Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യമായി പ്രസവ പരിശോധനക്കെത്തുമ്പോൾ ഭാര്യയുടെ രക്തം എ.ബി പോസിറ്റീവ്; ലേബർ റൂമിലെത്തിയപ്പോൾ എ.ബി നെഗറ്റീവും ഡിസ്ചാർജ് ചെയ്തപ്പോൾ ഒ.പോസിറ്റീവും; പ്രസവ ചികിത്സയിലെ ഗുരുതരപിഴവിൽ അമ്മയ്ക്കും കുഞ്ഞിനും ജീവൻ നഷ്ടമാകാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ടുമാത്രം; 24 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിലെ ഡോക്ടർ നയൻതാരക്ക് പിഴ വിധിച്ച് കൺസ്യൂമർ കോടതി; ജബ്ബാറിനും കുടുംബത്തിനുമുണ്ടായ ദുരനുഭവം വാർത്തയാക്കാൻ മടിച്ച് മുഖ്യധാരാമാധ്യമങ്ങൾ

ആദ്യമായി പ്രസവ പരിശോധനക്കെത്തുമ്പോൾ ഭാര്യയുടെ രക്തം എ.ബി പോസിറ്റീവ്; ലേബർ റൂമിലെത്തിയപ്പോൾ എ.ബി നെഗറ്റീവും ഡിസ്ചാർജ് ചെയ്തപ്പോൾ ഒ.പോസിറ്റീവും; പ്രസവ ചികിത്സയിലെ ഗുരുതരപിഴവിൽ അമ്മയ്ക്കും കുഞ്ഞിനും ജീവൻ നഷ്ടമാകാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ടുമാത്രം; 24 വർഷത്തെ  നിയമ യുദ്ധത്തിനൊടുവിൽ പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിലെ ഡോക്ടർ നയൻതാരക്ക് പിഴ വിധിച്ച് കൺസ്യൂമർ കോടതി; ജബ്ബാറിനും കുടുംബത്തിനുമുണ്ടായ ദുരനുഭവം വാർത്തയാക്കാൻ മടിച്ച് മുഖ്യധാരാമാധ്യമങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: 24 വർഷമായി കോടതികളിൽ നിന്നും കോടതികളിലേക്ക് കയറി നടത്തിയ നിയമ യുദ്ധത്തിനൊടുവിൽ ഫാർമസിസ്റ്റുകൂടിയായ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി ജബ്ബാറിന് അനുകൂലമായ വിധി. പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലെ ഡോ. നയൻതാരക്കെതിരെയാണ് സംസ്ഥാന കൺസ്യൂമർ റിഡ്രസൽ കമ്മീഷന്റെ വിധി. 1994 ജനുവരി 30ന് തന്റെ ഭാര്യയുടെ പ്രസവ സംബന്ധമായ ചികിത്സയിൽ പിഴവ് വന്നതായി ആരോപിച്ചാണ് ജബ്ബാർ ആദ്യം കോടതിയെ സമീപിച്ചത്. ഈ സമയത്ത് ഡോക്ടർ ഒരു ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണർ അല്ല എന്ന കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ ജബ്ബാറിന് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും, എട്ടു ശതമാനം പലിശയും, 50,000രൂപ കോടതി ചെലവിനും നൽകാൻ ആരോപണ വിധേയായ അൽഷിഫയിലെ ഡോക്ടർ നയൻതാരയോട് കോടതി ആവശ്യപ്പെട്ടത്.

മെഡിക്കൽ മേഖലയിലെ എക്പേർട്ട് വിറ്റ്നസായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ ശേഖരൻ നൽകിയ മൊഴിയാണ് പ്രധാന തെളിവായി മാറിയത്. തന്റെ 30 വർഷത്തെ പരിശീലനത്തിനിടയിൽ ഇത്ര ഗുരുതരമായ പിറ്റോസിൻ അലർജി കണ്ടില്ലെന്നാണ് ഡോക്ടർ ശേഖരൻ കോടതിയിൽ മൊഴി നൽകിയത്. എന്നാൽ ഡോക്ടർ നയൻതാരക്കെതിരെ കോടതി നടപടിയുണ്ടായിട്ടും, ഗുരുതരമായ പ്രശ്നം പുറത്തുവന്നിട്ടും വിഷയം മലപ്പുറത്തു പത്രസമ്മേളനം നടത്തിയ മാധ്യമ പ്രവർത്തകരെ അറിയിച്ചിട്ടും ഈ വാർത്ത മുക്കിയതായും ജബ്ബാർ ആരോപിച്ചു. ഭാര്യയെ ആദ്യമായി അൽഫിഷയിൽ പ്രസവ പരിശോധനക്കുകൊണ്ടുവന്നപ്പോൾ ഭാര്യയുടെ രക്തം എ.ബി പോസിറ്റീവാണെന്നാണ് പറഞ്ഞത്, പിന്നീട് പ്രസവത്തിനായി ലേബർ റൂമിലെത്തിയപ്പോൾ എ.ബി നെഗറ്റീവാണെന്നും പറഞ്ഞു, പിന്നീട് ഡിസ്ചാർജ് ചെയ്തപ്പോൾ ലഭിച്ച ഡിസ്ചാർജ് കാർഡിൽ രക്തം എ.പോസിറ്റീവായാണ് രേഖപ്പെടുത്തിയത്, സംഭവത്തിന്റെ യഥാർഥ കഥ ജബ്ബാർ പറയുന്നത് ഇങ്ങിനെയാണ്,

ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിന് വേണ്ടി 1993ൽ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലെ ഡോക്ടർ നയൻതാരയെയാണ് സമീപിച്ചത്, 26.01.1994ലാണ് പ്രസവ തrയ്യതി ഡോക്ടർ പറഞ്ഞിരുന്നത്. പക്ഷെ അന്നു ഡോക്ടറെ കണ്ട സമയത്ത് വേണ്ടെത്ര വേദന ഇല്ലാത്തത് കാരണം രണ്ടു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞ് മടക്കി അയച്ചു, പിന്നീട് 28-ാം തിയ്യതി ഡോക്ടറെ കാണാനെത്തി. അന്നും ഇതെ വിഷയം പറഞ്ഞു മടക്കി അയക്കുകയായിരുന്നു. തുടർന്ന് 31-ാം തിയ്യതി അൽഷിഫയിൽ അഡ്‌മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. ഇതു പ്രകാരം 31.01.1994ന് രാവിലെ 10മണിക്ക് അൽഷിഫയിൽ അഡ്‌മിറ്റ് ചെയ്തു. ഡോക്ടർ വന്നു പരിശോധിക്കുകയും പ്രസവവേദന വരുത്തുന്നതിനുള്ള 'സർവ്വീസ് പ്രൈം' എന്നപേരിലുള്ള ജെല്ല് വാങ്ങാൻ ആവശ്യപ്പെട്ടു. ഈ മരുന്ന് അൽഷിഫ ആശുപത്രിയിലെ ഫാർമസിയിൽ ഉണ്ടായിരുന്നില്ല, ഇക്കാര്യം ഡോക്ടറോട് പറഞ്ഞു, ഈമരുന്നാണ് കൂടുതൽ നല്ലത് എന്ന് തുടർന്ന് ഡോക്ടർ പറഞ്ഞപ്രകാരം പെരിന്തൽമണ്ണയിലെ പ്രമുഖ മെഡിക്കൽ ഷോപ്പുകളിൽ അന്വേഷിച്ചപ്പോൾ ആസ്ട്ര ഐഡിയൽ എന്ന കമ്പനിയുടെ മരുന്നാണെന്നും ഇത് പുതുതായി ഇറങ്ങിയതാണെണന്നും മനസ്സിലാക്കാൻ സാധിച്ചു. തുടർന്നു പെരിന്തൽമണ്ണ ഗവ. ആശുപത്രിക്ക് സമീപത്തു നിന്നുള്ള ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും ഈ മരുന്നു ലഭിച്ചു. തുടർന്നു മരുന്നു അൽഷിഫാ ആശുപത്രിയിലെ ലേബർ റൂമിന്റെ ചുമതലയുള്ള നേഴ്സിന് കൈമാറി. തുടർന്നു ഡോക്ടർ വരികയും ഈ മരുന്ന് പ്രസവിപ്പിക്കുന്നതായി ഉപയോഗിക്കുകയും ചെയ്തു. ഈ മരുന്ന് പ്രസവ വേദനയുണ്ടാകാനുള്ള മരുന്നായിരുന്നു. മരുന്നുവെച്ച ശേഷം ഡോക്ടർ വീട്ടിലേക്കു പോകുകയും ചെയ്തു. ഇതിനു ശേഷം വൈകിട്ടു നാലുമണിവരെ പരിചയസമ്പന്നരായ ഡോക്ടർമാർ ആരും തന്നെ ലേബർ റൂമിൽ ഉണ്ടായിരുന്നില്ല, രണ്ട് സിസ്റ്റർമാർ മാത്രമാണ് ലേബർ റൂമിൽ ഉണ്ടായിരുന്നത്.

നാലുമണിക്ക് ശേഷം പിറ്റോസിൻ എന്ന ഇൻജെക്ഷൻ സിസ്റ്റർമാർ കൊടുത്തുവെന്നു കേസ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നു. പക്ഷെ മരുന്നിന്റെ ഡോസ് ഇതിൽ പറഞ്ഞിരുന്നില്ല, രോഗിയുടെ അവസ്ഥക്ക് അനുസരിച്ചാണ് ഡോസ് നിശ്ചയിക്കേണ്ടത്, പക്ഷെ ഇതു രേഖപ്പെടുത്തിയിരുന്നില്ല, പിന്നീട് 4.30ഓടെ ഒരു സിസ്റ്റർ വന്ന് രോഗിയുടെ കൂടെ ആരെങ്കിലൂം ഉണ്ടോയെന്നു അന്വേഷിച്ചു. ഈ സമയത്ത് ഉണ്ട് എന്നും എന്താണ് കാര്യമെന്നും അന്വേഷിച്ചപ്പോൾ ഡോക്ടർ ഉടൻ വരുമെന്നും നിങ്ങൾ ഇവിടെ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് ഡോക്ടർ വരികയും ഫോർസസ് ഡെലിവറി നടത്തുകയും തിരിച്ചുപോകുകയും ചെയ്തു. ശേഷം അരമണിക്കൂർ കഴിഞ്ഞ ബ്ലീഡിങ് ഉണ്ടായി. തുടർന്നു രക്തം നൽകാൻ തെയ്യാറുള്ളവരെ കണ്ടെത്താൻ ആവശ്യപ്പെട്ടു.

ആറുമാസം മുമ്പ് പരിശോധിച്ചപ്പോൾ രോഗിയുടെ രക്ത ഗ്രൂപ്പ് എ.ബി പോസിറ്റീവ് ആയിരുന്നു. അത് സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയുമുണ്ട്, അത് പ്രകാരം എ.ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുകാരെ കൊണ്ടുവന്നപ്പോൾ രക്തം പരിശോധിച്ചപ്പോൾ എ.ബി നെഗറ്റീവ് ആണ് ആവശ്യപ്പെട്ടത്. ഈ ബ്ലഡ് ഗ്രൂപ്പുകാർ കുറവായതിനാൽ വേഗത്തിൽ ലഭ്യമാക്കാൻ പ്രയാസകരമായിരുന്നു. എന്നാൽ അൽഷിഫ ആശുപത്രിയിലെ സെമീറ എന്ന ഒരു നഴ്സ് ബ്ലഡ് നൽകാൻ തെയ്യാറാണെന്ന് ഇവർ അറിയിച്ചതായി പറഞ്ഞു. ഇനിയും രണ്ടുമൂന്നുപേരെ കൂടി അടിയന്തരമായി എത്തിക്കാനും ആവശ്യപ്പെട്ടു. ഇതു പ്രകാരം ഏറെ കഷ്ടപ്പെട്ട് നാലുപേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ച് ബ്ലഡ് നൽകി. പക്ഷെ ബ്ലീഡിങ് നിൽക്കാത്തത് കാരണം രാത്രി എട്ടുമണിക്ക് ഗർഭ പാത്രം നീക്കം ചെയ്തു. കുട്ടിക്കും ചില അസുഖങ്ങൾ ഉണ്ടായി. കയ്യിന് ചില പ്രശ്നങ്ങൾ കാണപ്പെട്ടു. തുടർന്ന് ഏഴു ദിവസം അൽഷിഫ ആശുപത്രിയിലെ കുട്ടികൾക്ക് മാത്രമായള്ള ഐ.സി.യുവിലായിരുന്നു കുഞ്ഞ്, അവിടുത്തെ കുട്ടികളുടെ ഡോക്ടറായ രാംദാസിന്റെ കീഴിയിലായിരുന്നു ഈ സമയത്ത് ചികിത്സ.

തുടർന്ന് ഏഴാം ദിവസം ഡോക്ടർ ഭർത്താവായ ജബ്ബാറിന് വിളിച്ചുവരുത്തി. താൻ നാടായ തൃശൂരിലേക്കു പോകുകയാണെന്നും രണ്ടു ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തുമെന്നും പറഞ്ഞു. താൻവരുന്നതുവരെയുള്ള കാര്യങ്ങൾ ആർ.എം.ഒയെ ഏൽപിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ഈ സമയത്ത് ജബ്ബാർ കുഞ്ഞിനെ ഡിസ്ചാർജ്ചെയ്ത് മറ്റൊരു ആശുപത്രിയിലേക്കു മാറ്റാനുള്ള സാധ്യത അന്വേഷിച്ചു. അപ്പോൾ എവിടെ കൊണ്ടുപോകാനാണു ഉദ്ദേശമെന്ന് ഡോക്ടർ തിരിച്ചുചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലേക്കാണ് താൽപര്യമെന്ന് ജബ്ബാർ മറുപടി നൽകി. ഇതു പ്രകാരം ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള അഡ്‌മിഷനുവേണ്ടിയുള്ള ഡിസ്ചാർജ് ഷിറ്റും, ഡിസ്ചാർജ് സമ്മറിയും നൽകി. ഇതു പ്രകാരം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്‌മിറ്റ് ചെയ്തു. ഈ സമയത്ത് കുഞ്ഞു കോഴിക്കോട്, മാതാവ് അൽഷിഫയിലുമായിരുന്നു. ഈസമയത്ത് രണ്ടുപേരെയും പരിചരിക്കാൻ ജബ്ബാർ ഓട്ടപ്പാച്ചിലിൽ ആയിരുന്നു.

മൂന്നു ദിവസം കഴിഞ്ഞ് കുട്ടിക്ക് മുലപ്പാലാണ് അത്യാവശ്യമെന്ന് കോഴിക്കോട് മെഡിക്കൽ കഞ്ഞിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. ഇതു പ്രകാരം രണ്ടുപേരെയും ഡിസ്ചാർജ്വാങ്ങി വീട്ടിലേക്കുകൊണ്ടുവന്നു. മാതാവിനെ ഡിസ്ചാർജ് ചെയ്തപ്പോൾ ബ്ലഡ് ഗ്രൂപ്പ് ഒ.പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ രേഖകളുമായി ഫാർമസിസ്റ്റ് കൂടിയ ജബ്ബാർ അഭിഭാഷകനായ സുരേഷ്ലാലിനെ സമീപിച്ച് നിയമവശങ്ങൾ ചോദിച്ചറിഞ്ഞു, ശേഷം വക്കീൽ നോട്ടീസയക്കുകയും ചെയ്തു. ഈ വിവരംഅറിഞ്ഞ അൽഷിഫ ആശുപത്രി അധികൃതർ ഡോക്ടർ ശങ്കരന്റെ വീട്ടിൽവെച്ചു ഒത്തുതീർപ്പ് ചർച്ച നടത്തി. ഈ ചർച്ചയിൽ ജബ്ബാറിന്റെ ഡിമാന്റ് ഡോക്ടറുടെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെന്ന് സമ്മതിക്കണം എന്നത് മാത്രമായിരുന്നു. പക്ഷെ നീണ്ട ചർച്ചകൾക്ക് ശേഷം ആശുപത്രി അധികൃതർ ഇതിന് സമ്മതിച്ചില്ല, തന്റെ കുഞ്ഞിനും ഭാര്യക്കും ജീവൻ നഷ്ടപ്പെടാതിരുന്നത് ഞങ്ങളുടെ കഴിവുകൊണ്ടാണെന്ന് വാദിക്കുകയായിരുന്നു. പിന്നീട് ജബ്ബാർ കേസുമായി മുന്നോട്ടുപോയി. ഡോക്ടർ നയൻതാര കോടതികയറി മെഡിക്കൽ സയൻസിന് വിരുദ്ധമായ കാര്യങ്ങളായി മൊഴി നൽകിയതെന്നാണ് പരാതി. ഇതുപ്രകാരം മെഡിക്കൽ സയൻസിന് വിരുദ്ധമായ കാര്യങ്ങൾ മനസ്സിലാക്കാനായി ഒരു ഈമേഖലയിലെ പ്രഗൽഭരുടെ അഭിപ്രായം തേടണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് കോടതി വിസമ്മതിച്ചു. ഇതുകാരണം മലപ്പുറം കോടതി കേസ് തള്ളി.

പിന്നീട് ജബ്ബാർ സംസ്ഥാന കൺസ്യൂമർ കോടതിയെ സമീപിക്കുകയും മലപ്പുറത്തെ കോടതി വിധി അസാധുവാക്കി പ്രഗൽഭരുടെ അഭിപ്രായം തേടണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കോടതി ഇതിന് അനുമതി നൽകുകയും കേസ് മലപ്പുറത്തുതന്നെ തുടരാനും ഉത്തരവിട്ടു. പക്ഷെ കേസ് പുരോഗമിക്കുന്നതിനിടയിൽ പരാതിക്കാരന്റെ അഭിഭാഷൻ അഡ്വ. സുരേഷ്ലാലിന് സുഖമില്ലാത്തത് കാരണം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിത്തരാൻ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇത് പ്രകാരം കേസ് ഈ കോടതിയിൽ തുടരാൻ താൽപര്യമില്ലെന്നും ട്രാൻസ്ഫെർ പെറ്റീഷൻ വേണമെന്ന് അറിയിക്കുകയും ചെയ്തു. ഇതു പ്രകാരം സംസ്ഥാന കൺസ്യൂമർ കോടതിയെ സമീപിക്കുകയും സംസ്ഥാന കൺസ്യൂമർ കോടതി കേസ് പാലക്കാട്ടേക്കു മാറ്റി. തുടർന്ന് പാലക്കാട് കേസ് പുരോഗമിക്കുന്നതിനിടയിൽ ജബ്ബാർ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഡൽഹി, ട്രാവൻകൂർ കൊച്ചിൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറെ സമീപിച്ച് ഡോക്ടർ നയൻതാരക്കെതിരെ പരാതി നൽകി. രജിസ്ട്രേഡ് ചെയ്യാതെ മോഡേൺ മെസിസിനിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നായിരുന്നു പരാതി.
അപ്പോൾ ഇവിടെ ഡോക്ടർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പീന്നീട് പാലക്കാട് കൺസ്യൂമർ കോടതിയിൽ കേസ് തുടരണമെങ്കൽ ഡോക്ടറുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റും, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നു കോടതിയോട് പരാതിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ ഹാജരാക്കുന്നതിന് പകരം, ഹൈക്കോടതിയെ സമീപിച്ച് ഡോക്ടർ സ്റ്റേ വാങ്ങിച്ചു.

ഈസ്റ്റേ മാറ്റുവാൻ ആറുവർഷമെടുത്തു. ശേഷം സ്റ്റേ മാറ്റികിട്ടി കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കുഞ്ഞ് കുഞ്ഞ് പ്രസവിച്ച സമയത്ത്(31.01.1994) ഡോക്ടർ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് കോടതിക്ക് വ്യക്തമായി. കേസ് പിന്നീട് സംസ്ഥാന കൺസ്യൂമെർ കോടതിയിലാണ് നടന്നത്. അവസാനം ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ മുമ്പാകെ ഈ കേസ് വന്നു. സതീഷ് ചന്ദ്രൻ മൂന്നു സിറ്റിംഗിനുള്ളിൽ കേസിന് വിധി കൽപിച്ചു.

വിധി ഇപ്രകാരമായിരുന്നു. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാതെ പ്രാക്ടീസ് ചെയ്യുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം നിയമ വിരുദ്ധമാണെന്നും, രണ്ടുലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും, കേസ് തുടങ്ങിയത് മുതൽ ഇതുവരെയുള്ള ചെലവ് തുക എട്ടുശതമാനം പലിശയോട് കൂടിനൽകനും, അമ്പതിനായിരംരൂപ കോടതി ചെലവിലേക്ക് നൽകാനും വിധിയായി. ഇവ ഒരുമാസത്തിനുള്ളിൽ നൽകാനാണ് ഉത്തരവിട്ടത്. അതേ സമയം പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ, കിംസ് അൽഷിഫ എന്ന പേരിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. രണ്ടു വർഷം മുമ്പ് കിംസ് ആശുപത്രി അൽഷിഫയുടെ ഷെയർ വാങ്ങുകയായിരുന്നു. തുടർന്നാണ് ആശുപത്രിയുടെ പേര് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP