Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അരിക്കൊമ്പനെ' പൂട്ടാൻ ആനഗജത്ത് ഓപ്പറേഷൻ നടക്കുമ്പോൾ ചിന്നക്കനാലിലെ ഹീറോ മറ്റൊരു ദൗത്യത്തിൽ; അകംപാടം വനത്തിൽ നിന്ന് കിട്ടിയ കുട്ടിയാനയെ രക്ഷിച്ചെടുക്കാൻ കർമ്മപദ്ധതിയുമായി ഡോ അരുൺ സക്കറിയ; നാലു മാസം പ്രായമുള്ളപ്പോൾ തുടയല്ല് പൊട്ടിയ കുട്ടിയാന സുഖംപ്രാപിക്കുന്നു; ഇത് കോട്ടൂരിലെ 'ഓപ്പറേഷൻ മനു'

'അരിക്കൊമ്പനെ' പൂട്ടാൻ ആനഗജത്ത് ഓപ്പറേഷൻ നടക്കുമ്പോൾ ചിന്നക്കനാലിലെ ഹീറോ മറ്റൊരു ദൗത്യത്തിൽ; അകംപാടം വനത്തിൽ നിന്ന് കിട്ടിയ കുട്ടിയാനയെ രക്ഷിച്ചെടുക്കാൻ കർമ്മപദ്ധതിയുമായി ഡോ അരുൺ സക്കറിയ; നാലു മാസം പ്രായമുള്ളപ്പോൾ തുടയല്ല് പൊട്ടിയ കുട്ടിയാന സുഖംപ്രാപിക്കുന്നു; ഇത് കോട്ടൂരിലെ 'ഓപ്പറേഷൻ മനു'

അമൽ രുദ്ര

തിരുവനന്തപുരം: അരിക്കൊമ്പനിലാണ് വീണ്ടും ചർച്ചകൾ. തമിഴ്‌നാട്ടിലെ കമ്പത്തിന് അടുത്ത് ആനഗജത്ത് ഓപ്പറേഷൻ നടക്കുമ്പോൾ ചിന്നക്കനാലിലെ ഹീറോ ഡോ അരുൺ സക്കറിയ മറ്റൊരു ദൗത്യത്തിലാണ്. നാലു മാസം പ്രായമുള്ള ആനക്കുട്ടിയുടെ ചികിൽസയുടെ തിരക്കിലാണ് ഡോ അരുൺ സക്കറിയ. നിലമ്പൂരിൽ നിന്നും കോട്ടൂരിലെത്തിയ ആനക്കുട്ടിയെ രക്ഷിച്ചെടുക്കൽ. കുട്ടിയാനയ്ക്ക് മനു എന്ന പേരാണ് വനംവകുപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ പി എസ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്.

നിലമ്പൂർ അകംപാടം വനത്തിൽ നിന്നും പരിക്ക് പറ്റിയ നിലയിൽ കാണപ്പെട്ട 4 മാസം പ്രായമുള്ള ആനക്കുട്ടിയെ ഏപ്രിൽ നാലിനാണ് കോട്ടൂരിൽ കൊണ്ടു വന്നത്. ആനയെ പാപ്പാന്മാർ പരിശോധിച്ചു. ഇതോടെ ഇടതുകാൽ ചലിപ്പിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തി. ഉടൻ തന്നെ ആനക്കുട്ടിയെ കോട്ടൂർ അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരെത്തി പരിശോധിച്ച് ആനക്കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതായും ഇടതു പിൻ കാലിൽ നീര് ഉള്ളതായും മനസ്സിലായി. ഇതിനിടെ ചില വാർത്തകളെത്തി. ആനയ്ക്ക് അടികൊടുത്തുവെന്നും പരാലിസിസ് ആയെന്നും വരെയുള്ള കഥകൾ. പക്ഷേ സത്യം അതായിരുന്നില്ല.

ഇതോടെ ആനയുടെ ചികിൽസാ ചുമതലയിൽ ഡോ അരുൺ സക്കറിയ എത്തി. ആനയ്ക്ക് തീറ്റ എടുക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഉടൻ തന്നെ ഡോ. അരുൺ സക്കറിയ, ചീഫ് ഫോറസ്ററ് വേറ്റിനറി ഓഫീസറുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ചികിൽസാ നടപടികൾ തുടങ്ങുകയും വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും നീര് വലിയുന്നതിനുള്ള മരുന്നുകളും ഇൻജക്ഷനും ഉൾപ്പടെയുള്ള ചികിത്സ ആരംഭിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആനകുട്ടിയുടെ തീറ്റയെടുപ്പ് മെച്ചപ്പെടുകയും നീര് വലിഞ്ഞു തുടങ്ങുകയും പിന്നീട് ആന കിടന്നു ഉറങ്ങുവാനും തുടങ്ങി. എന്നാൽ പിൻ കാലുകൾ ശരിയായി കുത്തുന്നില്ലായിരുന്നു.

കാലിലെ ആരോഗ്യ പ്രശ്നം ഭേദമാക്കുന്നതിനായി ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം മൾട്ടി സ്‌പെഷ്യലിറ്റി വെറ്റിനറി ആശുപത്രിയിലെ അസി. ഡയറക്ടറും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളെ 10 ൽ കൂടുതൽ വർഷം ചികിൽസിച്ചു പരിചയ സമ്പന്നനനുമായ ഡോ. രാജീവ് ആനയെ പരിശോധിക്കുകയും അദ്ദേഹം നിർദ്ദേശിച്ച ചികിത്സ നിലവിൽ തുടർന്നു. ഇതൊന്നും കുട്ടിയാനയ്ക്ക് ആശ്വാസമായില്ല.

ഇതിനിടെ ആനക്കുട്ടിക്ക് ചികിൽസ വൈകിക്കുന്നു എന്ന തലക്കെട്ടിൽ ചില വാർത്തകൾ പ്രചരിച്ചത്. കൂടുതൽ വിദഗ്ദ്ധ പരിശോധനക്കായി ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ അരുൺ സക്കറിയയുടെ നേത്യത്വത്തിൽ വെറ്ററിനറി സർവ്വകലാശാലയിലെ സർജറി വിഭാഗം തലവൻ ഡോ ശ്യാം സ വേണുഗോപാൽ, ക്ലിനിക്കൽ വിഭാഗം തലവൻ ഡോ മാധവനുണ്ണി, റേഡിയോളജി വിഭാഗം അസി.പൊ ഫസർ. ഡോ.ദിനേശ്, മൾട്ടി സെപ്ഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ രാജീവ്, കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ സി ബി എന്നിവരടങ്ങിയ ഒരു വിദഗ്ദ്ധ പാനൽ രൂപീകരിച്ചു. ഇതോടെ സംഘമെത്തി.

അവർ ആനക്കുട്ടിയെ പരിശോധിച്ചു. യഥാർത്ഥ രോഗവും കണ്ടെത്തി. ആനയുടെ തുടയെല്ലിന് ഒടിവുണ്ട്. പരാലിസിസ് ഒന്നുമല്ലെന്നും മനസ്സിലായി. തുടയെല്ലിലെ പൊട്ടൽ ഗൗരവമുള്ളതാണ്. ഇതോടെ മരുന്നുകൾ മാറ്റി നൽകി. അതിന്റെ ഫലം കുട്ടിയാനയിൽ കാണാനുമുണ്ട്. കിടക്കുമ്പോൾ പെട്ടെന്ന് ചാടിയെണീറ്റതാകാം ഇത്തരത്തിലെ പരിക്കിന് കാരണമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP