Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീരാമകൃഷ്ണന്റെ മകൾക്ക് മാത്രമല്ല, ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും ഊരാളുങ്കലിൽ നിയമനം; മനോജ് പുതിയവിളക്ക് ജോലി നൽകിയത് പി.ആർ.ഒയായി; ഭരണകാലത്തെ ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? സർക്കാർ കരാറുകൾ ഊരാളുങ്കൽ നേടുന്ന ഗുട്ടൻസ് ഇങ്ങനെ

ശ്രീരാമകൃഷ്ണന്റെ മകൾക്ക് മാത്രമല്ല, ഐസക്കിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും ഊരാളുങ്കലിൽ നിയമനം; മനോജ് പുതിയവിളക്ക് ജോലി നൽകിയത് പി.ആർ.ഒയായി; ഭരണകാലത്തെ ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? സർക്കാർ കരാറുകൾ ഊരാളുങ്കൽ നേടുന്ന ഗുട്ടൻസ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനോജ് പുതിയവിളക്ക് ജോലി നൽകി ഊരാളുങ്കൽ. പബ്‌ളിക്ക് റിലേഷൻ ഓഫിസർ തസ്തികയിലാണ് മനോജ് പുതിയവിളക്ക് ഊരാലുങ്കൽ ജോലി നൽകിയത്. പി.ആർ.ഡി. ഉദ്യോഗസ്ഥനായിരുന്ന മനോജ് പുതിയ വിള ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്നു. തോമസ് ഐസക്ക് ബജറ്റ് പ്രസംഗം പൂർണമാക്കുന്നതിന് മുൻപ് മാധ്യമ പ്രവർത്തകരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിൽ സമ്പൂർണ്ണ ബജറ്റ് പ്രസംഗം ഇട്ട വിവാദ നായകനാണ് മനോജ് പുതിയ വിള. ഇതിനെ തുടർന്ന് ബജറ്റ് ചോർന്നു എന്ന് ആരോപണം ഉയർത്തി പ്രതിപക്ഷം രംഗത്തെത്തുകയും ഐസക്കിന്റെ ബജറ്റവതരണം തടസപെടുകയും ചെയ്തിരുന്നു.

സർക്കാർ അന്വേഷണത്തിൽ മനോജ് പുതിയ വിളയുടെ വാട്ട്‌സ് അപ്പിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തി.തോമസ് ഐസക്ക് പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് മനോജ് പുതിയ വിളയെ പുറത്താക്കി. തുടർന്ന് മുഖ്യമന്ത്രി തന്റെ അടുപ്പക്കാരനായ മനോജിനെ പി.ആർ.ഡിയിൽ പ്രധാന തസ്തികയിൽ പോസ്റ്റു ചെയ്തു. തുടർ ഭരണം വന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫ് മോഹം ഉദിച്ചെങ്കിലും വിരമിച്ച ഉദ്യോഗസ്ഥർ പേഴ്‌സണൽ സ്റ്റാഫിൽ വേണ്ട എന്ന സിപിഎം തീരുമാനം അതിന് വിലങ്ങ് തടിയായി. മുഖ്യമന്ത്രിയുടെ ഓഫിസിൽ മാത്രമാണ് വിരമിച്ച ഉദ്യോഗസ്ഥരെ പേഴ്‌സണൽ സ്റ്റാഫിൽ എടുത്തിരിക്കുന്നത്. മനോജ് പുതിയ വിളയെ കൂടാതെ വിരമിച്ച സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ പലർക്കും ഊരാളുങ്കൽ ജോലി നൽകി. സൈബറിടങ്ങിയെ സി.പിഎം ന്യായികരണ പോസ്റ്ററുകളുമായി പിണറായി സ്തുതികളുമായി ഊരാളുങ്കൽ കസേരയിൽ മുന്നേറുകയാണ് മനോജ് പുതിയ വിള.

കൂളിമാട് പാലം തകർന്നതിനു പിന്നാലെ സംസ്ഥാനത്ത് ഊരാളുങ്കൽ ചെയ്ത പ്രവർത്തികളെ കുറിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. 2016-21 കാലഘട്ടത്തിൽ നിയമസഭയിലെ പ്രധാന പ്രവൃത്തികളെല്ലാം സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിനാണ് നൽകിയത്. 16 കോടി രൂപ മുടക്കി നിർമ്മിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ, 52.33 കോടി രൂപയുടെ ഇ - നിയമസഭ തുടങ്ങിയ പ്രവൃത്തികൾ ടെണ്ടർ പോലും വിളിക്കാതെ ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിന് നൽകി. ഇ- നിയമസഭയ്ക്കു വേണ്ടി ഊരാളുങ്കലിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് 13.53 കോടി രൂപയായിരുന്നു.

ലോക കേരള സഭയുടെ നടത്തിപ്പിന് വേണ്ടി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് 1.84 കോടി രൂപയ്ക്കാണ്. ആ പ്രവൃത്തിയും ഊരാളുങ്കലിനാണ് നൽകിയത്. 2020 ൽ ലോക കേരള സഭ ചേർന്നപ്പോഴാണ് 16 കോടി മുടക്കി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത്. സ്പീക്കർ ശ്രീ രാമകൃഷ്ണനും ഊരാളുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് നിയമസഭയിലെ പ്രധാന പ്രവൃത്തി കളെല്ലാം ഊരാളുങ്കലിന് ലഭിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ശ്രീരാമകൃഷ്ണന്റെ മകൾ നിരജ്ഞന ജോലി ചെയ്യുന്നത് ഊരാളുങ്കലിനാണ്.

കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിയിലെ എച്ച് ആർ വിഭാഗത്തിലാണ് നിരജ്ഞന ജോലി ചെയ്യുന്നത്. ഒന്നരലക്ഷം രൂപയാണ് നിരജ്ഞനക്ക് ശമ്പളമായി ഊരാളുങ്കൽ നൽകുന്നത്. നിയമസഭയിൽ കോടി കണക്കിന് രൂപയുടെ പ്രവൃത്തികൾ നൽകിയതിന് ഉപകാരമാണ് ശ്രീരാമകൃഷ്ണന്റെ മകൾക്ക് ഊരാളുങ്കൽ ജോലി നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിൽ ശ്രീരാമകൃഷ്ണന്റെ മകൾക്ക് മാത്രമല്ല , പ്രമുഖ സി പി എം നേതാക്കളുടെ അടുത്ത ബന്ധുക്കളിൽ പലരും ജോലി ചെയ്യുന്നത് ഊരാളുങ്കലിലാണ്.

ശ്രീരാമകൃഷ്ണന്റെ സ്പീക്കറായിരുന്ന കാലയളവിൽ നടന്ന ഫെസ്റ്റിവൽ ഓൺ ഡെമോക്രസിക്ക് ചെലവായത് രണ്ടേകാൽ കോടി രൂപയാണ്. ആറ് പരിപാടിക്ക് പദ്ധതിയിട്ടു രുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയിരുന്നുള്ളു. ഈ പരിപാടിക്ക് ഭക്ഷണ ചെലവ് മാത്രം 68 ലക്ഷം രൂപയായി. യാത്ര ചെലവ് 42 ലക്ഷം, മറ്റ് ചെലവുകൾ 1.21 കോടി രൂപ , പരസ്യം 31 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്. അഞ്ച് പേർക്കാണ് ഈ പരിപാടിയുടെ പേരിൽ കരാർ നിയമനം ലഭിച്ചത്. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇവർ നിയമസഭയിൽ ജോലി ചെയ്തു. ഇവരുടെ ശമ്പളത്തിനായി ചെലവായത് 21.61 ലക്ഷം രൂപയാണ്. എം.ബി രാജേഷ് സ്പീക്കറായി വന്നതോടെ ഇവരെ പിരിച്ചു വിട്ടു. സഭ ടി.വി യുടെ പേരിലും ചെലവഴിച്ചത് കോടികളാണ്.

നിയമസഭയിൽ ആലോചിക്കാതെ ശ്രീരാമകൃഷ്ണന്റെ തന്നിഷ്ട പ്രകാരമാണ് എല്ലാ പ്രവൃത്തികളും നടന്നത്. പരാതി നൽകിയപ്പോൾ മാത്രമാണ് സഭ ടി.വിയെ കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാൻ പോലും തയ്യാറായത്. സെക്രട്ടേറിയേറ്റിലടക്കം കോടി കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ എൽ.ഡി.എഫ് സർക്കാർ ഊരാളുങ്കലിന് നൽകിയത്. എൽ.ഡി.എഫ് ഭരണത്തിൽ തഴച്ച് കൊഴുത്ത് വളരുകയാണ് ഊരാളുങ്കൽ. സി പി എം ന്റെ വിശ്വസ്ത സൃഹൃത്തായി അറിയപ്പെടുന്ന ഊരാളുങ്കലിന്റെ വളർച്ചയ്ക്ക് പിന്നിലെ ചാലക ശക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ആരോപണം.കേരളം ഭരിച്ച മുഖ്യമന്ത്രിമാർക്കെല്ലാം ചൂണ്ടികാണിക്കാൻ വികസന പദ്ധതികൾ ഉള്ളപ്പോൾ തുടർ ഭരണം നേടി ചരിത്രം രചിച്ച പിണറായിക്ക് എന്തുകൊണ്ട് അതിനു സാധിച്ചില്ല എന്ന് പഠിക്കേണ്ട വസ്തുതയാണ്.

തനിക്ക് വേണ്ടപ്പെട്ട കാര്യങ്ങളും വേണ്ടപ്പെട്ടവരുടെ വളർച്ചയും മാത്രം സ്വപ്നം കാണുകയും അത് നടപ്പാക്കുകയും ചെയ്യുന്ന ചെറിയ വട്ടത്തിലായി പിണറായി. ആ വട്ടത്തിൽ സ്ഥാനം പിടിക്കാൻ ഊരാളുങ്കലിന് കഴിഞ്ഞു. പിണറായി കഴിഞ്ഞാൽ ഊരാളുങ്കലുമായി അടുത്ത സൗഹൃദം പുലർത്തുന്നത് ശ്രീരാമകൃഷ്ണനാണ്. റിയാസ് പോലും അത് കഴിഞ്ഞേ വരൂ. ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹ വാർത്തയിൽ ഇടം പിടിച്ചതാണ് ഊരാളുങ്കലിലാണ് മകളുടെ ജോലി എന്നത് . ഉദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന പേരിലാണ് ഊരാളുങ്കലിൽ ജോലി ലഭിച്ചതെന്ന് വിമർശകർ ആരോപിച്ചാൽ അവരെ കുറ്റപെടുത്താൻ സാധിക്കില്ലെന്നർത്ഥം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP