Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതി വിശ്വസ്തനായതു കൊണ്ട് ജപ്പാൻ യാത്രയിൽ ഒപ്പം കൂട്ടി; കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മനസറിഞ്ഞ് പ്രവർത്തിച്ചതോടെ വീട്ടിലും പ്രിയപ്പെട്ടവനായി; മഹാപ്രളയത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങി താങ്ങു തണലുമായ സൂപ്പർ ഹീറോ; ഇനി ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടേണ്ടത് തീരെ ജൂനിയറായ മീർ മുഹമ്മദിനെ; മുതിർന്ന ഐഎഎസുകാരും ഐപിഎസുകാരും കട്ടകലിപ്പിൽ; മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മീർ മുഹമ്മദിനെ കാത്തിരിക്കുന്നത് കല്ലു മുള്ളും നിറഞ്ഞ പാത

അതി വിശ്വസ്തനായതു കൊണ്ട് ജപ്പാൻ യാത്രയിൽ ഒപ്പം കൂട്ടി; കണ്ണൂരിൽ മുഖ്യമന്ത്രിയുടെ മനസറിഞ്ഞ് പ്രവർത്തിച്ചതോടെ വീട്ടിലും പ്രിയപ്പെട്ടവനായി; മഹാപ്രളയത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങി താങ്ങു തണലുമായ സൂപ്പർ ഹീറോ; ഇനി ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടേണ്ടത് തീരെ ജൂനിയറായ മീർ മുഹമ്മദിനെ; മുതിർന്ന ഐഎഎസുകാരും ഐപിഎസുകാരും കട്ടകലിപ്പിൽ; മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മീർ മുഹമ്മദിനെ കാത്തിരിക്കുന്നത് കല്ലു മുള്ളും നിറഞ്ഞ പാത

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. നയതന്ത്ര സ്വർണകടത്തിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷുമായി അടുത്ത് ബന്ധം ഉണ്ടെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഒഴിവാക്കപ്പെട്ട ശിവശങ്കർ ഐ എഎസിന് പകരം എത്തിയത് കണ്ണൂരുകാരുടെ ഹീറോ ആയിരുന്ന മീർ മുഹമ്മദ് ഐ എ എസ്. നിലവിൽ ശുചിത്വ മിഷൻ ഡയറക്ടർ ആയ മീർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ ചുമതലയാണ് ഇപ്പോൾ നല്കിയിരിക്കുന്നത്.

മന്ത്രിസഭായോഗത്തിൽ വെച്ച് ശുചിത്വമിഷനിൽ നിന്നും ഒഴിവാക്കി പൂർണ ചുമതലയിൽ മീർ മുഹമ്മദിനെ എത്തിക്കും. ശിവശങ്കർ ഐ എ എസിനെ ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ പകരം ആര് എന്ന ചർച്ച മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മിൽ നടത്തിയിരുന്നു. മുതിർന്ന ഏതെങ്കിലും ഐ എ എസുകാരെ നിശ്ചയിക്കാനായിരുന്നു ചീഫ് സെക്രട്ടറിക്ക് താല്പര്യം എന്നാൽ ഒരു ശങ്കയും കൂടാതെ ശുചിത്വമിഷൻ ഡയറക്ടരെ തീരുമാനിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. പൊതുവെ ജൂനിയറായ ഒരു ഉദ്യോഗസ്ഥനെ നിർണായക ചുമതല ഏൽപ്പിച്ചാൽ എങ്ങനെ എന്ന സംശയം ചീഫ് സെക്രട്ടറി പ്രകടിപ്പിച്ചെങ്കിലും സീനിയോറിട്ടി അല്ല ആത്മാർത്ഥയും ജോലിയുമാണ് നോക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അറിയുന്നത്.

ഇതോടെയാണ് മീർ മുഹമ്മദ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുന്നത്. നിലവിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സിവിൽ സർവ്വീസുകാർ കൂടുതലായി ബന്ധപ്പെട്ടിരുന്നത് ശിവശങ്കറിനെയാണ്. ശിവശങ്കറിന് പകരക്കാരനായി മീർ മുഹമ്മദ് എത്തുമ്പോൾ ഇനി എല്ലാവരും സമീപിക്കേണ്ടത് മീറിനെയെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. ഇത് മുതിർന്ന സിവിൽ സർവ്വീസുകാരെ അലോസരപ്പെടുത്തുന്നുണ്ട്. താരതമ്യേന ജൂനിയറായ മീറിനെ അംഗീകരിക്കാൻ ഐപിഎസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും മടിയുണ്ട്.

നവംബർ 23 മുതൽ ഡിസംബർ നാലു വരെ 12 ദിവസത്തെ യാത്ര ജപ്പാനിലും ദക്ഷിണകൊറിയയിലും മുഖ്യമന്ത്രി നടത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവൻ, ഗതാഗത സെക്രട്ടറി കെ. ജ്യോതിലാൽ, ശുചിത്വമിഷൻ ഡയറക്ടർ മീർ മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മന്ത്രി ശശീന്ദ്രന്റെ ഭാര്യ അനിത, ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഭാര്യ സോജ ജോസ് എന്നിവരും യാത്ര സംഘത്തിലുണ്ടായിരുന്നു. ഈ യാത്രയോടെ മീറും മുഖ്യമന്ത്രിയും കൂടുതൽ അടുത്തു.

2011 ബാച്ചു കാരനായ മീർ മുഹമ്മദ് ഐ എ എസ് മുഖ്യമന്ത്രിയുമായി അടുക്കുന്നത് കണ്ണൂർ കളക്ടർ ആയിരിക്കുമ്പോഴാണ്. കണ്ണൂരിൽ മുഖ്യമന്ത്രി മനസിൽ കാണുന്നത് നടപ്പിലാക്കി കാണിച്ചാണ് മീർ മുഹമ്മദ് പിണറായിയുടെ ഗുഡ്ബുക്കിൽ ഇടം നേടിയത്. ജില്ലയുടെ പൊതു പ്രശ്നങ്ങൾ ജനപ്രതിനിധികളെ വിളിച്ചു ചർച്ച നടത്തി നടപ്പിലാക്കാവുന്ന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കി ജില്ലയുടെ ടൂറിസം സാധ്യത മനസിലാക്കി മീർമുഹമ്മദ് തന്നെ എഴുതി സംവിധാനം ചെയ്തു രണ്ടു മിനിട്ട് ദൈർഘ്യമുള്ള പ്രോമോഷൻ വീഡിയോ പുറത്തിറക്കി. ജില്ലയിലെ ആസുത്രണ പദ്ധതികൾക്ക് ദിശാ ബോധം നല്കി.

കണ്ണൂരിനെ വെറും അഞ്ചു മാസം കൊണ്ടു പ്ലാസ്റ്റിക് ഫ്രീ ജില്ലയാക്കി. ഹാന്റലൂം ഉൽപ്പന്നങ്ങൾക്ക് പ്രചാരണം നല്കി അങ്ങനെ കണ്ണൂരിൽ കൈത്തറി മേഖലയിൽ ഉണർവ്വ് പ്രകടമായി കൂടാതെ അസംഘടിത മേഖലയിലെ തൊഴിൽ പ്രശ്നങ്ങളിൽ കള്കടർ നേരിട്ടു തന്നെ ഇടപെട്ടു. പരമ്പരാഗത ചെറുകിട തൊഴിമേഖലകളിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ ശ്രമിച്ചു. ഇതിന് പുറമെ കഴിഞ്ഞ മഹാപ്രളയ സമയത്ത് ഓഫീസിൽ ഇരുന്ന കാര്യങ്ങൾ നിയന്ത്രിക്കേണ്ട കളക്ടർ ജനങ്ങള െസഹായിക്കാൻ സന്നദ്ധ പ്രവർത്തകർക്ക് ഒപ്പം ഇറങ്ങി.ഇങ്ങനെ കണ്ണൂർ കാരുടെ ഹീറോ ആയ ഈ യുവ ഐ എ എസു കാരനോടു മുഖ്യമന്ത്രിക്ക് അന്നേ വാത്സല്യമായിരുന്നു.

കണ്ണൂരിൽ നടത്തിയ പ്ലാസ്റ്റിക് ഫ്രീ നീക്കങ്ങളാണ് മീർ മുഹമ്മദിനെ ശുചിത്വമിഷന്റെ തലപ്പത്ത് എത്തിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യമന്ത്രി ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടത്തിയ 12 ദിവസത്തെ സന്ദർശനത്തിലും മീർ മുഹമ്മദിനെ ഒപ്പം കൂട്ടിയിരുന്നു. യാത്രയുടെ മുഴുവൻ ഏകോപനമവും അന്ന് മീർ മുഹമ്മദിനായിരുന്നു. ജൂനിയർ ആയ മീർ മുഹമ്മദ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക ചുമതലയിൽ എത്തുന്നതിൽ മുതിർന്ന ഐ എ എസുകാർക്കിടയിൽ അതൃപ്തി ഉണ്ട. മുഖ്യമന്ത്രിയുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന സീനിയേഴ്സ് ഉണ്ടായിട്ടും പൊതുവെ ജൂനിയറായ ഒരാളെ പരിഗണിച്ചത് ശരിയായില്ലെന്ന് ഇവരിൽ ചിലർ ചീഫ് സെക്രട്ടറിയോടു പരിഭവം പറഞ്ഞുവെന്നാണ് വിവരം.

ഇനി എത്ര മുതിർന്ന ഐ എ എസ് ഓഫീസർ ആയാലും മുഖ്യമന്ത്രിയ കാണാനും വകുപ്പിന്റെ കാര്യങ്ങൾ ധരിപ്പിക്കാനും മീർ മുഹമ്മദിന്റെ സഹായം വേണം. ജുനിയറായ ഒരു ഓഫീസറുടെ അടുത്ത് ചെന്ന് പ്ലീസ് ചെയ്തു നിൽക്കേണ്ടി വരുമെന്ന ശങ്കയാണ് മുതർന്ന ഐ എ എസുകാരെ അലട്ടുന്നത്. എന്നാൽ മുഖ്യമന്ത്രി കാട്ടിയ പച്ചക്കൊടിയിൽ കൂടുതൽ കർമ്മനിരതനാവാനാണ് ഈ യുവഐ എ എസുകാരന്റെ ശ്രമം.2017ൽ ഇന്ത്യയിലെ മികച്ച ഐ എ എസുകാരനായി മീർ മുഹമ്മദിനെ ദി ബെറ്റർ ഇന്ത്യ സ്വതന്ത്ര വെബ്സൈറ്റ് തെരെഞ്ഞടുത്തിരുന്നു. മീർ മുഹമ്മദിനെ കൂടാതെ കേരള കേഡറിൽ നിന്നും പ്രശാന്ത് ഐ എ എസാണ് തെരെഞ്ഞടുക്കപ്പെട്ട മറ്റൊരാൾ.

2011ൽ ഐ എ എസുലഭിച്ച ചെന്നൈ സ്വദേശിയായ മീർ മുഹമ്മദ് കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ , തൃശൂർ സബ്കളക്ടർ, സർവ്വേ ഡയറക്ടർ, രജിസ്ട്രേഷൻ ഐ ജി ,എന്നീ നിലകളിൽ പ്രവർത്തിച്ചശേഷ മാണ് കണ്ണൂരിൽ കളക്ടർ ആയി എത്തിയത്. അവിടന്ന് ശുചിത്വമിഷനിൽ എത്തിയിട്ട് ഒരു വർഷം ആകുന്നതേ യുള്ളു. എഞ്ചിനിയറിംഗിൽ ബിരുദവും രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും ഉള്ള മീർ മുഹമ്മദിന്റെ വിഷനും മിഷനുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP