Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം

2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: മെറിൻ ജോയി താലികെട്ടിയവന്റെ കയ്യാൽ നിഷ്്ഠൂരമായി കൊല്ലപ്പെട്ടത് വിവാഹ വാർഷത്തിന്റെ രണ്ട് ദിവസം മുമ്പ്. നാളെ കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഭർത്താവിന്റെ ക്രൂരതയിൽ മെറിൻ വിടവാങ്ങുന്നത്. തന്നെ അപായപ്പെടുത്താൻ നെവിൻ എത്തുമെന്നു മെറിൻ ഭയപ്പെട്ടിരിക്കാം. അതുകൊണ്ടാവണം ബ്രോവാഡ് ഹെൽത്ത് ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു മറ്റൊരിടത്തു പുതിയൊരു ജീവിതം തുടങ്ങാൻ അവൾ തീരുമാനിച്ചത്. രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവൾ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങൾ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു' ആശുപത്രിയിലെ സഹപ്രവർത്തകരിലൊരാൾ കണ്ണീരോടെ പറയുന്നു.

2016 ജൂലലൈ 30 നായിയിരുന്നു ചങ്ങനാശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകൻ നെവിൻ (ഫിലിപ്പ് ) മെറിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. പിന്നീടാണ് മെറിനെ നെവിൻ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നത്. നാളെയാണ് മെറിന്റെ 27-ാം ജന്മദിനം. മകൾക്ക് ആശംസ നേരാൻ കാത്തിരിക്കെയാണ് മരങ്ങാട്ട് വീട്ടിലേയ്ക്ക് ഇന്നലെ രാത്രി 9.30 തോടെ ദുരന്തനവാർത്തയെത്തുന്നത്.സന്തോഷത്തിൽ മതിമറക്കേണ്ടേ വീണ് ഇപ്പോൾ അക്ഷരാത്ഥത്തിൽ കണ്ണൂനീർ കടലായി.

മോനിപ്പിള്ളി മരങ്ങാട്ടിൽ ജോയി- മേഴ്സി ദമ്പതികളുടെ മൂത്തമകളാണ് കൊല്ലപ്പെട്ട മെറിൻ സഹോദരി മീര നേഴ്സിങ് വിദ്യാർത്ഥിനിയാണ്. മെറിന്റെ കൊലപാതക വിവരം അറിഞ്ഞതുമുതൽ ബന്ധുക്കളും അടുപ്പക്കാരും വീട്ടിലേയ്ക്കെത്തുന്നുണ്ട്. മെറിന്റെ മകൾ 2 വയസ്സുകാരിയെ മാറോടടുക്കിപ്പിടിച്ചുള്ള മാതാവ് മേഴ്സിയുടെ നിലിവിളി കണ്ടുനിൽക്കുന്നവരുടെ മിഴികളെയും ഈറനണിയിക്കുന്നുണ്ട്.

കഴിഞ്ഞ ഡിസംമ്പറിൽ പള്ളിപ്പെരുന്നാളിനാണ് മെറിൻ മകളെയും കൂട്ടി നാട്ടിലെത്തുന്നത്. അമേരിക്കയിലായിരുന്നു പ്രസവം. ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേരക്കുട്ടിയെ കാണാൻ ജോയിക്കും മേഴ്സിക്കും അവസരം ലഭിച്ചത്. ജോലിക്ക് പോകേണ്ടതിനാൽ നോറയെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് മെറിൻ തിരിച്ച് മാസങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.

കാർ പാർക്കിങ്ങിൽ മരണം കാത്തിരിക്കുന്നുവെന്ന് അറിയാതെയാണു മെറിൻ സഹപ്രവർത്തകരോടു യാത്രപറഞ്ഞു വീട്ടിലേക്കു തിരിച്ചത്. ആശുപത്രിയിൽ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവർത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം. ഭർത്താവ് ഫിലിപ് മാത്യു(നെവിൻ)വുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിൻ. കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു.

നെവിനുമായുള്ള ബന്ധത്തിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണു മെറിൻ താമ്പയിലേക്കു മാറാൻ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയിൽ കോവിഡ് വാർഡിലാണു മെറിൻ ജോലി ചെയ്തിരുന്നത്. 'ഞങ്ങൾക്കിത് വിശ്വാസിക്കാനാകുന്നില്ല. അവൾ ഒരു മാലാഖയായിരുന്നു. രണ്ട് വർഷമായി ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്‌ത്തിയശേഷം ഞങ്ങളുടെ കൺമുന്നിലാണ് അവളുടെ മുകളിലൂടെ അയാൾ കറുത്ത കാർ ഓടിച്ചുകയറ്റിയത്.

കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിൻ എത്തിയതെന്നാണു സൂചന. മിഷിഗണിലെ വിക്സനിൽ ജോലിയുള്ള നെവിൻ ഇന്നലെ കോറൽ സ്പ്രിങ്സിൽ എത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. മെറിൻ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാർക്കിങ്ങിൽ കാത്തു നിൽക്കുകയും ചെയ്തു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേറ്റത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവർത്തകർ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങൾ അടക്കം പകർത്തുകയും ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തതോടെ അറസ്റ്റ് വേഗത്തിലായി. നെവിനെ സ്വയം കുത്തിമുറിവേൽപിച്ച നിലയിൽ പിന്നീട് ഹോട്ടൽ മുറിയിൽനിന്ന് പൊലീസ് പിടികൂടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP