Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇക്കയ്ക്ക് ഒപ്പം പോകുന്നു.. എന്ന് കത്തഴുതി വെച്ച് അപ്രത്യക്ഷയായ കാഞ്ഞങ്ങാട്ടെ അഞ്ജലിയെ കണ്ടെത്തി; കേരളാ പൊലീസിനെ മുൾമുനയിൽ നിർത്തിച്ച കേസിൽ പെൺകുട്ടിയെ കണ്ടെത്തിയത് തെലുങ്കാനയിലെ ഹുദയിൽ നിന്നും; ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് ഹുദയിലെ മലയാളി സമാജം പ്രവർത്തകർ; നാളെ നാട്ടിലെത്തിക്കും

ഇക്കയ്ക്ക് ഒപ്പം പോകുന്നു.. എന്ന് കത്തഴുതി വെച്ച് അപ്രത്യക്ഷയായ കാഞ്ഞങ്ങാട്ടെ അഞ്ജലിയെ കണ്ടെത്തി; കേരളാ പൊലീസിനെ മുൾമുനയിൽ നിർത്തിച്ച കേസിൽ പെൺകുട്ടിയെ കണ്ടെത്തിയത് തെലുങ്കാനയിലെ ഹുദയിൽ നിന്നും; ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് ഹുദയിലെ മലയാളി സമാജം പ്രവർത്തകർ; നാളെ നാട്ടിലെത്തിക്കും

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: കേരളാ പൊലീസിനെ മുൾമുനയിൽ നിർത്തിയ കാഞ്ഞാങ്ങാട്ടെ അഞ്ജന തിരോധനാ കേസിൽ അന്തിമ തീരുമാനം. കാഞ്ഞങ്ങാട്ടെ പുല്ലൂർ പൊള്ളക്കടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തെലുങ്കാനയിലാണ് കണ്ടെത്തിയത്. പെൺകുട്ടി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ കേരളത്തിൽ നിന്നും അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടു. തെലങ്കാന നെക്കനാം പൂരിലെ ഹൂദയിലെ ഒരു ലോഡ്ജിൽ പെൺകുട്ടി തനിച്ചു താമസിച്ചു വരികയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.

അന്വേഷണവുമായി ഹൈദരാബാദിലുള്ള എസ് ഐ ഉൾപ്പെടെയുള്ളവർ തെലങ്കാനയിലേക്ക് പോയി. ഹൈദരാബാദ് തെലങ്കാന അതിർത്തി പ്രദേശമാണ് നെക്കനാംപുർ. ഇവിടെ ഒരു ലോഡ്ജിൽ അഞ്ജലി തനിച്ച് താമസിച്ചു വരുന്നതിനിടയിൽ ഹുദയിലെ മലയാളി സമാജം പ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു. ഈ പെൺകുട്ടിയെ ചുറ്റിപ്പറ്റി മലയാളി സമാജത്തിലെ ആളുകൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടു നിന്നും കാണാതായ അഞ്ജലിയാണെന്ന് വ്യക്തമായത്.

അമ്പലത്തറ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുമായി സംസാരിക്കുകയായിരുന്നു സമാജം പ്രവർത്തകർ. മലയാളി സമാജം പ്രവർത്തകർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നിർദ്ദേശപ്രകാരം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈദരബാദിലുള്ള പൊലീസ് ടീം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ ആധാർ കാർഡ് പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ കിട്ടിയത്.

പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് വീട്ടിൽ നിന്നു കാണാതായത്. അമ്പലത്തറ പൊലീസിന്റെ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. രണ്ടു തവണ പൊലീസ് ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർന്നതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുക്കട്ട് നോടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു.

യുവതി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പതിക്കാൻ അന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് യുവതിയെ കണ്ടെത്തിയത്. അമ്പലത്തറ ഐപി, രാജീവൻ വലിയവനപ്പിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐമാരായ മധുസൂദനൻ മടിക്കൈ ,ജയരാജനു, എസ് സിപി ഒ മാരായ നിഷാദ്, ശിവൻ, സുബാഷ് 'സി പി ഒ മാരായ കിഷോർ രഞ്ജിത്ത്, രമേശൻ, വനിത എസ് സി പി ഒ രതി, ഡ്രൈവർ എസ് സി പി ഒബാബു പാലായിഡിപി ഒ രഞ്ജിത്ത് എന്നിവരുണ്ടായിരുന്നു.

കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടുന്ന് ഹൈദ്രാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് നേരത്തെ പൊലീസിന് ലഭിച്ചിരുന്ന വിവരം. എന്നാൽ വീടുവിട്ട് ഇതുവരെ ദീർഘ ദൂര യാത്രകളൊന്നും ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു. ചെന്നൈയിലേയും ബംഗളൂരുവിലെയും സിസിടിവി ദൃശ്യങ്ങളിൽ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. അഞ്ജലി എന്തിനാണ് നാടുവിട്ടത്? ആരാണ് അവൾ പറഞ്ഞ ആ 'ഇക്ക' ? എവിടെയ്ക്കാണ് അഞ്ജലി പോയത് ? എല്ലാം ദുരൂഹമായി തടരുന്നു. എന്തിനാണ് നാടുവിട്ടത് എന്നത് അടക്കമുള്ള വിവരങ്ങൾ ഇനിയാണ് അറിയേണ്ടത്.

എന്നാൽ സ്വതവേ ശാന്തശീലയും അന്തർമുഖയുമായ അഞ്ജലിയുടെ ജീവിത കഥയറിഞ്ഞാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താം മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി.മൂത്തമകൾ വിവാഹിതയാണ്. ഇളയത് ആൺകുട്ടി. നന്നേ ചെറുപ്പത്തിൽ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേൽപ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി വളർത്തിയത് പുല്ലൂരിലുള്ള മാതാപിതാക്കളെ ഇടയ്ക്ക് സന്ദർശിക്കുമെങ്കിലും അഞ്ജലിക്ക് എല്ലാമെല്ലാം മൂത്തമ്മയാണ്. ഇതിലൂടെ വീട്ടുകാരോട് മനസിൽ ഉറച്ച അകൽച്ച രൂപപ്പെടുകയായിരുന്നു. ഇത് അഞ്ജലി വീട് വിടുന്നതിന് മുൻപ് എഴുതിയ കത്തിലും വ്യക്തമാണ്.

കോളേജിൽ പഠിക്കുന്ന കാലത്താണ് മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നത്. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ അകൗണ്ടുള്ള അഞ്ജലി തന്റെ ഒറ്റപ്പെടലിന്റെ ഭാരം മുഴുവൻ ഇറക്കി വെച്ചത് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലാണ്. സൗഹൃദങ്ങളിലേറെയും ആൺകുട്ടികളായിരുന്നു. സുഹൃദങ്ങളിൽ പലതും പ്രണയവും സൗഹൃദവും ഇടകലർന്നതായിരുന്നുവെന്ന് അവളുടെ സുഹൃദ വലയം തന്നെ തെളിയിക്കുന്നു.

ഏപ്രിൽ 25 ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് 19 ന് അഞ്ജലി നാടുവിട്ടുന്നത്. യാത്രകൾ വളരെ പ്ലാൻ ചെയ്തും കൃത്യതയോടെയുമാണെന്ന് കാണാം. 19 ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അഞ്ജലി വീട് വിട്ടിറങ്ങുന്നത്.അന്ന് തന്നെ ചെന്നൈ മംഗലാപുരം എക്സ്‌പ്രസിൽ ചെണൈയിലേക്ക് യാത്രതിരിക്കുന്നു. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന അഞ്ജലിയെ സി.സി ടി വി ദൃശ്യങ്ങളിൽ കാണാം. ഇതിന് മുൻപ് മൂകാംബികയിലേക്ക് കുടുംബസമേതം സഞ്ചരിച്ചതല്ലാതെ അഞ്ജലിക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ചെന്നൈയിലെത്തിയ അഞ്ജലി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ നിന്നും പുതിയ സിം കാർഡെടുക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചറിയൽ രേഖ നൽകാത്തതിനാൽ സാധിച്ചില്ല.തുടർന്ന് തന്റെ മൊബൈൽ ഫോൺ അതേ കടയിൽ വിൽക്കുകയായിരുന്നു. തുടർന്ന് 20-ാം തിയ്യതി രാത്രി തന്നെ ബംഗളൂരുവിലേക്ക് വണ്ടി കയറി. 21 ന് ബംഗളൂരുവിലെത്തിയതായി റെയിൽവേ സ്റ്റേഷൻ സി.സി ടി.വി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP