ച് ലോകമെങ്ങുമുള്ള മോൻസൺ ആരാധകർ-ഇതായിരുന്നു ഇയാളുടെ ജന്മദിനത്തിന് സോഷ്യൽ മീഡിയയിൽ എത്തി പോസ്റ്റ്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വില പിടിപ്പുള്ളതുമായ അനേകം അമൂല്യ വസ്തുക്കളുടെ ഉടമ എന്ന നിലയിൽ പ്രശസ്തനായ വ്യവസായ പ്രമുഖനാണ് ഡോ: മോൻസൺ. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാത്രകയായ ഡോ: മോൻസണ് ലോകമെങ്ങും അനേകം ആരാധകരുണ്ട് വിദേശ രാജങ്ങളിലെ വ്യവസായത്തിനൊപ്പം കൊച്ചിയിലും തിരുവനന്തപുരത്തും അത്യാധുനിക സംവിധാനത്തോടെ ആരംഭിക്കാൻ പോകുന്ന പുരാവസ്തു മ്യൂസിയമാണ് പിറന്നാൾ ദിനത്തിൽ ഡോ: മോൻസൺ പ്രഖ്യാപിക്കുന്നത് എന്നൊക്കെ പ്രഖ്യാപനങ്ങൾ ഫെയ്‌സ് ബുക്കിൽ കാണാം.

അടുത്ത പിറന്നാളിന് അമൂല്യ മ്യൂസിയം മലയാളികൾക്ക് സമർപ്പിക്കാൻ ആണ് ലക്ഷ്യം. കോവിഡ് കാലമായതിനാൽ പിറന്നാൾ ആഘോഷങ്ങൾ പൂർണ്ണമായി ഒഴുവാക്കിയിരിക്കുകയാണ് മോൻസൺ ആരാധകർ എന്നെല്ലാമുള്ള തള്ളുകൾ സോഷ്യൽ മീഡിയയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP