Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ നിന്നും കൈലാസത്തിൽ തീർത്ഥാടനത്തിന് പോയ മലയാളികള്‍ കൈലാസത്തിൽ കുടുങ്ങി; മൂന്ന് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘത്തിന് തിരിച്ചുവരാനാകാത്തത് മോശം കാലാവസ്ഥ മൂലം ഹെലികോപ്ടർ സർവീസ് മുടങ്ങിയതോടെ; ഭക്ഷണ സാധനങ്ങളും തീർന്നതോടെ കടുത്ത ആശങ്കയിൽ; സിമി കോട്ടിൽ കുടുങ്ങി കിടക്കുന്നത് നാനൂറോളം ഇന്ത്യക്കാർ

കേരളത്തിൽ നിന്നും കൈലാസത്തിൽ തീർത്ഥാടനത്തിന് പോയ മലയാളികള്‍ കൈലാസത്തിൽ കുടുങ്ങി; മൂന്ന് സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘത്തിന് തിരിച്ചുവരാനാകാത്തത് മോശം കാലാവസ്ഥ മൂലം ഹെലികോപ്ടർ സർവീസ് മുടങ്ങിയതോടെ; ഭക്ഷണ സാധനങ്ങളും തീർന്നതോടെ കടുത്ത ആശങ്കയിൽ; സിമി കോട്ടിൽ കുടുങ്ങി കിടക്കുന്നത് നാനൂറോളം ഇന്ത്യക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൈലാസ മാനവസരോവർ യാത്രക്ക് പോയ മലയാളികളുടെ സംഘം നേപ്പാളിലെ പർവത നിരയായ സിമികോട്ടിൽ കുടങ്ങി. കേരളത്തിൻ നിന്നും പോയ നാല് പേരാണ് പർവത നിരയിൽ കുടുങ്ങിക്കിടക്കുന്നതായി വിവര ലഭിച്ചത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്ന സംഘത്തിന് തിരിച്ചുവരാനാകാത്തത് മോശം കാലാവസ്ഥ കാരണമാണ്. കോഴിക്കോട്, എറണാകുളം സ്വദേശികളായ പ്രായമായവരാണ് തീർത്ഥാടനത്തിന് പോയി തിരിച്ചെത്താൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് ഈ സംഘത്തൊടൊപ്പം യാത്ര ചെയ്തിരുന്നയാൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ നാലു ദിവസമായി ഇവർ സിമികോട്ടിൽ കുടങ്ങി ക്കിടക്കുകയാണ്. മോശം കാലാവസ്ഥ മൂലം ഹെലികോപ്ടറുകൾ എത്തുന്നില്ല. കടുഞ്ഞ മഞ്ഞിനെ തുടർന്നാണ് ഹെലികോപ്ടർ സർവീസ് മുടങ്ങിയത്. ഹിമാലയത്തിന്റെ മറ്റു ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും സിമി കോട്ടിലേക്ക് എത്തിക്കുന്നുണ്ട്. ഇതോടെ കാര്യമായ താമസ സൗകര്യം ഇല്ലാത്ത സ്ഥലത്ത് മലയാളികൾ കൂടുതൽ പ്രശ്‌നത്തിലായി. ഒരു ചെറിയ മുറിയിൽ നാല് പേർക്ക് കഴിയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭക്ഷണത്തിന്റെ ലഭ്യതയും കുറഞ്ഞിരിക്കയാണ്. ഇനിയും അവിടെ തുടരേണ്ടി വന്നാൽ പ്രശ്‌നം ഗുരുതരമാകുമെന്നാണ് യാത്രാ സംഘത്തിൽ നിന്നും നേപ്പാളിൽ തിരിച്ചെത്തിയവർ പറയുന്നത്.

വൈഫൈ സംവിധാനമുള്ള സ്ഥപമാണ് സിമി കോട്ട്. അതുകൊണ്ട് തന്നെ മലയാളി സംഘവുമായി ബന്ധപ്പെടാൻ സാധിക്കുന്നുണ്ട് എന്നതാണ് ആശ്വാസം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അടക്കം 400ഓളം പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. വിഷയം സർക്കാറിന്റെ ശ്രദ്ധയിലും പെട്ടിട്ടില്ല. ഇവിടെ സൈനിക ഹെലികോപ്ടറുകൾ എത്തിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സംഘത്തോടൊപ്പമുള്ളവർ ആവശ്യപ്പെടുന്നത്.

നേപ്പാൽ, ചൈനീസ് അധീനതയിലുള്ള പ്രദേശമായതിനാൽ ഇവിടെ ഇന്ത്യൻ സൈന്യത്തിന് പെട്ടന്ന് ഇടപെടൽ നടത്താൻ സാധിക്കില്ല. നയതന്ത്രപരമായ ഇടപെടൽ തന്നെ ആവശ്യമാണ്. സംഭവം ബിജെപി എംപി വി മുരളീധരന്റെ ശ്രദ്ധയിൽ അധികൃതർ പെടുത്തിട്ടുണ്ട്. പ്രതിരോധ മന്ത്രി നിർമ്മല സീതാറാമിനെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ട് വിഷയം ധരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നേപ്പാൾ സർക്കാറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഇടപെടൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നയതന്ത്ര ഇടപെടൽ വിഷയത്തിൽ ആത്യാവശ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP