Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഞ്ജു പറഞ്ഞത് നൂറു ശതമാനം ശരിയെന്ന് ആന്റണി പെരുമ്പാവൂർ; സിനിമാ സെറ്റിലെ ഉപദ്രവത്തെ കുറിച്ച് തന്നോട് നടി പറഞ്ഞിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി നിർമ്മാതാവ്; ദുബായിലെ ഓഡിയോ ലോഞ്ച് വിവാദത്തിലും നായികയുടെ പരാതികൾ ശരിവച്ച് മോഹൻലാലിന്റെ വിശ്വസ്തൻ; പ്രൊഡക്ഷൻ കൺട്രോളറുടെ മൊഴിയും സംവിധായകന് എതിര്; മഞ്ജു വാര്യരുടെ പരാതിയിൽ ഒടിയൻ ഫെയിം ശ്രീകുമാർ മേനോൻ കുരുക്കിൽ; ആൻണി പെരുമ്പാവൂരിന്റെ മൊഴിയിൽ മഞ്ജുവിന്റെ 'പഴയ സുഹൃത്ത്' കുടുങ്ങും

മഞ്ജു പറഞ്ഞത് നൂറു ശതമാനം ശരിയെന്ന് ആന്റണി പെരുമ്പാവൂർ; സിനിമാ സെറ്റിലെ ഉപദ്രവത്തെ കുറിച്ച് തന്നോട് നടി പറഞ്ഞിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി നിർമ്മാതാവ്; ദുബായിലെ ഓഡിയോ ലോഞ്ച് വിവാദത്തിലും നായികയുടെ പരാതികൾ ശരിവച്ച് മോഹൻലാലിന്റെ വിശ്വസ്തൻ; പ്രൊഡക്ഷൻ കൺട്രോളറുടെ മൊഴിയും സംവിധായകന് എതിര്; മഞ്ജു വാര്യരുടെ പരാതിയിൽ ഒടിയൻ ഫെയിം ശ്രീകുമാർ മേനോൻ കുരുക്കിൽ; ആൻണി പെരുമ്പാവൂരിന്റെ മൊഴിയിൽ മഞ്ജുവിന്റെ 'പഴയ സുഹൃത്ത്' കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതിയിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നൽകിയത് നടിയെ പൂർണ്ണമായും പിന്തുണയ്ക്കുന്ന മൊഴി. ശ്രീകുമാർ മേനോൻ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് മഞ്ജു തന്നെട് പറഞ്ഞിട്ടുണ്ടെന്ന് ആന്റണി പെരുമ്പാവൂർ പൊലീസിനോട് സമ്മതിച്ചു. ഒടിയൻ സെറ്റിലെ കാരവാൻ സംഭവത്തെ കുറിച്ചും മഞ്ജു സൂചിപ്പിച്ചിരുന്നുവെന്നും ഒടിയൻ സിനിമയുടെ നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ പൊലീസിന് മൊഴി നൽകി. സമാന വിശദീകരണമാണ് ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സജിയും പൊലീസിന് നൽകിയത്. ഇതോടെ മഞ്ജുവിന്റെ പരാതി നിലനിൽക്കുന്നതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയാണ്. ശ്രീകുമാർ മനോനെതിരെ ജ്യാം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തി വിടാനാണ് സാധ്യത.

അതിനിടെ ഈ വിഷയത്തിൽ ദിലീപിന്റെ പൂർണ്ണ പിന്തുണ മഞ്ജുവിനുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മഞ്ജുവിനെ ശ്രീകുമാർ മേനോൻ ശല്യപ്പെടുത്തുന്നുവെന്നതിനെ ആശങ്കയോടെയാണ് ദിലീപും കാണുന്നത്. എന്നാൽ തൽകാലം വിഷയത്തിൽ പ്രതികരണമോ ഇടപെടലോ നടത്തില്ല. കേസ് അതിന്റെ വഴിക്ക് പോട്ടെയെന്നതാണ് ദിലീപിന്റെ നിലപാട്. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരിന്റെ മൊഴിയോടെ മഞ്ജു നൽകിയ പരാതി പുതിയ തലത്തിലുമെത്തും. സിനിമയിലെ വിഴുപ്പഴക്കലുകൾക്ക് പുതിയതലം അത് നൽകും. ഈ സാഹചര്യത്തിൽ ശ്രീകുമാർ മേനോനുമായി ഒത്തുതീർപ്പിലേക്ക് മഞ്ജു എത്തണമെന്ന് ആഗ്രഹിക്കുന്നവരും സിനിമാ ലോകത്തുണ്ട്. നടിയെ ആക്രമിച്ച കേസിലെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വിഷയങ്ങൾ പുറത്തു വരുമെന്ന ഭയവും ചിലർക്കുണ്ട്. എന്നാൽ കേസുമായി മുമ്പോട്ട് പോകാനാണ് മഞ്ജുവിന്റെ താൽപ്പര്യമെന്നാണ് സൂചന.

ശ്രീകുമാർ മേനോൻ ഉപദ്രവിക്കുന്നതായി മഞ്ജു പറഞ്ഞുവെന്നും അതിനോട് താൻ ഇടപെടേണ്ടതുണ്ടോ എന്ന് തിരക്കിയെന്നുമാണ് ആന്റണി പെരുമ്പാവൂർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇടപെടേണ്ടതില്ലെന്നും താൻ നോക്കി കൊള്ളാമെന്നും മഞ്ജു മറുപടി നൽകി. അതുകൊണ്ടാണ് വിഷയത്തിൽ നടപടിക്ക് ശ്രമിക്കാത്തത്. ഒടിയൻ സെറ്റിലും ഒടിയന്റെ ഓഡിയോ ലോഞ്ചിനായുള്ള ദുബായ് യാത്രയ്ക്കിടെയും ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് മഞ്ജു ഉന്നയിച്ചിട്ടുള്ളത്. ഇതിന് രണ്ടിനും സാക്ഷിയല്ലെങ്കിലും തനിക്ക് ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ഇത് തന്നെയാണ് പ്രൊഡക്ഷൻ കൺട്രോളർ സജിയുടേയും മൊഴി. ഇത് ശ്രീകുമാർ മേനോനെ കുടുക്കുന്നതാണ്. എന്നാൽ ഏത് അറ്റം വരേയും പോയി കേസ് നേരിടാനാണ് ശ്രീകുമാർ മേനോന്റെ തീരുമാനം. മഞ്ജുവുമായുണ്ടായിരുന്ന ബിസിനസ് ഇടപാടുകളെ കുറിച്ചെല്ലാം പൊലീസിനെ ധരിപ്പിക്കാനാണ് ശ്രീകുമാർ മേനോന്റെ തീരുമാനം. സംവിധായകൻ മാർട്ടി പ്രക്കാട്ടിനെതിരേയും നിലപാട് എടുത്തേക്കും.

തൃശ്ശൂർ ജില്ല ക്രൈം ബ്രാഞ്ച് എസ്‌പി സി ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്. സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതിയിൽ നേരത്തെ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങൾ വഴി ദുഷ് പ്രചരണം നടത്തിയതെന്നും മോശക്കാരിയാക്കാൻ ശ്രമിച്ചു എന്നുമായിരുന്നു മഞ്ജു വാര്യരുടെ പരാതി. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് മഞ്ജു വാര്യർ ആദ്യം പരാതി നൽകിയിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരിൽക്കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ഈ പരാതി പിന്നീട് തൃശൂർ പൊലീസിന് കൈമാറി. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമ്മാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്. പിന്നീട് പൊലീസ് മൊഴിയെടുത്തപ്പോഴും മഞ്ജു കാര്യങ്ങൾ ആവർത്തിച്ചു.

വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങിയപ്പോൾ നൽകിയ ജാമ്യ ഹർജിയിലും ശ്രീകുമാർ മേനോനെതിരെ പരാമർശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയൻ സിനിമ തുടങ്ങുന്നത്. ഇവിടെ വച്ചു തന്നെ ചില പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ഒടിയന് ശേഷം ശ്രീകുമാർ പ്രഖ്യാപിച്ച എംടിയുടെ രണ്ടാമൂഴം നടക്കില്ലെന്നും ഉറപ്പായി. ഇതിനിടെ 2018 ഡിസംബറിൽ തന്നെ മഞ്ജുവിനെ വിമർശിച്ച് ശ്രീകുമാർ മേനോൻ രംഗത്ത് വന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂസ്18 ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ വിമർശനം. അപ്പോഴെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മഞ്ജുവിന്റെ പരാതിയും ആന്റണി പെരുമ്പാവൂരിന്റെ മൊഴിയും. മോഹൻലാൽ അടക്കമുള്ളവരോട് ആലോചിച്ച് മാത്രമേ ആന്റണി പെരുമ്പാവൂർ ഇത്തരത്തിലൊരു മൊഴി കൊടുക്കൂവെന്നാണ് വിലയിരുത്തൽ.

ശ്രീകുമാർ മേനോൻ തനിക്കെതിരേ സമൂഹമാധ്യങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും താൻ മോശക്കാരിയാണെന്ന് പ്രചരിപ്പിച്ചുവെന്നുമാണ് മഞ്ജു തൃശ്ശൂർ ഈസ്റ്റ് പൊലീസിന് നൽകിയ മൊഴി. തൃശൂർ ക്രൈം ബ്രാഞ്ച് എ.സി. പി സി ഡി ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന മൊഴിയെടുക്കൽ മൂന്നു മണിക്കൂറോളം നീണ്ടിരുന്നു. പുള്ളിലെ വീട്ടിൽ വച്ചായിരിക്കും മൊഴിയെടുക്കൽ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് പൊലീസ് സ്റ്റേഷനിലേക്കു തന്നെ മാറ്റുകയായിരുന്നു. തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും ഭീഷണിപ്പെടുത്തിയെന്നും മഞ്ജു പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ഒരു സിഡി പൊലീസിനു കൈമാറിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന മൂന്നു വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒടിയൻ സിനിമയുടെ നിർമ്മാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറഞ്ഞു.

ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. ശ്രീകുമാർ മേനോനും സുഹൃത്തും തനിക്കെതിരേ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിച്ചിരുന്നതായി സൂചന ലഭിച്ചിരുന്നു. വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP