Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവ് ബജറ്റ് വിഹിതത്തിലും അപ്പുറത്തേക്ക്; 53 ലക്ഷം ധനവകുപ്പ് വകയിരുത്തിയ സ്ഥാനത്ത് ചെലവായത് കൂടുതൽ തുക; വീണ്ടും പണം അനുവദിച്ച് ഉത്തരവിറക്കി ധനവകുപ്പ്; മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസയുടെ അടുത്ത ബില്ലും കൂടി എത്തുമ്പോൾ കൂടുതൽ ഫണ്ട് വേണ്ടി വരും

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവ് ബജറ്റ് വിഹിതത്തിലും അപ്പുറത്തേക്ക്; 53 ലക്ഷം ധനവകുപ്പ് വകയിരുത്തിയ സ്ഥാനത്ത് ചെലവായത് കൂടുതൽ തുക; വീണ്ടും പണം അനുവദിച്ച് ഉത്തരവിറക്കി ധനവകുപ്പ്; മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസയുടെ അടുത്ത ബില്ലും കൂടി എത്തുമ്പോൾ കൂടുതൽ ഫണ്ട് വേണ്ടി വരും

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവ് ബജറ്റിനേക്കാൾ അപ്പുറത്തേക്ക്. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കുവേണ്ടി മാത്രം ബജറ്റ് വിഹിതത്തിനനടുത്ത് തുക ചെലവായതോടെ വീണ്ടും പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ആകെ 53 ലക്ഷം രൂപയാണ് ഇതുവരെ ധനവകുപ്പ് മന്ത്രിസഭാംഗങ്ങളുടെ ചികിത്സാക്കായി കരുതിയിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ ഈമാസത്തെ ചികിത്സക്കായുള്ള ഫണ്ട് അനുവദിക്കുന്നതിനാണ് ഇത്രപെട്ടെന്ന് കൂടുതൽ തുക ്അനുവദിച്ചതെന്നും കരുതുന്നു.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികിൽസ ചെലവിനായി 28 ലക്ഷം രൂപയായിരുന്നു ഈ സാമ്പത്തിക വർഷം വകയിരുത്തിയത്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസക്ക് ചെലവായ 29.82 ലക്ഷം രൂപ ഏപ്രിൽ 16 ന് മുഖ്യമന്ത്രിക്ക് നൽകാൻ ഉത്തരവായിരുന്നു.

മുഖ്യമന്ത്രിക്ക് ഈ തുക നൽകിയതോടെ ബന്ധപ്പെട്ട ബജറ്റ് ശീർഷകത്തിൽ വകയിരുത്തിയ തുക തീർന്നതോടെ പൊതുഭരണ ബജറ്റ് വിങ് ഏപ്രിൽ 23 ന് 25 ലക്ഷം രൂപ കൂടി അധിക ധനമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചു. ധന എക്സ്പെൻഡിച്ചർ വിങ് ഈ പ്രൊപ്പോസൽ വിശദമായി പരിശോധിച്ചതിനുശേഷം മെയ് 9 ന് തുക അനുവദിക്കണമെന്ന് ധന ബജറ്റ് വിംഗിനോടാവശ്യപ്പെട്ടു. പിറ്റേ ദിവസം (മെയ് 10 ) ധന ബജറ്റ് - ഡി വകുപ്പിൽ നിന്ന് 25 ലക്ഷം രൂപ അധിക ധനമായി അനുവദിച്ചു.

ഇതോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികിൽസക്ക് സാമ്പത്തിക വർഷം തുടങ്ങി 40 ദിവസത്തിനുള്ളിൽ അനുവദിച്ചത് 53 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസയുടെ അടുത്ത ബില്ലും കൂടി കൊടുക്കുമ്പോൾ ചികിൽസ ചെലവിനായിവീണ്ടും ധനവകുപ്പിനോട് ഫണ്ട് ആവശ്യപ്പെടേണ്ടി വരും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും സംസ്ഥാനത്തിനകത്തോ, രാജ്യത്തിനകത്തോ ചികിൽസ തേടാൻ ശ്രമിക്കേണ്ടതാണേന്നാണ് വിമർശകരുടെ വാദം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തങ്ങളുടെ രാജ്യത്തിനകത്തെ ആശുപത്രികളിൽ വിശ്വാസമില്ലാത്തത് ജനങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. പരസ്യങ്ങളിൽ മാത്രമായി നമ്പർ വൺ കേരളം ചുരുങ്ങും.

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ഈമാസ 10നാ് കേരളത്തിൽ തിരിച്ചെത്തിയത്. പുലർച്ചെ 3.30ന് ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് ഫ്‌ളെറ്റിലാണ് മുഖ്യമന്ത്രി എത്തിച്ചത്. ഒപ്പം ഭാര്യ കമലയും ഉണ്ടായിരുന്നു. ഡിജിപി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. ചികിത്സയിലിരിക്കെ ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി സജീവമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP