Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീകുമാർ മേനോനെ പൂട്ടിയേ മതിയാവൂ എന്ന വാശിയിൽ മഞ്ജു വാര്യർ; പ്രൊഡക്ഷൻ കൺട്രോളർ സജിയുടെ മൊഴിയോടെ സിനിമാ ലോകത്തെ പ്രമുഖരെ ചോദ്യം ചെയ്യാൻ പൊലീസ്; ആന്റണി പെരുമ്പാവൂരിന് നോട്ടീസ്; കേസിൽ മഞ്ജുവിന് എല്ലാ സഹായവും ഒരുക്കുന്നത് സംവിധായകനായ ഉറ്റ സുഹൃത്ത് മാർട്ടിൻ പ്രകാട്ട്; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ സൗഹൃദം അലസുന്നതും മാർട്ടിൻ പ്രകാട്ടിനെ ചൊല്ലിയുള്ള തർക്കമെന്ന് സിനിമാ വൃത്തങ്ങൾ; ലേഡി സൂപ്പർസ്റ്റാറിന്റെ പരാതി ഗൗരവമായെടുത്ത് അന്വേഷണം

ശ്രീകുമാർ മേനോനെ പൂട്ടിയേ മതിയാവൂ എന്ന വാശിയിൽ മഞ്ജു വാര്യർ; പ്രൊഡക്ഷൻ കൺട്രോളർ സജിയുടെ മൊഴിയോടെ സിനിമാ ലോകത്തെ പ്രമുഖരെ ചോദ്യം ചെയ്യാൻ പൊലീസ്; ആന്റണി പെരുമ്പാവൂരിന് നോട്ടീസ്; കേസിൽ മഞ്ജുവിന് എല്ലാ സഹായവും ഒരുക്കുന്നത് സംവിധായകനായ ഉറ്റ സുഹൃത്ത് മാർട്ടിൻ പ്രകാട്ട്; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ സൗഹൃദം അലസുന്നതും മാർട്ടിൻ പ്രകാട്ടിനെ ചൊല്ലിയുള്ള തർക്കമെന്ന് സിനിമാ വൃത്തങ്ങൾ; ലേഡി സൂപ്പർസ്റ്റാറിന്റെ പരാതി ഗൗരവമായെടുത്ത് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീകുമാർ മേനോനുമായുള്ള പരാതിയിൽ കടുത്ത നിലപാടുമായി മഞ്ജു വാര്യർ. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒടിയൻ സെറ്റിൽ വച്ചുള്ള മാനസിക പീഡനവും ദുബായ് വിമാനത്താവളത്തിലെ മോശം പെരുമാറ്റവുമാണ് മഞ്ജു വാര്യർ പ്രധാനമായും ഉയർത്തുന്ന പരാതി. ഈ സാഹചര്യത്തിൽ സെറ്റിൽ നടന്ന സംഭവങ്ങളുടെ സത്യം അറിയാൻ ഒടിയൻ സിനിമയുടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്ന് പൊലീസ് മൊഴിയെടുക്കും. ഇതിനുള്ള നോട്ടീസ് നൽകി കഴിഞ്ഞു. ഇന്നലെ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ സജിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഒടിയൻ സെറ്റിലെ കാരവാനുള്ളിൽ ചില പ്രശ്‌നങ്ങൾ നടന്നുവെന്ന സൂചന സജി നൽകിയതായാണ് അറിയുന്നത്. തിരക്കുള്ളതിനാൽ ഉടൻ ഹാജരാകാൻ കഴിയില്ലെന്നാണ് ആന്റണി പെരുമ്പാവൂർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർക്ക് ഒരു സഹായവും സിനിമാ സംഘടനകൾ ചെയ്യുന്നില്ല. അമ്മയും ഫെഫ്കയും ക്രിമിനൽ കേസ് അതിന്റെ വഴിക്ക് പോട്ടെയെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിന് എല്ലാ പിന്തുണയും നൽകുന്നത് സംവിധായകനായ മാർട്ടിൻ പ്രകാട്ടാണ്. ശ്രീകുമാർ മേനോനെതിരായ പോരാട്ടത്തിൽ മഞ്ജുവിന് എല്ലാ സഹായവും നൽകുന്നതും മാർട്ടിൻ മാത്രമാണ്. ബാക്കിയെല്ലാവരും കൃത്യമായ അകലം പാലിക്കുന്നുണ്ട്. ദിലീപുമായി ബന്ധപ്പെട്ട് മഞ്ജുവിനുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണം. ദിലീപിനേയും അമ്മയയേും ഫെഫ്കയേയും ആലോസരപ്പെടുത്തുന്നതൊന്നും ചെയ്യാൻ ആരും ആഗ്രഹിക്കുന്നില്ല. ഇതോടെയാണ് മാർട്ടിൻ പ്രകാട്ടിന്റെ പിന്തുണയോടെ മഞ്ജു പോരാട്ടം തുടരുന്നത്. ശ്രീകുമാർ മേനോന്റെ ഭീഷണികൾ ഇനി വിലപോവില്ലെന്നാണ് ലേഡി സൂപ്പർ സ്റ്റാർ പറയുന്നത്.

ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജുവിന് ഏറ്റവും അധികം പിന്തുണ നൽകിയത് ശ്രീകുമാർ മേനോനായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ മഞ്ജുവിനെ ബ്രാൻഡാക്കി. പിന്നീട് സിനിമലിയുമെത്തി. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു ഹിറ്റായതോടെ മഞ്ജു വീണ്ടും തിരക്കുള്ള നടിയായി. അപ്പോഴും ശ്രീകുമാർ മേനോനുമായി സൗഹൃദം തുടർന്നു. ദിലീപിന്റെ വിവാഹ മോചന ഹർജിയിൽ പോലും ഇതെല്ലാം പ്രതിഫലിച്ചു. മഞ്ജുവാര്യർ ലേഡി സൂപ്പർ സ്റ്റാറായത് ഉദാഹരണം സുജാതയെന്ന ചിത്രത്തിലൂടെയാണ്. ഈ കൊച്ചു ചിത്രം തിയേറ്ററുകളിൽ കത്തിപടർന്നപ്പോൾ മഞ്ജുവിന് ഒറ്റയ്ക്ക് ചിത്രങ്ങൾ വിജയിപ്പിക്കാനാകുമെന്ന് സിനിമാ ലോകം തിരിച്ചറിഞ്ഞു. ഈ സിനിമയുടെ നിർമ്മാതാവായിരുന്നു മാർട്ടിൻ പ്രകാട്ട്. ഈ സിനിമയുമായുള്ള സഹകരണത്തിനിടെയാണ് ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിലെ സൗഹൃദത്തിൽ വിള്ളലുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് മഞ്ജുവിന് എല്ലാ ധാർമിക പിന്തുണയും മാർട്ടിൻ പ്രകാട്ട് നൽകുന്നത്.

മമ്മൂട്ടിയെ നായകനാക്കിയുള്ള ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് മാർട്ടിൻ പ്രകാട്ട്. തുടർന്ന് എബിസിഡി,ചാർളി തുടങ്ങിയ സിനിമകളും സംവിധായകന്റെതായി മലയാളത്തിൽ പുറത്തിറങ്ങി. മനോരമയുടെ വനിതയിലെ ഫോട്ടോ ഗ്രാഫറായിരുന്നു മാർട്ടിൻ പ്രകാട്ട് അതിന് മുമ്പ്. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നല്ല സൗഹൃദം മാർട്ടിനുണ്ട്. ഇതെല്ലാം ഉപയോഗിച്ചാണ് മഞ്ജു വാര്യരുടെ പോരാട്ടം. ദിലീപിനെതിരായ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നായിരുന്നു മഞ്ജുവിന്റെ നിലപാട്. മഞ്ജുവിന്റെ ഈ ഉറച്ച മനസ്സ് കാരണം ദിലീപിന് വേണ്ടി രംഗത്തിറങ്ങാൻ സിനിമയിലെ പ്രമുഖർക്ക് പോലും കഴിഞ്ഞില്ല. നടിയെ ആക്രമിച്ച കേസിലെ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയതും മഞ്ജുവാണ്. ഈ സാഹചര്യത്തിലാണ് മഞ്ജു പൊലീസിന് നൽകിയ പരാതിയിലും കൃത്യമായ അകലം അമ്മയും ഫെഫ്കയും പാലിക്കുന്നത്. കേസിൽ പിന്തുണ തേടി അമ്മയ്ക്കും ഫെഫ്കയ്ക്കും മഞ്ജു കത്ത് നൽകിയിരുന്നു. എന്നാൽ കേസ് മുന്നോട്ട് പോട്ടെയെന്ന നിലപാടാണ് ഇവർ എടുത്തത്.

ശ്രീകുമാർ മേനോൻ ഫെഫ്കയിലോ അമ്മയിലോ അംഗമല്ല. അതുകൊണ്ടാണ് മഞ്ജുവിനെ സഹായിക്കാൻ കഴിയാത്തതെന്നാണ് അവരുടെ വാദം. പൊലീസിൽ കേസ് കൊടുക്കുമ്പോൾ തന്നെ ശ്രീകുമാറുമായി ഒത്തു തീർപ്പിനുള്ള സാധ്യതയും മഞ്ജു മനസ്സിൽ കണ്ടു. എന്നാൽ സിനിമാ സംഘടനകൾ മാറിയതോടെ അത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് മാർട്ടിൻ പ്രകാട്ട് എന്ന ഒറ്റ സുഹൃത്തിന്റെ പിന്തുണയിലെ മഞ്ജുവിന്റെ പോരാട്ടം. ആന്റണി പെരുമ്പാവൂരിന്റെ മൊഴി കൂടി എടുത്താൽ ശ്രീകുമാർ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മൊഴിയിലെ വിരുദ്ധ്യങ്ങൾ പരിശോധിക്കും. അതിന് ശേഷമാകും തുടർ നടപടി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചാൽ ശ്രീകുമാർ മേനോനെതിരെ കോടതിയെ സമീപിക്കാനാണ് മഞ്ജുവിന്റെ തീരുമാനം.

മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ വിളിച്ചുവരുത്താൻ നോട്ടീസയക്കും. തിങ്കളാഴ്ച നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും തൃശ്ശൂർ ഡി.സി.ആർ.ബി. അംഗം മരിച്ചതിനാൽ മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച മഞ്ജുവിന്റെ മൊഴിയെടുത്ത അന്വേഷണസംഘം തിങ്കളാഴ്ച പരാതി, മൊഴി, കൈമാറിയ തെളിവുകൾ എന്നിവ വിലയിരുത്തി. ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതടക്കമുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ശ്രീകുമാർ മേനോനെ ഒരാഴ്ചയ്ക്കുള്ളിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ തൃശൂർ സീ ബ്രാഞ്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചു. ശ്രീകുമാർ മേനോന്റെ കൈവശമുള്ള മഞ്ജു വാരിയർ ഫൗണ്ടേഷന്റെ ലെറ്റർ ഹെഡ് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും മഞ്ജു വാരിയർ പൊലീസിന് മൊഴിനൽകി.

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രധാനപ്പെട്ട പരാതി. ഈ ദുഷ്പ്രചരണങ്ങളുടെ ഡിജിറ്റൽ തെളിവുകളും നടി മഞ്ജു വാരിയർ പൊലീസിനു കൈമാറിയിട്ടുണ്ട്. ഡി.ജി.പിക്കു നൽകിയ പരാതിയിൽ ഉന്നയിച്ച ആക്ഷേപങ്ങൾ നടി മഞ്ജു വാരിയർ പൊലീസിന് മുമ്പാകെ മൊഴിയായി നൽകി. കേസന്വേഷിക്കുന്ന തൃശൂർ സീ ബ്രാഞ്ച് എ.സി.പി: സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത്. പരാതിയിൽ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തെളിയിക്കാൻ സാക്ഷികളുടെ മൊഴികൂടി രേഖപ്പെടുത്തണം. സാക്ഷികളെ നേരിൽ കണ്ട് മൊഴിയെടുത്ത ശേഷമെ സംവിധായകൻ ശ്രീകുമാർ മേനോനെ അന്വേഷണ സംഘം വിളിപ്പിക്കൂ. സാക്ഷികളുടെ മൊഴിയെടുക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. ജാമ്യം ലഭിക്കുന്ന മൂന്നു വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തിട്ടുള്ളത്. നിലവിൽ നടി മഞ്ജു വാര്യരുടെ മൊഴിപ്രകാരം കൂടുതൽ വകുപ്പുകൾ ചുമത്തില്ല. പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും നിയമപരമായ നടപടി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ മഞ്ജു വാരിയർ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ മോശക്കാരി എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തിയെന്നാണ് മൊഴി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ 21നാണ് ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കാണിച്ച് മഞ്ജു ഡിജിപിക്ക് പരാതി നൽകിയത്. ഡിജിപിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. മാസങ്ങളായി ശ്രീകുമാർ മേനോനിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയ പരാതിയിൽ മഞ്ജു പറഞ്ഞിരുന്നത്. ഒടിയൻ സിനിമയ്ക്ക് ശേഷം തനിക്കെതിരേ ഉയർന്ന സംഘടിത സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ് എന്നാണ് മഞ്ജു പറയുന്നത്. ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലാണ് തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകളും മഞ്ജു കൈമാറിയിട്ടുണ്ട്. ഫോട്ടോയും ഫോൺ സംഭാഷണവുമാണ് പരാതിക്കൊപ്പം നൽകിയിരിക്കുന്നത്.

താരസംഘടനയായ അമ്മയുമായോ മറ്റ് സംഘടനയുമായോ ബന്ധപ്പെടുന്നതിന് മുൻപാണ് മഞ്ജു പൊലീസ് സഹായം തേടിയത്. പിന്നീട് അവർക്കും കത്തെഴുതി. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യർക്ക് കല്ല്യാൺ ജൂവലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാർ മേനോനായിരുന്നു. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിൽ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്. പ്രളയത്തിൽ തകർന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ ഈയിടെ രംഗത്ത് വന്നിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചിരുന്നു. ഇതുമായി ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിനിമയിലുള്ളവർ പോലും കരുതുന്നത്.

ഇത്തരം നിയമപരമായ വിഷയങ്ങൾ ശ്രീകുമാർ മേനോനെതിരെ പരാതി കൊടുക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് അമ്മയും ഫെഫ്കയും കരുതുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പലരും ഗൂഢാലോചന സംശയിച്ചിരുന്നു. എന്നാൽ അതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാക്കുപയോഗിച്ചത് മഞ്ജു വാര്യരാണ്. അന്നെല്ലാം ശ്രീകുമാർ മേനോനും മഞ്ജുവും അടുത്ത സൗഹൃദത്തിലായിരുന്നു. ഇതിലേക്ക് എത്തിയ സാഹചര്യങ്ങളിൽ പോലും പലരും സംശയം കാണുന്നുണ്ട്. ഇതെല്ലാം ശ്രീകുമാർ മേനോൻ തുറന്ന് പറച്ചിലിന് വിധേയമാക്കുമെന്ന കണക്കുകൂട്ടൽ സിനിമാ മേഖലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അമ്മയും ഫെഫ്കയും കൃത്യമായ അകലം പാലിക്കും.

ഫെഫ്കയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനുമില്ല. ശ്രീകുമാർ മേനോൻ സംവിധായകനാണെങ്കിലും ഫെഫ്കയിൽ അംഗത്വമില്ല. അമ്മയിലും ശ്രീകുമാർ മേനോൻ അംഗമല്ല. സംഘടനയിലെ രണ്ട് പേർക്കിയിൽ പ്രശ്നമുണ്ടാകുമ്പോഴാണ് സിനിമാ സംഘടനകൾ ഇടപെടാറുള്ളത്. ഇവിടെ അതിനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ തന്ത്രപരമായ അകലം പാലിക്കാനും കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP