Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഷ്യാനെറ്റിനെ സംഘപരിവാർ അജണ്ടയിലേക്ക് മാറ്റാനുള്ള ഉടമയുടെ നീക്കം ജീവനക്കാരുടെ സംഘടിത ചെറുത്ത് നിൽപ്പോടെ പൊളിഞ്ഞു; ഇന്ത്യ ടുഡേ തുടങ്ങുന്ന മലയാളി ചാനലിലേക്ക് ചാനൽ തലവന്റെ നേതൃത്വത്തിൽ കൂട്ടമാറ്റം ഉറപ്പായപ്പോൾ ജീവനക്കാർക്ക് സ്വാതന്ത്ര്യം തിരിച്ചു കൊടുത്ത് രാജീവ് ചന്ദ്രശേഖർ

ഏഷ്യാനെറ്റിനെ സംഘപരിവാർ അജണ്ടയിലേക്ക് മാറ്റാനുള്ള ഉടമയുടെ നീക്കം ജീവനക്കാരുടെ സംഘടിത ചെറുത്ത് നിൽപ്പോടെ പൊളിഞ്ഞു; ഇന്ത്യ ടുഡേ തുടങ്ങുന്ന മലയാളി ചാനലിലേക്ക് ചാനൽ തലവന്റെ നേതൃത്വത്തിൽ കൂട്ടമാറ്റം ഉറപ്പായപ്പോൾ ജീവനക്കാർക്ക് സ്വാതന്ത്ര്യം തിരിച്ചു കൊടുത്ത് രാജീവ് ചന്ദ്രശേഖർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ രാഷ്ട്രീയവുമായി അടുപ്പമുള്ളവരെ മാത്രം എഡിറ്റോറിയലിൽ നിയമിച്ചാൽ മതിയെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇമെയിൽ ഏറെ ചർച്ചയായിരുന്നു. വിവാദത്തെ തുടർ ഇത പിൻവലിക്കുന്നതായും രാജീവ് ചന്ദ്രശേഖറിന് കീഴിലെ മാദ്ധ്യമങ്ങളിലെ തലവന്മാർക്ക് അറിയിപ്പും വന്നു. എന്നാൽ ചാനലിനെ സംഘപരിവാർവൽക്കിരിക്കാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. കേരളത്തിലെ എൻ ഡി എ വൈസ് ചെയർമാൻ കൂടിയായ രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസിൽ അടിമുടി അഴിച്ചു പണി നൽകുമെന്ന് ബിജെപി നേതാക്കളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഏഷ്യാനെറ്റിലെ ജീവനക്കാരുടെ ചെറുത്ത് നിൽപ്പിന് മുമ്പിൽ രാജീവ് ചന്ദ്രശേഖർ ഈ തീരുമാനം പിൻവലിക്കുകയാണ്. റേറ്റിംഗിൽ ന്യൂസ് ചാനലുകളിൽ ഒന്നാമതാണ് ഏഷ്യാനെറ്റ് ന്യൂസ്. ഈ പദവിക്ക് കോട്ടം തട്ടുന്നതൊന്നും ഉടൻ ചെയ്യാനില്ലെന്ന നിലപാടിലേക്ക് ചാനൽ ഉടമ മാറിയതായാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് സംഘപരിവാർ മുഖമുള്ളൊരാളെ നിയമിക്കാനായിരുന്നു തീരുമാനം. ഇതറിഞ്ഞതോടെ ഏഷ്യാനെറ്റിൽ പ്രശ്‌നങ്ങൾ ഉരുണ്ടു കൂടി. പ്രസ്‌ക്ലബ്ബിലെ ബാർ വിവാദത്തോടെ രണ്ട് പക്ഷമായി ജീവനക്കാർ മാറിയിരുന്നു. ഇതിൽ ജയ്ദീപിന്റെ നേതൃത്വത്തിലെ പ്രധാനികൾ ന്യൂസ് കേരള 18ലേക്ക് പോയതോടെ ഈ പ്രശ്‌നം അവസാനിച്ചു. അപ്പോഴാണ് ചാനൽ ഉടമയുടെ സംഘപരിവാർ അജണ്ട പുറത്തായത്. ഇതിനെ തുടർന്ന് ചാനലിന്റെ രാഷ്ട്രീയ നയം മാറ്റത്തിനെതിരെ ജീവനക്കാർ പ്രതിഷേധമുയർത്തി.

ചാനലിന്റെ ചീഫ് എഡിറ്ററായ എംജി രാധാകൃഷ്ണൻ രാജിവയ്ക്കുമെന്ന സൂചനയും നൽകി. ഇതിനിടെയിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ഹെഡ് ലൈൻ ടുഡേയുടെ നീക്കങ്ങളും നിർണ്ണായകമായി. അടുത്ത വർഷം മധ്യത്തോടെ കേരളം കേന്ദ്രീകരിച്ച് മലയാളം ചാനൽ തുടങ്ങാനാണ് ഹെഡ് ലൈൻ ടുഡേയുടെ തീരുമാനം. ഇതിന്റെ തലപ്പത്തേക്ക് അവർ പ്രധാനമായും കണ്ടത് എംജി രാധാകൃഷ്ണനെയായിരുന്നു. ഇതിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയതോടെ ഏഷ്യാനെറ്റിൽ സംഘപരിവാർവൽക്കരണം വേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ തൽക്കാലത്തേക്ക് തീരുമാനിക്കുകയായിരുന്നു.

ഏഷ്യാനെറ്റിലെ പ്രമുഖരെ അടർത്തിയെടുത്താണ് മലയാളത്തിൽ കാലുറപ്പിക്കാൻ ഹെഡ് ലൈൻ ടുഡേ ശ്രമം നടത്തുന്നത്. ഇന്ത്യാ ടുഡേ ഗ്രൂപ്പിന് കീഴിലെ ഹെഡ് ലൈൻ ടുഡേയിലെ ഉന്നതരെല്ലാം എംജി രാധാകൃഷ്ണന്റെ സുഹൃത്തുക്കളാണ്. ഇന്ത്യാ ടുഡേയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു നേരത്തെ രാധാകൃഷ്ണൻ. ഇന്ത്യാ ടുഡേ ഗ്രൂപ്പിനും വളരെ നല്ല അഭിപ്രായമാണ് രാധാകൃഷ്ണനെ കുറിച്ചുള്ളത്. ഇന്ത്യാ ടുഡേ മലയാളം മാസികയുടെ തുടക്കം മുതൽ രാധാകൃഷ്ണൻ അതിലായിരുന്നു പ്രവർത്തനം. ഈ അടുപ്പമാണ് ഹെഡ് ലൈൻ ടുഡേയുടെ മലയാളം ചാനലിന്റെ തലപ്പത്ത് രാധാകൃഷ്ണൻ മതിയെന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇത് മനസ്സിലാക്കിയാണ് രാജീവ് ചന്ദ്രശേഖർ ജീവനക്കാരുമായി ഒത്തുതീർപ്പിന് തയ്യാറായത്. ഏഷ്യാനെറ്റ് ന്യൂസിലെ ഏഡിറ്റോറിയൽ കാര്യങ്ങളിൽ മാദ്ധ്യമ പ്രവർത്തകർ വീണ്ടും പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. കവർ സ്റ്റോറി അടക്കമുള്ള പ്രോഗ്രാമുകൾ തിരിച്ചെത്തുന്ന് അതുകൊണ്ട് കൂടിയാണ്. നോട്ട് അസാധുവാക്കൽ വാർത്തകളിൽ പോലും പ്രധാനമന്ത്രി മോദിയെ അനുകൂലിക്കാതെയാണ് ഏഷ്യാനെറ്റിന്റെ വാർത്ത നൽകൽ.

ഇന്ത്യാ ടുഡേ ചാനൽ തുടങ്ങിയാൽ ഏഷ്യാനെറ്റിൽ നിന്ന് ആരും പോവാതിരിക്കാനുള്ള കരുതലാണ് ഇതിന് കാരണം. എംജി രാധാകൃഷ്ണനോട് ഒരു കാരണവശാലും ചാനൽ വിട്ടു പോകരുതെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാർ വൽക്കരണമെന്നത് വെറും മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും രാഷ്ട്രീയത്തേടും ചാനൽ വ്യവസായത്തേയും കൂട്ടിക്കുഴക്കില്ലെന്നും ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്.

എംജി രാധാകൃഷ്ണൻ ചാനൽ മാറിയാൽ അദ്ദേഹത്തോടൊപ്പം പല പ്രമുഖരും ചാനൽ വിടുമെന്ന തിരിച്ചറിവിനെ തുടർന്നായിരുന്നു ഇത്. മലയാള ചാനലുകളിലെ പ്രമുഖരെയെല്ലാം അടർത്തിയെടുത്ത് പുതിയ ചാനലാണ് ഹെഡ് ലൈൻ ടുഡേ ലക്ഷ്യമിടുന്നത്. അംബാനിയുടെ നെറ്റ് വർക്ക് 18ന് കീഴിൽ ന്യൂസ് കേരള 18 മലയാളത്തിൽ ന്യൂസ് ചാനൽ തുടങ്ങിയ സാഹചര്യത്തിലാണ് ഹെഡ് ലൈൻ ടുഡേയും പുതിയ ചാനലിനായി ശ്രമം തുടങ്ങിയത്. നെറ്റ് വർക്ക് 18നുമായാണ് ദേശീയ തലത്തിൽ ഹെഡ് ലൈൻ ടുഡേയുടെ പ്രധാന മത്സരം. ഈ സാഹചര്യത്തിലാണ് മലയാളത്തിലേക്കും അവർ എത്തുന്നത്.

താൻ ചെയർമാൻ ആയ മുഴുവൻ സ്ഥാപനങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെ ഇനി ആർഎസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് ചെയർമാൻ രാജീവ് ചന്ദ്രശേഖരന്റെ നിർദ്ദേശം വലിയ ചർച്ചയായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശ പ്രകാരം ജുപ്പീറ്റർ കാപ്പിറ്റൽ കമ്പനി സിഇഒ അമിത് ഗുപ്ത എഡിറ്റോറിയൽ തലവന്മാർക്ക് ഇമെയിൽ ചോർന്നതായിരുന്നു ഈ വാർത്തയ്ക്ക് ആധാരം. അതിനിടെ രാജീവ് ചന്ദ്രശേഖറിന്റെ കീഴിലുള്ള മലയാളം ചാനലായ ഏഷ്യാനെറ്റ് ന്യൂസിൽ സംഘപരിവാർവൽക്കരണം തുടങ്ങുന്നതിന്റെ സൂചനകളും പുറത്തന്നു.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ തലപ്പത്ത് ആർഎസ്എസ് ആശയങ്ങളോട് അടുപ്പമുള്ള വ്യക്തിയെ തീരുമാനിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ചന്ദ്രശേഖറിന് നിർദ്ദേശം നൽകിയതായി സൂചനയെത്തി. ഇതിന്റെ മറവ് പിടിച്ച് ജന്മഭൂമിയുടെ മുൻ എഡിറ്റർ ഹരി എസ് കർത്തയെ ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തിക്കാൻ ബിജെപിയിലെ ഔദ്യോഗിക പക്ഷം ചരട് വലികൾ തുടങ്ങി. ഇതോടെയാണ് ഏഷ്യാനെറ്റിലെ ജീവനക്കാർ എതിർപ്പുമായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തുണ്ടായിരുന്ന ടി എൻ ഗോപകുമാർ മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇതോടെ എംജി രാധാകൃഷ്ണനായി ഏഷ്യാനെറ്റ് ന്യൂസിന്റെ ചുമതല. ഇദ്ദേഹം സിപിഐ(എം) സഹയാത്രികനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ മകനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായും രാധാകൃഷ്ണന് അടുപ്പമുണ്ട്. അതിലുപരി നേമം എംഎൽഎ ആയിരുന്ന വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനുമാണ്. ഈ ബന്ധമെല്ലാം ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധ വാർത്തകളിൽ പ്രതിഫലിക്കുന്നുവെന്നാണ് ബിജെപി നിലപാട്.

ഈ സാഹചര്യത്തിൽ ടിഎൻ ഗോപകുമാറിന്റെ പദവിയിൽ ആർഎസ്എസ് സഹയാത്രികനെ നിയോഗിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിനോട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉടൻ സംഘപരിവാർ വൽക്കരണം നടക്കില്ലെന്ന സൂചന ബിജെിക്ക് രാജീവ് ചന്ദ്രശേഖർ നൽകിയതായാണ് സൂചന.

കർണാടകത്തിൽനിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര മന്ത്രിപദ മോഹവും രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇതിനായി ബിജെപി ദേശീയ നേതൃത്വത്തിന്റെ ഗുഡ് ബുക്കിൽ ഇടംപിടിക്കാനായിരുന്നു ഏഷ്യാനെറ്റിനെ പരിവാർവൽക്കരിക്കാൻ തീരുമാനിച്ചതിന് കാരണം. എന്നാൽ എതിർപ്പ് ശക്തമായതിനാൽ തൽകാലം പിന്മാറുകയും ചെയ്യുന്നു.

ബിജെപിയെ തീർത്തും പ്രതിരോധത്തിലാക്കുന്ന വാർത്തകളൊന്നും ഏഷ്യാനെറ്റ് നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. പൊതുജനത്തോട് അടുത്ത് നിൽക്കുന്ന റിപ്പോർട്ടിങ് രീതി തുടരുമെന്നാണ് ബിജെപിക്ക് രാജീവ് ചന്ദ്രശേഖർ നൽകുന്ന വിശദീകരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP