Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോറി ക്ലീനറായ ആൾ കണ്ണഞ്ചിക്കുന്ന വേഗത്തിൽ ടാങ്കർ ഉടമയായി; ദുരൂഹത വർദ്ധിപ്പിച്ച് സഹോദരങ്ങളുടെ സംശയാസ്പദ മരണങ്ങളും; റൂട്ട് വെരിഫിക്കേഷനിൽ കള്ളക്കളി നടത്തുമ്പോൾ ടാങ്കർ മുതലാളിമാരുടെ പോക്കറ്റിലേക്ക് ഒഴുകിയത് ലക്ഷങ്ങൾ; മിൽമയിലെ ടാങ്കറുകൾ പലതും ബിനാമികളുടെതോ? പാൽപ്പൊടി ഇടപാടിൽ അഴിമതി പുകയുമ്പോൾ വെട്ടിലാക്കി ടാങ്കർ ബില്ലുകളിലെ വെട്ടിപ്പും; അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള സഹകരണവേദി; കേരളം കണികണ്ടുണരുന്ന നന്മയിൽ പുകയുന്നത് അഴിമതിക്കഥകൾ തന്നെ

ലോറി ക്ലീനറായ ആൾ കണ്ണഞ്ചിക്കുന്ന വേഗത്തിൽ ടാങ്കർ ഉടമയായി; ദുരൂഹത വർദ്ധിപ്പിച്ച് സഹോദരങ്ങളുടെ സംശയാസ്പദ മരണങ്ങളും; റൂട്ട് വെരിഫിക്കേഷനിൽ കള്ളക്കളി നടത്തുമ്പോൾ ടാങ്കർ മുതലാളിമാരുടെ പോക്കറ്റിലേക്ക് ഒഴുകിയത് ലക്ഷങ്ങൾ; മിൽമയിലെ ടാങ്കറുകൾ പലതും ബിനാമികളുടെതോ? പാൽപ്പൊടി ഇടപാടിൽ അഴിമതി പുകയുമ്പോൾ വെട്ടിലാക്കി ടാങ്കർ ബില്ലുകളിലെ വെട്ടിപ്പും; അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള സഹകരണവേദി; കേരളം കണികണ്ടുണരുന്ന നന്മയിൽ പുകയുന്നത് അഴിമതിക്കഥകൾ തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: ഫെബ്രുവരിയിൽ നടന്ന 273 മെട്രിക് ടണ്ണിന്റെ പാൽപ്പൊടി ഇടപാടിൽ രണ്ടു കോടിയിലേറെ രൂപയാണ് മിൽമ നഷ്ടം വരുത്തിവെച്ചത്. മിൽമയുടെ ഉന്നതർ നടത്തിയ അഴിമതി തന്നെയാണ് പാൽപ്പൊടി ഇടപാടിൽ തെളിഞ്ഞു കാണുന്നത്. കേരളത്തിലെ ക്ഷീരകർഷകർക്കും അതുമായി ബന്ധപ്പെട്ട ക്ഷീര സഹകരണ സംഘങ്ങളിലേക്കും ആശ്വാസദായകമായി ഒഴുകി നീങ്ങേണ്ടിയിരുന്ന പണമാണ് ചിലരുടെ പോക്കറ്റുകളിലേക്ക് പോയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ ഒഴിവാക്കി സ്വകാര്യ ഡയറിയിൽ നിന്നുമാണ് നഷ്ടം വരുത്തിവെച്ച് മിൽമ പാൽപ്പൊടി എത്തിച്ചത്. 273 മെട്രിക് ടൺ പാൽപ്പൊടിയുടെ തുക സഹകരണ സംഘങ്ങളിലേക്ക് ആണ് പോയതെങ്കിൽ അത് സഹകരണ സംഘങ്ങൾക്ക് തന്നെ ഗുണപ്രദമായി മാറുമായിരുന്നു. സഹകരണ സംഘത്ത് നിലകൊണ്ടു തന്നെയാണ് സഹകരണ സംഘങ്ങളെ വഞ്ചിക്കുന്ന നിലപാട് പാൽപ്പൊടി ഇടപാടിൽ മിൽമ കൈക്കൊണ്ടത്. രണ്ടു കോടി രൂപ ഇടപാടിൽ നഷ്ടം വന്നപ്പോൾ പഞ്ചാബിൽനിന്നും വന്നു എന്ന് കാണിച്ച് ചെന്നൈയിൽ നിന്നും എത്തിച്ചപ്പോൾ ട്രാൻസ്‌പോർട്ടെഷൻ ചാർജ് ഇനത്തിലും കാൽക്കൊടിയോളം രൂപ മിൽമ നൽകി. ഇതെല്ലാം മിൽമയിൽ നടക്കുന്ന വൻവെട്ടിപ്പിലെക്കാണ് വിരൽ ചൂണ്ടുന്നത്.

രണ്ടു കോടി നഷ്ടം വന്ന പാൽപ്പൊടി ഇടപാടിന്റെ ഭാഗമായി 13 ലോഡ് ലോറികളാണ് ഈ പാൽപ്പൊടിയും വഹിച്ചു കേരളത്തിലേക്ക് വന്നത്. സ്വകാര്യ ഡയറിയുള്ളത് പഞ്ചാബിൽ ആയതിനാൽ ചെന്നൈയിൽ നിന്നും എത്തിച്ച ശേഷം പഞ്ചാബിൽ നിന്നും എത്തിച്ച് എന്ന് പറഞ്ഞു ട്രാൻസ്‌പോർട്ടെഷൻ ചാർജ് ആയി കാൽക്കോടിയോളം രൂപയാണ് മിൽമ നൽകിയത്. മറുനാടന് നൽകിയ മറുപടിയിൽ മിൽമ പറഞ്ഞത് പഞ്ചാബിൽ നിന്നും എത്തിച്ചതായി എജന്റ്‌റ് പറഞ്ഞതിനാലാണ് കാൽക്കോടിയോളം രൂപ ട്രാൻസ്‌പോർട്ട് ചാർജ് നൽകിയത് എന്നാണ്. എന്തുകൊണ്ട് മിൽമ ഈ ലോഡിന്റെ ഈ വേ ബിൽ ചെക്ക് ചെയ്തില്ല. പഞ്ചാബിൽ നിന്നും വരുമ്പോൾ മറികടന്നു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരങ്ങൾ ഇ വേ ബില്ലിൽ കാണിക്കും. ചെന്നൈയിൽ നിന്നും വരുന്ന ലോഡിന് പഞ്ചാബിൽ നിന്നുള്ള വിവരങ്ങൾ കാണിക്കാൻ കഴിയാത്തതിനാൽ അത് ബില്ലിൽ അടയാളപ്പെടുത്തുകയും ചെയ്യപ്പെട്ടില്ല. ഗോപ്യമായി മിൽമ കാൽക്കോടിയോളം രൂപ നൽകുകയും എജന്റ്‌റ് പഞ്ചാബിൽ നിന്നും വന്നു എന്ന് പറഞ്ഞത് അനുസരിച്ച് തുക നൽകുകയും ചെയ്തു എന്ന് മറുനാടനെ അറിയിക്കുകയും ചെയ്തു.

പാൽപ്പൊടി ഇടപാടിൽ ട്രാൻസ്‌പോർട്ടെഷൻ ഇനത്തിൽ വൻ വെട്ടിപ്പ് മറുനാടൻ വിരൽ ചൂണ്ടിയപ്പോൾ തന്നെയാണ് മിൽമയിൽ പാൽ എത്തിക്കാൻ ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ഇടപാടുകളുടെയും വെട്ടിപ്പ് മറ നീക്കി പുറത്ത് വരുന്നത്. മിൽമ ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക് കുതിക്കുമ്പോൾ അഴിമതിക്കണ്ണുകൾ ഉള്ള ഒരു ലോബി മിൽമയെ ചുറ്റിപ്പറ്റി നിൽക്കുന്നു എന്ന് തന്നെയാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മിൽമയിൽ ഓടുന്ന പല ടാങ്കറുകളും ബിനാമി ഉടമകളുടെ പേരിലാണ് ഉള്ളത് എന്ന വിവരമാണ് ലഭിച്ചത്. മിൽമയുമായി ബന്ധമുള്ളവരുടെ ടാങ്കറുകൾ ആണ് മിൽമയ്ക്ക് ഓടുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് പാൽ എടുക്കാൻ പോകുന്ന ടാങ്കറുകൾക്ക് അധിക കിലോമീറ്റർ എഴുതി നൽകുന്ന രീതിയും നിലവിലുണ്ട്. ഇരുനൂറും മുന്നൂറും കിലോമീറ്റർ ഇങ്ങനെ കിലോമീറ്ററുകൾ എഴുതി നൽകുന്നതായി സൂചനയുണ്ട്. റൂട്ടിൽ ഓടുമ്പോൾ യഥാർത്ഥ കിലോമീറ്ററിൽ കൂടുതലുള്ള ബില്ലുകളാണ് ഇവർക്ക് പാസാക്കി നൽകുന്നത്. റൂട്ടി വെരിഫിക്കേഷനിൽ കള്ളക്കളി നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.റൂട്ട് വെരിഫിക്കേഷൻ നടത്തുന്നവരാണ് കിലോമീറ്ററുകൾ ഫിക്‌സ് ചെയ്ത് ദൂരം കാൽക്കുലെറ്റ് ചെയ്ത് നൽകേണ്ടത്. ഒരു ഡ്രൈവർ കൂടി റൂട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. പക്ഷെ കിലോമീറ്ററുകൾ തീരുമാനിക്കാൻ വേറെ ആളുകൾ ഉണ്ടാകും. ഇവർ കിലോമീറ്റർ അനുവദിച്ച് നൽകും. ഈ കിലോമീറ്റർ അനുസരിച്ചുള്ള തുകയാണ് മിൽമ പാസാക്കികൊടുക്കുക. മിൽമയുടെ വിരലുകൾക്കിടയിലൂടെ ലക്ഷങ്ങൾ തന്നെ ടാങ്കർ ലോറി ബിൽ ഇനത്തിൽ ചോർന്നു പോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദിവസേന ഓടുന്ന ടാങ്കറുകൾ ആയതിനാൽ ചെറിയ കിലോമീറ്റർ ദൂരം പോലും അധിക നഷ്ടത്തിനു വകവയ്ക്കും. ഈ ഘട്ടത്തിൽ തന്നെയാണ് ഒത്തുകളി വഴിയുള്ള അധിക കിലോമീറ്ററുകൾ ചമയ്ക്കുന്ന രീതി.

മിൽമയിലെ ടാങ്കറുകൾ ബിനാമി രീതിയിൽ ഉള്ളതാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്ന സംഭവമാണ്. ടാങ്കർ ക്ലീനറായി എത്തിയ ആൾ ടാങ്കറുകളുടെ ഉടമയായി മാറുന്നു. ലക്ഷക്കണക്കിനു രൂപ വിലവരുന്നതാണ് ടാങ്കറുകൾ. ക്ലീനർ ആയ ഇയാൾ എങ്ങനെ ടാങ്കർ ഉടമയായി എന്നത് ദുരൂഹമായി നിലനിൽക്കുന്നു. ലോറി ക്ലീനർ ആയ ഇയാളും സഹോദരനും ടാങ്കർ ഉടമകളായി. ഇതിനുള്ള അസറ്റ് ഇവർക്ക് എവിടെ നിന്ന് വന്നു എന്ന് തന്നെ ചോദ്യം വന്നിരുന്നു. ദുരൂഹമായി സാഹചര്യത്തിലാണ് ഇയാളുടെയും സഹോദരനും മരിച്ചതും. ജീവിച്ചിരുന്നപ്പോൾ ടാങ്കർ ഉടമകളുടെ രീതിയിൽ ആയിരുന്നില്ല ഇവരുടെ ജീവിതം. ഇപ്പോൾ ഇവരുടെ കുടുംബാംഗങ്ങളുടെ പേരിലാണ് ടാങ്കറുകൾ. പക്ഷെ എപ്പോഴും ടാങ്കർ ഉടമകളുടെ രീതിയിലുള്ള ജീവിതവുമല്ല ഇവരുടെ കുടുംബാംഗങ്ങൾ നയിക്കുന്നത്. ഈ ടാങ്കറുകൾ ഇവരുടെ കുടുംബം വകയാണെന്ന് ഇവരെ അറിയുന്ന ആരും വിശ്വസിക്കുന്നുമില്ല. എല്ലാം മിൽമയിൽ നടക്കുന്ന അഴിമതികളിലേക്ക് വിരൽ ചൂണ്ടുകയാണ്. മിൽമയുടെ പാൽപ്പൊടി ഇടപാട് അന്വേഷിക്കണമെന്നു ഇപ്പോൾ തന്നെ ആവശ്യം ഉയർന്നു കഴിഞ്ഞു.

കേരള സഹകരണവേദിയാണ് പാൽപ്പൊടി ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത്. കിലോയ്ക്ക് 233 രൂപയ്ക്കുള്ള പാൽപ്പൊടി മിൽമ വാങ്ങിയത് 306 രൂപയ്ക്ക് ആണെന്ന് റിപ്പോർട്ടുകളിൽ നിന്നും തെളിയുന്നു. ചെന്നൈയിലെ ജയലീല എന്ന ബ്രോക്കറാണ് മിൽമയ്ക്ക് പാൽപ്പൊടി എത്തിച്ചത്. രണ്ടു കോടിയുടെ നഷ്ടം ഈ ഇടപാടിൽ മിൽമയ്ക്ക് വന്നിട്ടുണ്ട്. ഇതിൽ അന്വേഷണം വേണം. മുഖ്യമന്ത്രിയും ക്ഷീരവികസനവകുപ്പ് മന്ത്രിയും ഈ കാര്യം അന്വേഷിക്കണം-പ്രസ്താവനയിൽ കേരള സഹകരണവേദി ചൂണ്ടിക്കാട്ടുന്നു. ആനന്ദ് മാതൃകയിൽ അമ്പതിലേറെ ക്ഷീര മാതൃക സംഘങ്ങൾ പാൽ സ്വീകരിക്കണമെന്ന് മിൽമയ്ക്ക് അപേക്ഷ നൽകിയിട്ടും പാൽ സ്വീകരിക്കാതെ പാൽപ്പൊടി കലക്കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന സമീപനമാണ് മിൽമയുടേത്. പാലിന് പകരം പാൽപ്പൊടി വാങ്ങിക്കുമ്പോൾ വലിയ രീതിയിലുള്ള കമ്മിഷൻ ലഭിക്കും. എൻസിഡിഎഫ്‌ഐയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് ഇടപാട് എന്നാണ് സംശയിക്കുന്നത്. എൻസിഡിഎഫ്‌ഐയുടെ ഭരണ സമിതി അംഗമാണ് തിരുവനന്തപുരം മേഖലാ ചെയർമാൻ എന്നതിനാൽ ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന് ക്ഷീര കർഷകർ വിശ്വസിക്കുന്നു. തിരുവനന്തപുരം മേഖലാ യൂണിയനിൽ നിന്നും രേഖകൾ പിടിച്ചെടുത്ത് സമഗ്ര വിജിലൻസ് അന്വേഷണം വേണമെന്നു മുഖ്യമന്ത്രിയോടും ക്ഷീരവികസനവകുപ്പ് മന്ത്രിയോടും ആവശ്യപ്പെടുന്നു- കേരള സഹകരണവേദി. ഇതാണ് സഹകരണ വേദിയുടെ പ്രസ്താവനയിൽ പറയുന്നത്.

പാൽപ്പൊടി ഇടപാടിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

പർച്ചേസ് ഓർഡറിൽ കൃത്രിമം നടത്തി രണ്ടു കോടിയിലേറെ രൂപയുടെ അഴിമതിയാണ് മിൽമയുടെ തലപ്പത്തിരിക്കുന്നവർ നടത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പാൽപ്പൊടി ഇടപാടിലാണ് ഈ അഴിമതി വന്നത്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കേന്ദ്രീകൃത സംവിധാനമായ എൻസിഡിഎഫ്ഐ വഴിയാണ്. മിക്ക സംസ്ഥാനങ്ങളിലേയും മിൽമ പോലുള്ള സഹകരണ സംഘങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എൻസിഡിഎഫ്ഐയിൽ നിന്നും വാങ്ങുന്നു എന്ന വ്യാജേന സ്വകാര്യ ഡയറിയിൽ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മിൽമ ഉന്നതർക്ക് അഴിമതിയിലുള്ള ബന്ധം വ്യക്തമാണ്. ഫെബ്രുവരിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി പുറത്ത് നിന്ന് വാങ്ങിയപ്പോൾ അതിനു ഒരു കിലോഗ്രാമിൽ കാണിച്ചത് ഒരു കിലോയ്ക്ക് 306 രൂപയും പ്ലസ് ജിഎസ്ടിയുമാണ്. എന്നാൽ മറ്റൊരു പർച്ചേസിൽ കാണിച്ചത് ഒരു കിലോയ്ക്ക് 233 രൂപയും. ഈ ഇടപാടിന്റെ ഒരു മെയിൽ പുറത്ത് വന്നപ്പോഴാണ് തട്ടിപ്പിന്റെ ആഴവും പരപ്പും ബോധ്യമാകുന്നത്. ഒരു കിലോ പാൽപ്പൊടി വാങ്ങുന്നതിൽ ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഈ രീതിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി കേരളത്തിൽ എത്തിയപ്പോൾ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറിയാണ് നടന്നിരിക്കുകയാണ്. മിൽമയുമായി ബന്ധപ്പെട്ട ഏതൊക്കെയോ പോക്കറ്റുകളിലേക്കാണ് ഇത്രയും പണം ഒഴുകി നീങ്ങിയിരിക്കുന്നത്. ഈ ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. മിൽമയുടെ തലപ്പത്തുള്ള ഉന്നതർ അറിഞ്ഞുകൊണ്ടുള്ള ഈ അഴിമതി ഇടപാട് പരിശോധിച്ചാൽ അടിതൊട്ടു മുടിവരെ അഴിമതി നടന്നതായി വ്യക്തമാണ്.

പാൽപ്പൊടി ആവശ്യമെങ്കിൽ പാൽപ്പൊടി വാങ്ങണം.ഇത് കേരളത്തിനു പുറത്ത് നിന്ന് തന്നെ വാങ്ങണം. മിൽമ സഹകരണ സെക്ടറിൽ ആയതിനാൽ സഹകരണ സെക്ടറിൽ നിന്നോ മറ്റു സർക്കാരുകളിൽ നിന്നോ മിൽമയ്ക്ക് പാൽപ്പൊടി സംഭരിക്കാം. പക്ഷെ ഇത് അഴിമതി നടത്താൻ വേണ്ടി സ്വകാര്യ ഡയറിയിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്. സ്വകാര്യ ഡയറിയിൽ നിന്നും പാൽപ്പൊടി വാങ്ങുന്ന ഒരു രീതി മിൽമയിൽ നിലവിലില്ല. പാൽപ്പൊടിക്ക് ദൗർലഭ്യമുണ്ടെന്നു വരുത്തി എൻസിഡിഎഫ്ഐ വഴി പാൽപ്പൊടി എത്തിക്കുന്നു എന്ന് പറഞ്ഞു 273 മെട്രിക് ടൺ പാൽപ്പൊടി നാരായണ അഗ്രോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പഞ്ചാബിലുള്ള സ്ഥാപനത്തിൽ നിന്നും കേരളത്തിലുള്ള മൂന്നു യൂണിയനിലേക്കും എൻസിഡിഎഫ്ഐ വഴി പർച്ചേസ് ചെയ്തു എന്നാണ് വരുത്തി തീർക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ റീജിയണലുകളിലേക്കാണ് പാൽപ്പൊടി ഇടപാട് നടന്നിരിക്കുന്നത്. പഞ്ചാബിലുള്ള നാരായണ അഗ്രോ ഫുഡ്സ്പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇതിന്റെ വരവ്. എന്നാൽ ഇത് സപ്ലൈ ചെയ്തിരിക്കുന്നത് ജയലീല ഇംപക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെന്നൈയിലുള്ള എജന്റ്റ് ആണ് സപ്ലൈ ചെയ്തിരിക്കുന്നത്. ഇവർ ഒരു ബ്രോക്കർ ആണ്. ഒരു കിലോയ്ക്ക് 306 രൂപയ്ക്ക് ആണ് ഇതിന്റെ സപ്ലൈ നടന്നിരിക്കുന്നത്.പക്ഷെ മറ്റൊരു മെയിലിൽ വേറൊരു ഇടപാടിൽ യഥാർത്ഥ വില കാണിക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 233 രൂപയാണ് ഇത്. ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. എൻസിഡിഎഫ്ഐ ട്രേഡിങ് വെബ്‌സൈറ്റിൽ കേരള കോ-ഓപ്പറെറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഇങ്ങനെ പാൽപ്പൊടി വാങ്ങിയതായോ നാരായണ അഗ്രോ ഫുഡ്സ് സപ്ലൈ ചെയ്തതായോ ഒരു വിവരവും നൽകിയിട്ടില്ല. ജനുവരി ഒന്ന് മുതലുള്ള സകല പർച്ചേസ് എടുത്താലും ഇത് കാണാൻ കഴിയില്ല. എൻസിഡിഎഫ്ഐയ്ക്ക് പ്രൈവറ്റ് ഡയറിയിൽ നിന്നോ പ്രൈവറ്റ് എജന്റിൽ നിന്നോ പാൽപ്പൊടി വാങ്ങാൻ അവകാശമില്ല.

പാൽപ്പൊടി സംഭരിക്കാൻ ക്ഷീരസഹകരണ രംഗത്ത് എൻഡിഡിബിയുണ്ട്. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ഉണ്ട്. സബ്സിഡിയറി യൂണിറ്റ് ആയ എൻസിഡിഎഫ്ഐ ബോർഡ് ഉണ്ട്. എൻസിഡിഎഫ്ഐ വഴിയാണ് പാൽപ്പൊടി അറേഞ്ച് ചെയ്ത് എന്ന് പറഞ്ഞിട്ട് സ്വകാര്യ ഡയറിയിൽ നിന്നാണ് മിൽമ പാൽപ്പൊടി വാങ്ങിയിരിക്കുന്നത്. എൻസിഡിഎഫ്ഐയിൽ മിൽമ പോലുള്ള എല്ലാ ഏജൻസികളും ഇതിൽ അംഗമാണ്. കോപ്പറെറ്റീവ് സെക്ടറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഉത്പ്പന്നങ്ങൾ ഇതിന്നകത്ത് വിപണനം ചെയ്യുന്ന ഒരു സംവിധാനം ഒരുക്കാൻ വേണ്ടിയാണ് എൻസിഡിഎഫ്ഐ ഉള്ളത്. മിൽമ തിരുവനന്തപുരം റീജിയണൽ ചെയർമാൻ കല്ലട രമേശ് ഇതിന്റെ ബോർഡ് മെമ്പർ ആണ്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കോപ്പറെറ്റീവ് സെക്ടറിൽ ഉള്ള ഇതര സർക്കാർ സഹകരണ യൂണിയനുകളിൽ നിന്നാണ്. ഗുജറാത്തിലെ അമുലിൽ നിന്ന് വാങ്ങാം. അതുകൂടാതെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത് സഹകരണ യൂണിയനുകൾ എല്ലാം എൻസിഡിഎഫ്ഐയിൽ അംഗങ്ങളാണ്. ഇവരിൽ നിന്നെല്ലാം പാൽപ്പൊടി വാങ്ങാം. എൻസിഡിഎഫ്ഐ ക്രയവിക്രയങ്ങൾ എല്ലാം അവരുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരിൽ മിൽമ അവരിൽ നിന്ന് പാൽപ്പൊടി വാങ്ങിയിട്ടില്ല. എൻസിഡിഎഫ്ഐയിൽ നിന്ന് വാങ്ങുന്ന എന്ന രീതിയിൽ എല്ലാവരെയും കബളിപ്പിച്ച് ഉന്നതർ സ്വകാര്യ ഡയറിയിൽ നിന്നാണ് പാൽപ്പൊടി വാങ്ങിയത്. അഴിമതി ലക്ഷ്യമാക്കി തന്നെയാണ് ഈ പാൽപ്പൊടി ഇടപാട് ഇവർ നടത്തിയത്. ഒറ്റനോട്ടത്തിൽ എൻസിഡിഎഫ്ഐയിൽ വാങ്ങുന്നു എന്നു തോന്നാം. പക്ഷെ രേഖകൾ മിൽമയുടെ കള്ളങ്ങൾ എല്ലാം വെളിയിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. എൻസിഡിഎഫ്ഐ വഴിയാണെങ്കിൽ ജയലീലയുടെ ഒരു സാന്നിധ്യവും ആവശ്യവുമില്ല. ഇതവർ ഇൻവോയിസ് ചെയ്യേണ്ട കാര്യമില്ല.

പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിക്കുന്നു എന്ന പേരിൽ പർച്ചേസ് ഓർഡർ ഉണ്ടാക്കി പാൽപ്പൊടി എത്തിച്ചത് ചെന്നൈയിൽ നിന്നാണ്. പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന് വരുത്തിത്തീർത്ത് ട്രാൻസ്പോർട്ടേഷൻ ചാർജ് വാങ്ങുന്നത് പഞ്ചാബ് മുതലുള്ളത്. ട്രാൻസ്പോർട്ടെഷൻ ബില്ലിൽ ഇത് വ്യക്തമാണ്. പഞ്ചാബ് മുതലുള്ള ട്രാൻസ്പോർട്ടേഷൻ ചാർജ് വാങ്ങിയപ്പോൾ പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നുമാണ്. ബില്ലിൽ ചെന്നൈയിൽ നിന്നും വന്ന ദൂരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിൽ നിന്നാണ് വരുന്നത് എങ്കിൽ ക്രോസ് ചെയ്തു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരം ലഭിക്കും. അതൊന്നും വന്നിട്ടുമില്ല. പാൽപ്പൊടി ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ്. പാൽപ്പൊടി ഇടപാട് ഇത് തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP