Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനേകം പേരെ കൊന്നൊടുക്കിയ ആനവണ്ടിക്ക് കൊലപാതകം വേഗത്തിലാക്കാൻ ആരാണ് അനുമതി നൽകിയത്? കെ എസ് ആർ ടി സിയെ നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തിന്റെ തലയിൽ ഊളത്തരം പറഞ്ഞു കൊടുത്തത് സ്വകാര്യ ബസ് ലോബിയോ? 48 കിലോമീറ്റർ വേഗത്തിൽ ഓടാൻ പറ്റുന്ന പാതയിൽ 80 കിലോമീറ്റർ ആക്കിയത് ആരുടെ ബുദ്ധി? മിന്നൽ സർവ്വീസ് കോടതി കയറും

അനേകം പേരെ കൊന്നൊടുക്കിയ ആനവണ്ടിക്ക് കൊലപാതകം വേഗത്തിലാക്കാൻ ആരാണ് അനുമതി നൽകിയത്? കെ എസ് ആർ ടി സിയെ നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തിന്റെ തലയിൽ ഊളത്തരം പറഞ്ഞു കൊടുത്തത് സ്വകാര്യ ബസ് ലോബിയോ? 48 കിലോമീറ്റർ വേഗത്തിൽ ഓടാൻ പറ്റുന്ന പാതയിൽ 80 കിലോമീറ്റർ ആക്കിയത് ആരുടെ ബുദ്ധി? മിന്നൽ സർവ്വീസ് കോടതി കയറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നത് കെ എസ് ആർ ടി സിയെന്നാണ് ആസൂത്രണ ബോർഡ് കണ്ടെത്തൽ. നിരവധി പേരെയാണ് ജീവിത ദുരിതത്തിലേക്ക് ഈ വണ്ടി തള്ളിവിടുന്നതെന്നാണ് വിലയിരുത്തൽ. ഇൻഷുറൻസ് കമ്പനികൾ പോലും ഏറ്റെടുക്കാൻ തയ്യാറാകാത്ത ബാധ്യതയാണ് ആനവണ്ടി. നഷ്ടത്തിലോടുന്ന ഈ വണ്ടിയെ എങ്ങനേയും രക്ഷപ്പെടുത്തുകയാണ് രാജമാണിക്യത്തിന്റെ പ്രധാന ദൗത്യം. പലതും അദ്ദേഹം ചെയ്യുന്നുമുണ്ട്. എന്നാൽ ഇതിനിടെയിൽ ചില തെറ്റായ ഉപദേശവും എത്തുന്ന. അതിലൊന്നാണ്  മിന്നൽ സർവ്വീസ്. ഈ ഊളത്തരം കോടതിയിലേക്ക് പോകുമെന്നാണ് സൂചന. നിയമ ലംഘനമാണ് ഈ സർവ്വീസ് എന്നാണ് വിലയിരുത്തൽ

ഹൈവേയിൽ അനുവദിക്കുന്ന പരമാവധി സ്പീഡിന് മുകളിൽ മിന്നലിന് ഓടേണ്ടി വരും. ഓവർ സ്പീഡ് മാത്രമല്ല അപകടകരമായ ഡ്രൈവിംഗിനു നിർബന്ധിക്കുന്ന സർവ്വീസാണ് മിന്നൽ. ഈ കേസ് കോടതിയിൽ എത്തിയാൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗതാഗത കമ്മീഷണർ അനന്തകൃഷ്ണൻ ഐപിഎസും ഗതാഗത സെക്രട്ടറി ജ്യോതിലാൽ ഐഎഎസും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ രാജമാണിക്യം ഐപിഎസും കുറ്റക്കാരാകും. ആനവണ്ടിയുടെ വേഗത നിയമ വിരുദ്ധമായി കൂട്ടി അതിന്റെ ബലത്തിൽ സ്വകാര്യ ബസ് മേഖലയിലെ ദീർഘ ദൂര സ്ഥലങ്ങളിൽ ബസുകളുടെ വേഗത കൂട്ടാനായുള്ള കള്ളക്കളിയാണ് നടക്കുന്നത്. സ്വകാര്യ ബസുടമ ശരണ്യ മനോജിന്റെയും കെഎസ്ആർടിസി ഓപ്പറേഷൻസ് മേധാവി യുടേയും ഗൂഢാലോചനയാണ് ഇതെന്നാണ് ആരോപണം. ഇതിന് രഹസ്യ പിന്തുണയുമായി ഗതാഗത സെക്രട്ടറിയും രംഗത്തുണ്ടെന്നാണ് ആക്ഷേപം. ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യ മനോജ്.

കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൽ സൃഷ്ടിക്കുന്നെന്ന് ആസൂത്രണ ബോർഡ് കണ്ടെത്തിയ ആനവണ്ടിയുടെ മിന്നൽ സർവ്വീസുകൾ യാത്രക്കാർക്കും സ്വകാര്യ കാറുകൾക്കും പേടി സ്വപ്നം ആയി മാറും. കേരളത്തിൽ റോഡ് നിയമങ്ങൾ സൃഷ്ടിക്കുന്നതും അതു നടപ്പിലാക്കുന്നതും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതും മോട്ടോർ വാഹന വകുപ്പ് മേധാവിയായ ഗതാഗത കമ്മീഷണർ അനന്തകൃഷ്ണൻ ഐപിഎസ് ആണ്. മോട്ടോർ വാഹന വകുപ്പടക്കം ഗതാഗത മേഖലയെ നിയന്ത്രിക്കുന്നത് ഗതാഗത സെക്രട്ടറി ജ്യോതിലാൽ ഐഎഎസും. ജില്ലാ കളക്ടർ എന്ന നിലയിൽ റീജിയണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി ചെയർമാനായി എറണാകുളത്തു സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കൂടിയായ രാജമാണിക്യം. ഇതുകൊണ്ട് തന്നെ കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ പരമാവധി വേഗതയും ബസുകളുടെ റണ്ണിങ് ടൈം ഒക്കെ അറിഞ്ഞിരിക്കേണ്ടവരാണീ ഉദ്യോഗസ്ഥർ.

കെഎസ്ആർടിസിയുടെ അധികാരങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഡയറക്ടർ ബോർഡിലാണ്. ഗതാഗത കമ്മീഷണറും ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി ബോർഡ് അംഗങ്ങൾ. റോഡപകടങ്ങളെക്കുറിച്ചു പഠിക്കുകയും വേഗത നിയന്ത്രണ നിർദ്ദേശങ്ങൾ രൂപീകരിക്കുകും ചെയ്യുന്ന സമിതിയിലും ഇവരുടെ സാന്നിധ്യമുണ്ട്. ഇവരെല്ലാം ചേർന്ന് കേരളത്തിലെ റോഡിൽ ചോര പുഴയൊഴുക്കാൻ തീരുമാനിച്ചിരിക്കുന്നു. പുതുതായി ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവ്വീസുകളെ കുറിച്ചുള്ള വിലയിരുത്തൽ എതാണ്. നേരത്തെ മിന്നൽ സർവ്വീസിനു പകരം കെഎസ്ആർടിസി ഓടിച്ചു പരീക്ഷിച്ചത് അതിന്റെ ഇംഗ്ലീഷ് വാക്കിലൂടെയായിരുന്നു. ''ലൈറ്റ് നിങ്''. എകെ ആന്റണി മുഖ്യ മന്ത്രിയായിരിക്കുമ്പോൾ അമിത വേഗത്തിലോടി അപകടമുണ്ടാക്കിയതിനെ തുടർന്ന് അത്തരം സർവ്വീസുകൾ നിർത്തലാക്കുകയായിരുന്നു.

കെഎസ്ആർടിസി ആരംഭിക്കുന്ന മിന്നൽ സർവ്വീസുകൾക്ക് ഓവർ സ്പീഡിലാണ് ഓട്ട സമയം നിശ്ചയിച്ചിരിക്കുന്നത്. 1997 മുതൽ 2011 വരെ നീണ്ട 14 വർഷത്തെ ഹൈക്കോടതി, സുപ്രീം കോടതി കേസുകൾക്കൊടുവിൽ കേരളത്തിലെ റോഡികളില 5 വർഷം വണ്ടി ഓടിച്ച് 2011 ൽ കെഎസ്ആർടിസി അടക്കമുള്ള ബസുകളുടെ റണ്ണിങ് ടൈം ഗതാഗത കമ്മീഷണർ നിശ്ചയിച്ചത്. കേരളത്തിലെ സംസ്ഥാന ഗതാഗത അഥോറിറ്റിയുടെ D3 / 8 75/ 2011/ trin at 4. 11. 2011 ലെ ഉത്തരവ് പ്രകാരം 1. 1. 2012 മുതൽ കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസുകളുടെ റണ്ണിങ് ടൈം പുതുക്കി നിശ്ചയിച്ചിരിക്കുന്നു. അതു പ്രകാരം ഒറ്റ വരിപാതയിൽ ഒന്നേ മുക്കാൽ മിനിറ്റു 2 വരി പാതയിൽ ഒന്നര മിനിറ്റും 4 വരി പാതയിൽ ഒന്നേമുക്കാൽ മിനിറ്റും റോഡു വീതി കണക്കാക്കാതെ പട്ടണ/ നഗര പ്രദേശങ്ങളിൽ 2 മിനിറ്റായാണ് ഒരു കിലോമീറ്റർ ഓടിക്കാൻ വേണ്ട സമയം. ചുരുക്കത്തിൽ രണ്ടുവരി പാതയിലെ വേഗത 40 കിലോമീറ്റരും നാലു വരിപാതയിലെ വേഗത 48 കിലോമീറ്ററും. ഇതും 1997 ലെ കേരളത്തിലെ വാഹനങ്ങളുടെ എണ്ണം വച്ചു നിശ്ചയിച്ചതാണെന്നു ഓർക്കണം.

1997 ൽ ആകെയുണ്ടായിരുന്നത് 13, 29 ലക്ഷം വാഹനങ്ങളായിരുന്നു. അതിന്റെ 6. 99 ലക്ഷം ടൂ വിലറുകളും 1. 86 ലക്ഷം കാറുകളുമായിരുന്നു. 2016 ആയപ്പോൾ ആകെ വാഹനങ്ങൾ 19. 73 ലക്ഷമായി ഉയർന്നു. അതിൽ 64. 72 ലക്ഷം ടൂ വീലറുകളും 26. 71 ലക്ഷം സ്വകാര്യ കാറുകളുമാണ്. 1997 ൽ 1. 14 ലക്ഷം ഓട്ടോറിക്ഷകളാമുണ്ടായിരുന്നതെങ്കിൽ ചുരുക്കത്തിൽ 1997 ൽ പുതുക്കി നിശ്ചയിച്ച വേഗവും റണ്ണിങ് ടൈമും പുനർ നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിലെ വേഗത പരിധി/ റണ്ണിങ് ടൈം നിയമത്തിനു കീഴിൽ തിരുവനന്തപുരം റൂട്ടിൽ ബസ് സ്റ്റാന്റിലൊന്നും കയറാതെ നോൺ സ്റ്റോപ്പായി ഒരു കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് ഓടണമെങ്കിൽ 6 മണിക്കൂർ 52 മിനിറ്റു വേണം. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ഇരട്ട മൈൽ റോഡിൽ 165. 8 കിലോമീറ്റർ ഓടിയെത്തണമെങ്കിൽ 4 മണിക്കൂർ 9 മിനിറ്റു വേണം. ആലപ്പുഴ തൃശൂർ 4 വരി പാതയിൽ (ഇതിൽ ആലപ്പുഴ ചേർത്തല ഇരട്ട വരിപാത മാത്രമാണ്) 130 കിലോമീറ്റർ ഓടിയെത്താൻ സൂപ്പർ ഡീലക്‌സിനു വേണ്ടത് 2 മണിക്കൂർ 43 മിനിറ്റ്. ചുരുക്കത്തിൽ മിന്നൽ അടക്കം കെഎസ്ആർടിസി സൂപ്പർ ഡീലക്‌സിനു തുരുവന്തപുരം തൃശൂർ റൂട്ടിൽ ഓടിയെത്താൻ 6 മണിക്കൂറും 52 മിനിറ്റും വേണം. തൃശ്ശൂർ പാലക്കാട് 68. 7 കിലോമീറ്റർ ഓടിയെത്താൻ മണിക്കൂർ 45 മിനിറ്റ് വേണം. അങ്ങനെ തിരുവനന്തപുരം - പാലക്കാട് റൂട്ടിൽ ഒരു കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ഓടിയെത്താൻ 8 മണിക്കൂറും 37 മിനിറ്റും വേണമെന്നിരിക്കെ പുതിയ തിരുവനന്തപുരം പാലക്കാട് മിന്നൽ 6 മണിക്കൂർ 30 മിനിറ്റിൽ ഓടിയെത്തുമെന്നു കെഎസ്ആർടിസി നിശ്ചയിക്കുന്നത് നിമയ ലംഘനവും ക്രിമിനൽ കുറ്റവുമാണ്.

കഴിഞ്ഞ ദിവസം അങ്കമാലിയിൽ മിന്നൽ ബസുകളോടിക്കേണ്ട ഡ്രൈവർമാർക്കു നൽകിയ ക്ലാസ്സിൽ മിന്നലിന്റെ അമിത വേഗവും അപകട സാധ്യതയും ചൂണ്ടിക്കാട്ടിയ ഡ്രൈവർമാരോട് ഓപ്പേറേഷൻസ് വിഭാഗം മേധാവി അനിൽകുമാർ ഭപറഞ്ഞത് പുതിയ റണ്ണിങ് ടൈം ഗതാഗത കമ്മീഷണറും ഗതാഗത സെക്രട്ടറിയും അംഗീകരിച്ചതാണെന്നും ഉദ്ഘാടനത്തിന് അവരെത്തുമെന്നുമായിരുന്നു. മിന്നലിനെ നിയമപരമായി നേരിടുന്ന തൊഴിലാളികളെ സസ്‌പെന്റു ചെയ്തു പുറത്തു നിർത്തുമെന്നും താൽപ്പര്യമുള്ളവർ മാത്രം മിന്നൽ ഓടിക്കാനെത്തിയാൽ മതിയെന്നും അതുകൊണ്ട് ഓടിക്കാൻ തയ്യാറല്ലാത്തവർ മൗനം പാലിക്കണമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്്. മിന്നലിൽ നിശ്ചയിച്ചിരക്കുന്ന റണ്ണിങ് ടൈം എല്ലാം നിയമ വിരുദ്ധമാണെന്നും പാലക്കാട്ടു സർവ്വീസിനേക്കാൾ അപകടകരം തിരുവനന്തപുരം കാസർകോഡും തിരുവനന്തപുരം കണ്ണൂരും തിരുവനന്തപുരം കട്ടപ്പന, കുമളി ബത്തേരി, മാനന്തവാടി സർവ്വീസുകളാണെന്നും ഈ സർവ്വീസുകൾ എല്ലാ റണ്ണിങ് ടൈം പുൻ നിശ്ചയിച്ച് D3 / 875 സർക്കുലറിനെ അടിസ്ഥാനമാക്കി റണ്ണിങ് ടൈം പുനർ നിശ്ചയിക്കുകയും ചെയ്യണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

ആർ ബാലകൃഷ്ണപിള്ള മന്ത്രിയും കെഎസ് വിജയൻ എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന കാലഘട്ടത്തിൽ മിന്നുലമായി സമാനമായി കൊണ്ടു വന്നതായിരുന്നു നിലവിലെ സൂപ്പർ ഫാസ്റ്റുകൾ. അതിന്റെ നിയമ വിരുദ്ധ വേഗത ചൂണ്ടിക്കാട്ടി ഉദ്ഘാടനം വരെ തടസപ്പെടുത്തിയ സിഐടിയു യൂണിയനായ കെഎസ്ആർടിഇഎയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണനും സംസ്ഥാന ഭാരവാഹിയായ സുശീലനുമാണ് ഓപ്പറേഷൻസ് വിഭാഗം മേധാവി അനിൽ കുമാറിനോടൊപ്പം മിന്നൽ സർവ്വീസുകളുടെ നിയമ വിരുദ്ധ ഓട്ട സമയം നിശ്ചയിച്ചതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ദീർഘദൂര വരുമാനം കൂട്ടാനല്ല സ്ഥലങ്ങൾ സർവ്വീസുകൾ അടങ്ങുന്ന സ്വകാര്യ ബസുകളുടെ സർവ്വീസുകളുടെ റണ്ണിങ് ടൈം മെച്ചപ്പെടുത്താൻ കെഎസ്ആർടിസി മിന്നലിന്റെ ഉദാഹണം ചൂണ്ടിക്കാണിക്കാനാണ് മിന്നൽ രൂപകൽപ്പന ചെയ്യന്നതെന്നും ആരോപണമുണ്ട്. കൊട്ടാരക്കര സ്വകാര്യ ബസുടമയും ഓപ്പറേഷൻസ് മോധാവി അനിൽകുമാറും കേരള ഹൈക്കോടതിയിലെ സീനിയറായ ഒരു റൂട്ടു കേസ് കൈകാര്യം ചെയ്യുന്ന പ്രമുഖ അഭിഭാഷകനും ആണ് ഈ ഗൂഡ നീക്കത്തിനു പിന്നിലെന്നും ഗതാഗത കമ്മീഷണറെയും ഗതാഗത സെക്രട്ടറിയെയും കേസിൽ കുടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്.

മിന്നൽ ഓട്ടം ആരംഭിച്ചിരിക്കുന്നതിന്റെ പിേറ്റ ദിവസം തന്നെ സ്വകാര്യ ബാസുകളുടെ റണ്ണിങ് ടൈം കൂട്ടണമെന്ന കേസുമായി ഹൈക്കോടിതിയിൽ കേസ് ഫയൽ ചെയ്യാൻ തയ്യാറായിരിക്കുകയാണ് സ്വകാര്യ ബസുടമകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP