Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാനസയ്ക്ക് വെടിയേൽക്കാൻ കാരണം സുരക്ഷാ വീഴ്ച; പ്രതികാര ദാഹവുമായി രാഖിൽ ഒളിച്ചിരുന്ന കഥ അറിഞ്ഞ് ഞെട്ടിയത് നാട്ടുകാർ; മെമ്പർമാരറിയാതെ പുതിയ താമസക്കാരെ പഞ്ചായത്തിൽ അനുവദിക്കില്ല; കൊലപാതകം നെല്ലുക്കുഴിയെ ചിന്തിപ്പിക്കുന്നു; അതിഥി തൊഴിലാളികളിൽ കണക്കെടുപ്പും

മാനസയ്ക്ക് വെടിയേൽക്കാൻ കാരണം സുരക്ഷാ വീഴ്ച; പ്രതികാര ദാഹവുമായി രാഖിൽ ഒളിച്ചിരുന്ന കഥ അറിഞ്ഞ് ഞെട്ടിയത് നാട്ടുകാർ; മെമ്പർമാരറിയാതെ പുതിയ താമസക്കാരെ പഞ്ചായത്തിൽ അനുവദിക്കില്ല; കൊലപാതകം നെല്ലുക്കുഴിയെ ചിന്തിപ്പിക്കുന്നു; അതിഥി തൊഴിലാളികളിൽ കണക്കെടുപ്പും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ താമസിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെയും പുറമെ നിന്നുള്ള താമസക്കാരുടെയും കണക്കെടുക്കാൻ നീക്കം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെയാവും കണക്കെടുപ്പ് പൂർത്തിയാക്കുക. വാർഡ് മെമ്പർമാരറിയാതെ പഞ്ചായത്ത് പരിധിയിൽ പുതിയ താമസക്കാരെത്തുന്നില്ല എന്ന് ഉറപ്പുവരുന്നതിനുള്ള ഇടപെടലുകളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഹൗസ്സസർജ്ജൻസി വിദ്യാർത്ഥിനി മാനസ വെടിയേറ്റ് മരണപ്പെട്ടതാണ് പഞ്ചായത്ത് ഇത്തരത്തിലൊരുനടപടിയിലേയ്ക്ക് നീങ്ങാൻ പ്രധാന കാരണമെന്നാണ് സൂചന. മാനസയ്ക്ക് വെടിയേൽക്കാൻ കാരണം താമസ്ഥലത്തെ സുരക്ഷ വീഴ്ചയാണെന്ന് പരക്കെ ആരോപണമുയർന്നിരുന്നു.

ഇന്ദിരഗാന്ധി കോളേജ് ചെയർമാൻ കെ എം പരീത് ഇക്കാര്യം മറുനാടൻ അടക്കമുള്ള മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്തിരുന്നു. കോളേജ് ഹോസ്റ്റലിൽ സിസി ടിവി ക്യാമറകൾ ഉൾപ്പെടെ എല്ലാവിധ സുരക്ഷക്രമീകരണങ്ങളും ഉണ്ടെന്നും സെക്യൂരിറ്റിയും വാർഡനുമറിയാതെ ഇവിടുത്തെ താമസക്കാരായ വിദ്യാർത്ഥികൾക്ക് പുറത്തുകടക്കാനാവില്ലന്നും പരിത് ചൂണ്ടിക്കാട്ടി

കുട്ടികൾ ഹോസ്റ്റലിൽ താമസിക്കാതെ പുറത്ത് മാനസ താമസിച്ചിരുന്നതുപോലുള്ള വീടുകളോടനുബന്ധിച്ചുള്ള വാടക മുറികളിലും മറ്റും താമസിക്കാനാണ് താൽപര്യം പ്രകടിപ്പിക്കുന്നതെന്നും ഇതിന് വീട്ടുകാർ പിൻതുണ നൽകിവരുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സംഭവം പ്രദേശവാസികളിൽ സൃഷ്ടിച്ച ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല.

ഫർണ്ണിച്ചർ വ്യവസായ കേന്ദ്രമെന്ന നിലയിൽ നെല്ലിക്കുഴി രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധയാർജ്ജിച്ചു വരവെയാണ് മുൻകാമുകൻ മാനസയെ വെടിവച്ചിട്ട ശേഷം സ്വയം വെടിയുതുർത്ത് അത്മഹത്യചെയ്ത സംഭവം ഇവിടെ നിന്നും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുള്ളത്. മാനസയുടെ താമസ്ഥലത്തുനിന്നും 50 മീറ്റർ അകലെ തോക്കും സംഘടിപ്പിച്ച്്, പ്രതികാര ദാഹവുമായി രാഖിൽ തക്കം പാർത്തിരുന്നു എന്നത് അക്ഷരാർത്ഥത്തിൽ ഇവിടുത്തുകാരെ അമ്പരപ്പിച്ചു.

മാധ്യമങ്ങളിലൂടെ വാർത്തകൾ പൂറത്തുവന്നതോടെയാണ് രാഖിൽ ഇവിടെ താമസിച്ചിരുന്നു എന്ന വിവരംപോലും നാട്ടുകാരറിയുന്നത്. കഴിഞ്ഞമാസം 4 മുതൽ രാഖിൽ ഇവിടെ മുറിയെടുത്തു താമസിച്ചിരുന്നെങ്കിലും ഇയാൾ എന്തെങ്കിലും ആവശ്യത്തിനായി തങ്ങളുടെ സ്ഥാപനത്തിലെത്തിയതായി ഇവിടുത്തെ വ്യാപാരികളിൽ ഒട്ടുമിക്കവർക്കും ഉറപ്പില്ല. സംഭവത്തിൽ പ്രതികരണം തേടി ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളിൽ മറുനാടൻ എത്തിയപ്പോഴാണ് വ്യാപാരികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

ഇന്ദിരാഗാന്ധി കോളേജ് ജംഗ്ഷനിലെ കെട്ടിടത്തിൽ , മുകൾ നിലയിലെ മുറിയിലാണ് രാഖിൽ താമസിച്ചിരുന്നത്. ജനൽ തുറന്നിട്ടാൽ താഴെ കനാൽ റോഡിലെ ആളനക്കം കാണാം. താമസ്ഥലം വിട്ടുള്ള മാനസയുടെ വരവും പോക്കുമെല്ലാം രാഖിൽ മുറിയിലിരുന്നുതന്നെ വീക്ഷിച്ചിരുന്നു എന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. മുമ്പ് അടുപ്പം പുലർത്തിയിരുന്ന നാട്ടുകാരൻ കൂടിയായ രാഖിൽ ആരുടെയും കണ്ണിൽപ്പെടാതെ മാനസയുടെ താമസ്ഥലത്തെത്തിയെന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നിടത്തുനിന്നും പിടിച്ചുവലിച്ച് മുറിയിലേക്ക് കയറ്റിയെന്നും തുടർന്ന് വെടിവച്ചുവീഴ്തിയെന്നും പിന്നീട് ഇയാൾ സ്വയം നിറയൊഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നെന്നുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

കോളേജ് പ്രവർത്തനം ആരംഭിച്ചതോടെ പെരിയാർ വാലി കനാലിന്റെ തീരത്ത്, ആലുവ-മൂന്നാർ പാതയിൽ നിന്നും കഷ്ടി 200 മീറ്ററോളം ദൂരത്തിലായിരുന്നു മാനസ താമസിച്ചിരുന്ന ഇരുനിലവീട് സ്ഥിതിചെയ്യുന്നത്. കനാൽ റോഡിനഭിമുഖമായിട്ടാണ് ഇവിടേയ്ക്ക് പ്രവേശിക്കുന്നതിനുള്ള ഗെയിറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇരുനിലകെട്ടിടത്തോട് ചേർന്നാണ് കെട്ടിട ഉടമയും കുടുംബവും താമസിക്കുന്ന വീട് സ്ഥിതിചെയ്യുന്നത്. വെടിയൊച്ച കേട്ട് ആദ്യം ഓടിയെത്തിയതും ഇവരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP