Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ

ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: അമേരിക്കയിൽ എത്തിയ മെറിൻ ജോയി തന്റെ ജീവൻ അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതിന് തെളിവുകൾ മറുനാടന്. ഭർത്താവ് ഫിലിപ്പ് മാത്യുവെന്ന നെവിൻ ഉയർത്തുന്ന ഭീഷണികൾ അവർ തിരിച്ചറിഞ്ഞിരുന്നു. പൊലീസിനെ സമീപിക്കുകയും ചെയ്തു. എന്നാൽ മെറിന്റെ ആശങ്കകൾ പൊലീസ് കാര്യമായെടുത്തില്ല. ഇതാണ് മലയാളി നേഴ്‌സിന് വിനയായതും ജീവൻ നഷ്ടമായതുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നിയമത്തിന്റെ വഴിയേ പൊലീസ് ചിന്തിച്ചതായിരുന്നു പ്രശ്‌നത്തിന് കാരണം.

ഭീഷണിയുടെ സ്വരമുള്ള പല സന്ദേശവും മെറിന് ഫിലിപ്പ് എന്ന നെവിൻ അയച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പലതരം ഫോട്ടോയും ഇട്ടു. ഇതും ഭീഷണിയുടെ സ്വഭാവത്തിലുള്ളതായിരുന്നു. ഈ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചിരുന്നു. എന്നാൽ നെവിൻ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്ന് പൊലീസ് അവളോട് പറഞ്ഞു. വിവാഹമോചന അഭിഭാഷകനുമായി ബന്ധപ്പെടാൻ ഉപദേശിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്നതും മെസേജ് അയക്കുന്നതും ക്രിമിനൽ കുറ്റമല്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. മെസേജുകളിലും ഫോട്ടോയിലും ഒളിച്ചിരുന്ന ഭീഷണി കഴിഞ്ഞ ദിവസം യാഥാർത്ഥ്യമാവുകയും ചെയ്തു. അങ്ങനെ മെറിനെ നെവിൻ വകവരുത്തി.

ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്നു മെറിൻ.നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. ഭർത്താവിന്റെ കൊലകത്തിക്ക് ഇരയാകുമെന്ന ഭയമായിരുന്നു ജോലി മാറാനുള്ള തീരുമാനത്തിനും കാരണം. ഭർത്താവിന്റെ കൈയിൽ നിന്ന് ഏറ്റ മാനസിക ശാരീരിക പീഡനങ്ങളായിരുന്നു ഇത്തരമൊരു നീക്കം നടത്തുന്നതിനും കാരണം. എന്നിട്ടും നെവിനിലെ ക്രൂരൻ മെറിനെ കീഴ്‌പ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് വസ്തുത. ജൂലൈ 19ന് മെറിന്റെ വിളിയെ പൊലീസ് കാര്യമായെടുത്തിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

വിവാഹ വാർഷികവും മെറിന്റെ ജന്മദിനവും ഇന്നായിരുന്നു. ഇത് മനസ്സിൽ വച്ചായിരുന്നു നെവിന്റെ കൊലപാതകവും. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്നു മെറിൻ.നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യുവിനെ (34) ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. പിന്നീട് കോടതിയും ഇത് ശരിവച്ചു. താൻ മനപ്പൂർവ്വം കൊലപ്പെടുത്തിയതെല്ലെന്നും ഭാര്യയുടെ ചതിയെ തുടർന്നുള്ള പ്രകോപനമാണ് കാരണമായതെന്നും വാദിക്കാൻ ശ്രമിച്ചെങ്കിലും അമേരിക്കൻ കോടതി അംഗീകരിച്ചില്ല. മെറിന്റെ മരണ മൊഴിയും നിർണ്ണായകമായി.രണ്ടു വയസ്സുള്ള നോറ മകളാണ്.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട നെവിൻ ഹോട്ടലിൽവെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ഫിലിപ്പ് ജീവനൊടുക്കാൻ ശ്രമിച്ചതായും ഇത് പരാജയപ്പെട്ടപ്പോൾ കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ചെന്നുമാണ് ദൃക്‌സാക്ഷികളുടെ വിവരണം. പൊലീസും അഗ്‌നിരക്ഷാസേനയുമെത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളാണ് മെറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. മെറിൻ ഗാർഹിക പീഡനത്തിനിരയായെന്നും റിപ്പോർട്ടുകളുണ്ട്. ഏകമകൾ നോറയെ കോട്ടയത്തെ വീട്ടിലാക്കിയ ശേഷം കഴിഞ്ഞ ജനുവരിയിലാണ് മെറിൻ അമേരിക്കയിലേക്ക് മടങ്ങിയത്. ഭാര്യയോടുള്ള ഈഗോയാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് വിലയിരുത്തുന്നു.

2016ലാണ് മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷമാണ് മെറിൻ യുഎസിലേക്കു പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഇവർ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കണ്ടു തുടങ്ങി. അതു പിന്നീട് മെറിനെ ദോഹോപദ്രവം ഏൽപ്പിക്കുന്നതിൽ വരെ എത്തി.' ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല അവിടെ. അതിന്റെ പ്രശ്‌നങ്ങൾ പതിയെ പതിയെ ഫിലിപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. ഭാര്യയ്ക്കു തന്നേക്കാൾ മികച്ച ജോലിയും സമൂഹത്തിൽ സ്ഥാനവും ലഭിക്കുന്നത് അയാളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. മെറിൻ പഠനത്തിലും മറ്റു കാര്യങ്ങളിലുമൊക്കെ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ് ജോൺസിലെ മികച്ച വിദ്യാർത്ഥിയായിരുന്നു. ആദ്യം വാക്കുതർക്കങ്ങൾ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി. മെറിനോടുള്ള ഈ സമീപനം കൂടിതയതോടെ ഇരുവരും അകന്നു. ഈ പകയാണ് മെറിന്റെ ജീവനെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.

തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ മെറിൻ വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അത് ഇത്തരത്തിൽ മൂർച്ഛിച്ചതായി ആരും അറിഞ്ഞിരുന്നില്ലു. കഴിഞ്ഞ ഡിസംബറിൽ ഇവർ അവസാനമായി നാട്ടിൽ എത്തിയപ്പോൾ രണ്ടായിട്ടാണ് തിരിച്ചു പോയത്. ആ വരവിൽ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചെറിയ രീതിയിലുള്ള വഴക്കുകൾ ഇരുവരും പറഞ്ഞു തീർക്കുമെന്നാണ് കരുതിയത്. അതിന് അവളെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധു പറയുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് മെറിൻ ക്രൂരമായി കൊല്ലപ്പെട്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യു, മെറിനെ കുത്തി കൊലപ്പെടുത്തുന്നത്.

നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടൻതന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടൽ മുറിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി മുറിവേൽപിച്ച നിലയിലായിരുന്നു. ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം. മരണ മൊഴിയിൽ ഭർത്താവാണ് ക്രൂരതയ്ക്ക് കാരണമെന്ന് മെറിൻ വ്യക്തമാക്കിയിരുന്നു. ഇതുകൊണ്ടാണ് അതിവേഗം നെവിനെ പിടിക്കാൻ പൊലീസിനായത്. ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽനിന്നുള്ള നിലവിളി ഇപ്പോഴും എനിക്ക് കേൾക്കാം- മെറിൻ ജോയിയുടെ കൊലപാതക വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രദേശവാസികളിലൊരാളായ മിഷേൽ റുട്ടേക്കി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണിത്. മിഷേലിനെ പോലെ നിരവധി പേരാണ് മലയാളി നഴ്‌സിന്റെ ദാരുണ കൊലപാതകത്തിൽ സാമൂഹികമാധ്യമങ്ങളിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയിരിക്കുന്നത്.

മിഷേൽ പതിവായി രാവിലെ നടക്കാൻ പോകുന്ന വഴിയിലാണ് മെറിൻ ജോലിചെയ്തിരുന്ന ആശുപത്രി. രാവിലെ ആശുപത്രിക്കടുത്ത് എത്തിയപ്പോൾ നിലവിളി കേട്ടെന്നും മൃതദേഹം നിലത്തുകിടക്കുന്നത് കണ്ടെന്നുമാണ് മിഷേലിന്റെ വാക്കുകൾ. ദിവസവും പോകുന്ന വഴിയിൽ കണ്ട ദാരുണമായ കാഴ്ച മനസിൽനിന്ന് പോകുന്നില്ലെന്നും, ഇനി മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്നും അവർ കുറിച്ചു. മെറിന്റെ മരണവാർത്തയറിഞ്ഞ് അവരുടെ പരിചരണത്തിൽ കഴിഞ്ഞിരുന്ന രോഗികളുടെ ബന്ധുക്കളും നടുക്കം രേഖപ്പെടുത്തി. മെറിൻ തന്റെ പിതാവിനെ പരിചരിച്ചത് ഇപ്പോഴും ഓർമയുണ്ടെന്നായിരുന്നു ലാ ബേലു എന്ന യുവതിയുടെ കമന്റ്.

പിന്നീടൊരിക്കൽ ഒരു ഗ്യാസ് സ്റ്റേഷനിൽനിന്ന് മെറിനെ കണ്ട ഓർമ്മയും അവർ പങ്കുവെച്ചു. അതിനിടെ, ആശുപത്രിയിൽ നടുക്കുന്ന കാഴ്ച നേരിൽകണ്ടവർക്ക് ഭീതിയകറ്റാൻ കൗൺസിലിങ് നൽകണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP